Content | വാർസോ: യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം ആയിരങ്ങൾ അഭയാർത്ഥികളായി മാറുമ്പോൾ വർഷങ്ങളായി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മാധ്യസ്ഥം പ്രത്യേകം യാചിച്ചു ആത്മീയ ജീവിതം നയിച്ചിരിന്ന യുക്രൈൻ സ്വദേശിനിയുടെ ജീവിതസാക്ഷ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നു. പോളിഷ് നഗരമായ ക്രാക്കോയിലെ ആർച്ച് ബിഷപ്പ് മാരക്ക് ജെദ്രാസെവ്സികി റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് അഭയാർത്ഥികളെ സ്വീകരിച്ചത്. ഇതിൽ പിന്നീട് കുറച്ചുപേരെ അദ്ദേഹം തന്റെ വസതിയിലേക്കു കൊണ്ടുവന്നു. കത്തോലിക്ക സഭയുടെ തലവനായി ഉയർത്തപ്പെടുന്നതിനുമുമ്പ് അറുപതുകളിലും, എഴുപതുകളിലും ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇവിടെയാണ് താമസിച്ചിരുന്നത്.
പോളണ്ടിന്റെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ താമസിക്കാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പടിഞ്ഞാറൻ യുക്രൈനിലെ റിവ്നി നഗരത്തിൽ നിന്നുള്ള 55 വയസ്സുള്ള എലനോർ പെദ്രിഷെഗോ. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ മാധ്യസ്ഥം പ്രത്യേകം യാചിച്ചുക്കൊണ്ട് പ്രാർത്ഥനകൾ തുടർന്നിരുന്ന വ്യക്തിയായിരിന്നു എലനോർ. ഫെബ്രുവരി മാസം ഒടുവിലായി തന്റെ ഭവനത്തിന് മുകളിലൂടെ വിമാനങ്ങൾ പറക്കാൻ തുടങ്ങിയ സമയത്താണ് 92 വയസ്സുള്ള അമ്മ കാദറിനെയും കൂട്ടി എലനോർ പലായനം ചെയ്യാൻ തീരുമാനിക്കുന്നത്.
കുടുംബത്തിലെ പുരുഷന്മാർക്ക് രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി യുദ്ധം ചെയ്യാൻ അവിടെ തുടരേണ്ടതായി വന്നു. ദീർഘദൂരം യാത്ര ചെയ്തതിനുശേഷം മാർച്ച് മൂന്നാം തീയതിയാണ് ഇരുവരും ക്രാക്കോയിൽ എത്തുന്നത്. രൂപതയുടെ കൂരിയ വഴി ഒരു വൈദികനാണ് ആർച്ച് ബിഷപ്പിന്റെ വസതിയിൽ കഴിയാനുള്ള സജ്ജീകരണങ്ങൾ നടത്തിക്കൊടുത്തത്. എലനോറിന്റെ മകന്റെ ഭാര്യയുടെ അമ്മയും, അവരുടെ അഞ്ചുവയസ്സുളള കുട്ടിയും പിന്നീട് ഇവിടേക്ക് വന്നു. വിശുദ്ധ ജോൺ പോൾ മാർപാപ്പയോട് പ്രത്യേകം ഭക്തിയുള്ള എലനോർ പെദ്രിഷെഗോ സ്വർഗ്ഗമാണ് തങ്ങളെ ഇവിടെ എത്തിക്കാൻ സഹായിച്ചതെന്ന് വിശ്വസിക്കുന്നു. എലനോറും, കുടുംബവും നാട്ടിൽ വിശുദ്ധ കുർബാനയ്ക്ക് പോകുന്ന ദേവാലയവും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് സമർപ്പിക്കപ്പെട്ടതാണ്.
പോളണ്ടിലേക്ക് എത്തിയ യാത്രയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം അത്ഭുതകരമായി അതിജീവിക്കാൻ സാധിച്ചുവെന്ന് അവർ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിശുദ്ധന്റെ മാധ്യസ്ഥം വഴിയാണ് ദൈവം തങ്ങളെ അവിടേക്ക് എത്തിച്ചതെന്നും, ആർച്ച് ബിഷപ്പ് തുടങ്ങി വലിയ ആളുകളിലൂടെ തങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ജോൺപോൾ മാർപാപ്പ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എലനോർ പറഞ്ഞു. ആർച്ച് ബിഷപ്പ് മാരക്ക് ജെദ്രാസെവ്സികി നേരിട്ട് വന്നു ഇരുവരെയും കണ്ടിരുന്നു. യുദ്ധം അവസാനിച്ചാൽ ഉടൻ തിരികെ മടങ്ങാം എന്ന പ്രതീക്ഷയിലാണ് എലനോർ പെദ്രിഷെഗോയും, അമ്മയും. അഭയാർത്ഥികളായി എത്തിയ ഇരുപതിനായിരം ആളുകൾക്കാണ് ക്രാക്കോ അതിരൂപതയുടെ ഇടവകകളിലൂടെ സഹായം എത്തിക്കുന്നത്. 4500 ആളുകൾക്ക് രൂപതയിലെ കാരിത്താസും സഹായങ്ങൾ നൽകി വരുന്നുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|