category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅന്ന് രാഷ്ട്രീയ നേതൃത്വങ്ങളുടെ കാലില്‍ വീണ പാപ്പ രാജ്യം സന്ദര്‍ശിക്കും: കോംഗോ സുഡാന്‍ സന്ദര്‍ശനം ജൂലൈയില്‍
Contentവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഇക്കൊല്ലത്തെ വിദേശ ഇടയസന്ദർശന പരിപാടിയിൽ ആഫ്രിക്കന്‍ രാജ്യങ്ങളും. ജൂലൈ 2-7 വരെ തീയതികളില്‍ പാപ്പ കോംഗോയും സുഡാനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഇരു രാഷ്ട്രങ്ങളുടെയും ഭരണതലവന്മാരുടെയും രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പ അജപാലന സന്ദർശനത്തിന് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 2-5 വരെയാണ് പാപ്പ കോംഗോയില്‍ സന്ദര്‍ശിക്കുക. കിൻഷാസ, ഗോമ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പാപ്പയുടെ സന്ദര്‍ശന പരിപാടികള്‍. ജൂലൈ 5-ന് ദക്ഷിണ സുഡാനിലേക്കു പാപ്പ യാത്ര തിരിക്കും. ദക്ഷിണ സുഡാനിലെ തലസ്ഥാനമായ ജൂബയിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. 2011 ജൂലൈയിൽ, ദക്ഷിണ സുഡാൻ ഔദ്യോഗികമായി സുഡാനിൽ നിന്ന് പിരിയുകയായിരിന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഇത് 400,000 .പേരുടെ മരണങ്ങൾക്ക് കാരണമായത്. 2018 ൽ ഇരു പ്രധാന കക്ഷികളും സമാധാന കരാറിൽ ഒപ്പു.വെച്ചിരിന്നു. സമാധാന ഉടമ്പടി ഭയാനകമായ അക്രമത്തെ തടഞ്ഞെങ്കിലും, ദേശീയ സൈന്യത്തിന്റെ പുനരേകീകരണം പോലുള്ള പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങൾ രാജ്യത്തെ വീണ്ടും വ്യാപകമായ സംഘട്ടനത്തിലേക്ക് തള്ളിവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. വർഷങ്ങളായി, ക്രിസ്ത്യൻ രാജ്യമായ ദക്ഷിണ സുഡാൻ സന്ദർശിക്കാൻ മാർപാപ്പ ആഗ്രഹിച്ചിരുന്നു, എന്നാൽ ഇവിടത്തെ അസ്ഥിരത കാരണം യാത്ര ആവർത്തിച്ച് മാറ്റിവെയ്ക്കുകയായിരിന്നു. 2019 ഏപ്രില്‍ മാസത്തില്‍ ഭരണപക്ഷ പ്രതിപക്ഷ നേതൃത്വങ്ങളുടെ പരസ്പരമുള്ള പോരാട്ടം മറന്ന്‍ പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും വഴിയൊരുക്കാന്‍ വത്തിക്കാൻ സെക്രട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്നു സുഡാന്‍ നേതാക്കള്‍ക്കു വേണ്ടി ധ്യാനം സംഘടിപ്പിച്ചിരിന്നു. ധ്യാനത്തിന് ഒടുവില്‍ ഭരണപക്ഷ പ്രതിപക്ഷ നേതാക്കളുടെ മുന്നില്‍ മുട്ടുകുത്തി പാദങ്ങൾ ചുംബിച്ചുകൊണ്ട് പാപ്പ സമാധാന അഭ്യര്‍ത്ഥന നടത്തി. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴി തെളിയിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FHdzBzSpQawKsghLOmva9v}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-05 16:11:00
Keywordsസുഡാ
Created Date2022-03-05 16:12:20