category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി യുക്രൈനിലെ കത്തോലിക്ക സന്യാസിനികള്‍
Contentമുകച്ചേവോ: പോളണ്ട്, സ്ലോവാക്യ, റൊമാനിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ യുക്രൈനിലെ മുകച്ചേവോയില്‍ യുദ്ധ ഭീതിയില്‍ പലായനം ചെയ്യുന്നവര്‍ക്ക് അഭയം ഒരുക്കി കത്തോലിക്ക സന്യാസിനികള്‍. കോൺവെൻ്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ നൂറോളം വിദ്യാർത്ഥികൾക്ക് അഭയം നൽകാൻ സൗകര്യമുണ്ടെന്ന് യുക്രൈനിൽ നിന്നുള്ള കന്യാസ്ത്രീമാർ അറിയിച്ചിട്ടുണ്ടെന്ന് ഇറ്റലിയില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ സോണിയ തെരേസ് ഫേസ്ബുക്കില്‍ കുറിച്ചു. യുക്രൈനിലെ ഇന്ത്യൻ എംബസി ഈ അവസരം പ്രയോജനപ്പെടുത്തുകയാണെങ്കിൽ കുറച്ച് പേരെ എങ്കിലും രക്ഷിക്കാൻ സാധിക്കുമെന്നും പോളണ്ട് അതിർത്തിയിൽ കുടുങ്ങി കിടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൃത്യമായ സ്ഥലവും ഫോൺ നമ്പരും ഇൻബോക്സിൽ അയച്ച് തരുകയാണെങ്കിൽ അതിർത്തികളിൽ ഉള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾക്ക് കൊടുത്ത് ഭക്ഷണവും വെള്ളവും എത്തിക്കുവാനും പോളണ്ടിലേയ്ക്ക് കടക്കാൻ സഹായം ചെയ്യുന്നതുമായിരിക്കുമെന്ന് സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. യുക്രൈനിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ കർഫ്യൂവിൽ ഇളവ് വരുമ്പോൾ അതിർത്തിയിലേക്ക് എത്താൻ ദൂരം ഉണ്ടെങ്കിൽ അടുത്തുള്ള ഏതെങ്കിലും കോൺവെൻ്റുകളിലോ, പള്ളികളിലോ അഭയം പ്രാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അവിടെ ആര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിക്കുകയില്ലായെന്നും അവിടെ ആരും വേർതിരിവോടെ കാണില്ലായെന്നും സിസ്റ്റര്‍ സോണിയ കുറിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്ന്‍ പലായനം ചെയ്യുന്ന അനേകരുടെ കണ്ണീരൊപ്പി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-02-28 17:33:00
Keywordsയുക്രൈ
Created Date2022-02-28 17:34:15