Contents

Displaying 18661-18670 of 25058 results.
Content: 19050
Category: 1
Sub Category:
Heading: ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക യാത്ര മാറ്റിവെച്ചതിൽ പാപ്പയുടെ ക്ഷമാപണം
Content: വത്തിക്കാന്‍ സിറ്റി: ജൂലൈ 2 - 7 വരെ തീയതികളില്‍ നിശ്ചയിച്ചിരിന്ന കോംഗോയും സുഡാനും ഉള്‍പ്പെടുന്ന അപ്പസ്തോലിക യാത്ര മാറ്റിവെച്ചതിൽ ഫ്രാന്‍സിസ് പാപ്പ ക്ഷമാപണം നടത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെയും ദക്ഷിണ സുഡാനിന്റെയും അധികാരികളോടു മാപ്പ് ചോദിക്കുന്നുവെന്നും, കഴിയുന്ന എത്രയും വേഗം അവിടെ പോകാൻ താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിൽ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും പാപ്പ പറഞ്ഞു. മെയ് പന്ത്രണ്ടാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ കൂടിയിരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുക്കൊണ്ട് സംസാരിച്ചപ്പോഴാണ് ഫ്രാന്‍സിസ് പാപ്പ ക്ഷമാപണം നടത്തിയത്. ഈ യാത്ര തനിക്ക് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയ പാപ്പ, അവിടേക്കുള്ള യാത്ര എത്രയും വേഗം നടക്കാൻ തന്നോടൊപ്പം പ്രാർത്ഥിക്കാൻ വിശ്വാസികളോടു ആവശ്യപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മാറ്റിയോ ബ്രൂണി അപ്പോസ്തോലിക യാത്ര മാറ്റിവച്ചതായി അറിയിച്ചത്. മുട്ടുകാൽ വേദനയ്ക്ക് നടത്തുന്ന ചികിൽസയുടെ ഫലങ്ങൾ നഷ്ടമാകാതിരിക്കാൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നിർബ്ബന്ധിതനായതിനാലാണ് ജൂലൈ 2 മുതൽ 7വരെ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കും തെക്കൻ സുഡാനിലേക്കും നടത്താനിരുന്ന യാത്ര മാറ്റി വയ്ക്കുന്നതെന്നും വത്തിക്കാന്‍ അറിയിച്ചു. അതേസമയം മാറ്റിവെച്ച യാത്രയുടെ പുതിയ തീയതികൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.
Image: /content_image/News/News-2022-06-14-08:14:32.jpg
Keywords: ആഫ്രിക്ക
Content: 19051
Category: 1
Sub Category:
Heading: ഏഷ്യയിലെ ആദ്യത്തെ ഭൂതോച്ചാടന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിലിപ്പീന്‍സില്‍ പുരോഗമിക്കുന്നു
Content: മനില: ഏഷ്യയിലെ ആദ്യത്തെ ഭൂതോച്ചാടന കേന്ദ്രത്തിന്റെ നിര്‍മ്മാണം ഫിലിപ്പീന്‍സിലെ മനില അതിരൂപത പരിധിയിലുള്ള മകാട്ടി നഗരത്തിന് സമീപമുള്ള ഗ്വാഡലൂപെ വീജോയില്‍ പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ മെയ് 17-ന് മനില മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ജോസ് അഡ്വിന്‍കുളയാണ് സെന്റ് മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്ച്വല്‍ ലിബറേഷന്‍ ആന്‍ഡ്‌ എക്സോര്‍സിസം കേന്ദ്രത്തിന് തറക്കല്ലിട്ടത്. മനില അതിരൂപതയുടെ ഭൂതോച്ചാടന കാര്യാലയത്തിന്റെ (എ.എം.ഒ.ഇ) ഡയറക്ടറായ ഫാ. ഫ്രാന്‍സിസ്കോ സിക്കൂയയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. പൈശാചിക സ്വാധീനത്തില്‍ കഴിയുന്നവരുടെ സേവനത്തിന് വേണ്ടിയാണ് കേന്ദ്രം നിര്‍മ്മിക്കുന്നതെന്നു ഫാ. സിക്കൂയ പറഞ്ഞു. 7 വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയുടെയും, ആസൂത്രണത്തിന്റേയും, ധനസമാഹരണത്തിന്റേയും ഫലമാണ് കേന്ദ്രമെന്ന്‍ ‘എ.എം.ഒ.ഇ’ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ലോകത്തെ ആദ്യത്തേതല്ലെങ്കില്‍, ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമായിരിക്കും സെന്റ് മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ ലിബറേഷന്‍ ആന്‍ഡ്‌ എക്സോര്‍സിസമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. മനില അതിരൂപതയുടെ അസാധാരണ പ്രതിഭാസങ്ങളെക്കുറിച്ചുള്ള കമ്മീഷന്‍, ഭൂതോച്ചാടന പ്രേഷിത മന്ത്രാലയം, ദര്‍ശനങ്ങളുടേയും പ്രതിഭാസങ്ങളുടേയും വിഭാഗം തുടങ്ങിയവ ഈ കേന്ദ്രത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഫിലിപ്പൈന്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് എക്സോര്‍സിസ്റ്റ് (പി.എ.സി.ഇ) ആസ്ഥാന മന്ദിരവും ഇതു തന്നെയായിരിക്കും. ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് പി.എ.സി.ഇ പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലായിരിക്കും സെന്റ്‌ മൈക്കേല്‍ സെന്ററിലെ ചാപ്പലിന്റെ സമര്‍പ്പണം നടത്തുക.
