category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോലം കത്തിക്കൽ ധിക്കാരപരം: കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സീറോ മലബാർ സഭ
Contentകാക്കനാട്: റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദ്ദിനാൾ ലെയൊണാർദോ സാന്ദ്രിയുടെയും സീറോമലബാർസഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്‌. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യമായി അധിക്ഷേപിക്കുന്നത്‌ പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ വിലയിരുത്താനാകൂ. ഗുരുതരമായ ഈ അച്ചടക്കലംഘനം നടത്തിയവർക്കും അതിന്‌ വേദിയൊരുക്കിയവർക്കുമെതിരേ കാനൻ നിയമം അനുശാസിക്കുന്ന കർശന ശിക്ഷാനടപടികൾ ഉടൻ സ്വീകരിക്കുന്നതായിരിക്കും. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് വി. കുർബാനയർപ്പണ രീതിയിൽ ഏകീകരണം നടപ്പിലാക്കാൻ സീറോമലബാർസഭയുടെ സിനഡ്‌ തീരുമാനിച്ചത്. സഭയിലെ 35 രൂപതകളിൽ 34 ലിലും സിനഡ്‌ നിർദ്ദേശിച്ചപ്രകാരം ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണം നിലവിൽ വന്നു. എന്നാൽ എറണാകുളം - അങ്കമാലി അതിരൂപതയിൽ ഏകീകൃത രീതിയിലുള്ള വി. കുർബാനയർപ്പണത്തിന്‌ മെത്രാപ്പോലീത്തൻ വികാരി ഒഴിവു നൽകുകയായിരുന്നു. ഇപ്രകാരം നൽകപ്പെട്ട ഒഴിവ്‌ കാനോനികമായി അസാധുവാകയാൽ പിൻവലിക്കണമെന്ന്‌ മാർപാപ്പയുടെ നിർദ്ദേശപ്രകാരം റോമിലെ പൗരസ്ത്യ കാര്യാലയം അടുത്തനാളുകളിൽ ആവശ്യപ്പെട്ടിരുന്നു. പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ നിർദ്ദേശം അനുസരിക്കാൻ എല്ലാവരും കടപ്പെട്ടവരാണെന്നിരിക്കേ, ഇത്തരം സഭാവിരുദ്ധവും വിശ്വാസ വിരുദ്ധവുമായ പ്രതിഷേധങ്ങൾ നടത്തുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്‌. എറണാകുളം - അങ്കമാലി അതിരൂപതയിൽ തുടർന്നുവരുന്ന അച്ചടക്കലംഘനങ്ങളിൽ സഭാവിശ്വാസികൾ പ്രകോപിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. സഭാവിശ്വാസികൾക്കിടയിൽ ഈ നടപടി ഉളവാക്കിയിട്ടുള്ള രോഷവും പ്രതിഷേധവും വിമത വിഭാഗത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. അതിരൂപതയുടെ അജപാലന കേന്ദ്രവും പരിസരങ്ങളും ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു വേദിയാക്കുന്നത് തികച്ചും അപലപനീയമാണ്. അടുത്തകാലത്തായി എറണാകുളം - അങ്കമാലി അതിരൂപതയിൽ വർദ്ധിച്ചുവരുന്ന അച്ചടക്കലംഘനങ്ങൾക്ക്‌ അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു എന്നതിന്റെ സൂചനയാണ്‌ ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും മാധ്യമ കമ്മീഷൻ വിലയിരുത്തി. അതേസമയം കോലം കത്തിച്ച പ്രവര്‍ത്തിയില്‍ നവമാധ്യമങ്ങളില്‍ അടക്കം ശക്തമായ പ്രതിഷേധം ഉയരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-17 17:22:00
Keywordsവിമത, അങ്കമാലി
Created Date2022-03-17 17:22:59