Contents

Displaying 18621-18630 of 25061 results.
Content: 19010
Category: 13
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും മദര്‍ തെരേസയ്ക്കും ഒപ്പം ശുശ്രൂഷ ചെയ്ത സഹോദരിമാരായ സിസ്റ്റേഴ്സ് ജൂബിലി നിറവില്‍
Content: ചെറുപുഴ: രണ്ടു വിശുദ്ധർക്കൊപ്പം സേവനം ചെയ്ത സഹോദരിമാരായ സിസ്റ്റേഴ്സ് സുവർണ ജൂബിലി നിറവിൽ, തിരുമേനി സ്വദേശികളായ സിസ്റ്റർ ലിസി മണ്ഡപത്തിൽ എംസി (76), സിസ്റ്റർ മേരി സന്ധ്യ എംസി (72) എന്നിവരാണ് സുവർണ ജൂബിലി ആഘോഷിക്കുന്നത്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗങ്ങളാണ് ഇരുവരും. വിശുദ്ധ മദർ തെരേസ, വിശുദ്ധ ജോൺ പോൾ രണ്ടാമ ൻ മാർപാപ്പ എന്നിവർക്കൊപ്പം ശുശ്രൂഷ ചെയ്യാൻ ദൈവാനുഗ്രഹം ലഭിച്ചവരായിരാണ് ഇരുവരും. തിരുമേനിയിലെ മണ്ഡപത്തിൽ ജോസഫ് ഏലിയാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമത്തേയും നാലാമത്തെയും മക്കളാണ് യഥാക്രമം സിസ്റ്റർ ലിസിയും സിസ്റ്റർ മേരിയും. 1972-ലാണ് ഇരുവരും സഭാവസ്ത്രം സ്വീകരിക്കുന്നത്. കൽക്കട്ടയിലെ മദർ ഹൗസിലായിരുന്നു ചടങ്ങ്. മദർ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭയിൽ ചേർന്ന കേരള ത്തിൽ നിന്നുള്ള ആദ്യ ബാച്ചിലെ മലയാളികളായിരുന്നു ഇവർ. മദറിന്റെ കൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുകയും സേവന പ്രവർത്തനങ്ങൾ നടത്തുക യും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, ജർമനി, ഇറ്റലി, റോം, സൗത്ത് ആഫ്രിക്ക, വെനിസ്വേല, സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. അന്ത്യദി നങ്ങളിൽ മദറിനെ പരിചരിക്കാനും ഈ സഹോദരിമാർക്ക് ഭാഗ്യം ലഭിച്ചു. മരണാനന്തര ചടങ്ങുകളിലും ഇവർ സജീവസാന്നിധ്യമായിരുന്നു. റോമിലെ ഇവരുടെ സേവനകാലഘട്ടത്തിലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ദൈവനിയോഗങ്ങൾക്കൊപ്പം സാന്നിധ്യമാകാൻ ഇവർക്കു കഴിഞ്ഞത്. കൽക്കട്ടയിലെ തെരുവോരങ്ങളിൽ അനാഥരായവരേയും രോഗികളേയും പ്രത്യേകിച്ച് കുഷ്ഠ രോഗികളെ പരിചരിക്കുന്നതിന് ഇവർ പ്രത്യേകം താത്പര്യമെടുത്തു. മുംബൈ, ആന്ധ്ര പ്രദേശ്, ഒറീസ, കൽക്കട്ട, തുടങ്ങിയ സ്ഥലങ്ങളിലാണ് സിസ്റ്റർ ലിസി എംസി കൂടുതലും സേവനം ചെയ്തിരുന്നത്. ഇരുവർക്കും കുഷ്ഠരോഗികളെ ശുശ്രൂഷിച്ചതിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. പത്തു വർഷം കൂടുമ്പോൾ മാത്രമേ ഇവർക്ക് നാട്ടിൽ വരാൻ അനുവാദമുള്ളൂ. സന്യസ്ത ജീവിതത്തിന്റെ സുവർണ ജൂബിലി വർഷത്തി ൽ സ്വന്തം നാട്ടിലെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷത്തിലാണ് ഇരുവരും. തിരുമേനി സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇരുവർക്കുമായി പ്രത്യേകം പ്രാർത്ഥനകളും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയിൽ ഇരുവരേയും പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ദേവസ്യാ വട്ടപ്പാറ, സൺഡേ സ്കൂൾ മു ഖ്യാധ്യാപകൻ പ്രിൻസ് ചെമ്പരത്തിക്കൽ, ജോജോ പാറേക്കാട്ടിൽ എന്നിവർ പ്രസംഗി ച്ചു. സിസ്റ്റർ ലിസി മണ്ഡപത്തിൽ എംസി, സിസ്റ്റർ മേരി സന്ധ്യ എംസി എന്നിവർ തങ്ങ ളുടെ ജീവിതാനുഭവങ്ങൾ സൺഡേ സ്കൂൾ വിദ്യാർഥികളുമായി പങ്കുവച്ചു. ഇതുപോലെയുള്ള അനുമോദനങ്ങളൊന്നും ആഗ്രഹിച്ചിട്ടില്ലെന്നും ഇതിനൊന്നും തങ്ങൾക്ക് അർഹതയില്ലെന്നുമാണ് അവർ പറയുന്നത്. സേവനം ചെയ്യുകയെന്നതുമാത്ര മാണ് തങ്ങളുടെ ലക്ഷ്യമെന്നും കുട്ടികളോട് സിസ്റ്റേഴ്സ് പറഞ്ഞു. ഇനി പത്തു വർഷങ്ങൾക്ക് ശേഷം മാത്രമേ ഇവർക്ക് നാട്ടിലേക്ക് വരാൻ കഴിയൂ. കുടുംബാംഗങ്ങളും ബ ന്ധുക്കളും ഉൾപ്പെടെ ധാരാളം പേർ പ്രാർഥനകൾക്കായും ആശംസകളർപ്പിക്കുന്നതി നും ദേവാലയത്തിലെത്തിയിരുന്നു. 21 ദിവസം നാട്ടിൽ ചെലവഴിച്ച് ഈ മാസം 12ന് ഇ വർ കൽക്കട്ടയിലേക്ക് മടങ്ങിപ്പോകും. സിസ്റ്റർ ലിസി മണ്ഡപത്തിൽ എംസി കൽക്കട്ട യിൽ സേവന പ്രവർത്തനങ്ങൾ തുടരും. സിസ്റ്റർ മേരി സന്ധ്യ എംസി കൽക്കട്ടയിൽ നി ന്നു പോർച്ചുഗലിലേക്ക് സേവന പ്രവർത്തനങ്ങൾക്കായി യാത്ര തിരിക്കും.
Image: /content_image/News/News-2022-06-08-09:55:55.jpg
Keywords: സിസ്റ്റേഴ്
Content: 19011
Category: 1
Sub Category:
Heading: "ഹീനമായ ആക്രമണം, സുരക്ഷ വര്‍ദ്ധിപ്പിക്കണം'': നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഒടുവില്‍ യുഎന്നിന്റെ പ്രതികരണം
Content: ജനീവ/അബൂജ: നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിവസം നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ ഒടുവില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭയും. സംഭവം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും ഐക്യരാഷ്ട്ര സഭ നിശബ്ദത പാലിക്കുന്നതില്‍ വിമര്‍ശനം ഉയര്‍ന്നിരിന്നു. പെന്തക്കോസ്ത് ശുശ്രൂഷയ്ക്കായി ഒത്തുകൂടിയ അനേകം സാധാരണക്കാരുടെ ജീവനെടുത്ത അക്രമത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണത്തെ ഹീനം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് സർക്കാരുകളോട് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുണൈറ്റഡ് നേഷൻസ് അലയൻസ് ഓഫ് സിവിലൈസേഷൻസും ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് സുരക്ഷ നൽകുന്നതിനു വേണ്ടി സർക്കാരുകളുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടാകണം. എല്ലാ മതങ്ങളോടും പരസ്പര ബഹുമാനം ഉണ്ടാകണമെന്നും, സമാധാനത്തിന്റെയും, സാഹോദര്യത്തിന്റെയും ഒരു സംസ്കാരം രൂപപ്പെടുത്തണമെന്നും സംഘടനയുടെ പ്രതിനിധി മിഗ്വേൽ മോറാട്ടീനോസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

I condemn in the strongest terms the heinous attack in the St. Francis Catholic Church in Owo, Nigeria, that resulted in the death and injuries of scores of civilians as people gathered for the Pentecost service.

Attacks on places of worship are abhorrent.
