category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിള്‍ സംഭവങ്ങളെ സ്ഥിരീകരിക്കുന്ന പുരാതന ഹീബ്രു മുദ്രണം ഇസ്രായേലിന് കൈമാറാൻ തുർക്കി
Contentജെറുസലേം: തുർക്കി ആർക്കിയോളജി മ്യൂസിയത്തിൽ സംരക്ഷിക്കപ്പെടുന്ന പുരാതന സീലോഹ മുദ്രണം ഇസ്രായേലിന് കൈമാറാൻ തുർക്കി സന്നദ്ധത അറിയിച്ചു. ഇസ്രായേലി സർക്കാർ പ്രതിനിധിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുർക്കിയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനത്തിൽ വിഷയം ചർച്ചയായെന്നും അദ്ദേഹം പറഞ്ഞു. ഹെസക്കിയ രാജാവിന്റെ ഭരണകാലത്ത് സീലോഹ കുളത്തിൽ നിന്നും ദാവീദിന്റെ പട്ടണത്തിലേക്ക് വെള്ളം കൊണ്ടുപോകാൻ തുരങ്കം നിർമ്മിച്ചുവെന്ന് ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകത്തിലും, ദിനവൃത്താന്ത പുസ്തകത്തിലും പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവത്തിന്റെ ഏറ്റവും വലിയ തെളിവായിട്ടാണ് സീലോഹ മുദ്രണം കണക്കാക്കപ്പെടുന്നത്. ഇസ്രായേലി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മതപരവും, ചരിത്രപരവുമായി അമൂല്യമായ വസ്തു തുർക്കിക്ക് കൈമാറാമെന്ന് ഇസ്രായേൽ വാഗ്ദാനം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി കൂട്ടിച്ചേർത്തു. എന്നാൽ തുർക്കി ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ നിലവിലുള്ള ഏറ്റവും പുരാതന ഹീബ്രു മുദ്രണങ്ങളിൽ ഉൾപ്പെടുന്നതാണ് സീലോഹ മുദ്രണം. 2700 വർഷം പഴക്കമുള്ള മുദ്രണം തിരികെ ലഭിക്കാൻ ഇസ്രായേൽ ഏറെക്കാലമായി ശ്രമം നടത്തി വരികയായിരുന്നു. 2007-ല്‍ ഇസ്രായേൽ രാജ്യം സ്ഥാപിതമായതിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സീലോഹ മുദ്രണം പൊതു പ്രദർശനത്തിന് വെക്കാൻ നൽകുമോയെന്ന് അന്നത്തെ ഇസ്രായേലി പ്രസിഡന്റായിരുന്ന ഷിമോൺ പെരസ് തുർക്കി പ്രസിഡന്റ് അബ്ദുള്ള ഗുളളിനോട് അഭ്യർത്ഥന നടത്തിയിരുന്നു. ഗുളള് ആദ്യം സമ്മതം മൂളിയെങ്കിലും ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് ഇത് നടക്കാതെ വരികയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JKIOkNlRYkLA23CxpnjNvt}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-14 18:24:00
Keywordsപുരാതന, ഹീബ്രു
Created Date2022-03-14 18:25:00