category_idMirror
Priority3
Sub CategoryNot set
statusPublished
PlaceNot set
Mirror DaySunday
Headingപൈശാചിക ബാധയുടെ മുഖ്യ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ സ്പാനിഷ് ഭൂതോച്ചാടകന്‍
Contentപ്ലാസെന്‍സിയ (സ്പെയിന്‍); പൈശാചിക ബാധയുടെ മുഖ്യ കാരണങ്ങളെക്കുറിച്ച് സ്പെയിനിലെ പ്ലാസെന്‍സിയ കത്തോലിക്ക രൂപതയിലെ വൈദികനും ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനുമായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് റുയിസ് നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ടാരറ്റ് കാര്‍ഡ്, ക്ലെയര്‍വോയന്‍സ്, തുടങ്ങീ നിഗൂഢ ഗെയിമുകളും ഓജോ ബോര്‍ഡ്, ആത്മാക്കളുമായി സംവദിക്കുന്ന മറ്റ് രീതികളുമാണ് ഒരാളെ പിശാച് ബാധിതനാക്കുന്നതിന്റെ പ്രധാന കാരണങ്ങളായി കത്തോലിക്ക മാധ്യമമായ ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. ടോറസ് പറഞ്ഞത്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ വരുന്നുണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം, യോഗ തെറാപ്പികള്‍, റെയ്കി, മാലാഖമാരെ വിളിച്ചുവരുത്തല്‍ തുടങ്ങിയ പുതുതലമുറയുടെ പരിശീലന രീതികള്‍ വഴി ഭ്രാന്തമായ അവസ്ഥയിലെത്തിയവരും കുറവല്ലെന്നും കൂട്ടിച്ചേര്‍ത്തു. ആത്മാക്കളുമായി യാതൊരുവിധ നിഗൂഢ മാര്‍ഗ്ഗങ്ങളിലൂടെ സംവദിക്കാത്ത വ്യക്തിയിലും പൈശാചിക സ്വാധീനം ഉണ്ടാകാറുണ്ടെന്നും, അത് അവരെ പരീക്ഷിക്കുന്നതിനും, വിശുദ്ധീകരിക്കുന്നതിനും, മോക്ഷത്തിലേക്ക് നയിക്കുന്നതിനുമായി അവരില്‍ പ്രവര്‍ത്തിക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. കാര്‍മ്മലൈറ്റ് സന്യാസിനി സമൂഹാംഗമായിരുന്ന വിശുദ്ധ മേരി ഓഫ് ജീസസ് ക്രൂസിഫൈഡ്’ ന്റെ ഉദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിശുദ്ധയുടെ ജീവിതത്തിന്റെ അവസാന വര്‍ഷം അക്രമാസക്തവും, കഠിനവുമായ പിശാച് ബാധയ്ക്കു വിശുദ്ധ ഇരയായിരിന്നു. അതിനെ പ്രതിരോധിച്ചാണ് വിശുദ്ധ പരിപൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടതെന്നു ഫാ. ടോറസ് ചൂണ്ടിക്കാട്ടി. പിശാച് ബാധയ്ക്കു ഒരു കാരണമല്ലെന്നും, ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാമെന്നും, പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന വാതിലുകളുടെ അനന്തരഫലങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും, അവയില്‍ നിന്ന് സ്വതന്ത്രരാവുകയും, സൗഖ്യപ്പെട്ട് വിശുദ്ധി നേടുകയും ചെയ്യണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഫാ. ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date1970-01-01 05:30:00
Keywordsപൈശാ, സാത്താ
Created Date2022-05-19 16:49:05