category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫുലാനികളുടെ നിരന്തരമായ ആക്രമണം: പ്രാർത്ഥനയുമായി നൈജീരിയയിലെ ആയിരക്കണക്കിന് ക്രൈസ്തവര്‍
Contentഅബൂജ: മുസ്ലിം ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നിരന്തരമായ ആക്രമണത്തെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് ചെറുക്കാൻ നൈജീരിയയിലെ ആയിരക്കണക്കിന് വരുന്ന ക്രൈസ്തവ വിശ്വാസികൾ ഒരുമിച്ചുകൂടി. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയും, വിവിധ ക്രിസ്തീയ സമൂഹങ്ങളുടെ തലവന്മാരും സംയുക്തമായിട്ടാണ് ബുധനാഴ്ച ജോസ് നഗരത്തിലെ റ്വാങ് പാം ടൗൺഷിപ്പ് സ്റ്റേഡിയത്തിൽ ക്രൈസ്തവരുടെ സംഗമം ക്രമീകരിച്ചത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മിഷ്ണറിമാർ എപ്രകാരമാണ് അവിടേയ്ക്ക് സുവിശേഷം എത്തിച്ചതെന്ന് ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസ് എന്ന സമൂഹത്തിന്റെ അധ്യക്ഷൻ ആമോസ് മോസോ വിവരിച്ചു. പൂർവ്വീകരുടെ സ്ഥലത്തുനിന്ന് മറ്റുള്ളവർ ക്രൈസ്തവ വിശ്വാസികളെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നത് ദൈവ കോപം ഉളവാക്കുന്ന കാര്യമാണെന്ന് ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയുടെ അധ്യക്ഷൻ സ്റ്റീഫൻ പന്യ പറഞ്ഞു. കുരിശിന്റെ ശത്രുക്കൾക്കെതിരെ ഒരു കോട്ട ആയിട്ടാണ് ജോസ് നഗരം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയുടെ അഭിവൃദ്ധിക്കും, സമാധാനത്തിനും, സുവിശേഷ വൽക്കരണത്തിനും വേണ്ടി മറ്റ് സഭാധ്യക്ഷൻമാരും പ്രാർത്ഥനകൾ നയിച്ചു. 2023ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായ ഭരണ കൈമാറ്റത്തിനും വേണ്ടിയും അവർ ദൈവസന്നിധിയിലേക്ക് പ്രാർത്ഥനകൾ ഉയർത്തി. പ്ലേറ്റോ സംസ്ഥാനത്തെ ഗവർണറും, നിയമനിർമ്മാണ സഭയുടെ സ്പീക്കറും പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 20 വർഷത്തിനിടെ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ ഫുലാനികൾ കൊലപ്പെടുത്തിയിട്ടുണ്ട്. അതിലേറെ പേർക്ക് സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-04 11:35:00
Keywordsനൈജീ
Created Date2022-06-04 11:36:00