Image: /content_image/News/News-2022-06-14-08:31:09.jpg
Keywords: ഏഷ്യ
Content: 19052
Category: 1
Sub Category:
Heading: അമേരിക്കന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ നഗ്നയായ ഗര്‍ഭഛിദ്ര അനുകൂലിയുടെ അതിക്രമം
Content: മിഷിഗണ്‍: അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന തടസ്സപ്പെടുത്തി നഗ്നയായി നിന്നുക്കൊണ്ട് ഗര്‍ഭഛിദ്ര അനുകൂലിയുടെ അതിക്രമം. ഡെട്രോയിറ്റിന് സമീപമുള്ള ഈസ്റ്റ്പോയിന്റിലെ സെന്റ്‌ വേറോണിക്ക ദേവാലയത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച പ്രതിഷേധം അരങ്ങേറിയത്. വിശുദ്ധ കുര്‍ബാന മദ്ധ്യേ വിവസ്ത്രയായി ദേവാലയത്തിലെ ഇരിപ്പിടത്തില്‍ കയറി നിന്ന് ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു സ്ത്രീയുടെ കൂട്ടരുടെയും അതിക്രമം. പ്രതിഷേധം നടത്തിയ മൂന്ന്‍ സ്ത്രീകളെയും ദേവാലയത്തിന് വെളിയിലേക്ക് കൊണ്ടുപോയി. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. “റൈസ് അപ് 4 അബോര്‍ഷന്‍ റൈറ്റ്സ്” എന്ന അബോര്‍ഷന്‍ അനുകൂല സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധരിക്കുന്ന തരത്തിലുള്ള തലയില്‍ ധരിക്കുന്ന ഹാന്‍ഡ്കര്‍ച്ചീഫ് പോലെയുള്ള ബാനറുകളും ധരിച്ചു കൊണ്ടായിരുന്നു ഇവരുടെ അതിക്രമം. “ഗര്‍ഭഛിദ്ര നിയമസാധുതയുള്ള വിധി അട്ടിമറിക്കുകയോ? നരകം, ഇല്ല!” എന്നലറികൊണ്ടായിരുന്നു ഏതാണ്ട് പൂര്‍ണ്ണമായും നഗ്നയായ സ്ത്രീ ദേവാലയത്തിലെ ഇരിപ്പിടത്തില്‍ എഴുന്നേറ്റ് നിന്നത്. മറ്റ് രണ്ട് സ്ത്രീകളും ഇവര്‍ക്ക് ഒപ്പമുണ്ടായിരിന്നു. പ്രതിഷേധക്കാരെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ ദേവാലയത്തില്‍ ഉണ്ടായിരുന്ന മറ്റൊരു വ്യക്തി “ഭ്രൂണഹത്യയില്‍ കുഞ്ഞുങ്ങളെ കൊല്ലുന്നു” എന്ന പ്രോലൈഫ് മുദ്രാവാക്യം ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഗര്‍ഭഛിദ്രം മാരകമായ പാപമാണെന്ന സഭാപ്രബോധനത്തിന്റെ പേരില്‍ കത്തോലിക്ക ദേവാലയങ്ങള്‍ ലക്ഷ്യമാക്കി അബോര്‍ഷന്‍ അനുകൂലികള്‍ നടത്തുന്ന അക്രമങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. അമേരിക്കയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയ റോയ് വി. വേഡ് കേസിന്റെ വിധി അട്ടിമറിക്കുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തുക തുടങ്ങി അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അബോര്‍ഷന്‍ അനുകൂലികള്‍ നടത്തിവരുന്നതെന്നു ആരോപണമുണ്ടായിരിന്നു. ഇത് തടയുവാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും, ബാള്‍ട്ടിമോര്‍ മെത്രാപ്പോലീത്ത വില്യം ഇ. ലോറിയും സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു. എല്ലാവരും ദൈവത്തിന്റെ സമാധാനത്തിന്റേതായ പാത തിരഞ്ഞെടുക്കണമെന്നും, ദൈവത്തിന്റെ സ്നേഹത്തിനായി ഹൃദയങ്ങളെ തുറക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് ഡോളന്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാനും, ആര്‍ച്ച് ബിഷപ്പ് ലോറി മെത്രാന്‍ സമിതിയുടെ പ്രോലൈഫ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-14-19:50:25.jpg
Keywords:
Content: 19053
Category: 13
Sub Category:
Heading: പ്രശസ്ത സംഗീതജ്ഞന്‍ ആൻഡ്രിയ ബോസെല്ലിയുടെ മകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചിത്രങ്ങള്‍ വൈറല്‍
