category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണം: മാർ ജോസഫ് കല്ലറങ്ങാട്ട്
Contentപാലാ: ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലുടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത് ബിഷപ്സ് സിനഡിനു മുന്നോടിയായി പാലാ രൂപതാതലത്തിലെ ശ്രവണത്തിന് പരിസമാപ്തി കുറിച്ചു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന രപതാതല പ്രീസിനഡൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മാർ കല്ലറങ്ങാട്ട്. സഭാമക്കളുടെ കണ്ണുകളും കാതുകളും കരങ്ങളും ഹൃദയങ്ങളും മറ്റുള്ളവരെ കാരുണ്യപൂർവം കാണുന്നതിനും കേൾക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഉതകണമെന്നും നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നവരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇടവകാ തലത്തിലും സ്ഥാപനതലത്തിലും ആളുകളെ ശ്രവിച്ചു ക്രോഡീകരിച്ച റിപ്പോ ർട്ട് സിനഡൽ ടീം അംഗം ഡോ. സി.ടി. തങ്കച്ചൻ അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സബ് കമ്മിറ്റി ചെയർമാൻമാർ വിവിധ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. മോൺ.ജോസഫ് തടത്തിൽ വിഷയാവതരണം നടത്തി. വികാരി ജനറാൾമാർ, സിനഡൽ ടീമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിലും ഫൊറോനകളി ലും നിന്നായി 225 അംഗങ്ങൾ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-22 09:15:00
Keywordsനിശബ്ദ
Created Date2022-06-22 09:16:32