Content | ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നടപടിയെ ജെസ്യൂട്ട് സമൂഹാംഗമായ ഫാ. സെഡ്രിക്ക് പ്രകാശ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പാണെന്നും, എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പൗരന്മാരുടെ നിയമാനുസൃതവും, ഭരണഘടനാപരവുമായ അവകാശങ്ങള്‍ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുകയും, സംരക്ഷിക്കുകയും വേണമെന്നും യു.സി.എ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. പ്രകാശ് പ്രസ്താവിച്ചു.
ഓരോ പൗരനും, മനസാക്ഷിയുടെ സ്വാതന്ത്ര്യവും, തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കുവാനും, പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25-ന്റെ നേരിട്ടുള്ള ലംഘനമാണ് പരാതിയെന്ന് ഫാ. പ്രകാശ് പറഞ്ഞു. ഏതെങ്കിലും, വ്യക്തിയോ സംഘടനയോ മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനും, തടയുവാനും ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും മതിയായ വ്യവസ്ഥകളുണ്ട്. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഹിന്ദു ധര്‍മ്മ പരിഷദ് പോലെയുള്ള സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഭാഗീയതയും, അപകീര്‍ത്തിപരമായ പ്രചാരണങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ ഉണ്ടെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയുടെ പരമാധികാരവും, സുസ്ഥിരതയും ഉറപ്പ് വരുത്തുവാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സാമ്പത്തിക വരുമാനവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും, നിരീക്ഷണമില്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കുന്ന വരുമാനം കൊണ്ട് സര്‍ക്കാരേതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) എന്ന വ്യാജേന നൂറുകണക്കിന് മതന്യൂനപക്ഷ ട്രസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആരോപണം ഉന്നയിച്ചായിരിന്നു ഹര്‍ജ്ജി.
ഈ ട്രസ്റ്റുകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ധാരാളം പണം വരുന്നുണ്ടെന്നും, ഈ പണം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നിഷ്കളങ്കരായ ആളുകളെ പ്രകോപിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കുവാനുമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ ആരോപണം ഉയര്‍ത്തി. പരാതിയില്‍ കഴിമ്പില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ പരാതി തള്ളിയത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|