Content | അബൂജ: ക്രൈസ്തവ കൊലപാതകങ്ങളും ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുമായി ആഗോള തലത്തില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിലെ പ്രതിസന്ധി തുടരുന്നു. നൈജീരിയയിലെ സാരിയ രൂപതാംഗമായ വൈദികനെ തട്ടിക്കൊണ്ടുപോയതാണ്. ക്രൈസ്തവ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തിയ അവസാന സംഭവം. ഫാ. ഫെലിക്സ് സക്കാരി ഫിഡ്സണിന്റെ മോചനത്തിനായി രൂപതാ നേതൃത്വം വിശ്വാസി സമൂഹത്തോട് പ്രാർത്ഥന ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച്ച് 24 വ്യാഴാഴ്ചയാണ് സെന്റ് ആൻസ് ഇടവകയുടെ ചുമതല ഉണ്ടായിരുന്ന വൈദികനെ ഏതാനും പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്.
വസതിയിൽ നിന്ന് രൂപതാ ആസ്ഥാനത്തേക്കു പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. ഇക്കാര്യം സ്ഥിരീകരിച്ച് പിറ്റേ ദിവസം രൂപതയുടെ ചാൻസിലർ പാട്രിക് അടിക്വൂ പത്രക്കുറിപ്പ് പുറത്തിറക്കി. വെള്ളിയാഴ്ച മംഗളവാർത്ത തിരുനാൾ ദിനം ആയിരുന്നതിനാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ ഫാ. ഫെലിക്സിന്റെയും, തട്ടിക്കൊണ്ട് പോകപെട്ട മറ്റുള്ളവരുടെയും മോചനത്തിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പട്ടിരിന്നു. വൈദികന്‍ ഇതുവരെ മോചിതനായിട്ടില്ല.
2009ൽ ബോക്കോഹറം ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ആവിർഭാവത്തോടു കൂടി വലിയ സുരക്ഷാ ഭീഷണിയുടെ നടുവിലാണ് നൈജീരിയയിലെ ജനങ്ങൾ ജീവിക്കുന്നത്. ദേവാലയങ്ങളെയും, പൌരന്മാരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഇതിനുശേഷം തീവ്രവാദ സംഘടന നടത്തിയത്. കന്നുകാലികളെ വളർത്തിയിരുന്ന ഫുലാനി മുസ്ലിം വിഭാഗവും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടന്നത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഇതിനിടയിൽ നിരവധി വൈദികരെ വിവിധ തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഈ മാസത്തിന്റെ ആരംഭത്തില്‍ നൈജീരിയയിലെ കടുണ അതിരൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. ജോസഫ് അകേതെ എന്ന വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|