category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ഈശോ കൊച്ച് - ഈശോയുടെ സ്വന്തം അജ്ന': നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങളുമായി കേരള വാണി പുസ്തകം പുറത്തിറക്കി
Contentഅര്‍ബുദം ശരീരത്തെ കാര്‍ന്ന് തിന്നപ്പോഴും ക്രിസ്തുവിന്റെ കൈകൾ മുറുകെ പിടിച്ച് പുഞ്ചിരിയോടെ നിത്യതയിലേക്ക് നടന്നുനീങ്ങിയ അജ്ന ജോര്‍ജ്ജിന്റെ ജീവിതം പ്രമേയമാക്കി വീണ്ടും പുസ്തകം. വരാപ്പുഴ അതിരൂപതയുടെ മകളായ അജ്നയുടെ ജീവിതം മുഴുവൻ ഒപ്പിയെടുത്തിട്ടുള്ള 'ഈശോ കൊച്ച് - ഈശോയുടെ സ്വന്തം അജ്ന' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം രചിച്ചിരിക്കുന്നത് ഫാ. വിന്‍സന്‍റ് വാര്യത്താണ്. വരാപ്പുഴ അതിരൂപതയുടെ മീഡിയ കമ്മീഷൻ വിഭാഗമായ കേരള വാണി പബ്ലിക്കേഷൻസാണ് പ്രസാദകർ. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി അജ്നയുടെ മാതാപിതാക്കള്‍ക്കു നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു. അജ്നയോട് ഏറ്റവും അടുത്ത ഇടപെട്ടിട്ടുള്ള നൂറിലധികം ആളുകളുടെ സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിനെ വ്യത്യസ്തമാക്കുന്നത്. അജ്നയുടെ അമ്മ തന്നെയാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. പുസ്തകത്തിന്റെ വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന തുക മുഴുവൻ അജ്നയെ പോലെ കാൻസർ ബാധിച്ച രോഗികൾക്ക് ചികിത്സാ സഹായമായി നൽകുന്നതുമാണെന്ന് 'കേരള വാണി' അറിയിച്ചു. പുസ്തകത്തിൽ കോപ്പികൾക്ക് കേരള വാണി മീഡിയ കമ്മീഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. *കോപ്പികള്‍ക്ക് ബന്ധപ്പെടുക: 6282 610 318 (Call or whattsApp) ** Google pay number: 9497 835 015
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=kLo3byrBkTA
Second Video
facebook_link
News Date2022-03-02 15:38:00
Keywordsഅജ്ന
Created Date2022-03-02 16:09:44