— António Guterres (@antonioguterres) June 7, 2022

സംഘടന യുഎന്നിന് വേണ്ടി രൂപംനൽകിയ കർമ്മപദ്ധതി ആരാധനാലയങ്ങളുടെ സംരക്ഷണത്തിനുവേണ്ടി നടപ്പിലാക്കാൻ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് സർക്കാരുകളോടു അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷിക പങ്കാളിത്തത്തിന്റെയും, ചരിത്രത്തിന്റെയും, പാരമ്പര്യത്തിന്റെയും അടയാളമായി ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുവാന്‍ പിന്തുണ നൽകണമെന്ന് ആഗോള വിശ്വാസി സമൂഹത്തോടും, യുവജനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. ഇതിനിടെ രാജ്യത്തെ അരക്ഷിതാവസ്ഥ വിവരിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ ബെൻയു സംസ്ഥാനത്തെ അധ്യക്ഷൻ റവ. അബ്കൻ ലേവ രംഗത്ത് വന്നു. രാജ്യത്തെ നേതാക്കന്മാർക്ക് ദിശാബോധം നഷ്ടപ്പെട്ടുവെന്നും, സുരക്ഷാപ്രശ്നങ്ങൾ അടക്കമുള്ള നിരവധിയായ വെല്ലുവിളികൾ നേരിടാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. കടുത്ത അരാജകത്വം നിറഞ്ഞ അവസ്ഥയിലൂടെയാണ് നൈജീരിയ കടന്നുപോകുന്നത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇസ്ളാമിക തീവ്രവാദി സംഘടനകളായ ബൊക്കോഹറാമും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സും തീവ്ര ചിന്താഗതിയുള്ള ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാനും ഉയര്‍ത്തുന്ന ഭീഷണിയിലാണ് ക്രൈസ്തവ സമൂഹം ജീവിതം മുന്നോട്ടുക്കൊണ്ടു പോകുന്നത്. രാജ്യത്തെ സുരക്ഷാവീഴ്ചയ്ക്കെതിരെ ആഗോളതലത്തില്‍ വിവിധ കോണുകളില്‍ നിന്ന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള ഭരണകൂടം നിസംഗത തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-08-12:13:05.jpg
Keywords: നൈജീ
Content: 19012
Category: 1
Sub Category:
Heading: അന്നും ഇന്നും ഹംഗറി ലോകത്തിന് മാതൃക; ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഇരകള്‍ക്ക് അടിയന്തര ധനസഹായം
Content: ബുഡാപെസ്റ്റ്: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും അടിയന്തര സഹായം വാഗ്ദാനം ചെയ്തും യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇരകളായ ക്രൈസ്തവ സമൂഹത്തെ ജീവിതത്തിലേക്ക് തിരിച്ചുക്കൊണ്ടുവരുവാന്‍ സഹായിക്കുന്നതിന് 10 ദശലക്ഷം ഫോറിൻറ് (25,500 യൂറോ) അടിയന്തര സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോകത്തെ ഏറ്റവും പീഡനത്തിന് ഇരയാകുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്ന് ഓവോയിൽ നടന്ന ഭീകരാക്രമണത്തിലൂടെ ഒരിക്കല്‍ കൂടി തെളിയുകയാണെന്ന് സിജാർട്ടോ കുറിച്ചു. ആയിരം വർഷമായി ക്രിസ്ത്യൻ രാഷ്ട്രമായി തുടരുന്ന രാജ്യം എന്ന നിലയിൽ ഹംഗറിക്ക് ഇത്തരം സമയങ്ങളിൽ നടപടിയെടുക്കാൻ ധാർമികമായ കടമയുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഭീകരത ഇല്ലാതാക്കുന്നില്ലെങ്കിലും, ആക്രമണം ബാധിച്ച സമൂഹത്തെ സഹായിക്കാൻ ഹംഗറി അടിയന്തര സഹായം അയയ്ക്കുന്നുണ്ട്. ദുരന്തത്തിന്റെ ബാക്കി പത്രമായി പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും പരിചരണത്തിനും ആശുപത്രി ചികിൽസയ്ക്കും ഹംഗറി ഹെൽപ്പ്സ് ഹ്യൂമാനിറ്റേറിയൻ പദ്ധതിയിലൂടെ ആക്രമണം നടന്ന ഒൻഡോ രൂപതയ്ക്കു 10 ദശലക്ഷം ഫോറിന്‍റ് അടിയന്തര സഹായം അയയ്‌ക്കുകയാണെന്ന് സിജാർട്ടോ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികളുടെ പ്രധാന ലക്ഷ്യമായി ക്രിസ്ത്യൻ സമൂഹങ്ങൾ മാറിയെന്ന് വീണ്ടും തെളിയിച്ച ആക്രമണത്തെ ഹംഗറി ശക്തമായി അപലപിക്കുകയാണെന്നും ദുഃഖിതരായ കുടുംബങ്ങൾക്കു തങ്ങളുടെ പ്രാര്‍ത്ഥന നേരുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യം കൂടിയാണ് ഹംഗറി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-08-13:34:49.jpg
