Contents
Displaying 18111-18120 of 25088 results.
Content:
18488
Category: 1
Sub Category:
Heading: യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്ന് പാപ്പയുടെ പ്രതിനിധി ഹംഗറിയില്‍
Content: ബുഡാപെസ്റ്റ്: റഷ്യന്‍ അധിനിവേശ ആക്രമണത്തിനിടെ പലായനം ചെയ്ത യുക്രൈൻകാരായ അഭയാർത്ഥികള്‍ക്ക് ആശ്വാസം പകര്‍ന്നു സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ഇടക്കാലാധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി. ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി ഹംഗറിയില്‍ എത്തിചേര്‍ന്ന കർദ്ദിനാൾ മൈക്കിൾ യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന അഭയാര്‍ത്ഥികളെ ആശ്വസിപ്പിച്ചു. പലായനം ചെയ്തു ഹംഗറിയില്‍ എത്തിയ കദനകഥ പലരും കര്‍ദ്ദിനാളിനോട് വിവരിച്ചു. 31 വയസ്സുള്ള ടാറ്റിയാന ക്രൈവി റിഹിനടുത്തുള്ള യുക്രേനിയൻ നാട്ടിൻപുറങ്ങളിൽ നിന്ന് ലിവിവിലേക്കും അവിടെ നിന്ന് ബുഡാപെസ്റ്റിലേക്കും ട്രെയിനിൽ പലായനം ചെയ്യുകയായിരിന്നു. നാല് ദിവസമായി ഉറങ്ങിയിട്ടില്ലായെന്ന് അവര്‍ വിവരിച്ചു. ഗ്രാമത്തിൽ ബോംബുകൾ വർഷിക്കാൻ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുന്‍പാണ് ഹംഗറിയിലെത്തിയത്. പതിറ്റാണ്ടുകളായി മാതാപിതാക്കളോടൊപ്പം വളർത്തിയിരുന്ന എല്ലാ കന്നുകാലികളെയും ഉപേക്ഷിക്കേണ്ടിവന്നുവെന്നും അവര്‍ കര്‍ദ്ദിനാളിനോട് പറഞ്ഞു. തന്റെ യാത്ര സാന്നിദ്ധ്യത്തിൻറെയും കൂട്ടായ്മയുടെയും ഒരു പ്രവർത്തിയാണെന്നും ആ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കർദ്ദിനാൾ ചേർണി നേരത്തെ പറഞ്ഞു. യുക്രൈൻ കാൽവരിയുടെ ഒരു പ്രതീകമായി മാറിയെന്നും മനുഷ്യോചിതമല്ലാത്ത കാര്യങ്ങൾക്കായി നിരപരാധികളെ കുരുതികഴിക്കുകയാണെന്നും അക്രമത്തിനും വിദ്വേഷത്തിനും നാമോരോരുത്തരും എങ്ങനെയാണ് സംഭാവന ചെയ്യുന്നതെന്നതിനെക്കുറിച്ച് ആത്മശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-09-09:28:33.jpg
Keywords: യുക്രൈ

18489
Category: 1
Sub Category:
Heading: ഈസ്റ്റർ തീവ്രവാദി ആക്രമണം ഐക്യരാഷ്ട്ര സഭ അന്വേഷിക്കണം: യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത്
Content: ജനീവ: മൂന്നു വർഷങ്ങൾക്ക് മുൻപ് ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമാക്കി തീവ്രവാദികൾ നടത്തിയ ആക്രമണം ഐക്യരാഷ്ട്രസഭ അന്വേഷണ വിധേയമാക്കണമെന്ന് ശ്രീലങ്കയിലെ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ആവശ്യപ്പെട്ടു. മാർച്ച് ഏഴാം തീയതി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണമാണ് ഈസ്റ്റർ ദിനത്തിൽ ഉണ്ടായതെന്ന് ആദ്യം കരുതപ്പെട്ടുവെങ്കിലും, പിന്നീട് നടന്ന അന്വേഷണങ്ങൾ വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയിലേക്കാണ് വിരൽചൂണ്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സഭാനേതൃത്വവും, വിവിധ സംഘടനകളും നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ആക്രമണത്തിന് ഇരകളായവർക്ക് നീതി നടത്തിക്കൊടുക്കാൻ ശ്രീലങ്കൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും, അതിനാൽ അവർക്ക് നീതി വാങ്ങി നൽകാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. അക്രമണത്തിന് പിന്നിലെ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവന്ന്, കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, നീതി ആവശ്യപ്പെടുന്നവരെ അപമാനിക്കാനും, ഭയപ്പെടുത്താനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റകൃത്യം നടന്നിട്ട് മൂന്നു വർഷമായിട്ടും എന്താണ് സത്യം എന്ന് അറിയാതെ അന്ധകാരത്തിലാണ് തങ്ങൾ കഴിയുന്നത്. മൂന്ന് ദേവാലയങ്ങളിലും, മൂന്ന് ഹോട്ടലുകളിലുമാണ് അന്നേ ദിവസം അക്രമണം നടന്നത്. 82 കുട്ടികളും 47 വിദേശികളുമുപ്പെടെ 269 ആളുകളാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം ആളുകൾക്ക് പരിക്കേറ്റു. ഫെബ്രുവരി 28നു ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിച്ചപ്പോൾ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിൽ കർദ്ദിനാൾ ആശങ്ക പങ്കുവച്ചിരുന്നു. ഈസ്റ്റർ ദിന ആക്രമണം ഒരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പറഞ്ഞ ഷെഹാൻ മലാക്കാ ഗാമേജ് എന്ന മനുഷ്യാവകാശ പ്രവർത്തകനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
Image: /content_image/News/News-2022-03-09-11:54:58.jpg
Keywords: ശ്രീലങ്ക

18490
Category: 1
Sub Category:
Heading: നൈജീരിയയില്‍ ഭീകര സംഘം സുരക്ഷാജീവനക്കാരനെ വധിച്ച് വൈദികനെ തട്ടിക്കൊണ്ടുപോയി
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തെ കുഡേന്ദ പ്രദേശത്ത് സേവനം ചെയ്തുക്കൊണ്ടിരിന്ന കത്തോലിക്ക വൈദികനെ ഭീകര സംഘം തട്ടിക്കൊണ്ടുപോയി. സെന്റ് ജോൺസ് കത്തോലിക്ക ഇടവക വികാരിയായ റവ. ഫാ. ജോസഫ് അകേതെയെയാണ്‍ ഭീകരരെന്ന് സംശയിക്കുന്ന തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ ആക്രമണത്തിൽ സുരക്ഷാജീവനക്കാരനെ ഭീകരർ വധിച്ചിരിന്നു. സംസ്ഥാന സർക്കാരും പോലീസും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച ആക്രമണവും തട്ടിക്കൊണ്ടു പോകലും നടന്നതായി കടൂണ രൂപതയുടെ കാത്തലിക് ഡീനറി ചാൻസലർ റവ. ഫാ. ആന്റണി ഡോഡോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വൈദികന്‍ ഉറങ്ങിക്കിടന്ന മുറികളിലൊന്നിൽ അതിക്രമിച്ച് കയറിയ ഭീകരർ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി തട്ടിക്കൊണ്ടുപോകുകയായിരിന്നു. മറ്റൊരു വൈദികന്‍ തട്ടിക്കൊണ്ടുപോകലിൽ നിന്ന് രക്ഷപ്പെട്ടു. കടൂണ രൂപതയിൽ മാത്രം കൊള്ളക്കാർ എട്ടോളം വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭരണത്തെ പൗരന്മാരുടെ ജീവനും സ്വത്തും സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടതായും ഡോഡോ പറഞ്ഞു. സുരക്ഷാ ഏജൻസികള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും എല്ലാ പൗരന്മാരുടെയും ജീവൻ മതിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ചാൻസലർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലും കടൂണ സംസ്ഥാനത്ത് നിന്ന്‍ വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയിരിന്നു. 24 മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം മോചിപ്പിക്കപ്പെട്ടിരിന്നു.
