category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിലെ പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ക്രൈസ്തവ പ്രതിനിധികള്‍
Contentകാലിഫോര്‍ണിയ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയിലെ വൈദിക കൂട്ടായ്മ. ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍, ലൂഥറന്‍, പെന്തക്കോസ്ത് സഭകളില്‍പ്പെട്ട വൈദികരും അത്മായ സംഘടനാ നേതാവും അടങ്ങുന്ന കൂട്ടായ്മയാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് റോസ്വില്ലെയിലെ ബെഥേല്‍ ലൂഥറന്‍ ചര്‍ച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരിന്നു. ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനമാണ് 2022-ല്‍ ഏറ്റവും അധികം ഓര്‍മ്മിക്കപ്പെടേണ്ട ധാര്‍മ്മിക തിന്മയെന്ന്‍ റിഫോംഡ് എപ്പിസ്കോപ്പല്‍ സമൂഹത്തിലെ വൈദികനായ ഫാ. സ്റ്റീവ് മാസിയാസ് പറഞ്ഞു.ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനം ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരില്‍ പലരിലും ഞെട്ടല്‍ ഉളവായതായി റിവര്‍സൈഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് പാസ്റ്റര്‍ എറിക് യൂരെന്‍ പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് അമേരിക്കയിലെ ക്രൈസ്തവ സഹോദരങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്തെന്ന ചോദ്യവും .അദ്ദേഹം ഉയര്‍ത്തി. ഹിന്ദുത്വ ദേശീയവാദി പാര്‍ട്ടിയായ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്ന് ‘ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഓഫ് സാക്രമെന്റോ’യുടെ പാസ്റ്ററായ പോള്‍ സുങ്കാരി പറഞ്ഞു, ‘ക്രൈസ്തവര്‍ക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരുതരം സാംസ്കാരിക കൊടുങ്കാറ്റിന്റെ പിടിയിലാണ് ഇന്ത്യ’ എന്നാണ് വടക്കേ അമേരിക്കയിലെ ആംഗ്ലിക്കന്‍ സഭാംഗമായ ഫാ. ജോഷ്വാ ലിക്ക്റ്ററിന്റെ പരാമര്‍ശം. ഇന്ത്യയിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളുടെ എണ്ണം റോക്കറ്റ് പോലെ കുതിച്ചുയരുകയാണെന്നും, കഴിഞ്ഞ വര്‍ഷം മാത്രം 505-ഓളം ആക്രമണങ്ങളാണ് രാജ്യത്തു ക്രിസ്ത്യാനികള്‍ക്കെതിരേ നടന്നതെന്നും യോഗത്തില്‍ സന്നിഹിതനായിരുന്ന പിയറ്റര്‍ ഫ്രിഡറിക്ക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടി. പ്രേഷിതപ്രവര്‍ത്തനത്തിന്റെ പേരില്‍ സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതിന് ശേഷം തലനാരിഴക്ക് രക്ഷപ്പെട്ട പാസ്റ്റര്‍ വാലി മഗ്ദാങ്ങല്‍, മാര്യേജ്-ഫാമിലി തെറാപ്പിസ്റ്റ് കാര്‍മന്‍ കൊണോവര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഇന്ത്യന്‍ ക്രിസ്ത്യാനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇത്തരമൊരു വേദി ഒരുക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ബെഥേല്‍ ലൂഥറന്‍ പാസ്റ്റര്‍ കരോളിന്‍ ബ്രോഡ്റ്റ് പങ്കുവെച്ചു. ആഗോള ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ നിരീക്ഷിക്കുന്ന കത്തോലിക്കാ സന്നദ്ധ സംഘടനായ ഓപ്പണ്‍ഡോഴ്സിന്റെ ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=8gk9fFooqtw&feature=emb_title
Second Video
facebook_link
News Date2022-03-09 15:46:00
Keywordsഭാരത, അമേരിക്ക
Created Date2022-03-09 15:49:21