Content | വത്തിക്കാന്‍ സിറ്റി: ഭാരതത്തിലെ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷോ കർദ്ദിനാൾ അഗൊസ്തീനൊ കാച്ചവില്ലൻ കാലം ചെയ്തു. 1981- 1990 കാലയളവില്‍ അപ്പസ്തോലിക് പ്രോന്യൂണ്‍ഷോയായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ അഗൊസ്തീനോ ശനിയാഴ്‌ച (05/03/22) രാവിലെ വത്തിക്കാനിലെ വസതിയിൽവെച്ചായിരുന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 95 വയസ്സായിരുന്നു പ്രായം. സംസ്കാര ശുശ്രൂഷകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദ്ദിനാൾ ജിയോവാണി ബത്തിമാറേയുടെ മുഖ്യകാർമികത്വത്തിൽ ഇന്നു നടക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശം നല്‍കും. 1926 അഗസ്റ്റ്14ന് ഇറ്റലിയിലെ നൊവാലെ ദി വൽദാഞ്ഞൊയിൽ ജനിച്ച അദ്ദേഹം 1949 ജൂൺ 26-ന് പൗരോഹിത്യം സ്വീകരിച്ചു. 1976 ഫെബ്രുവരി 28-ന് ആർച്ചുബിഷപ്പായി അഭിഷിക്തനായി. 2001 ഫെബ്രുവരി 21-ന് കർദ്ദിനാൾ. സ്ഥാനത്തേക്കുയർത്തപ്പെട്ടു.
വിവിധ നാടുകളിൽ പരിശുദ്ധസിംഹാസനത്തിൻറെ നയന്ത്ര കാര്യാലയങ്ങളിൽ സേവനം ചെയ്തു. 1976 മുതൽ 1981 വരെ കെനിയയിൽ അപ്പസ്തോലിക് നുൺഷോയായി സേവനം ചെയ്തു. 1981 മുതൽ 1990 വരെ ഇന്ത്യയിലെയും 1985 മുതൽ 1990 വരെ നേപ്പാളിലെയും 1990 മുതൽ 1998 വരെ അമേരിക്കൻ ഐക്യനാടുകളിലെയും അപ്പസ്തോലിക് പ്രോനുൺഷ്യോയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർദ്ദിനാൾ കാച്ചവില്ലൻറെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 212 ആയി കുറഞ്ഞു ഇവരിൽ 119 പേർ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 93 പേർ 80 വയസ്സു കഴിഞ്ഞതിനാല്‍ അവർക്ക് ഈ വോട്ടവകാശം ഇല്ല.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|