Contents
Displaying 18701-18710 of 25058 results.
Content:
19091
Category: 13
Sub Category:
Heading: ''ഇപ്പോഴും സന്തോഷം മാത്രം'': 80 വര്‍ഷം നീണ്ട സമര്‍പ്പിത ജീവിതത്തെ സ്മരിച്ച് 99 വയസുള്ള കാര്‍മ്മലൈറ്റ് സന്യാസിനി
Content: സാന്റിയാഗോ: നീണ്ട 80 വര്‍ഷക്കാലം ദൈവസേവനത്തിനായി സമര്‍പ്പിച്ച തൊണ്ണൂറ്റിയൊന്‍പതുകാരിയും ചിലി സ്വദേശിനിയുമായ കത്തോലിക്ക കന്യാസ്ത്രീ ഇത്രയും നീണ്ട കാലത്തോളം കര്‍ത്താവിന്റെ മണവാട്ടിയായി കഴിയുവാന്‍ ഭാഗ്യം ലഭിച്ചതിനെ അനുസ്മരിച്ച് നടത്തിയ ജീവിത സാക്ഷ്യം ശ്രദ്ധ നേടുന്നു. ഡിസ്കാല്‍സ്ഡ് കാര്‍മ്മലൈറ്റ് സമൂഹാംഗമായ സിസ്റ്റര്‍ അഗസ്റ്റിന മെദീന മുനോസയുടെ സാക്ഷ്യമാണ് സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്നവര്‍ക്കും, കുടുംബസ്ഥര്‍ക്കും ഒരുപോലെ പ്രചോദനമേകുന്നത്. മഠത്തിൽ ചേർന്ന ശേഷം ഫ്രാൻസിസ്‌ക തെരേസ എന്ന പേര് സ്വീകരിച്ചിരുന്നു. “അവര്‍ പറയുന്നു എനിക്ക് 99 വയസ്സായെന്ന്.. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എന്റെ ജീവിതം വളരെ പെട്ടെന്ന് കടന്നുപോയി”- സിസ്റ്റര്‍ ഫ്രാന്‍സിസ്ക പറയുന്നു. 1923 മാര്‍ച്ച് 23-ന് ജനിച്ച താന്‍ കുടുംബത്തിലെ 8 മക്കളില്‍ മൂത്തവളായിരിന്നു. തന്റെ അമ്മൂമ്മയായ അസുന്‍സിയോണ്‍ തന്റെ ജീവിതത്തില്‍ സ്വാധീനിച്ച പ്രധാനപ്പെട്ട ആളുകളില്‍ ഒരാളായിരുന്നു. അവരുടെ സ്നേഹവും, പരിശുദ്ധ കന്യകാമാതാവിനോടുള്ള വണക്കവും തന്റെ ജീവിതത്തിനു ദിശാബോധം നല്‍കി. ദൈവവിളി സംബന്ധിച്ച് തന്റെ കുടുംബത്തിന് ഒരു തീരുമാനമുണ്ടായിരുന്നു. തന്റെ പിതാവിന് പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും വളരെയേറെ താത്പര്യമുണ്ടായിരിന്നു. തങ്ങള്‍ വീട്ടില്‍ ദിവസവും ജപമാല ചൊല്ലുമായിരുന്നു. പരിശുദ്ധ കന്യകാമാതാവിന് തങ്ങളുടെ കുടുംബത്തില്‍ വളരെ സവിശേഷമായൊരു സ്ഥാനമുണ്ടായിരുന്നെന്നും, തങ്ങളുടെ ഭവനത്തിലെ രാജ്ഞിയും, നേതാവും പരിശുദ്ധ കന്യകാമാതാവ് തന്നെയായിരുന്നെന്നും സിസ്റ്റര്‍ പറയുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എല്ലാം വ്യത്യസ്തമായി അനുഭവപ്പെടുമെന്നും, സഹനങ്ങള്‍ പോലും അതിന്റെ അര്‍ത്ഥം കണ്ടെത്തുമെന്നും പറഞ്ഞ സിസ്റ്റര്‍, ഇതെല്ലാം താന്‍ പഠിച്ചത് തന്റെ കുടുംബത്തില്‍ നിന്നായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ആന്‍ഡെസിലെ വിശുദ്ധ തെരേസയെ നേരിട്ടു കണ്ടിട്ടുള്ള ഫാ. അവെര്‍ട്ടാനോയാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്കയെ കാര്‍മ്മലൈറ്റ് സമൂഹവുമായി ബന്ധിപ്പിക്കുന്നത്. ഇതിനു പുറമേ, പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മധ്യസ്ഥയും സഭയുടെ വേദപാരംഗതയുമായ ലിസ്യൂവിലെ വിശുദ്ധ തെരേസ എഴുതിയ “സ്റ്റോറി ഓഫ് എ സോള്‍” എന്ന പുസ്തകവും അവളെ സമര്‍പ്പിത ജീവിതത്തിലേക്ക് നയിച്ചു. വിശുദ്ധയുടെ രചനയാണ് തന്നെ കാര്‍മ്മലൈറ്റ് സമൂഹത്തില്‍ എത്തിച്ചതെന്ന് സിസ്റ്റര്‍ ഫ്രാന്‍സിസ്ക തന്നെ പറയുന്നുണ്ട്. വളരെയേറെ സ്നേഹിച്ചിരുന്ന തന്റെ വയലിനേയും തന്റെ സുഹൃത്തിനേയും ഇതിനായി സിസ്റ്റര്‍ ഫ്രാന്‍സിസ്കക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. 1943-ല്‍ ഇരുപതാമത്തെ വയസ്സിലാണ് സിസ്റ്റര്‍ ലോസ് ആന്‍ഡെസിലെ കാര്‍മ്മലൈറ്റ് സമൂഹത്തില്‍ ചേരുന്നത്. കോണ്‍സെപ്സിയോണ്‍ മഠത്തിലാണ് സിസ്റ്റര്‍ ഫ്രാന്‍സിസ്ക തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ചത്. “ഒരു കാര്‍മ്മലൈറ്റ് ആയതില്‍ എനിക്ക് സന്തോഷമുണ്ട്. സമര്‍പ്പിത ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നു പറയുവാനാകില്ല. എന്നാല്‍ ഈ തൊണ്ണൂറ്റിയൊന്‍പതാമത്തെ വയസ്സിലും സമര്‍പ്പിത ജീവിതത്തില്‍ സന്തോഷമുണ്ടെന്നു പറയുവാന്‍ എനിക്ക് കഴിയും. പക്ഷേ ദൈവത്തിന് സമര്‍പ്പിച്ച ജീവിതം ജീവിക്കുക എന്നത് മൂല്യവത്തായ കാര്യമാണ്. യേശുവുമായുള്ള ഐക്യമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. യേശുവിനെ കാണുവാന്‍ ഞാന്‍ ഒത്തിരി ആഗ്രഹിക്കുന്നു” - സിസ്റ്റര്‍ പറയുന്നു. പരിശുദ്ധ കന്യകാമാതാവിനെ വിളിക്കുന്നത് “എന്റെ പ്രിയപ്പെട്ട അമ്മ കന്യക” എന്നായിരിന്നുവെന്നും പരിശുദ്ധ മറിയത്തെ “അമ്മേ” എന്ന് വിളിച്ചപേക്ഷിക്കുവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചുക്കൊണ്ടാണ് സിസ്റ്റര്‍ തന്റെ വാക്കുകള്‍ ചുരുക്കിയത്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും സിസ്റ്ററുടെ മുഖത്തുള്ളത് പുഞ്ചിരി മാത്രം. അത് ലോകത്തോട് വിളിച്ച് പറയുന്നതാകട്ടെ, ''സമര്‍പ്പിത ജീവിതത്തിന്റെ സൗന്ദര്യവും". #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-20-18:32:52.jpg
Keywords: കന്യാസ്ത്രീ, സമര്‍പ്പി

19092
Category: 18
Sub Category:
Heading: വിശാഖ് തോമസ് എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്
Content: കാക്കനാട്: കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം ) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി അമല റെചിൽ ഷാജിയും (ചങ്ങനാശ്ശേരി രൂപത ) തിരഞ്ഞെടുക്കപ്പെട്ടു. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ സാന്നിധ്യത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന സീറോമലബാർ സഭയിലെ 13 രൂപതയിലെ യുവജന പ്രതിനിധികൾ പങ്കെടുത്ത നേതൃത്വ സംഗമത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റ് ഭാരവാഹികൾ; ഡെപ്യൂട്ടി പ്രസിഡന്റ് : സ്റ്റെഫി കെ റെജി (കോട്ടയം രൂപത ), സെക്രട്ടറി: ജിബിൻ ജോർജ് (കോതമംഗലം രൂപത ), ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ ജോയൽ (പാലാ രൂപത ), ട്രഷറർ: ബ്ലെസ്സൺ തോമസ് ( ചങ്ങനാശ്ശേരി രൂപത ), കൗൺസിലേഴ്‌സ്: അഡ്വ. സാം സണ്ണി (പാലാ രൂപത), ടെസിൻ തോമസ് (മാനന്തവാടി രൂപത). ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്തറ, ആനിമേറ്റർ സിസ്റ്റർ ജിസ്‌ലറ്റ്, ജൂബിൻ കൊടിയംകുന്നേൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
Image: /content_image/India/India-2022-06-21-10:52:13.jpg
Keywords: സീറോ മലബാ

19093
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ഒരിക്കലും മറക്കരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സിറിയയുടെയും മധ്യ കിഴക്കൻ പ്രദേശത്തെ ക്രൈസ്തവരുടെയും ദുരവസ്ഥ ഒരിക്കലും മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്ക സഭയിലെ മെത്രാന്‍ സംഘത്തെ ഇന്നലെ ജൂൺ ഇരുപതാം തിയതി വത്തിക്കാനിൽ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. മധ്യ കിഴക്കൻ പ്രദേശത്തെ ക്രൈസ്തവരെ ഒന്നിപ്പിക്കാൻ ശ്രമിക്കണമെന്ന് പാപ്പ അവരോടു ആവശ്യപ്പെട്ടു. യുവാക്കളുടെയും കുടുംബങ്ങളുടെയും കണ്ണുകളിലും ഹൃദയങ്ങളിലും നിന്ന് പ്രത്യാശയുടെ അവസാന തീപ്പൊരി എടുത്തുകളയാൻ നമുക്ക് അനുവദിക്കാനാവില്ല! അതിനാൽ, രാജ്യത്തിനകത്തും അന്താരാഷ്ട്ര സമൂഹത്തിലും ഉത്തരവാദിത്വമുള്ള എല്ലാവരോടും സിറിയയിലെ നാടകീയമായ പ്രശ്നത്തിന് ന്യായവും നീതിയുക്തവുമായ ഒരു പരിഹാരം കണ്ടെത്താനുള്ള തന്റെ അഭ്യര്‍ത്ഥന നവീകരിക്കുകയാണെന്ന്‍ പാപ്പ പറഞ്ഞു. മധ്യ കിഴക്കൻ ക്രൈസ്തവരെ കുറിച്ച് പറഞ്ഞ പാപ്പ, അവരുടെ നിലനിൽപ്പിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരുടെ ദുരവസ്ഥ ഒരു വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി. ഇക്കാലത്തും നമ്മുടെ വിശ്വാസത്തിന്റെ രചയിതാവും അതിനെ പരിപൂർണ്ണതയിലെത്തിക്കുന്നവനുമായ ക്രിസ്തുവിന്റെ നാമത്തിന് സാക്ഷ്യം വഹിക്കാനുള്ള ധൈര്യം ക്രൈസ്തവ സമൂഹത്തിന് ഉണ്ടാകട്ടെയെന്നും പാപ്പ പറഞ്ഞു. പത്രോസിന്റെ പിൻഗാമികളിൽ ചിലർ സിറിയയിൽ ജനിച്ചവരാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പ, ഒരു വശത്ത് സ്നേഹ പ്രവർത്തികളാൽ അദ്ധ്യക്ഷത വഹിക്കാനും, മുഴുവൻ സഭയുടെയും പരിപാലനമെടുക്കാനും വിളിക്കപ്പെട്ട റോമിലെ സഭയുടെ കത്തോലിക്ക നിശ്വാസം അറിയാനും മറുവശത്ത്, നമ്മുടെ പ്രിയപ്പെട്ടതും പീഡിപ്പിക്കപ്പെടുന്നതുമായ സിറിയയിലേക്ക് പാത്രിയാർക്കീസ് യൂസേഫ് മുതൽ നിങ്ങളിൽ ചിലർ മെത്രാന്മാരായിരിക്കുന്ന ദേശത്തേക്ക് തീർത്ഥാടകരായി എത്താനും മനസ്സിനെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പ പങ്കുവച്ചു.
Image: /content_image/News/News-2022-06-21-11:43:21.jpg