Keywords: നൈജീ
Content: 19013
Category: 11
Sub Category:
Heading: പോളിഷ് മണ്ണില്‍ വന്‍ കത്തോലിക്ക യുവജന സംഗമം: 22,000-ത്തിലധികം യുവജനങ്ങളുടെ പങ്കാളിത്തം
Content: വാര്‍സോ: മധ്യ-പടിഞ്ഞാറന്‍ പോളണ്ടിലെ ‘ലെഡ്നിക്കി ഫീല്‍ഡ്’സില്‍ പെന്തക്കുസ്ത തിരുനാളിന്റെ തലേന്ന് രാത്രിയില്‍ നടന്ന 26-മത് ‘ലെഡ്നിക്കാ 2000’ വാര്‍ഷിക യുവജന സംഗമത്തില്‍ പോളണ്ടില്‍ നിന്നും യുക്രൈനില്‍ നിന്നുമായി പങ്കെടുത്തത് 22,000 യുവജനങ്ങള്‍. 1997-ല്‍ ഡൊമിനിക്കന്‍ വൈദികനായ ഫാ. ജാന്‍ ഗോര ആരംഭം കുറിച്ച ഈ കത്തോലിക്കാ യുവജന സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ഷംതോറും കൂടിക്കൊണ്ടിരിക്കുകയാണ്. നൃത്തം, സംഗീതം തുടങ്ങിയവക്ക് പുറമേ, പ്രാര്‍ത്ഥനയും, കുമ്പസാരവും, വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടെ യുവത്വത്തിന് ആവശ്യമായതെല്ലാം സംഗമത്തില്‍ ഉണ്ടായിരുന്നുവെന്ന് സംഗമത്തിന്റെ പാസ്റ്ററായ ഫാ. ടോമാസ് നൊവാക്ക് പറഞ്ഞു. യുക്രൈനില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അഭയാര്‍ത്ഥികളെയും സംഘാടകര്‍ ക്ഷണിച്ചിരുന്നു. യുദ്ധത്തെ തുടര്‍ന്നു അമ്മമാരും കുഞ്ഞുങ്ങളും പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ്. പലര്‍ക്കും നമ്മള്‍ അഭയം കൊടുത്തിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയില്‍ അവരേയും നമ്മള്‍ സ്വാഗതം ചെയ്യുകയാണ്. അതുകൊണ്ട് കൂടിയാണ് യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചതെന്ന് ഫാ. ടോമാസ് കൂട്ടിച്ചേര്‍ത്തു. സ്കൌട്ട്സ്, അള്‍ത്താര ബാലന്‍മാര്‍, ലൈറ്റ്-ലൈഫ് മൂവ്മെന്റ് അംഗങ്ങള്‍, മതബോധന അധ്യാപകര്‍, കാത്തലിക് യൂത്ത് അസോസിയേഷന്‍ അംഗങ്ങള്‍, ഡൊമിനിക്കന്‍ സമൂഹാംഗങ്ങള്‍ തുടങ്ങി പോളണ്ടിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഇക്കൊല്ലത്തെ ‘ലെഡ്നിക്കാ 2000’ല്‍ പങ്കെടുത്തു. 996-ല്‍ പോളണ്ടിനെ ജ്ഞാനസ്നാനപ്പെടുത്തിയെന്ന് പുരാവസ്തുഗവേഷകരും ചരിത്രഗവേഷകരും പറയുന്ന ലെഡ്നിക്കി തടാകക്കരയിലാണ് ‘ലെഡ്നിക്ക സംഗമം’ നടന്നതെന്ന് പറഞ്ഞ ഫാ. ടോമാസ്, അതുകൊണ്ടാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമെന്ന പ്രത്യാശയോടെ എല്ലാവര്‍ഷവും പെന്തക്കുസ്താ തിരുനാളിന്റെ തലേന്ന് ഈ പരിപാടി ഇവിടെ സംഘടിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.മത്സ്യത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മൂന്നാം സഹസ്രാബ്ദത്തിന്റെ കമാനം എന്നറിയപ്പെടുന്ന ഗേറ്റിലൂടെ കടന്നുപോയതും, 20,000-ത്തിലധികം പേര്‍ പരിപൂര്‍ണ്ണ നിശബ്ദതയില്‍ ആയിരിന്നതും ഇക്കൊല്ലത്തെ സംഗമത്തിന്റെ വിസ്മരിക്കാനാവാത്ത നിമിഷങ്ങളായിരുന്നുവെന്ന്‍ സംഘാടകര്‍ പറയുന്നു. യുവജന സംഗമത്തിന് ഫ്രാന്‍സിസ് പാപ്പ ആശംസ സന്ദേശം അയച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-08-17:20:23.jpg
Keywords: പോള, പോളിഷ്
Content: 19014
Category: 1
Sub Category:
Heading: മുഖത്തെ ചുളിവുകൾ അനുഭവത്തിന്റെ പ്രതീകം, വാര്‍ദ്ധക്യത്തെ ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി; ചുളിവുകൾ അനുഭവത്തിൻറെയും പക്വതയുടെ പ്രതീകമാണെന്നും വാര്‍ദ്ധക്യത്തെ ബഹുമാനിക്കണമെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്ന് ബുധനാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ പതിവ് പൊതുജന കൂടിക്കാഴ്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ചുളിവുകൾ അനുഭവത്തിന്റെ പ്രതീകമാണ്, ജീവിതത്തിൻറെ പ്രതീകമാണ്, പക്വതയുടെ പ്രതീകമാണ്, ഒരു യാത്ര നടത്തിയതിൻറെ പ്രതീകമാണ്. ചെറുപ്പമാകാൻ, മുഖം ചെറുപ്പമാക്കാൻ, അവയെ തൊടരുത്: കാരണം അവ മുഴുവൻ വ്യക്തിത്വമാണ്. പ്രായാധിക്യത്തിലെത്തിയവർ ഭാവിയുടെ സന്ദേശവാഹകരാണ്, പ്രായംചെന്നവർ ആർദ്രതയുടെ ദൂതരാണ്, വയോധികർ ജീവിതത്തിൽ നിന്നാർജ്ജിച്ച അറിവിന്റെ സന്ദേശവാഹകരാണെന്നും പാപ്പ പറഞ്ഞു. നശ്വരമായ മാംസത്തിലുള്ള നിത്യയൌവനം എന്നത് അപൂർണ്ണതയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഐഹിക ജീവിതം 'ഉപക്രമം' ആണ്, പൂർത്തീകരണമല്ല. നമ്മൾ ലോകത്തിലേക്ക് വരുന്നത്, തീർത്തും. അങ്ങനെയാണ്. വാർദ്ധക്യം എന്നത് നമ്മുക്കും നൽകപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്, അത് കാലത്തിലുള്ള ജനനത്തോടുള്ള ഗൃഹാതുരതയല്ല, മറിച്ച് അന്തിമ ലക്ഷ്യത്തോടുള്ള സ്നേഹമാണ് പകരുന്നത്. ഈ വീക്ഷണത്തിൽ, വാർദ്ധക്യത്തിന് സവിശേഷമായ ഒരു സൗന്ദര്യമുണ്ട്: നാം നിത്യതയിലേക്ക് നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വീണ്ടും പ്രവേശിക്കാൻ ആർക്കും കഴിയില്ല, ഇത് കൃത്രിമവുമാണ്. വാർദ്ധക്യം ജീവശാസ്ത്രപരവും യന്ത്രവത്കൃതവുമായ സാങ്കേതിക മിഥ്യയിൽ നിന്ന് ഭാവിയെ അഴിച്ചുമാറ്റാനുള്ള ഒരു പ്രത്യേക സമയമാണ്. വയോധികരുടെ ആർദ്രത അടിവരയിട്ടു പറയാൻ ആഗ്രഹിക്കുകയാണ്. ഒരു മുത്തച്ഛനോ മുത്തശ്ശിയോ പേരക്കുട്ടികളെപ്പോലെ എങ്ങനെ ലാളിക്കുന്നു എന്നു നോക്കൂ: മാനുഷികമായ എല്ലാ പരീക്ഷണങ്ങളിലും നിന്ന് മുക്തമായ ആര്‍ദ്രമായ സ്നേഹത്തിന്റെ ഭാഗമാണ് അത്. നമുക്ക് വൃദ്ധ ജനത്തെ നോക്കി മുന്നേറാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പാപ്പ പതിവുപോലെ അഭിവാദ്യം ചെയ്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-08-19:38:52.jpg
Keywords: പാപ്പ
Content: 19015
Category: 1
Sub Category:
Heading: ഒന്ന് തീരും മുന്‍പ് മറ്റൊന്ന്: നൈജീരിയയില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി
Content: കോഗി: ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ പതിവായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികന്‍ കൂടി തട്ടിക്കൊണ്ടുപോകലിനു ഇരയായി. കോഗി സംസ്ഥാനത്തിലെ ഒകേഹി പ്രാദേശിക സര്‍ക്കാര്‍ മേഖലയിലെ ഒബാങ്ങെഡെയിലെ ഫാ. ക്രിസ്റ്റഫര്‍ ഒണോടു എന്ന വൈദികനെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പോലീസിന്റെ പബ്ലിക് റിലേഷന്‍ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദേവാലയത്തിന്റെ ജനാല തകര്‍ത്ത് വൈദികന്റെ മുറിയില്‍ കയറിയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയതെന്നു പോലീസ് പബ്ലിക് റിലേഷന്‍ ഒഫീസറായ (പി.