Content | കൊളംബോ: ഇരുപത്തിയഞ്ച് ലക്ഷം ഡോളറുകൾ ചിലവഴിച്ച്, മൂന്ന് വർഷങ്ങൾകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ 88 പേജുകൾ ഉള്ള റിപ്പോർട്ട് ശ്രീലങ്കൻ സർക്കാർ പുറത്തിറക്കിയെങ്കിലും, ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് ശ്രീലങ്കയിലെ കൊളംബോ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്. പീഡിത ക്രൈസ്തവരെ സഹായിക്കുന്ന എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രസ്ഥാനത്തിന്റെ, പൊതുകാര്യവകുപ്പ് ഡയറക്ടർമാർക്ക് ഫൊൺ റീഡ്മാനുമായി കർദ്ദിനാള്‍ നടത്തിയ അഭിമുഖസംഭാഷണത്തിലാണ്, നിലവിലെ അന്വേഷണങ്ങളിൽ അതൃപ്തി അറിയിച്ചത്. അന്നത്തെ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ട 269 ആളുകൾക്കും, പരിക്കേറ്റ 500 പേർക്കും നീതിലഭിച്ചതായി തങ്ങൾ കരുതുന്നില്ലെന്നു കർദ്ദിനാൾ അഭിപ്രായപ്പെട്ടു.
അന്വേഷണ റിപ്പോർട്ടനുസരിച്ച് ഇരുപത്തിയഞ്ച് ആളുകളുടെമേലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ചോദ്യങ്ങളോട് പ്രതികരിക്കവേ, സംഭവങ്ങളുടെ സത്യം അറിയാൻ ശ്രീലങ്കയിലെ കത്തോലിക്കാസമൂഹം ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. വളരെയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, മതങ്ങൾ തമ്മിൽ വിരോധമുണ്ടാകാനും ഈയൊരു സംഭവം കാരണമായി. രാഷ്ട്രീയനേട്ടം കൊയ്യാൻ ഈ സംഭവത്തെ ഉപയോഗിച്ചവരുണ്ട് എന്നാല്‍ തങ്ങളെ സഹായിച്ചവരിൽ മുസ്ലിം സമുദായവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
88 പേജുകളുള്ള റിപ്പോർട്ടിൽ 25 പേർക്കെതിരായി 23,000 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിപ്പോർട്ട് അതിൽത്തന്നെ നല്ലതാണെങ്കിലും, അതിലെ ശുപാർശകൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതപരമായ ലക്ഷ്യത്തോടെയല്ല ഈ അക്രമം നടന്നിരിക്കുന്നതെന്ന റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയപരമായ ഉദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള മുന്നറിയിപ്പും, ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകൾ നടത്തിയിരുന്ന പരിശീലനക്യാമ്പുകളെ സംബന്ധിച്ച അറിയിപ്പും രാജ്യത്തെ അധികാരികൾക്ക് ലഭിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി അക്രമസാധ്യതകളെക്കുറിച്ച് മുൻപേതന്നെ അറിവ് ലഭിച്ചിരുന്നതായി പറയപ്പെടുന്നുവെങ്കിലും, അത് യഥാസമയം ജനങ്ങളെ അറിയിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന്‍ കർദ്ദിനാൾ പറഞ്ഞു. ദൈവം നീതി നടപ്പിലാക്കിത്തരുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|