category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലത്തീൻ കത്തോലിക്കർ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ന്യൂനപക്ഷ വകുപ്പു മന്ത്രി ജോൺ ബർല
Contentകൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വകുപ്പു സഹമന്ത്രി ജോൺ ബർല അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ അതിന്യൂനപക്ഷമായ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധി കളും ചർച്ച ചെയ്യുന്നതിനായി കെആർഎൽസിസി എറണാകുളത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ലത്തീൻ കത്തോലിക്കർ രാഷ്ട്രീ യശക്തി നേടണമെന്നും അവഗണിക്ക പ്പെടാതിരിക്കാനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും രാഷ്ട്രീയ ശക്തി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരള ലത്തീൻ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വിഷയാവതരണം നടത്തി, മുൻ എംപി രാധാകൃഷ്ണൻ, ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഡോ. ചാൾസ് ഡയസ്, ഫാ. നെൽ സൺ തൈപ്പറമ്പിൽ, ഫാ. ജോപ്പി കൂട്ടുങ്കൽ, ഫാ. ജെയ്സൺ വടശേരി, ജോസി സേവ്യർ, ഫാ. മാത്യു പുതിയാത്ത്, ബെന്നി പാപ്പച്ചൻ, ഷിബു ജോസഫ് തുടങ്ങിയർ പ്ര സംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-30 06:07:00
Keywordsന്യൂനപക്ഷ
Created Date2022-04-30 06:08:11