Image: /content_image/News/News-2022-03-09-13:43:53.jpg
Keywords: നൈജീ

18491
Category: 1
Sub Category:
Heading: ഭാരതത്തിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ക്രൈസ്തവ പ്രതിനിധികള്‍
Content: കാലിഫോര്‍ണിയ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയിലെ വൈദിക കൂട്ടായ്മ. ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍, ലൂഥറന്‍, പെന്തക്കോസ്ത് സഭകളില്‍പ്പെട്ട വൈദികരും അത്മായ സംഘടനാ നേതാവും അടങ്ങുന്ന കൂട്ടായ്മയാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് റോസ്വില്ലെയിലെ ബെഥേല്‍ ലൂഥറന്‍ ചര്‍ച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരിന്നു. ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനമാണ് 2022-ല്‍ ഏറ്റവും അധികം ഓര്‍മ്മിക്കപ്പെടേണ്ട ധാര്‍മ്മിക തിന്മയെന്ന്‍ റിഫോംഡ് എപ്പിസ്കോപ്പല്‍ സമൂഹത്തിലെ വൈദികനായ ഫാ. സ്റ്റീവ് മാസിയാസ് പറഞ്ഞു.ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനം ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരില്‍ പലരിലും ഞെട്ടല്‍ ഉളവായതായി റിവര്‍സൈഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് പാസ്റ്റര്‍ എറിക് യൂരെന്‍ പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് അമേരിക്കയിലെ ക്രൈസ്തവ സഹോദരങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്തെന്ന ചോദ്യവും .അദ്ദേഹം ഉയര്‍ത്തി. ഹിന്ദുത്വ ദേശീയവാദി പാര്‍ട്ടിയായ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് ‘ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഓഫ് സാക്രമെന്റോ’യുടെ പാസ്റ്ററായ പോള്‍ സുങ്കാരി പറഞ്ഞു, ‘ക്രൈസ്തവര്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരുതരം സാംസ്കാരിക കൊടുങ്കാറ്റിന്റെ പിടിയിലാണ് ഇന്ത്യ’ എന്നാണ് വടക്കേ അമേരിക്കയിലെ ആംഗ്ലിക്കന്‍ സഭാംഗമായ ഫാ. ജോഷ്വാ ലിക്ക്റ്ററിന്റെ പരാമര്‍ശം. ഇന്ത്യയിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും, കഴിഞ്ഞ വര്‍ഷം മാത്രം 505-ഓളം ആക്രമണങ്ങളാണ് രാജ്യത്തു ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നതെന്നും യോഗത്തില്‍ സന്നിഹിതനായിരുന്ന പിയറ്റര്‍ ഫ്രിഡറിക്ക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. പ്രേഷിതപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷം തലനാരിഴക്ക് രക്ഷപ്പെട്ട പാസ്റ്റര്‍ വാലി മഗ്ദാങ്ങല്‍, മാര്യേജ്-ഫാമിലി തെറാപ്പിസ്റ്റ് കാര്‍മന്‍ കൊണോവര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യന്‍ ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇത്തരമൊരു വേദി ഒരുക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ബെഥേല്‍ ലൂഥറന്‍ പാസ്റ്റര്‍ കരോളിന്‍ ബ്രോഡ്റ്റ് പങ്കുവെച്ചു. ആഗോള ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന കത്തോലിക്കാ സന്നദ്ധ സംഘടനായ ഓപ്പണ്‍ഡോഴ്സിന്റെ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-09-15:49:21.jpg