പി.ആര്‍.ഒ) എസ്.പി വില്ല്യംസ് അയാ പറഞ്ഞു. പിറ്റേദിവസമായ ഞായറാഴ്ച പ്രഭാത ബലിയര്‍പ്പണത്തിനായി വിശ്വാസികള്‍ എത്തിയപ്പോഴാണ് വൈദികന്‍ തട്ടിക്കൊണ്ടുപോകപ്പെട്ട വിവരം പുറത്തറിയുന്നത്. വൈദികന്റെ കാര്‍ ദേവാലയ പരിസരത്ത് ഇല്ലായിരിന്നുവെന്നും കാറും അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. വില്ല്യംസിനെ മോചിപ്പിക്കുവാന്‍ ഇന്റലിജന്‍സിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു സംസ്ഥാന പോലീസ് കമ്മീഷണര്‍ സി.പി എഡ്വാര്‍ഡ് എഗ്ബുക്കാ പറഞ്ഞു. വൈദികന്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതുമായി ബന്ധപ്പെട്ട നിഗൂഡതകളുടെ ചുരുളഴിക്കുവാന്‍ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കണമെന്ന് ഇടവക ജനങ്ങളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. ഫാ. വില്ല്യംസിനെ തട്ടിക്കൊണ്ടുപോയവര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് സഭയുമായി ബന്ധപ്പെടും എന്ന പ്രതീക്ഷയിലാണ് പോലീസ്. തങ്ങളുടെ പ്രിയപ്പെട്ട വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിശ്വാസികള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ ലോകി സംസ്ഥാനത്തിലെ ഒരു കത്തോലിക്കാ വൈദികന്‍ തട്ടിക്കൊണ്ടുപോകലിനിരയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച അന്‍പതോളം ക്രൈസ്തവ വിശ്വാസികളുടെ ജീവനെടുത്ത ക്രൂരനരഹത്യയും വൈദികര്‍ തട്ടിക്കൊണ്ടു പോകലിന് തുടര്‍ച്ചയായി ഇരയാകുന്നതും അടക്കമുള്ള സംഭവങ്ങളും രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-08-20:27:04.jpg
Keywords: നൈജീ
Content: 19016
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യ ദൈവികതയുടെ പ്രചോദനാത്മകമായ ജീവിത സാക്ഷ്യം: മാർ പോളി കണ്ണൂക്കാടൻ
Content: കുഴിക്കാട്ടുശേരി: ദൈവികതയുടെ പ്രചോദനാത്മകമായ ജീവിതസാക്ഷ്യവും മാനവികതയുടെ ഉദാത്തമായ മാതൃകയും നൽകിയവളാണു വിശുദ്ധ മറിയം ത്രേസ്യയെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിലെ തിരുനാളിന്റെ ആഘോഷമായ ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. കാലത്തിനും ദേശത്തിനും ഭാഷയ്ക്കും അതീതമായ ജീവിത ദർശനം നൽകിയ വിശുദ്ധ മറിയം ത്രേസ്യ ദൈവസ്നേഹം കൊണ്ട് നിറഞ്ഞ മനസോടെ സഹജീവികൾക്കു വേണ്ടി ഉണർന്നു പ്രവർത്തിച്ചു. ഇത് ഏവർക്കും പ്രചോദനമാകണമെന്നും ബിഷപ്പ് പറഞ്ഞു. തിരുനാൾ കമ്മിറ്റി ചെയർമാനും ഇരിങ്ങാലക്കുട രൂപത വികാരി ജനറാളുമായ മോൺ. ജോസ് മഞ്ഞളി, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട് ഉൾപ്പെടെ നിരവധി വൈ ദികർ തിരുനാൾ ദിവ്യബലിയിൽ സഹകാർമികരായിരുന്നു. ഹോളി ഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനറും അഡ്മിനിസ്ട്രേറ്ററുമായ സിസ്റ്റ ർ എൽസി സേവ്യർ നന്ദി പറഞ്ഞു. കുടുംബങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും കേരളത്തിനു പുറത്തുനിന്നുമായി പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അലംകൃതമായ വീഥിയിലൂടെ നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്നു തിരുശേഷിപ്പ് വണങ്ങി വിശുദ്ധ മറിയം ത്രേസ്യയിലൂടെ ദൈവാനുഗ്രഹം യാചിച്ചാണു വിശ്വാസികൾ മടങ്ങിയത്. തിരുനാളിന്റെ എട്ടാമിടം 15ന് നടക്കും. രാവിലെ 10ന് ആഘോഷമായ ദിവ്യബലി തുടർന്ന് പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യ കാർമികനാകും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-09-08:59:24.jpg