Content: റോം: ലോക പ്രശസ്ത ഇറ്റാലിയന്‍ ഓപ്പറ ഗായകന്‍ ആൻഡ്രിയ ബോസെല്ലിയുടെ മകള്‍ വിര്‍ജീനിയയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചിത്രങ്ങള്‍ വൈറലാകുന്നു. ബോസെല്ലിക്കും, പത്നി വെറോണിക്കക്കും, ഇടവക വികാരിക്കും, മറ്റ് ബന്ധുക്കള്‍ക്കുമൊപ്പമുള്ള വിര്‍ജീനിയയുടെ മനോഹരമായ ഫോട്ടോകളും, ബോസെല്ലി ദമ്പതികളുടെ മനോഹരമായ കത്തും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിര്‍ജീനിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ ദിവസം ദൈവീകവും, ഭൗമീകവുമായ കൃപകളാല്‍ നിറഞ്ഞ ദിവസമാണെന്നും, ദിവ്യകാരുണ്യത്തില്‍ അടങ്ങിയിരിക്കുന്ന മഹത്തായ ആനന്ദം ആൻഡ്രിയ നല്ലവിധം മനസ്സിലാക്കിയിട്ടുണ്ടെന്ന്‍ ആ പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാമെന്നും ദമ്പതികളുടെ കുറിപ്പില്‍ പറയുന്നു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കൊണ്ട് അര്‍ത്ഥമാക്കുന്നത് യേശുവുമായുള്ള സൗഹൃദത്തില്‍ വളരുകയും, യേശു നല്‍കുവാന്‍ ആഗ്രഹിക്കുന്ന ആനന്ദം മറ്റുള്ളവര്‍ക്കും അനുഭവിക്കുവാന്‍ കഴിയട്ടെയെന്നുള്ള ആഗ്രഹവുമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തലിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. പന്ത്രണ്ടാം വയസ്സില്‍ അന്ധനായ ബോസെല്ലിയും കുടുംബവും അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ്. 1994-ല്‍ ഇറ്റലിയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സംഗീത മത്സരമായ സാന്‍റെമോ മ്യൂസിക് ഫെസ്റ്റിവലില്‍ വിജയിച്ചതിനെ തുടര്‍ന്നാണ്‌ ബോസെല്ലി സംഗീതലോകത്ത് പ്രശസ്തനാകുന്നത്. റോമന്‍സാ എന്ന അദ്ദേഹത്തിന്റെ ആല്‍ബം ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആല്‍ബങ്ങളില്‍ ഒന്നാണ്. 1999-ല്‍ ഗ്രാമ്മി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് ബോസെല്ലി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-14-21:05:35.jpg
Keywords: ഇറ്റലി
Content: 19054
Category: 18
Sub Category:
Heading: സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പ്: ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്
Content: കൊച്ചി: സർക്കാരിന്റെ മദ്യനയം ഇരട്ടത്താപ്പെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്. പാലാരിവ ട്ടം പിഒസിയിൽ ചേർന്ന കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാർഷിക സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാ രത്തിൽ വന്ന സർക്കാർ ഘട്ടംഘട്ടമായി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയങ്ങളാണ് ആവിഷ്കരിക്കുന്നത്. നാടു മുടിഞ്ഞാലും വ്യക്തികൾ നശിച്ചാലും ഖജനാവു നിറയണം എന്ന ചിന്ത ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമല്ല. പ്രകടന പത്രികയിൽ പറഞ്ഞതുപോലെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ വാർഷിക റിപ്പോർട്ടും ട്രഷറർ തോമസ്കുട്ടി മണക്കുന്നേൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. രാവിലെ നടന്ന പഠനശിബിരത്തിൽ മദ്യനയത്തിന്റെ കാണാച്ചരടുകൾ' എന്ന വിഷയത്തിൽ സംസ്ഥാ ന വക്താവ് അഡ്വ. ചാർളിപോൾ ക്ലാസ് നയിച്ചു. പ്രോഗ്രാം സെക്രട്ടറി സി.എക്സ് ബോണി, ആനിമേറ്റർ സിസ്റ്റർ അന്നാ ബിന്ദു, ജെസി ഷാജി, കെ.എസ്. കുര്യാക്കോസ്, സിബി ഡാനിയേൽ, ജോസ് കവിയിൽ അന്തോണി ക്കുട്ടി ചേതലൻ, സി.പി. ഡേവീസ്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ജോയി പടിയാരത്ത് എന്നിവർ പ്രസംഗിച്ചു. ആഗോള ലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും ലഹരിവിരുദ്ധ റാലികളും സംഘടിപ്പിക്കും. 32 രൂപതകളിൽ നിന്നും പ്രതിനിധികൾ സ മ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-06-15-08:51:16.jpg
Keywords: മദ്യ
Content: 19055
Category: 1
Sub Category:
Heading: കത്തോലിക്ക സഭയോടൊപ്പം യോജിച്ചു പ്രവർത്തിക്കും: നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സഭാനേതൃത്വം
