category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
Contentകൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ സംഘടിപ്പിച്ച "സമർപ്പിതർ - സഭാജ്വാല" എന്ന പരിപാടി കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ദുർബ്ബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടുകയും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് അവരെ ബോധവൽക്കരിക്കുകയും, നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു. വിമൻസ് കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സ്പിരിച്വൽ ഡയറക്ടർ ഫാ. ലിജു മാത്യു, ജോയിന്റ് സെക്രട്ടറി ഷീജ എബ്രഹാം, ട്രഷറർ ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിബിസിഐ വിമൻസ് കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, സിബിസിഐ വിമൻസ് കമ്മീഷൻ അംഗം ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, സിബിസിഐ കൗൺസിൽ സെക്രട്ടറി സി. നവ്യ എഫ്സിസി എന്നിവരെ ആദരിക്കുകയും മുൻ സ്പിരിച്വൽ ഡയറക്ടർ ഫാ. വിത്സൺ ഇലവത്തുങ്കൽകൂനന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ലിംഗസമത്വം എന്ന വിഷയത്തെ ആസ്പദമാക്കി, സി. അഡ്വ. ജോസിയ എസ്ഡി പ്രബന്ധാവതരണം നടത്തി. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുമുള്ള വനിതാകമ്മീഷൻ പ്രതിനിധികൾ പ്രോഗ്രാമിൽ പങ്കെടുത്തു. രാജ്യത്തും സംസ്ഥാനത്തും വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരായും കത്തോലിക്കാ സന്യസ്തർക്കെതിരായി വർദ്ധിച്ചുവരുന്ന അവഹേളനങ്ങൾക്കെതിരായുമുള്ള പ്രമേയം വനിതാകമ്മീഷൻ പ്രതിനിധികൾ ഐകകണ്ഠേന പാസാക്കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-30 06:12:00
Keywordsആലഞ്ചേരി
Created Date2022-04-30 06:13:07