Keywords: പാപ്പ

19094
Category: 18
Sub Category:
Heading: സഖറിയാസ് മാർ പോളിക്കാർപ്പോസ് കാലം ചെയ്തു
Content: കോട്ടയം: യാക്കോബായ സഭ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസ് (52) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടർന്നു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലായിരുന്നു അന്ത്യം. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പൊലീത്തയായിരുന്നു. അഖില മലങ്കര മാർത്തമറിയം സമാജം അധ്യക്ഷൻ ആണ്. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗമാണ്. ഇന്ന് വൈകിട്ട് 5 വരെ മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ പൊതുദർശനം. സന്ധ്യാപ്രാർഥനയെ തുടർന്നു കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് കൊണ്ടു പോകും നാളെ ഉച്ചയ്ക്കു ശേഷം മൂന്നിനു കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും.
Image: /content_image/India/India-2022-06-21-12:12:48.jpg
Keywords: യാക്കോബായ

19095
Category: 14
Sub Category:
Heading: പ്രശസ്തമായ 'സ്റ്റോൺ ഓഫ് മഗ്ദല' പുരാവസ്തു പ്രദർശനത്തിന് തയ്യാറെടുത്ത് മഗ്ദലന മറിയത്തിന്റെ നാട്
Content: ഗലീലി: 'സ്റ്റോൺ ഓഫ് മഗ്ദല' എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്തമായ പുരാവസ്തു ഗലീലിയയിലെ മഗ്ദലന മറിയത്തിന്റെ നാട്ടിൽ പ്രദർശനത്തിനുവെക്കും. ജൂൺ 26 മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ ഒരു സിനഗോഗിൽ യഹൂദരുടെ വിശുദ്ധ പുസ്തകങ്ങൾ വായിക്കാനുള്ള ഒരു മേശയായി ഉപയോഗിക്കപ്പെട്ടുവെന്നു നൂറ്റാണ്ടുകളായി കരുതപ്പെടുന്ന ചരിത്രമുള്ളതാണ് ഈ പുരാവസ്തു. മഗ്ദലയിൽ കണ്ടെത്തിയ സിനഗോഗ് തന്നെ ഗലീലിയിലെ ഏറ്റവും പഴക്കംചെന്ന സിനഗോഗായിട്ടാണ് കരുതപ്പെടുന്നത്. ഖനനത്തിന്റെ സമയത്ത് ഇസ്രായേലിന്റെ പുരാവസ്തു വകുപ്പാണ് 'സ്റ്റോൺ ഓഫ് മഗ്ദല' കണ്ടെത്തിയത്. ഇത് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രദർശനത്തിനു കൊണ്ടുപോയി. ക്രിസ്തുവിന്റെ മരണശേഷം എഡി എഴുപതിൽ നശിപ്പിക്കപ്പെട്ട രണ്ടാം ജറുസലേം ദേവാലയത്തെ സംബന്ധിക്കുന്ന സൂചനകൾ കല്ലിലുണ്ട്. 'സ്റ്റോൺ ഓഫ് മഗ്ദല' അതിന്റെ ഉത്ഭവ സ്ഥലത്തേക്കും, സാഹചര്യത്തിലേക്കും തിരികെ മടങ്ങുന്നത് ചരിത്രപരമായും, മതപരമായും സുപ്രധാനമായ കാര്യമാണെന്ന് മഗ്ദലയിലെ പ്രധാന പുരാവസ്തു ഗവേഷകനായ മാർസലാ സപ്പാട്ട പറഞ്ഞു. ഇസ്രായേലിലെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്നാണ് അദ്ദേഹം സ്റ്റോൺ ഓഫ് മഗ്ദലയെ വിശേഷിപ്പിച്ചത്. അവിടെ നിന്ന് കിട്ടിയ മറ്റു തെളിവുകളും പ്രദേശത്തിൻറെ യഹൂദ വേരുകളും, ജറുസലേം ദേവാലയമായിട്ടുള്ള ബന്ധവും, അവിടെ ജീവിച്ചിരുന്ന യഹൂദരുടെ വിശ്വാസവുമടക്കമുളള കാര്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന പ്രതീക്ഷ മാർസലാ സപ്പാട്ട പ്രകടിപ്പിച്ചു. ഇരുപതു നൂറ്റാണ്ട് പഴക്കമുള്ള ഈ വസ്തു തിരികെ എത്തിക്കുന്നത് മഗ്ദലയിലെ ജനങ്ങളും, ഇസ്രായേലി സർക്കാർ വകുപ്പുകളും തമ്മിലുള്ള ഐക്യമാണ് കാണിക്കുന്നതെന്ന് പ്രദേശത്തേക്ക് തീർത്ഥാടകരെ സ്വീകരിക്കുന്ന മഗ്ദല സെന്ററിന്റെ അധ്യക്ഷനും, സ്ഥാപകനുമായ ഫാ. ജുവാൻ മരിയ സോളാന പറഞ്ഞു. ഈ ഐക്യം മഗ്ദലയെ ഇസ്രയേലിലെ ഒരു അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-21-14:16:01.jpg
Keywords: മഗ്ദല

19096
Category: 10
Sub Category:
Heading: വിശുദ്ധ നാട്ടിലെ മലയാളികളുടെ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്
Content: ജെറുസലേം: വിശുദ്ധ നാട്ടില്‍ മലയാളി സമൂഹം നടത്തിയ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്. ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് അഭയാര്‍ത്ഥി സമൂഹത്തിന്റെ സഹകരണത്തോടെ നടത്തിയ തിരുനാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളോടൊപ്പം മലയാളി സമൂഹത്തെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. തിരുനാളിനോട് അനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയിലും അതിന് ശേഷമുള്ള ഒത്തുചേരലിലും നിരവധി പേരാണ് പങ്കെടുത്തത്. അഭയാര്‍ത്ഥികള്‍ക്കുള്ള വികാരിയത്തും, ഭാരതത്തില്‍ നിന്നുള്ള വൈദികരും വളരെ വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ച തിരുനാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷ രാത്രിയായി മാറുകയായിരുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLatin.patriarchate.of.jerusalem%2Fposts%2F5592272424164168&show_text=true&width=500" width="500" height="773" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ജൂണ്‍ 17 വെള്ളിയാഴ്ച ടെല്‍ അവീവിന്റെ തെക്ക് ഭാഗത്തുള്ള ‘ഔര്‍ ലേഡി വുമണ്‍ ഓഫ് വാലോര്‍’ ദേവാലയത്തില്‍ സംഘടിപ്പിച്ച തിരുനാള്‍ ആഘോഷത്തിലും, വിശുദ്ധ കുര്‍ബാനയിലും ഇന്ത്യയിൽ നിന്നുള്ള പ്രവാസികളായ മലയാളികളുടെ സാന്നിധ്യം എടുത്ത് പറയേണ്ടതാണെന്ന് പോസ്റ്റില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനക്ക് ശേഷം തൊട്ടടുത്തുള്ള സെന്റ് ജോസഫ് പാസ്റ്ററല്‍ സെന്ററില്‍ നിന്നും പ്രദിക്ഷിണവും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് പോസ്റ്റില്‍ ഉള്ളത്. കേരളീയ തനിമയോടെ സാരി ധരിച്ചും കിരീടം ധരിച്ചുമാണ് പ്രദിക്ഷണത്തില്‍ നിരവധി സ്ത്രീകള്‍ അണിചേര്‍ന്നത്. ജെറുസലേമിലും, ജാഫയിലും ബെത്ലഹേമിലും തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുകയുണ്ടായി. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് മോണ്‍. പിയര്‍ബാറ്റിസ്റ്റ പിസബെല്ല, മോണ്‍. ഗിയാസിന്റോ-ബൌലോസ് മാര്‍ക്കൂസോ, ജെറുസലേമിലെ ബെല്‍ജിയന്‍ കോണ്‍സല്‍ ജനറല്‍ തുടങ്ങിയ പ്രമുഖര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. വിശുദ്ധ നാട്ടില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന് വര്‍ഷങ്ങളായി പ്രത്യേക പ്രാധാന്യമുണ്ട്. 1917-ലെ ആംഗ്ലോ-ടര്‍ക്കിഷ് യുദ്ധത്തിനിടയില്‍ തടവിലാക്കപ്പെടുമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം അപേക്ഷിച്ചതിനെ തുടര്‍ന്നു അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. 1929-ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ പാപ്പയാണ് വിശുദ്ധ അന്തോണീസിനെ കസ്റ്റഡി ഓഫ് ദി ഹോളിലാന്‍ഡിന്റെ മാധ്യസ്ഥനും സംരക്ഷകനുമായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2022-06-21-17:13:50.jpg
Keywords: വിശുദ്ധ നാട്ടി

19097
Category: 1
Sub Category:
Heading: മഹാനാശ നഷ്ടങ്ങള്‍, രക്തരൂക്ഷിതമായ ആക്രമണം: പ്രാര്‍ത്ഥന വീണ്ടും യാചിച്ച് യുക്രൈനിലെ മേജർ ആർച്ച് ബിഷപ്പ്
Content: കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം 118 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്‍റെ വീഡിയോ സന്ദേശം. യുക്രൈന്‍ നഗരമായ പോള്‍ട്ടാവയിലെ ഓള്‍സെയിന്റ്സ് ഓഫ് ദി യുക്രൈന്‍ പീപ്പിള്‍ ഇടവകയില്‍ നിന്നും വൈദികര്‍, സന്യാസിനികള്‍ എന്നിവര്‍ക്കൊപ്പം 'നിങ്ങള്‍ക്ക് ആശംസകള്‍' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശത്തില്‍ യുക്രൈന്‍ കത്തിക്കൊണ്ടിരിക്കുകയാണെന്നും വടക്കിലെ ഖാര്‍ക്കീവ് മേഖല മുതല്‍ മൈകോലായിവിലും, ഖേര്‍സണിലും രക്തരൂക്ഷിതമായ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. ജൂണ്‍ 16-ന് ഖാര്‍ക്കീവില്‍ മഹാനാശനഷ്ടങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഖാര്‍ക്കീവിലെ റഷ്യന്‍ അധിനിവേശ മേഖലകളില്‍ യുക്രൈന്‍ സ്വദേശികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചും വിവരിക്കുന്നുണ്ട്. ആയിരത്തിലധികം പേര്‍ തടവറ പോലെയുള്ള വലിയ ഫില്‍ട്രേഷന്‍ ക്യാമ്പില്‍ മരണത്തെ കാത്തു കഴിയുകയാണ്. തങ്ങളുടെ ചാപ്പലില്‍ നിന്നും അധികം ദൂരെയല്ലാത്ത സുമിയിലെ സന്ദര്‍ശനത്തിന് ശേഷം റോക്കറ്റാക്രമണമുണ്ടായി. മൈകോലായിവില്‍ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും, നിരവധി പേരെ കാണാതായിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നിരുന്നാലും യുക്രൈന്‍ പിടിച്ചുനില്‍ക്കുകയും, പോരാടുകയും ചെയ്യുന്നുണ്ട്. പോള്‍ട്ടാവായിലെ ജനങ്ങളുടെ കണ്ണുകളില്‍ യുക്രൈന്‍ വിജയിക്കുമെന്ന വിശ്വാസം കാണുവാനുണ്ടെന്നും