Content: മനില: പൊതു നന്മയ്ക്കുവേണ്ടി കത്തോലിക്ക സഭയോടൊപ്പം യോജിച്ചു പ്രവർത്തിക്കുമെന്ന നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ പ്രഖ്യാപനത്തെ സഭ സ്വാഗതം ചെയ്തു. ജൂൺ പത്താം തീയതി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ നിയുക്ത പ്രസിഡന്റ് സഹകരണം വാഗ്ദാനം ചെയ്തുവെന്ന് ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞു. നയതന്ത്ര പ്രതിനിധികളുമായി ഫെർഡിനാൻഡ് മാർക്കോസ് നടത്തിയ കൂടിക്കാഴ്ച പ്രോത്സാഹനപരമായിരുന്നുവെന്ന് സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന റേഡിയോ വെരിത്താസിന് നൽകിയ അഭിമുഖത്തിലാണ് ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ പറഞ്ഞത്. ആശംസകൾ നേരാൻ നിയുക്ത ഫിലിപ്പീൻസ് പ്രസിഡന്റിനെ സന്ദർശിച്ച വിവിധ രാജ്യങ്ങളുടെ പ്രതിനിധികളിൽ ഒരാളായിരുന്നു താനെന്നും ചാൾസ് ബ്രൗൺ വിശദീകരിച്ചു. ധാർമികമായ രാഷ്ട്രീയം പിന്തുടരുകയാണെങ്കിൽ കാരിത്താസ് പ്രസ്ഥാനം പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് കാരിത്താസിന്റെ അധ്യക്ഷനും, കിടാപവൻ രൂപതാധ്യക്ഷനുമായ ബിഷപ്പ് ജോൺ കോളിൻ ബഗാഫോറോ പറഞ്ഞു. മനുഷ്യരുടെ അന്തസ്സും അവകാശവും നേടിയെടുക്കാനുള്ള പദ്ധതികളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കാരിത്താസ് തയ്യാറാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞത് നല്ല ഭരണത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ അവസാനമല്ലെന്ന് രാജ്യത്തെ കത്തോലിക്കാ വിശ്വാസികളെ ബിഷപ്പ് ഓർമ്മിപ്പിച്ചു. പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ സത്യസന്ധത കാണിക്കണമെന്നും ജോൺ കോളിൻ ബഗാഫോറോ പുതിയ ഭരണകൂടത്തെ ഓർമിപ്പിച്ചു. പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ ഭരണത്തിൻകീഴിൽ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണെന്ന് സോർസഗോൺ രൂപതയിലെ വൈദികനായ ഫാ. ജോയേം അഫാബൾ പറഞ്ഞു. അധികാര ദുർവിനിയോഗത്തിനു വേണ്ടി നിയുക്ത പ്രസിഡന്റിന് പദ്ധതി ഉണ്ടെങ്കിൽ അത് ഭരണഘടന നിയന്ത്രണങ്ങൾ മൂലം നടപ്പിലാകുകയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-15-11:41:27.jpg
Keywords: ഫിലിപ്പീ
Content: 19056
Category: 18
Sub Category:
Heading: വി.ടി ബൽറാമിന്റെ പരാമർശങ്ങൾ അപക്വം, അപലപനീയം: കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വർഷങ്ങളായി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുകയും, ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണതെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. സാമൂഹിക സൗഹാർദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നൽകിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകൾ നൽകാൻ നിർബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബൽറാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകൾ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുൻ ഡിജിപിമാർ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഡീ റാഡിക്കലൈസേഷൻ പ്രവർത്തനങ്ങൾ വർഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങൾ കേരളത്തിൽ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട "വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ" എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്. മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അത്തരം ആശങ്കകൾ ഉയരുന്നെങ്കിൽ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണെന്നും കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-06-15-12:13:23.jpg