Keywords: ഭാരത, അമേരിക്ക

18492
Category: 13
Sub Category:
Heading: സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 വൈദികർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: മാഡ്രിഡ്: സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 27 ഡൊമിനിക്കൻ വൈദികരെ ജൂൺ 18നു വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും. സെവില്ലി കത്തീഡ്രൽ ദേവാലയത്തിലായിരിക്കും ചടങ്ങ് നടക്കുക. 2019 ഡിസംബർ മാസം ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് അനുമതി നൽകിയിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപനം നീണ്ടുപോവുകയായിരുന്നു. 1936 മുതൽ 1939 വരെ ആണ് ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നാഷണലിസ്റ്റ് വിഭാഗവും, റിപ്പബ്ലിക്കൻ വിഭാഗവും തമ്മിൽ സ്പാനിഷ് ആഭ്യന്തര യുദ്ധം നടക്കുന്നത്. യുദ്ധത്തിൽ നിരവധി വൈദികരെയും, സന്യസ്തരും, അല്മായരെയും റിപ്പബ്ലിക്കൻ വിഭാഗം കൊലപ്പെടുത്തുകയുണ്ടായി. ഇതിൽ 11 പേർ ഇതിനോടകം തന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. രണ്ടായിരത്തിന് മുകളിൽ ആളുകളാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ഡൊമിനിക്കൻ സഭയിൽ മുന്നൂറോളം വാഴ്ത്തപ്പെട്ട അംഗങ്ങളാണുള്ളത്. ഇനിമുതൽ ഈ 27 പേരും ആ പട്ടികയിൽ ഉൾപ്പെടും. വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘം തലവൻ കർദ്ദിനാൾ മാർസലോ സെമറാറോ, സെവില്ലി ആർച്ച് ബിഷപ്പ് ജോസ് ഏഞ്ചൽ മെനസിസ്, ഡൊമിനിക്കൻ സഭയുടെ തലവൻ ഫാ. ജെറാർദ് തിമോനർ തുടങ്ങിയവർ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ കാര്‍മ്മികത്വം വഹിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-10-10:59:42.jpg
Keywords: സ്പെയി, സ്പാനി

18493
Category: 1
Sub Category:
Heading: പേപ്പല്‍ പ്രതിനിധി യുക്രൈനിലെ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനിലേക്കുള്ള പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ കർദ്ദിനാൾ കൊൺറാഡ് ക്രജേവ്സ്കി യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുടേയും ലത്തീൻ സഭയുടേയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരിശുദ്ധ പിതാവിന്റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ക്രജേവ്സ്കി യുക്രൈനില്‍ എത്തിചേര്‍ന്നത്. ലിവിവിൽ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് സ്വിയതോസ്ലാവ് ഷെവ്ചുക്മായും ലിവിവിലെ ലാറ്റിൻ മെട്രോപോളിറ്റ൯ ആർച്ച് ബിഷപ്പ് മീചിസ്ലാവ് മൊക്രിക്കിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മൂന്ന് കത്തോലിക്ക നേതാക്കളും പാപ്പായുമായി ഫോണിൽ സംസാരിച്ചുകൊണ്ട് യുക്രൈനിലെ സാഹചര്യങ്ങൾ വിലയിരുത്തിയെന്ന് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പോളണ്ടിൽ നിന്നും യുക്രൈനിലെത്തിയ തന്റെ ദൗത്യത്തിന്റെ ആദ്യ അനുഭവങ്ങൾ കർദ്ദിനാൾ ക്രജേവ്സ്കി ഫോണിലൂടെ പാപ്പയെ അറിയിച്ചു. തന്റെ സന്ദർശനത്തിന്റെ തുറന്ന ലക്ഷ്യങ്ങളോടെയുള്ള പദ്ധതികളെക്കുറിച്ചും പാപ്പയെ കർദ്ദിനാൾ അറിയിച്ചു. ചരിത്രത്തിലെ ഈ നാടകീയ നിമിഷങ്ങളിൽ യുക്രെയിനിൽ തുടർന്ന് അവിടത്തെ ജനതയ്ക്ക് അപ്പസ്തോലിക സിംഹാസനത്തിന്റെ പേരിൽ പിന്തുണ നൽകാൻ ഫ്രാൻസിസ് പാപ്പ നിർദ്ദേശം നൽകിയതായി ഇന്നലെ ബുധനാഴ്ചത്തെ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു. ഇന്നു വ്യാഴാഴ്ച്ച കർദ്ദിനാൾ ക്രജേവ്സ്കി യുക്രേനിയൻ ഗ്രീക്ക് കാത്തലിക് സമൂഹം ലിവിവിൽ നടത്തുന്ന സാമൂഹ്യ സഹായകേന്ദ്രങ്ങൾ സന്ദർശിക്കും. പിന്നീട് പാൻ - യുക്രേനിയൻ സഭകളുടെ കൗൺസിലിന്റെയും മറ്റു മതസംഘടനകളുടെയും പ്രതിനിധികൾ ചേർന്നു സംഘടിപ്പിച്ചിട്ടുള്ള സംയുക്ത പ്രാർത്ഥനയിൽ സംബന്ധിക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2022-03-10-12:27:43.jpg
Keywords: പാപ്പ

18494
Category: 1
Sub Category:
Heading: മുന്നിലുള്ളത് വലിയ പ്രതിസന്ധി, പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂ: ആഹ്വാനവുമായി ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത
Content: ഫിലാഡെല്‍ഫിയ: യുക്രൈനിലെ റഷ്യന്‍ കടന്നുകയറ്റം വീണ്ടും യുക്രൈന്‍ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുന്നതിലേക്ക് നയിക്കുമോ എന്ന ആശങ്കയുമായി അമേരിക്കയിലെ ഫിലാഡെല്‍ഫിയായിലെ യുക്രൈന്‍ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്സിയാക്ക്. ഇക്കഴിഞ്ഞ മാര്‍ച്ച് 5ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ന്റെ ചെയര്‍മാന്‍ ജോര്‍ജ്ജ് മാലിന് നല്‍കിയ ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലെ പ്രമുഖ കത്തോലിക്ക വ്യക്തിത്വങ്ങളെല്ലാം റഷ്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാമെന്ന ആശങ്കയും മെത്രാപ്പോലീത്ത പങ്കുവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ റഷ്യന്‍ ചാരസംഘടനയായിരുന്ന കെ.ജി.ബി ആണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പുടിന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന മെത്രാപ്പോലീത്തയുടെ അഭ്യര്‍ത്ഥന. യുക്രൈനിലെ റഷ്യന്‍ ഇടപെടലിന്റെ ചരിത്രത്തേക്കുറിച്ചും മെത്രാപ്പോലീത്ത വിവരിച്ചു. കഴിഞ്ഞ 250 വര്‍ഷങ്ങളായി കത്തോലിക്കാ സഭയുടെ സാന്നിധ്യമുള്ള യുക്രൈന്‍ പ്രദേശങ്ങളില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായപ്പോഴൊക്കെ റഷ്യ കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തുകയോ ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മെത്രാപ്പോലീത്ത, 2014 മുതല്‍ കിഴക്കന്‍ യുക്രൈനിലേയും ക്രീമിയയിലേയും റഷ്യന്‍ അധിനിവേശം അവിടത്തെ ക്രിസ്ത്യന്‍ സഭകളേയും മറ്റ് മതങ്ങളേയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണെന്ന