ജൂണ്‍ 17-ലെ വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത പറഞ്ഞു. ഈ ആഴ്ചമുഴുവനും പരിശുദ്ധാത്മാവിന്റെ ശക്തിയാകുന്ന പ്രത്യേക വരദാനത്തിനായി തങ്ങള്‍ പ്രാര്‍ത്ഥിച്ചു. പരിശുദ്ധാത്മാവിന്റെ ശക്തി ഒരു വ്യക്തിയെ ധൈര്യവാനാക്കുക മാത്രമല്ല തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശക്തിപകരുക കൂടിയാണെന്നും മെത്രാപ്പോലീത്ത പറയുന്നു. പരിശുദ്ധാത്മാവിന്റെ ശക്തി മനുഷ്യന്റെ ഭയങ്ങളെ അകറ്റും. അതിമാനുഷികമെന്ന് നമുക്ക് തോന്നുന്ന ഈ വിജയം തിന്മയുടെ മേലുള്ള വിജയമാണ്. കര്‍ത്താവിന്റെ അനുഗ്രഹം അവന്റെ കൃപയിലൂടേയും, മനുഷ്യരാശിയോടുള്ള അവന്റെ സ്നേഹത്തിലൂടേയും ഇപ്പോഴും, എപ്പോഴും, എന്നേക്കും തലമുറകളോളം ഉണ്ടായിരിക്കട്ടേ എന്നും ആശംസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-21-19:43:20.jpg
Keywords: യുക്രൈ

19098
Category: 1
Sub Category:
Heading: ആയുധധാരിയില്‍ നിന്ന് ഒരാളെ രക്ഷിക്കുന്നതിനിടെ രണ്ട് മെക്‌സിക്കന്‍ വൈദികര്‍ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ സേവനമനുഷ്ഠിക്കുന്ന രണ്ട് ജെസ്യൂട്ട് വൈദികര്‍ ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ താരഹുമാരയിലെ സെറോകാഹുയിയിൽ സേവനം ചെയ്തുക്കൊണ്ടിരിന്ന ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നീ വൈദികരാണ് ഇന്നലെ തിങ്കളാഴ്ച ആയുധധാരിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആയുധധാരിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭയം തേടി പള്ളിയിലേക്ക് ഓടിക്കയറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് വൈദികരുടെയും ജീവന്‍ നഷ്ട്ടമായതെന്ന് ജെസ്യൂട്ട് സമൂഹത്തിന്റെ മെക്സിക്കോ പ്രവിശ്യയുടെ അധ്യക്ഷന്‍ ഫാ. ലൂയിസ് ജെറാർഡോ മോറോ പറഞ്ഞു. സംഭവത്തെ അപലപിച്ച ഫാ. മാഡ്രിഡ് അതിവേഗ അന്വേഷണം വേണമെന്നും സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അക്രമത്തില്‍ ജെസ്യൂട്ട് ആഗോള സമൂഹത്തിന്റെ അധ്യക്ഷന്‍ ഫാ. ആർതുറോ സോസയും ദുഃഖം പ്രകടിപ്പിച്ചു. വാർത്തയിൽ ഞെട്ടലും ദുഃഖവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകളും പ്രാർത്ഥനകളും മെക്സിക്കോയിലെ ജെസ്യൂട്ടു സമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്നും അക്രമ സംഭവങ്ങളില്‍ അറുതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലാണ് ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ കൊല്ലപ്പെട്ടെന്ന് ചർച്ച് ഇൻ നീഡ് സംഘടന രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-21-20:47:58.jpg
Keywords: മെക്സി

19099
Category: 18
Sub Category:
Heading: ആർഎസ്എസ് പ്രസിദ്ധീകരണത്തിലെ കത്തോലിക്ക അവഹേളനത്തിനെതിരെ പാലാ രൂപത എസ്‌എംവൈഎം
