category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ കൂട്ടക്കുരുതിയ്ക്കു കാലാവസ്ഥ വ്യതിയാനവുമായി ബന്ധമില്ല: ഐറിഷ് പ്രസിഡന്റിന് നൈജീരിയന്‍ ബിഷപ്പിന്റെ മറുപടി
Contentഒണ്‍ഡോ: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയേയും കാലാവസ്ഥാ വ്യതിയാനത്തെയും ബന്ധപ്പെടുത്തി ഐറിഷ് പ്രസിഡന്റ് മൈക്കേല്‍ ഹിഗ്ഗിന്‍സ് നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി നൈജീരിയന്‍ മെത്രാന്‍. തീവ്രവാദി ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും, കാലാവസ്ഥ വ്യതിയാനം കാരണം തങ്ങളുടെ കാലികളെ മേക്കുവാന്‍ പറ്റിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തുവാന്‍ കഴിയാതെ കാലിമേക്കുന്നവര്‍ ബുദ്ധിമുട്ടുകയാണെന്നും മൈക്കേല്‍ ഹിഗ്ഗിന്‍സ് പറഞ്ഞിരിന്നു. ഐറിഷ് പ്രസിഡന്റിന്റെ ഈ നിലപാടു മാറ്റത്തേ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ജൂഡ് അരോഗുണ്ടാഡെ ജൂണ്‍ 10-ന് കത്തയയ്ക്കുകയായിരിന്നു. ഓവോയിലെ സെന്റ്‌ ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തിലെ കൂട്ടക്കൊലക്കും, ആഫ്രിക്കയിലെ സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലായെന്ന് ബിഷപ്പ് അരോഗുണ്ടാഡെ കത്തില്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തെ അപലപിച്ചതിലും, ഇരകളോട് സഹതാപം കാണിച്ചതിനും ഹിഗ്ഗിന്‍സിന് മെത്രാന്‍ നന്ദി അറിയിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ ‘ലൌദാത്തോ സി’ എന്ന ചാക്രിക ലേഖനത്തെ പരാമര്‍ശിച്ചുക്കൊണ്ട് നമ്മുടെ ഭവനമാകുന്ന ഭൂമിയെ കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും മെത്രാന്റെ കത്തില്‍ പറയുന്നു. തങ്ങളുടെ രൂപതയും അയര്‍ലണ്ടും തമ്മിലുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിക്കൊണ്ട്, നാട്ടില്‍ വിശ്വാസത്തിന്റെ അടിത്തറ പാകിയ ഐറിഷ് സ്വദേശികളോടുള്ള നന്ദിയും മെത്രാന്‍ പ്രകടിപ്പിച്ചു. നേരത്തെ, ആക്രമണത്തിന് ഇരയായവരേപ്പോലെ കാലാവസ്ഥാ വ്യതിയാനത്തിനിരയായ മറ്റുള്ളവരോടും ലോക ജനത എന്ന നിലയില്‍ നാം കടപ്പെട്ടിരിക്കുന്നുവെന്നും ഹിഗ്ഗിന്‍സ് വാര്‍ത്താക്കുറിപ്പില്‍ കുറിച്ചിരിന്നു. കാലാവസ്ഥാ വ്യതിയാനത്തെയും ആക്രമണത്തെയും താന്‍ ബന്ധപ്പെടുത്തിയിട്ടില്ലായെന്നു ഹിഗ്ഗിന്‍സ് പിന്നീട് വ്യക്തമാക്കി. ജൂണ്‍ 5നു നൈജീരിയയിലെ സെന്‍റ് ജോസഫ് ദേവാലയത്തില്‍ നടന്ന കൂട്ടക്കൊലയില്‍ ചുരുങ്ങിയത് 40 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സാണെന്നും സൂചനകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-15 14:40:00
Keywordsകൂട്ടക്കുരുതി
Created Date2022-06-15 14:41:05