Keywords: ഫിലിപ്പീ
Content: 19057
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതിയ്ക്കു കാലാവസ്ഥ വ്യതിയാനവുമായി ബന്ധമില്ല: ഐറിഷ് പ്രസിഡന്റിന് നൈജീരിയന്‍ ബിഷപ്പിന്റെ മറുപടി
Content: ഒണ്‍ഡോ: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയേയും കാലാവസ്ഥാ വ്യതിയാനത്തെയും ബന്ധപ്പെടുത്തി ഐറിഷ് പ്രസിഡന്റ് മൈക്കേല്‍ ഹിഗ്ഗിന്‍സ് നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി നൈജീരിയന്‍ മെത്രാന്‍. തീവ്രവാദി ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും, കാലാവസ്ഥ വ്യതിയാനം കാരണം തങ്ങളുടെ കാലികളെ മേക്കുവാന്‍ പറ്റിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാതെ കാലിമേക്കുന്നവര്‍ ബുദ്ധിമുട്ടുകയാണെന്നും മൈക്കേല്‍ ഹിഗ്ഗിന്‍സ് പറഞ്ഞിരിന്നു. ഐറിഷ് പ്രസിഡന്റിന്റെ ഈ നിലപാടു മാറ്റത്തേ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ജൂഡ് അരോഗുണ്ടാഡെ ജൂണ്‍ 10-ന് കത്തയയ്ക്കുകയായിരിന്നു. ഓവോയിലെ സെന്റ്‌ ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തിലെ കൂട്ടക്കൊലക്കും, ആഫ്രിക്കയിലെ സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലായെന്ന് ബിഷപ്പ് അരോഗുണ്ടാഡെ കത്തില്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തെ അപലപിച്ചതിലും, ഇരകളോട് സഹതാപം കാണിച്ചതിനും ഹിഗ്ഗിന്‍സിന് മെത്രാന്‍ നന്ദി അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ‘ലൌദാത്തോ സി’ എന്ന ചാക്രിക ലേഖനത്തെ പരാമര്‍ശിച്ചുക്കൊണ്ട് നമ്മുടെ ഭവനമാകുന്ന ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും മെത്രാന്റെ കത്തില്‍ പറയുന്നു. തങ്ങളുടെ രൂപതയും അയര്‍ലണ്ടും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട്, നാട്ടില്‍ വിശ്വാസത്തിന്റെ അടിത്തറ പാകിയ ഐറിഷ് സ്വദേശികളോടുള്ള നന്ദിയും മെത്രാന്‍ പ്രകടിപ്പിച്ചു. നേരത്തെ, ആക്രമണത്തിന് ഇരയായവരേപ്പോലെ കാലാവസ്ഥാ വ്യതിയാനത്തിനിരയായ മറ്റുള്ളവരോടും ലോക ജനത എന്ന നിലയില്‍ നാം കടപ്പെട്ടിരിക്കുന്നുവെന്നും ഹിഗ്ഗിന്‍സ് വാര്‍ത്താക്കുറിപ്പില്‍ കുറിച്ചിരിന്നു. കാലാവസ്ഥാ വ്യതിയാനത്തെയും ആക്രമണത്തെയും താന്‍ ബന്ധപ്പെടുത്തിയിട്ടില്ലായെന്നു ഹിഗ്ഗിന്‍സ് പിന്നീട് വ്യക്തമാക്കി. ജൂണ്‍ 5നു നൈജീരിയയിലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലയില്‍ ചുരുങ്ങിയത് 40 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സാണെന്നും സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-15-14:41:05.jpg
Keywords: കൂട്ടക്കുരുതി
Content: 19058
Category: 1
Sub Category:
Heading: മലയാളി ക്രൈസ്തവർ ശ്രദ്ധിക്കുക: വാട്സാപ്പില്‍ സാമ്പത്തിക തട്ടിപ്പിന് വൻകെണി
Content: ക്രിസ്ത്യന്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തുമുള്ള സാമ്പത്തിക തട്ടിപ്പ് കൂടുതൽ ശക്തി പ്രാപിക്കുന്നു. വിവിധ ക്രിസ്തീയ മാധ്യമങ്ങളുടെയും ക്രിസ്ത്യന്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലും ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ച തട്ടിപ്പുകാരാണ് തന്ത്രപരമായി സാമ്പത്തിക സഹായവും സമ്മാനങ്ങളും വ്യക്തിപരമായി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നത്. വൈദികരുടെയോ, സിസ്റ്റർമാരുടെയോ പ്രൊഫൈൽ ചിത്രങ്ങളുള്ള യൂറോപ്പിൽ നിന്നുള്ള വാട്സാപ്പ് നമ്പറുകളാണ് ഇവർ തട്ടിപ്പിന് പ്രധാനമായും ഉപയോഗിക്കുന്നത്. ബൈബിൾ വചനങ്ങളോ ക്രിസ്ത്യൻ പ്രാർത്ഥനകളോ സന്ദേശം അയച്ചാണ് ഇവർ പ്രധാനമായും വിശ്വാസം നേടിയെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്. #{red->none->b->വിവിധ രീതിയിലുള്ള തട്ടിപ്പുകൾ: ‍}# ☛ 1. #{black->none->b->സമ്മാനം അയച്ചു തരുന്ന 'അച്ചന്‍മാരും സിസ്റ്റര്‍മാരും' ‍}# ക്രിസ്ത്യന്‍ വാട്സപ്പ് ഗ്രൂപ്പില്‍ നിന്നാണ് താങ്കളുടെ നമ്പര്‍ ലഭിച്ചതെന്ന ആമുഖത്തോടെയാണ് ഇവര്‍ ആദ്യമായി സന്ദേശം അയക്കുന്നത്. മ്യൂച്ചല്‍ ഗ്രൂപ്പുകള്‍ നോക്കിയാല്‍ ഏതെങ്കിലും ക്രിസ്ത്യന്‍ വാട്സാപ്പു ഗ്രൂപ്പുകള്‍ ആയിരിയ്ക്കും ഉണ്ടാകുക. ഈ ഗ്രൂപ്പിലേക്ക് ഇന്‍വിറ്റേഷന്‍ ലിങ്ക് വഴി പ്രവേശിച്ചവരായിരിക്കും തട്ടിപ്പുകാര്‍. നേരത്തെ സൂചിപ്പിച്ചപ്പോലെ വൈദികരുടെയോ സിസ്റ്റർമാരുടെയോ പ്രൊഫൈല്‍ ചിത്രങ്ങള്‍ ആയിരിക്കും ഉണ്ടാകുക. വിശ്വാസ്യത നേടിയെടുക്കാന്‍ വേണ്ടിയാണ് ഗൂഗിളില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നത്. ബൈബിള്‍ വചനം ആദ്യം അയച്ചു താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന വിധത്തിലുള്ള സന്ദേശം ഇവര്‍ അയക്കുന്നു. ഈ മെസേജിന് ആരെങ്കിലും പ്രതികരിച്ചാല്‍ ഉടനെ തന്നെ വ്യക്തിപരമായി ബന്ധം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. (ഇനി പ്രതികരിക്കാതെ ഇരിന്നാല്‍ ബൈബിള്‍ വചനങ്ങളോ പ്രാര്‍ത്ഥനകളോ അയക്കുന്നത് തുടരുന്നു). താങ്കള്‍ക്ക് പ്രത്യേകമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നുവെന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ അടുത്ത സ്റ്റേജ്. ഇത് അയക്കുവാന്‍ സമ്മതം മൂളിയാല്‍ ഉടനെ അഡ്രസ്, മറ്റ് വിവരങ്ങള്‍ അയക്കുവാന്‍ ആവശ്യപ്പെടും. വ്യക്തിപരമായ വിവരങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ തന്നെ കെണിയില്‍ വീണുവെന്ന് നിരീക്ഷകര്‍ പറയുന്നു. അധികംവൈകാതെ വലിയ ഒരു ബോക്സിന്റെ ചിത്രവും പാര്‍സല്‍ കമ്പനിയുടെ അഡ്രസും ഉള്‍പ്പെടുന്ന മെസേജും അയക്കുന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയത്തെ നോക്കികാണാത്തവര്‍ കാത്തിരിപ്പ് ആരംഭിക്കുന്നു. ഒന്നോ രണ്ട് ദിവസങ്ങള്‍ക്കു ശേഷം കൊറിയര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നും ഇന്‍റര്‍നാഷ്ണല്‍ കൊറിയര്‍ ആയതിനാല്‍ പ്രോസസിംഗ് ചാര്‍ജ്ജായി ഇന്ത്യയിലെ ഒരു അക്കൌണ്ടിലേക്ക് തുക അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെടുന്നു. ഇതാണ് തട്ടിപ്പിന്റെ ഒരു രീതി. (വൈദികരുടെയും സിസ്റ്റര്‍മാരുടെയും വ്യാജ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക്ചറിന് ഉപയോഗിക്കുന്നതിനാല്‍ ഇത് തട്ടിപ്പ് ആണെന്ന്‍ പലരും മനസിലാക്കാതെപോകുന്നു). ☛ 2. #{black->none->b->പള്ളിയുടെ / കോണ്‍വെന്‍റിന്റെ നടത്തിപ്പിന് സഹായം വേണം ‍}# കോവിഡ് പ്രതിസന്ധിയില്‍ പള്ളിയുടെ ദൈനം ദിന ചെലവുകള്‍ക്കു അല്ലെങ്കില്‍ അശരണരായ പാവങ്ങളുടെ അഗതിമന്ദിരങ്ങളുടെ നിലനില്‍പ്പിന് സാമ്പത്തിക സഹായം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മറ്റൊരു രീതിയിലുള്ള തട്ടിപ്പ്. വിഷയം ഉന്നയിച്ചുള്ള ഇത്തരമൊരു മെസേജിന് ആരെങ്കിലും അനുഭാവപൂര്‍വ്വം മെസേജ് അയച്ചാല്‍ കൂടുതല്‍ ചിത്രങ്ങള്‍ നല്‍കിയോ സഹതാപ വാക്കുകള്‍ കൊണ്ടോ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുന്നു. പ്രത്യേകം സൂക്ഷിക്കുക. ☛ 3. #{black->none->b->നറുക്കെടുപ്പില്‍ നിങ്ങള്‍ക്ക് സമ്മാനം ‍}# ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രത്യേക നറുക്കെടുപ്പില്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നും വലിയ ഒരു തുക സമ്മാനമായി ലഭിക്കുമെന്നും അറിയിയ്ക്കുന്നു. സമ്മാന തുക