Content | കാലടി: നോമ്പിന്റെ ത്യാഗം നിറഞ്ഞ കാലയളവിലൂടെ ക്രൈസ്തവ സമൂഹം കടന്നുപോകുമ്പോള്‍ മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നു മുതൽ 24 മണിക്കൂറും മല കയറാൻ സൗകര്യം. നിലവിൽ രാവിലെ 4 മുതൽ വൈകിട്ട് 7 വരെയാണ് മല കയറാൻ അനുവാദമുണ്ടായിരിന്നത്. കുരിശുമുടി പള്ളിയിൽ ദിവസവും രാവിലെ 5.30, 7.30, 9.30, വൈകിട്ട് 6.30 സമയങ്ങളിൽ കുർബാനയുണ്ടാകും. വൈദികരുടെ നേതൃത്വത്തിൽ സംഘമായി വരുന്നവർക്കു പ്രത്യേകം കുർബാന നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. വർഗീസ് മണവാളൻ അറിയിച്ചു. |