Keywords: മറിയം ത്രേസ്യ
Content: 19017
Category: 18
Sub Category:
Heading: തിരുത്തപ്പെടേണ്ട മേഖലകളെ തിരുത്തി സഭയെ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കണം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമർശനത്തോടെ സ്വയം നവീകരിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥനയോടെ പ്രവർത്തനോന്മുഖമായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂന്നുവർഷം നീണ്ടുനില്ക്കുന്ന കേരളസഭാ നവീകരണകാലത്തിന്റെ (2022-2025) ഉദ്ഘാടനം പാലാരിവട്ടം പിഒസിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവർത്തന ങ്ങളെ മന്ദീഭവിപ്പിക്കാനിടയാക്കി. കോവിഡ് പ്രതിസന്ധി പൂർണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചുകൂടുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസമില്ലാതായി തീർന്നിട്ടുള്ളതിനാൽ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതൽ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണദൗത്യം നിർവഹിക്കാൻ പ്രവർത്തനപദ്ധതികൾ രൂപപ്പെടുത്തണം. തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ട ത്തി പരിഹരിച്ച് സുതാര്യവും നിർമലവുമായ സഭാസമൂഹത്തെ കൂടുതൽ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കുകയും വേണം. മൂന്നുവർഷം നീണ്ടുനില്ക്കുന്ന സഭാനവീകരണകാലം സഭകൾ തമ്മിലും വൈദിക മേ ലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അല്ലായ സഹോദരരും തമ്മിലുമുള്ള അകലം കുറയ്ക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവിയോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണം. പൗലോസ് ശ്ലീഹ ഓർമിപ്പിച്ചിട്ടുള്ളതുപോലെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങ പോലെ നാമെല്ലാവരും പരസ്പരം ചേർന്നുനിൽക്കേണ്ടവരും സഭാശരീരത്തെ പൂർ ണതയുള്ളതാക്കി തീർക്കേണ്ടവരുമാണെന്നും കർദ്ദിനാൾ പറഞ്ഞു. മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ മെത്രാന്മാരും സന്യ സ്തസഭാ മേജർ സൂപ്പീരിയർമാരും കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ചേർന്ന് അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷമായിരുന്നു സഭാനവീകരണകാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ദിവ്യബലിയിൽ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. ബിഷപ്പ് ജോസഫ് മാർ തോമസ് നന്ദി രേഖപ്പെടുത്തി. വൈകിട്ട് ആറിന് കെസിബിസി സമ്മേളനം ആരംഭിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-09-09:07:05.jpg
Keywords: ആലഞ്ചേരി
Content: 19018
Category: 18
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല: പാലായില്‍ നാളെ സമാധാന സന്ദേശ റാലി
Content: പാലാ: ഭീകരതയുടെ കരങ്ങൾ കൊണ്ട് ഭീരുത്വം കാട്ടുന്നവർ, മനുഷ്യജീവന് പുല്ലുവില നല്കി കൊന്നൊടുക്കുമ്പോൾ, ലോക സമാധാന സന്ദേശവുമായി കെ‌സി‌വൈ‌എം സംസ്ഥാന സമിതിയുടെ സമാധാന സന്ദേശ റാലി. പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് റാലി നടത്തുന്നത്. കെസിവൈഎം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നടക്കുന്ന റാലി നാളെ ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 5.30നു റാലി നടക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
