category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബലപ്രയോഗത്തിലൂടെ കല്ലിട്ട മാടപ്പള്ളി പ്രദേശം മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു
Contentമാടപ്പള്ളി: കെ-റെയിലിന് കല്ലു സ്ഥാപിച്ച മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി മലങ്കര കത്തോലിക്ക പള്ളിക്കടുത്തുള്ള സ്ഥലങ്ങൾ ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സന്ദർശിച്ചു. വീടും ഭൂമിയും നഷ്ടപ്പെടുന്ന കൊരണ്ടിത്തറ സാജനുമായി ആർച്ച് ബിഷപ്പ് കാര്യങ്ങൾ സംസാരിച്ചു. വീടും സ്ഥലവും നഷ്ടമാകുന്നവർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും പ്രതിഷേധങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തുന്നതും ജനാധിപത്യ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മാർ പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ മോൺ.ജോസഫ് വാണിയപ്പുരക്കൽ, മാടപ്പള്ളി ഇടവക വികാരി ഫാ. ചാക്കോ പുതിയാപറമ്പിൽ, മാമ്മൂട് ലൂർദ്മാതാ പള്ളി വികാരി റവ. ഡോ.ജോൺ വി.തടത്തിൽ എന്നിവരും ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു. മാടപ്പള്ളി ചെറുപുഷ്പം ഇടവക പരിധിയിലുള്ള കുടുംബങ്ങളുടെ ഭൂമിയിലാണ് കഴിഞ്ഞദിവസം പോലീസ് ബലപ്രയോഗത്തിലൂടെ കല്ലിട്ടത്. സില്‍വര്‍ലൈന്‍ സംബന്ധിച്ച് നാളുകളായി ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഗണിക്കാതെയും വ്യക്തമായ പഠന റിപ്പോര്‍ട്ടുകള്‍ ഇല്ലാതെയും കേന്ദ്രാനുമതി ലഭിക്കാതെയും ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലായെന്നും നിരവധിയാളുകളുടെ ജീവിതവും ഭാവിയും സ്വത്തും സമ്പാദ്യവും എല്ലാം ദുരിതത്തിലാക്കുന്നതും ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഈ പദ്ധതിയില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്‍മാറണമെന്നും ചങ്ങനാശേരി അതിരൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-03-19 11:20:00
Keywords
Created Date2022-03-19 11:22:01