സ്വീകരിക്കുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അയച്ചു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് രണ്ടാമത് ലഭിക്കുന്നത്. മറുപടി അയക്കും തോറും കെണിയില്‍ അകപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് മനസിലാക്കുക. ☛ 4. #{black->none->b->ആന്‍ഡ്ര്യൂ മെത്രാപ്പോലീത്തയും 50,000 പൗണ്ടും ‍}# ''പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 100 കോടി പൗണ്ടാണ് ആന്‍ഡ്ര്യൂ എന്ന മെത്രാപ്പോലീത്ത നല്‍കിയിരിക്കുന്നതെന്നും, സഹായത്തിനര്‍ഹരാകുന്ന ഓരോ ഗ്രൂപ്പിനും 50,000 പൗണ്ട് ലഭിക്കുമെന്നും, ഭാഗ്യവശാല്‍ നിങ്ങളുടെ പേരും വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും'' നാലാമത്തെ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് വ്യാജ സന്ദേശത്തില്‍ പറയുന്നു. തങ്ങള്‍ ദൈവവേല ചെയ്യുകയാണെന്നും പാവപ്പെട്ടവര്‍ക്ക് അതിജീവനത്തിനുള്ള സഹായങ്ങള്‍ നല്‍കി ഒരിക്കല്‍ കൂടി അവരോട് സ്നേഹം പ്രകടിപ്പിക്കേണ്ട സമയമാണിതെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തുക ലഭിക്കുന്നതിനായി പേരും, അഡ്രസ്സും, വയസ്സും, തൊഴിലും, ഫോണ്‍ നമ്പറും, ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുന്ന വിവരങ്ങളാണ് വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്നീട് ആവശ്യപ്പെടുന്നത്. വാട്സാപ്പ് പേരിലുള്ളതും ഫോട്ടോയില്‍ ഉള്ളതുമായ വ്യക്തി 'യഥാര്‍ത്ഥ വൈദികന്‍/ കന്യാസ്ത്രീ' ആണെന്ന്‍ തെറ്റിദ്ധരിക്കുന്നവര്‍ ഇവരെ ബന്ധപ്പെടുന്നതോടെ തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യുന്നത്. ഇവരുടെ തട്ടിപ്പിന് മലയാളി ക്രൈസ്തവരായ ചിലര്‍ ഇരകളായെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ☛☛ #{blue->none->b->എങ്ങനെ പ്രതിരോധിക്കാം: ‍}# 1 . അജ്ഞാതമായ നമ്പറില്‍ നിന്ന്‍ വ്യക്തിപരമായി സഹായം ആവശ്യപ്പെട്ട്/ വാഗ്ദാനം ചെയ്തു മെസേജ് ലഭിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത നമ്പര്‍ ഉടനെ ബ്ളോക്ക് ചെയ്യുക. 2. ഒരു കാരണവശാലും മെസേജിന് പ്രതികരണം നല്കാതിരിക്കുക. 3. അഥവാ ആരെങ്കിലും അഡ്രസോ മറ്റ് വ്യക്തിവിവരങ്ങളോ നല്‍കിയിട്ടുണ്ടെങ്കില്‍ അധികം വൈകാതെ ഒരു കൊറിയര്‍ വീട്ടിലെത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് വേണ്ടാന്നു പറഞ്ഞു കൊറിയറുകാരെ മടക്കി അയക്കുക. (കാഷ് ഓണ്‍ ഡെലിവറി രൂപത്തിലായിരിക്കും ഈ തട്ടിപ്പ്). 4. ഗ്രൂപ്പ് അംഗമായ ഏതെങ്കിലും വ്യക്തിയില്‍ നിന്ന്‍ സന്ദേശം ലഭിക്കുകയാണെങ്കില്‍ അത് അഡ്മിന്‍മാരെ ഉടനെ വിവരമറിയിക്കുക. 5. തട്ടിപ്പിന്റെ പുതിയ രീതികള്‍ പുതിയ നമ്പറുകളില്‍ നിന്ന്‍ ഇനിയും ഉണ്ടായേക്കാം. അതിനാല്‍ ജാഗ്രത പുലര്‍ത്തുക. #{blue->none->b-> പ്രവാചകശബ്ദത്തിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ‍}# പ്രവാചകശബ്ദം ഗ്രൂപ്പിലെ അംഗമായതിനാൽ സാമ്പത്തിക സഹായം നൽകാൻ തയാറാണ് എന്ന ഉള്ളടക്കത്തോടെ ഏതെങ്കിലും വ്യക്തികൾ നിങ്ങളെ ബന്ധപ്പെടുകയാണെങ്കിൽ ദയവായി സൂക്ഷിക്കുക. ഇത്തരം മെസേജ് അയക്കുന്നവരുമായി പ്രവാചകശബ്ദത്തിന് യാതൊരു ബന്ധവുമില്ല. ദയവായി ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക. അത്തരത്തിൽ സന്ദേശം ലഭിക്കുകയാണെങ്കിൽ ദയവായി അഡ്മിൻമാരെ ബന്ധപ്പെടുക, അല്ലെങ്കില്‍ {{editor@pravachakasabdam.com->editor@pravachakasabdam.com}} എന്ന ഇ മെയിൽ അഡ്രസിൽ വിവരങ്ങൾ അറിയിച്ചാലും മതിയാകും. