category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോ. തോമസ് ജെ. നെറ്റോ നാളെ അഭിഷിക്തനാകും: ചടങ്ങില്‍ പങ്കുചേരാന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയും
Contentതിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ നാളെ അഭിഷിക്തനാകും. വെട്ടുകാട് പള്ളിക്കു സ മീപമുള്ള ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ വൈകുന്നേരം 4.45ന് പ്രദക്ഷിണം ആരംഭിക്കും. അഞ്ചിന് മെത്രാഭിഷേക കർമങ്ങൾക്കു തുടക്കമാകും. ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തും. ചടങ്ങില്‍ ഭാരതത്തിന്റെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി പങ്കെടുക്കും. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരി യിൽ, ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, കോട്ടാർ ബിഷപ്പ് ഡോ. നസ്രെന്‍ സൂസൈ തുടങ്ങിയ 20 ൽ അധികം ബിഷപ്പുമാർ തിരുകര്‍മ്മങ്ങളില്‍ സഹകാർമികരായിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-18 10:56:00
Keywordsആര്‍ച്ച് ബിഷപ്പ്
Created Date2022-03-18 10:57:16