category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രീണനവും അവഗണനയും: നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയുന്നുവെന്ന് മാര്‍ തോമസ് തറയില്‍
Contentചങ്ങനാശ്ശേരി: "തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും" എന്നത് നിലപാടിന്റെ പൊള്ളത്തരമാണെന്നും ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂവെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാൻ ദേശിയ പാർട്ടികൾക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ടെന്നും ബിഷപ്പ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാൽ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകൾ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല. 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാർത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവർ എന്നും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവർഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാൻ സാധിക്കുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ആരെല്ലാം തമ്സ്കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഉദാത്തമായ ആ സംസ്കാരത്തിന് കോട്ടം വരാൻ നാമൊരിക്കലും സമ്മതിക്കില്ല. ഒരുകാര്യം ഓർക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂർവം പരിഗണിക്കുന്ന വ്യവസ്ഥിതിയിൽ സൗഹാർദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്ന വാക്കുകളോടെയാണ് മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-24 13:40:00
Keywordsതറയി
Created Date2022-05-24 13:40:50