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുന്നതാണ്. അപ്രകാരം സഹായ അഭ്യര്‍ത്ഥനയുള്ള മെസേജ്/ കോളുകള്‍ ആരെങ്കിലും തുടരുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതാണ്. "പ്രവാചകശബ്ദം വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമായതിനാല്‍ നമ്പര്‍ ലഭിച്ചതാണ്, പ്രതിസന്ധിയാണ്, സഹായിക്കണം" - ഇത്തരത്തില്‍ എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കില്‍ ദയവായി അവരെ ബ്ളോക്ക് ചെയ്യുക, ഒപ്പം അഡ്മിന്‍സിനെ വിവരമറിയിക്കുകയും ചെയ്യുക. ഗ്രൂപ്പിലുള്ളവരെ വ്യക്തിപരമായോ ഫോണ്‍/ മെസേജ് മുഖേനെയോ ആരെങ്കിലും ഇത്തരത്തില്‍ ബന്ധപ്പെട്ടാല്‍ അക്കാര്യം ടീമിനെ അറിയിക്കുമല്ലോ. അവരെ ഗ്രൂപ്പില്‍ നിന്ന്‍ ഉടന്‍ നീക്കം ചെയ്യുന്നതായിരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സാഹചര്യങ്ങള്‍ മനസിലാക്കുന്നു. അവര്‍ക്ക് തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ സഹിതം {{editor@pravachakasabdam.com->editor@pravachakasabdam.com}} എന്ന ഇ മെയില്‍ അഡ്രസിലേക്ക് മെയില്‍ ചെയ്യാവുന്നതാണ്. അവരുടെ സാഹചര്യങ്ങള്‍ വിശദമായി പഠനവിധേയമാക്കി സത്യമാണെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം ഉചിതമെങ്കില്‍ പ്രവാചകശബ്ദം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. < Originally published on 15 June 2022 > #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LYZCekso2nw1iqLKkGmTS6}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-15-18:01:59.jpg
Keywords: തട്ടിപ്പ
Content: 19059
Category: 1
Sub Category:
Heading: നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ കൂട്ട മൃതസംസ്കാരം വെള്ളിയാഴ്ച
Content: ഒൺണ്ടോ (അബൂജ): നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്തെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിവസം നടന്ന ക്രൈസ്തവ കൂട്ടക്കുരുതിയില്‍ കൊല്ലപ്പെട്ടവരുടെ മൃതസംസ്കാരം ജൂണ്‍ 17 വെള്ളിയാഴ്ച നടക്കും. മരിച്ചവരുടെ സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ ഒൺണ്ടോ രൂപതയുടെ സോഷ്യൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. അഗസ്റ്റിൻ ഇക്വുവാണ് പുറത്തുവിട്ടിരിക്കുന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധത്തില്‍ ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ഒരുമിച്ച് കൂട്ട സംസ്‌കാരം നടത്തുമെന്ന് കഴിഞ്ഞ ആഴ്ച രൂപത വ്യക്തമാക്കിയിരിന്നു. ഓവോയിലെ എമുർ റോഡിലുള്ള പുതിയ സെമിത്തേരിയിലാണ് കൂട്ട സംസ്കാരം നടക്കുന്നത്. ഒൻഡോ സംസ്ഥാനത്തെ ക്രൈസ്തവരോടും ജനങ്ങളോടും ഐക്യദാർഢ്യവും അനുകമ്പയും പ്രകടിപ്പിക്കുന്നതിന്റെ അടയാളമായി സംസ്ഥാനത്തുടനീളം മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തുമെന്ന് ഒസുൻ സംസ്ഥാന ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ദുഃഖാചരണം ഇന്ന്‍ ബുധനാഴ്ച സമാപിക്കും. ജൂണ്‍ 5-ന് ദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല്‍പ്പതോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അറുപതോളം പേർക്ക് പരിക്കേറ്റിരിന്നു. ആശുപത്രികളില്‍ നിരവധി പേരാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. പൊട്ടാത്ത ബോംബുകളും എകെ 47 തോക്കുകളിൽ ഉപയോഗിച്ച ബുള്ളറ്റുകളും പോലീസ് ദേവാലയത്തില്‍ കണ്ടെടുത്തിരിന്നു. ദാരുണമായ സംഭവം നടന്ന് ഇത്രയേറെ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലായെന്നത് നൈജീരിയയിലെ സുരക്ഷിതത്വമില്ലായ്മ ആഴത്തില്‍ വ്യക്തമാക്കുന്നതാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും അധികം കൂട്ടക്കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-15-19:40:15.jpg
Keywords: നൈജീ