category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്‌
Contentകൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു. വിവിധ മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിൽ കഴിയുന്ന വ്യക്തികൾ മത സൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുന്നുവെന്നു ഉറപ്പുവരുത്തുവാൻ ഭരണകുടങ്ങൾ നിതാന്തജാഗ്രത പുലർത്തുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. സാമൂഹ്യമന:സാക്ഷിയിൽ കളങ്കം വരുത്തുവാൻ ആരെയും അനുവദിക്കാതെ സമൂഹത്തെ സംരക്ഷിക്കുവാൻ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-24 09:38:00
Keywordsമരണ, പ്രോലൈ
Created Date2022-05-24 09:38:37