category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് സമാപനം
Contentകോട്ടയം: ക്നാനായ പ്രേഷിത കുടിയേറ്റത്തിന്റെ അനുസ്മരണ ദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശ യാത്രയ്ക്ക് കോട്ടയത്ത് ഉജ്വല സമാപനം. കോട്ടയം അതിരൂപതയിലെ അൽമായ സം ഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഇന്നലെ വൈകുന്നേരം 5.30ന് കെ കെ റോഡിൽ ഏലിയാ കത്തീഡ്രലിനു മുമ്പിലെത്തിയ യാത്രയെ വാദ്യമേളങ്ങളുടെയും മാർഗംകളി, ഫ്ളാഷ് മോബ് ഉൾപ്പെടെയുള്ള കലാരൂപങ്ങളുടെയും അകമ്പടിയോ ടെ സ്വീകരിച്ചു. മുത്തുക്കുടകളും പേപ്പൽ പതാകകളും പരമ്പരാഗത വേഷങ്ങളണി ഞെത്തിയ ആളുകളും ക്നാനായ സമുദായത്തിന്റെ ഇഴയടുപ്പത്തിന്റെ നേർസാക്ഷ്യ മായി നടവിളികളുടെയും പുരാതന പാട്ടുകളുടെയും അകമ്പടിയോടെ അതിരൂപതാ ആസ്ഥാനത്ത് എത്തിച്ചേർന്ന യാത്രയെ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹാ യ മെത്രാൻമാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവ രുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്രിസ്തുരാജ കത്തീഡ്രൽ അങ്കണത്തിൽ നിർമാണം പൂർത്തിയാക്കിയ ക്നായി തോ മായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും പ്രതിമ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു. കുടിയേറ്റ അനുസ്മരണദിനാചരണ സമ്മേളനം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള സഭയുടെയും പൊതുസമൂഹത്തിന്റെയും വളർച്ചയ്ക്ക് ക്നാനായ സമൂഹത്തിന്റെ ശ്രേഷ്ഠമായ പങ്കാളിത്തമാണുള്ളതെന്നും ക്നാനായ സഭാസമുദായത്തിന്റെ ഇഴയടുപ്പത്തിനും സ്വത്വ ബോധം വർ ധിപ്പിക്കാനും യാത്രയ്ക്ക് കഴിഞ്ഞെന്നും മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. സമ്മേളനത്തിൽ അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ജോയി കുട്ടിയാങ്കൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ. തോമസ് ആ നിമൂട്ടിൽ, ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡന്റ് ലിൻസി രാജൻ, കെ സിവൈഎൽ പ്രസിഡന്റ് ലിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-08 11:04:00
Keywordsക്നാനായ
Created Date2022-03-08 11:04:46