category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തിരുത്തപ്പെടേണ്ട മേഖലകളെ തിരുത്തി സഭയെ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കണം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Contentകൊച്ചി: സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമർശനത്തോടെ സ്വയം നവീകരിക്കപ്പെടാൻ അതിയായി ആഗ്രഹിക്കുകയും പ്രാർത്ഥനയോടെ പ്രവർത്തനോന്മുഖമായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മൂന്നുവർഷം നീണ്ടുനില്ക്കുന്ന കേരളസഭാ നവീകരണകാലത്തിന്റെ (2022-2025) ഉദ്ഘാടനം പാലാരിവട്ടം പിഒസിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവർത്തന ങ്ങളെ മന്ദീഭവിപ്പിക്കാനിടയാക്കി. കോവിഡ് പ്രതിസന്ധി പൂർണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചുകൂടുന്നതിനും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തടസമില്ലാതായി തീർന്നിട്ടുള്ളതിനാൽ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതൽ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണദൗത്യം നിർവഹിക്കാൻ പ്രവർത്തനപദ്ധതികൾ രൂപപ്പെടുത്തണം. തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ട ത്തി പരിഹരിച്ച് സുതാര്യവും നിർമലവുമായ സഭാസമൂഹത്തെ കൂടുതൽ ശോഭയോടെ നിലനിർത്താൻ പരിശ്രമിക്കുകയും വേണം. മൂന്നുവർഷം നീണ്ടുനില്ക്കുന്ന സഭാനവീകരണകാലം സഭകൾ തമ്മിലും വൈദിക മേ ലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അല്ലായ സഹോദരരും തമ്മിലുമുള്ള അകലം കുറയ്ക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവിയോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണം. പൗലോസ് ശ്ലീഹ ഓർമിപ്പിച്ചിട്ടുള്ളതുപോലെ ഒരു ശരീരത്തിലെ വിവിധ അവയവങ്ങ പോലെ നാമെല്ലാവരും പരസ്പരം ചേർന്നുനിൽക്കേണ്ടവരും സഭാശരീരത്തെ പൂർ ണതയുള്ളതാക്കി തീർക്കേണ്ടവരുമാണെന്നും കർദ്ദിനാൾ പറഞ്ഞു. മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ മെത്രാന്മാരും സന്യ സ്തസഭാ മേജർ സൂപ്പീരിയർമാരും കെസിബിസിയുടെ വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരായ വൈദികരും ചേർന്ന് അർപ്പിച്ച പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷമായിരുന്നു സഭാനവീകരണകാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ദിവ്യബലിയിൽ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി. ബിഷപ്പ് ജോസഫ് മാർ തോമസ് നന്ദി രേഖപ്പെടുത്തി. വൈകിട്ട് ആറിന് കെസിബിസി സമ്മേളനം ആരംഭിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-09 09:06:00
Keywordsആലഞ്ചേരി
Created Date2022-06-09 09:07:05