Image: /content_image/India/India-2022-06-09-11:04:59.jpg
Keywords: പാലാ
Content: 19019
Category: 1
Sub Category:
Heading: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വ്യാജ മതനിന്ദ കേസ്: അറസ്റ്റിലായ പാക്ക് ക്രൈസ്തവനു 3 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം
Content: ലാഹോര്‍: വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള കെട്ടിച്ചമച്ച കേസിന്റെ പേരില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് മൂന്ന്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ ജാമ്യം. വ്യാജ മത നിന്ദയുടെ പേരില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സ്റ്റീഫന്‍ മസിയ്ക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ലാഹോര്‍ കോടതി ജാമ്യം അനുവദിച്ചത്. പ്രാവിനെ പിടിക്കുവാന്‍ വീടിന്റെ ടെറസില്‍ കയറിയ അയല്‍ക്കാരനുമായുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ അയല്‍ക്കാരന്‍ സ്റ്റീഫനുമേല്‍ മതനിന്ദ ആരോപിക്കുകയായിരുന്നു. 2019 മാര്‍ച്ചിലാണ് പോലീസ് സ്റ്റീഫനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. മതനിന്ദ ആരോപിക്കപ്പെട്ട ഉടന്‍തന്നെ ഒരു സംഘം മുസ്ലീങ്ങള്‍ സ്റ്റീഫന്റെ വീടിന് തീവെച്ചതിനാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതായി വന്നിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ മാനസിക പ്രശ്നം നേരിട്ടിരുന്ന സ്റ്റീഫനെ നല്ല രീതിയില്‍ നോക്കുവാന്‍ ജാമ്യം ലഭിച്ചത് മൂലം കഴിയും എന്നാണു സഹോദരനായ ഫ്രാന്‍സിസ് പറയുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ മതനിന്ദാ നിയമം ദുരുപയോഗം ചെയ്യുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ കേസെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘വോയിസ് ഓഫ് ജസ്റ്റിസ്’ന്റെ പ്രസിഡന്റായ ജോസഫ് ജാന്‍സന്‍ പറഞ്ഞു. മാനസിക പ്രശ്നം (ബൈപോളാര്‍) ഉള്ള ആളാണ്‌ സ്റ്റീഫനെന്നും അതിനാല്‍ അദ്ദേഹത്തിന് വിചാരണയെ നേരിടുവാന്‍ കഴിയില്ലെന്നും പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഷിക്നാസ് ഖോഖാര്‍ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുക. വ്യാജമതനിന്ദയുടെ പേരിലുള്ള വധഭീഷണികള്‍ കാരണം കോടതിയില്‍ സാക്ഷിപറയുവാനുള്ള ധൈര്യം സ്റ്റീഫന്റെ അയല്‍ക്കാര്‍ കാണിക്കാതിരുന്നതാണ് ഏറ്റവും ഖേദകരമായ കാര്യമെന്നു സ്റ്റീഫന്റെ വക്കീലായ ഫാറൂഖ് ബഷീര്‍ പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കുവാന്‍ വ്യാജ മതനിന്ദ ആരോപിക്കുകയും കോടതിയില്‍ വ്യാജ തെളിവുകളും സാക്ഷികളും ഹാജരാക്കി മതനിന്ദാ നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റീഫന് ജാമ്യം ലഭിച്ചതുതന്നെ വലിയൊരു നേട്ടമാണെന്നു പ്രതിഭാഗം അറ്റോര്‍ണി അബ്ദുള്‍ ഹമീദ് റാണ പറഞ്ഞു. അതേസമയം കേസിലെ പഴുതുകള്‍ ഉപയോഗിച്ച് സ്റ്റീഫനെ കുടുക്കാന്‍ സാധ്യതയുള്ളതിനാല്‍ നിയമപോരാട്ടം തുടരുവാനാണ് ഇവരുടെ തീരുമാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-09-13:34:29.jpg
Keywords: മതനിന്ദ