Content | റോം: ലോക പ്രശസ്ത ഇറ്റാലിയന്‍ ഓപ്പറ ഗായകന്‍ ആൻഡ്രിയ ബോസെല്ലിയുടെ മകള്‍ വിര്‍ജീനിയയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചിത്രങ്ങള്‍ വൈറലാകുന്നു. ബോസെല്ലിക്കും, പത്നി വെറോണിക്കക്കും, ഇടവക വികാരിക്കും, മറ്റ് ബന്ധുക്കള്‍ക്കുമൊപ്പമുള്ള വിര്‍ജീനിയയുടെ മനോഹരമായ ഫോട്ടോകളും, ബോസെല്ലി ദമ്പതികളുടെ മനോഹരമായ കത്തും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വിര്‍ജീനിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ ദിവസം ദൈവീകവും, ഭൗമീകവുമായ കൃപകളാല്‍ നിറഞ്ഞ ദിവസമാണെന്നും, ദിവ്യകാരുണ്യത്തില്‍ അടങ്ങിയിരിക്കുന്ന മഹത്തായ ആനന്ദം ആൻഡ്രിയ നല്ലവിധം മനസ്സിലാക്കിയിട്ടുണ്ടെന്ന്‍ ആ പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാമെന്നും ദമ്പതികളുടെ കുറിപ്പില്‍ പറയുന്നു.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കൊണ്ട് അര്‍ത്ഥമാക്കുന്നത് യേശുവുമായുള്ള സൗഹൃദത്തില്‍ വളരുകയും, യേശു നല്‍കുവാന്‍ ആഗ്രഹിക്കുന്ന ആനന്ദം മറ്റുള്ളവര്‍ക്കും അനുഭവിക്കുവാന്‍ കഴിയട്ടെയെന്നുള്ള ആഗ്രഹവുമാണെന്ന ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തലിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. പന്ത്രണ്ടാം വയസ്സില്‍ അന്ധനായ ബോസെല്ലിയും കുടുംബവും അടിയുറച്ച കത്തോലിക്ക വിശ്വാസികളാണ്. 1994-ല്‍ ഇറ്റലിയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സംഗീത മത്സരമായ സാന്‍റെമോ മ്യൂസിക് ഫെസ്റ്റിവലില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ബോസെല്ലി സംഗീതലോകത്ത് പ്രശസ്തനാകുന്നത്. റോമന്‍സാ എന്ന അദ്ദേഹത്തിന്റെ ആല്‍ബം ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആല്‍ബങ്ങളില്‍ ഒന്നാണ്. 1999-ല്‍ ഗ്രാമ്മി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് ബോസെല്ലി.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |