category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ
Contentതിരുവനന്തപുരം: എറണാകുളത്തു നിന്നും കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ജൂൺ നാലു മുതൽ സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജൂൺ നാലിന് ശനിയാഴ്ച ഉച്ചയ്ക്ക് 12.35ന് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ, ഞായറാഴ്ച രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകുന്നേരം 6.30ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും. എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുകോട്ട, കാരൈക്കുടി, അരൺതാങ്കി, പട്ടുകോട്ടെ, അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറുർ, നാഗപട്ടണം, വേളാങ്കണ്ണി എന്നീ സ്റ്റോപ്പുകളുണ്ടാകും. നാഗപ ട്ടണം -വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാഗപട്ടണം വരെയാണു സർവീസ്. അറ്റ പണിതീർന്നാൽ പത്തു കിലോമീറ്റർ ദൂരം മാത്രമുള്ള വേളാങ്കണ്ണിയിലേക്കു നീട്ടുമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-24 09:14:00
Keywordsവേളാങ്കണ്ണി
Created Date2022-05-24 09:14:49