category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് പ്ലാറ്റിനം ജൂബിലി: ആശംസ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Contentലണ്ടന്‍/ വത്തിക്കാന്‍ സിറ്റി: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾക്കു ബ്രിട്ടനിൽ തുടക്കമായതോടെ ആശംസ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. എലിസബത്ത് രാജ്ഞി തന്റെ ജന്മദിനവും രാജ്യത്ത് അധികാരത്തിലേറിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുന്ന അവസരത്തിൽ രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കും താൻ മംഗളാശംസകളും നന്മകളും നേരുന്നുവെന്ന് പാപ്പ കുറിച്ചു. സർവ്വശക്തനായ ദൈവം രാജ്ഞിയെയും കുടുംബത്തെയും, രാജ്യത്തെ എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെയെന്നും ഐക്യവും, സമൃദ്ധിയും, സമാധാനവും കര്‍ത്താവ് പ്രദാനം ചെയ്യട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു. രാജ്ഞി തന്റെ ജനത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കായി ചെയ്ത സേവനങ്ങൾക്ക് അനുമോദനമറിയിച്ച പാപ്പ, രാജ്യത്തിൻറെ ആധ്യാത്മിക, സാംസ്‌കാരിക, രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുന്നതിൽ രാജ്ഞിയുടെ പങ്കിനെ നന്ദിയോടെ അനുസ്മരിച്ചു. രാജ്ഞിക്കും, രാജ കുടുംബത്തിനും രാജ്യത്തെ ജനങ്ങൾക്കും തന്റെ പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും നേർന്ന പാപ്പ, തനിക്കുവേണ്ടിയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. ഇന്നലെ ജൂൺ രണ്ടിന് ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അഞ്ചു വരെ നീളും. ഈ ദിവസങ്ങളിൽത്തന്നെയാണ് രാജ്ഞി തന്റെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. 1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളെയാണ് രണ്ടാം എലിസബെത്ത് രാജ്ഞി ജനിച്ചതെങ്കിലും ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സാധാരണയായി രാജ്ഞിയുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നത്. 1952 ജൂൺ ആറിന് തന്റെ പിതാവിന്റെ മരണത്തോടെ അവർ രാജഭരണം ഏറ്റെടുക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=HSQKGuvHOcg
Second Video
facebook_link
News Date2022-06-03 16:07:00
Keywordsഎലിസബ
Created Date2022-06-03 16:10:27