Content: പാലാ: കഴിഞ്ഞ മാസം മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ അവഹേളിച്ചുകൊണ്ട് ആർഎസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'യിൽ വന്ന ലേഖനത്തിനെതിരെ പാലാ രൂപത എസ്‌എംവൈഎം. മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇത് ഏറെ വേദനജനകവും മതേതരത്വത്തിന് പോറൽ വീഴ്ത്തുന്നതുമാണെന്നും പാലാ രൂപത എസ്‌എംവൈഎം - കെസിവൈഎം പ്രസ്താവിച്ചു. ദേവസഹായം പിള്ളയെ മോഷ്ടാവായും, രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീകരിക്കുന്നുണ്ട്. . എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നു കേസരിയുടെ അധികാരികളോട് ചോദിക്കുകയാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെപ്പറ്റി നാം ജാഗരൂകരായിരിക്കണം. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും , പ്രസിദ്ധികരണങ്ങളും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാക്കണം. ലേഖന കർത്താവ് കത്തോലിക്കാ സഭ സമൂഹത്തിന് ചെയ്ത സേവനങ്ങൾ മനസ്സിലാക്കണമെന്നും, ലേഖനം പിൻവലിച്ച് മാപ്പു പറയണമെന്നും ആര്‍എസ്‌എസ് മുഖപത്രത്തിൽ വന്ന ലേഖനത്തിൽ കേരള ബി ജെ പി ഘടകം നയം വ്യകതമാക്കണമെന്നും പാലാ രൂപത എസ്‌എംവൈഎം ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-22-08:47:26.jpg
Keywords: :പാലാ

19100
Category: 18
Sub Category:
Heading: ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലുടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത് ബിഷപ്സ് സിനഡിനു മുന്നോടിയായി പാലാ രൂപതാതലത്തിലെ ശ്രവണത്തിന് പരിസമാപ്തി കുറിച്ചു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന രപതാതല പ്രീസിനഡൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാർ കല്ലറങ്ങാട്ട്. സഭാമക്കളുടെ കണ്ണുകളും കാതുകളും കരങ്ങളും ഹൃദയങ്ങളും മറ്റുള്ളവരെ കാരുണ്യപൂർവം കാണുന്നതിനും കേൾക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഉതകണമെന്നും നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇടവകാ തലത്തിലും സ്ഥാപനതലത്തിലും ആളുകളെ ശ്രവിച്ചു ക്രോഡീകരിച്ച റിപ്പോ ർട്ട് സിനഡൽ ടീം അംഗം ഡോ. സി.ടി. തങ്കച്ചൻ അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സബ് കമ്മിറ്റി ചെയർമാൻമാർ വിവിധ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ.ജോസഫ് തടത്തിൽ വിഷയാവതരണം നടത്തി. വികാരി ജനറാൾമാർ, സിനഡൽ ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിലും ഫൊറോനകളി ലും നിന്നായി 225 അംഗങ്ങൾ പങ്കെടുത്തു.
Image: /content_image/India/India-2022-06-22-09:16:32.jpg
Keywords: നിശബ്ദ