category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപിതാക്കന്മാരുടെ കോലങ്ങൾ കത്തിച്ചത് സഭാവിശ്വാസികളോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന വേദിക്കു പുറത്തായി ഏതാനും ചില സഭാവിരുദ്ധർ ചേർന്ന് പിതാക്കന്മാരുടെ കോലങ്ങൾ കത്തിച്ചത് തികഞ്ഞ ധിക്കാരപരവും , സഭാവിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്നു കത്തോലിക്കാ കോൺഗ്രസ്. പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ ലിയോണാർഡോ സാന്ദ്രിയുടെയും, സീറോ മലബാർ സഭാ തലവനും എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷനുമായ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും കോലങ്ങൾ കത്തിച്ച നടപടി അപലനീയമാണ്. അനുസരണം പറഞ്ഞു പഠിപ്പിച്ചവരെ തന്നെ ഇതിന്റെ പിന്നിൽ നിൽക്കുന്നത് അങ്ങേയറ്റം ഹീനമാണ്. സഭാസമൂഹത്തെ പൊതുസമൂഹത്തിൽ അവഹേളിക്കുമ്പോൾ സഭ തന്നെയാണ് നശിക്കുന്നതെന്നുള്ള ഓർമ്മ വേണം. ഇത്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കുന്നവരെയും, അതിനെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കുന്നവർക്കെതിരെയും നടപടിയെടുക്കാൻ വൈകിക്കൂടാ. ഇത്തരം നടപടികൾ സഭയിലെ വിശ്വാസ സമൂഹത്തിനും , പൊതുസമൂഹത്തിനും വളരെയേറെ വേദന ഉളവാക്കിയിട്ടുണ്ട്. സഭാ വിശ്വാസികളുടെ ആത്മാഭിമാനത്തെയും, വിശ്വാസ തീഷ്ണതയേയും മുറിവേൽപ്പിച്ചു ഈ നടപടി തികച്ചും സാമൂഹ്യ വിരുദ്ധ നടപടിയായി മാത്രമേ കാണാൻ കഴിയൂ. അൻപത്തിയഞ്ചു ലക്ഷത്തിലധികം വരുന്ന, ലോകം മുഴുവനുമായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ വിശ്വാസികളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പയുടെ പ്രതിനിധിയെ പൊതുസമൂഹത്തിൽ അവഹേളിക്കുക വഴി പരിശുദ്ധ സിംഹാസനത്തെയും മാർപാപ്പയെയുമാണ് അവഹേളിച്ചിട്ടുള്ളത്. സഭാതലവനെ അവഹേളിക്കുന്നത് സഭയിലെ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയും, നീക്കവുമായി മാത്രമേ കാണാൻ കഴിയൂ. എറണാകളം അങ്കമാലി അതിരൂപതയിലെ വൈദീക സമ്മേളനം നടന്ന സ്ഥലത്തുവെച്ചാണ് കോലം കത്തിക്കൽ നടന്നതെന്നത് വളരെയേറെ ഗൗരവതരമായ കാര്യമാണെന്നും , ഇത്തരം വിധ്വംസക പ്രവർത്തനത്തിന് നേതൃത്വം നല്കിയവർക്കെതിരെ നിയമ നടപടിയായി മുന്നോട്ടു പോകുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ , ഗ്ലോബൽ സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-18 10:25:00
Keywordsകോണ്‍ഗ്ര
Created Date2022-03-18 10:26:21