Content | മലയാറ്റൂർ: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനു കൊടിയേറി. കുരിശുമുടിയിൽ ഫാ.ആൽബിൻ പാറേക്കാട്ടിൽ കൊടിയേറ്റി. സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്സ് മേയ്ക്കാൻ തുരുത്തിൽ സഹകാർമികനായി. താഴത്തെ പള്ളിയിൽ ആഘോഷമായ പാട്ടുകുർബാനയ്ക്കുശേഷം വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. ഇന്ന് രാവിലെ ആറിനും 7.30 നും കുർബാന നടന്നു. വൈകുന്നേരം അഞ്ചിന് രൂപം വെഞ്ചിരിപ്പ് തുടർന്ന് കുർബാന, പ്രസംഗം, അങ്ങാടി പ്രദക്ഷിണം എന്നിവ നടക്കും. പുതുഞായറിനോട് അനുബന്ധിച്ച് പതിനായിരങ്ങള്‍ മലയാറ്റൂര്‍ കയറുമെന്നാണ് പ്രതീക്ഷ.
|