category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅന്നും ഇന്നും ഹംഗറി ലോകത്തിന് മാതൃക; ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഇരകള്‍ക്ക് അടിയന്തര ധനസഹായം
Contentബുഡാപെസ്റ്റ്: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും അടിയന്തര സഹായം വാഗ്ദാനം ചെയ്തും യൂറോപ്യന്‍ രാജ്യമായ ഹംഗറി. ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇരകളായ ക്രൈസ്തവ സമൂഹത്തെ ജീവിതത്തിലേക്ക് തിരിച്ചുക്കൊണ്ടുവരുവാന്‍ സഹായിക്കുന്നതിന് 10 ദശലക്ഷം ഫോറിൻറ് (25,500 യൂറോ) അടിയന്തര സഹായം നല്‍കുമെന്നും വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോകത്തെ ഏറ്റവും പീഡനത്തിന് ഇരയാകുന്ന വിഭാഗം ക്രൈസ്തവ സമൂഹമാണെന്ന് ഓവോയിൽ നടന്ന ഭീകരാക്രമണത്തിലൂടെ ഒരിക്കല്‍ കൂടി തെളിയുകയാണെന്ന് സിജാർട്ടോ കുറിച്ചു. ആയിരം വർഷമായി ക്രിസ്ത്യൻ രാഷ്ട്രമായി തുടരുന്ന രാജ്യം എന്ന നിലയിൽ ഹംഗറിക്ക് ഇത്തരം സമയങ്ങളിൽ നടപടിയെടുക്കാൻ ധാർമികമായ കടമയുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിന്റെ ഭീകരത ഇല്ലാതാക്കുന്നില്ലെങ്കിലും, ആക്രമണം ബാധിച്ച സമൂഹത്തെ സഹായിക്കാൻ ഹംഗറി അടിയന്തര സഹായം അയയ്ക്കുന്നുണ്ട്. ദുരന്തത്തിന്റെ ബാക്കി പത്രമായി പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും പരിചരണത്തിനും ആശുപത്രി ചികിൽസയ്ക്കും ഹംഗറി ഹെൽപ്പ്സ് ഹ്യൂമാനിറ്റേറിയൻ പദ്ധതിയിലൂടെ ആക്രമണം നടന്ന ഒൻഡോ രൂപതയ്ക്കു 10 ദശലക്ഷം ഫോറിന്‍റ് അടിയന്തര സഹായം അയയ്‌ക്കുകയാണെന്ന് സിജാർട്ടോ കൂട്ടിച്ചേര്‍ത്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fszijjarto.peter.official%2Fposts%2F552032193056745&show_text=true&width=500" width="500" height="291" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> തീവ്രവാദികളുടെ പ്രധാന ലക്ഷ്യമായി ക്രിസ്ത്യൻ സമൂഹങ്ങൾ മാറിയെന്ന് വീണ്ടും തെളിയിച്ച ആക്രമണത്തെ ഹംഗറി ശക്തമായി അപലപിക്കുകയാണെന്നും ദുഃഖിതരായ കുടുംബങ്ങൾക്കു തങ്ങളുടെ പ്രാര്‍ത്ഥന നേരുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അപൂര്‍വ്വം ഭരണകൂടങ്ങളിലൊന്നാണ് ഹംഗറിയിലേത്. 2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യം കൂടിയാണ് ഹംഗറി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-08 13:34:00
Keywordsനൈജീ
Created Date2022-06-08 13:34:49