കാര്യവും ഓര്‍മ്മിപ്പിച്ചു. യുക്രൈനിലെ റഷ്യന്‍ അധിനിവേശം മറ്റ് ആശങ്കള്‍ക്ക് കൂടി കാരണമാകുന്നുണ്ടെന്നും മെത്രാപ്പോലീത്ത പറയുന്നു. ഒരു ഓര്‍ത്തഡോക്സ് പുരോഹിതന്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, യുക്രൈന്‍ കത്തോലിക്കാ സഭാതലവന്‍ സ്വ്യാട്ടോസ്ലോവ് ഷെഫ്ചുക്കും റഷ്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഗുഹാശ്രമങ്ങള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവക്ക് ഭീഷണിയുണ്ടോ എന്ന ചോദ്യത്തിന്, റോക്കറ്റ് ഫൈറിംഗിന് വിവേകമില്ലാത്തതിനാല്‍ എന്തും സംഭവിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കീവിലെ 1000 വര്‍ഷങ്ങള്‍ പഴക്കമുള്ള സെന്റ് സോഫിയ ദേവാലയം തകര്‍ക്കുവാന്‍ റഷ്യ പദ്ധതിയിടുന്നുണ്ടെന്ന വാര്‍ത്തയും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നാറ്റോ’യല്ല മറിച്ച്, ഉക്രൈനിലെ ജനാധിപത്യം റഷ്യയിലേക്ക് പടര്‍ന്നാല്‍ തന്റെ സ്വേച്ഛാധിപത്യതിന് ഭീഷണിയാകുമോ എന്ന പുടിന്റെ ഭയമാണ് യുദ്ധത്തിനു കാരണമെന്ന്‍ ചൈന, വെനിസ്വേല, ബ്രസീല്‍ അടക്കമുള്ള രാജ്യങ്ങളിലെ സമാന മനസ്കരായ ഭരണകൂടങ്ങളുമായുള്ള പുടിന്റെ സൗഹൃദ്ദം ചൂണ്ടിക്കാട്ടിക്കൊണ്ട് മെത്രാപ്പോലീത്ത വിവരിച്ചു. കഷ്ടതയനുഭവിക്കുന്ന യുക്രൈന്‍ ജനതയെ സഹായിച്ചു കൊണ്ടിരിക്കുന്ന എ.സി.എന്‍ പോലെയുള്ള സംഘടനകള്‍ക്കും, പോളണ്ട് അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-03-10-15:40:19.jpg

18495
Category: 1
Sub Category:
Heading: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാഖി യുവതിയെ കുടുംബാംഗങ്ങള്‍ കൊലപ്പെടുത്തി
Content: ഇര്‍ബില്‍: ഇസ്ലാം വിട്ട് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ ഇറാഖി മുസ്ലീം യുവതി സ്വന്തം കുടുംബാംഗങ്ങളാല്‍ നിഷ്ടൂരമായി കൊല്ലപ്പെട്ടു. ഇരുപതു വയസ്സുള്ള 'മരിയ ഇമാന്‍ സാമി മഗ്ദിദ്' ഞായറാഴ്ചയാണ് കൊല്ലപ്പെട്ടതെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8-നാണ് പുറത്തുവന്നത്. സഹോദരന്റേയും അമ്മാവന്റേയും ക്രൂരമായ മര്‍ദ്ദനമേറ്റാണ് മരിയ കൊല്ലപ്പെട്ടതെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ മരിയ സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പതിനായിരകണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ മരിയയെ പിന്തുടര്‍ന്നുകൊണ്ടിരുന്നത്. മുറിവേറ്റ പാടുകളോടെ ടേപ്പ് ചുറ്റി റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് മരിയയുടെ മൃതദേഹം കണ്ടെത്തിയത്. അറബ് ഇറാഖി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഒരു കമ്മീഷന്റെ ഭാഗമായിരുന്ന മരിയ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അതേസമയം മരിയയുടെ കൊലക്ക് ഉത്തരവാദികളായ അമ്മാവനും, സഹോദരനും അറസ്റ്റിലായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും, അമ്മാവന്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളതെന്നു പോലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മരണത്തിന് പിന്നില്‍ മതമാറ്റമല്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നുണ്ടെങ്കിലും ദുരൂഹതകളേറെയാണ്. തലയില്‍ തട്ടമിടുന്നതിനും, ഇസ്ലാമിക ആചാരങ്ങള്‍ പാലിക്കുന്നതിലും മരിയക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും കുടുംബാംഗങ്ങള്‍ .പറഞ്ഞിട്ടുണ്ട്. പഴവര്‍ഗ്ഗ വില്‍പ്പനക്കാരനായിരുന്ന മരിയയുടെ പിതാവ് മുസ്ലീം സമുദായത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഇമാമായിരുന്നു. വിശ്വാസ പരിവര്‍ത്തനത്തിന് ശേഷം ‘മരിയ’ എന്നറിയപ്പെടുവാനാണ് അവള്‍ ആഗ്രഹിച്ചിരുന്നതെന്നു സുരക്ഷാ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ‘ഏഷ്യാന്യൂസ്’നോട് പറഞ്ഞു. സമീപകാലങ്ങളില്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കുന്നതിനായി, കുര്‍ദ്ദിഷ് സര്‍ക്കാരും, മുസ്ലീം-ക്രിസ്ത്യന്‍ മതനേതാക്കളും മരിയയുടെ കൊലപാതകത്തില്‍ നിശബ്ദപാലിക്കുമ്പോള്‍, സമൂഹമാധ്യമങ്ങളിലെ മരിയയുടെ ഫോളോവേഴ്സ് ഈ കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-03-10-17:44:37.jpg
Keywords: ഇസ്ലാ, ഉപേക്ഷി

18496
Category: 10
Sub Category:
Heading: “ഞങ്ങള്‍ ദൈവത്തിന്റെ അത്ഭുത സാക്ഷികള്‍” : യുക്രൈനില്‍ നിന്നും സ്പെയിനിലെത്തിയ മിഷ്ണറി കുടുംബം
Content: ബുര്‍ഗോസ്, സ്പെയിന്‍: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമായതിനെ തുടര്‍ന്ന്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും സ്പെയിനിലേക്ക് പലായനം ചെയ്ത മിഷ്ണറി കുടുംബം 2,250-തിലധികം മൈലുകള്‍ നീണ്ട യാത്രക്കിടയില്‍ തങ്ങള്‍ അനുഭവിച്ചറിഞ്ഞ ദൈവത്തിന്റെ അത്ഭുതകരമായ സ്നേഹത്തേക്കുറിച്ച് നല്‍കിയ അനുഭവസാക്ഷ്യം മാധ്യമ ശ്രദ്ധ നേടുന്നു. ബുര്‍ഗോസ് അതിരൂപതക്ക് നല്‍കിയ അഭിമുഖത്തിലാണ് കാംപോമാര്‍ ഹെര്‍ണാണ്ടോ കുടുംബം ദൈവകൃപയാലുള്ള തങ്ങളുടെ അത്ഭുത യാത്രയേക്കുറിച്ച് വിവരിച്ചത്. സെസാര്‍ കാംപോമാറും, മരിയ ഓക്സിലിയാഡോര ഹെര്‍ണാണ്ടോ ദമ്പതികള്‍ ഉള്‍പ്പെടെ പതിമൂന്നു പ്രായപൂര്‍ത്തിയായവരും, 12 കുട്ടികളും അടങ്ങുന്ന 25 അംഗ കുടുംബം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്പെയിനിലെ ബുര്‍ഗോസില്‍ എത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന തങ്ങളുടെ സംഘത്തിന് ഒരാഴ്ച നീണ്ട യാത്രക്കൊടുവില്‍ സ്പെയിനില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞത് ദൈവത്തിന്റെ ഒരു അത്ഭുതമായിട്ട് തന്നെയാണ് ഈ കുടുംബം കണക്കാക്കുന്നത്. ഇവരില്‍ വിമാനത്തില്‍ വന്ന രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാവരും 3 വാനുകളിലായിട്ടാണ് കീവില്‍ നിന്നും യാത്ര തിരിച്ചത്. പോളണ്ട് അതിര്‍ത്തി കടക്കുന്നതിനേക്കാള്‍ എളുപ്പം ഹംഗറി അതിര്‍ത്തി കടക്കുന്നതായതുകൊണ്ട് ഹംഗറി വഴിയാണ് സ്പെയിനില്‍ എത്തിയതെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ട്രിസ്റ്റേയിലും, നീസിലും ഇവരുടെ യാത്ര തടസ്സപ്പെട്ടിരുന്നു. 13 മണിക്കൂറോളമാണ് തങ്ങള്‍ക്ക് യുക്രൈന്‍ ഹംഗറി അതിര്‍ത്തിയില്‍ കിടക്കേണ്ടി വന്നതെന്നും, ഓരോ ഗ്യാസ് സ്റ്റേഷനില്‍ നിന്നും വെറും 5 ഗാലന്‍ ഇന്ധനം മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും എന്നാല്‍ പ്രതികൂല സാഹചര്യങ്ങളിലും ദൈവം തങ്ങളുടെ ഒപ്പമുണ്ടായിരിന്നുവെന്നും കുടുംബം പറയുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ചിലര്‍ക്ക് മാത്രമായിരുന്നു ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നത്. യാത്രയില്‍ തടസ്സം സൃഷ്ടിച്ചുവെങ്കിലും അധികാരികളുടെ സഹകരണം കൊണ്ട് അവയെല്ലാം ഭംഗിയായി കലാശിച്ചു. ദൈവാനുഗ്രഹത്താല്‍ ഈ തടസ്സങ്ങളെല്ലാം തരണം ചെയ്ത് ലക്ഷ്യത്തിലെത്തുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ മിഷ്ണറി കുടുംബം. യുക്രൈനിലെ ഭയാനകമായ സാഹചര്യങ്ങളില്‍, എല്ലായിടത്തും ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം മനസ്സിലാക്കുവാന്‍ തങ്ങളെ സഹായിച്ചുവെന്ന്‍ കുടുംബം ആവര്‍ത്തിക്കുന്നു. 1997 മുതല്‍ സെസാര്‍-മരിയ ദമ്പതികള്‍ തങ്ങളുടെ 10 മക്കള്‍ക്കൊപ്പം യുക്രൈനില്‍ സുവിശേഷ പ്രഘോഷണം നടത്തിവരികയാണ്. ഇതിനു മുന്‍പ് 6 വര്‍ഷത്തോളം ബെലാറസിലും ഈ ദമ്പതികള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ സെമിനാരി വിദ്യാര്‍ത്ഥികളായ 2 മക്കള്‍ യുക്രൈനില്‍ തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-03-10-21:15:25.jpg
Keywords: അത്ഭുത

18497
Category: 18
Sub Category:
Heading: ന്യൂനപക്ഷ ധനകാര്യ കോർപറേഷന്‍ ജനകീയമാക്കുമെന്ന് ചെയർമാൻ സ്റ്റീഫൻ ജോർജ്
Content: കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ പ്രവർത്തനം ജനകീ യമാക്കുമെന്നും ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓഫീസുകൾ തുറക്കുമെന്നും ചെയർമാൻ സ്റ്റീഫൻ ജോർജ്, കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ഓഫീസിൽ ചുമതലയേറ്റശേഷം ദീപിക പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസുകൾ തുറക്കുന്നതു സംബന്ധിച്ച് ശിപാർശ സംസ്ഥാന സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. കോർപറേഷന്റെ പ്രവർത്തനത്തെക്കുറിച്ച് ന്യൂനപക്ഷങ്ങൾക്ക് അറിയാത്ത സാഹച ര്യം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എവിടെയാണ് അപേക്ഷ കൊടുക്കേ ണ്ടതെന്ന് അറിയാത്ത ഗ്രാമവാസികളുണ്ട്. എല്ലാ ജില്ലകളിലും ഓഫീസുകൾ തുറന്നാ ൽ സേവനം വേഗത്തിലാക്കാൻ സാധിക്കും. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കു ന്നതിനുള്ള സംവിധാനമൊരുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് പരാതിയില്ലാതെ മുന്നോട്ടുപോകാ നാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-03-11-10:46:04.jpg
Keywords: ന്യൂനപക്ഷ