category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആർഎസ്എസ് പ്രസിദ്ധീകരണത്തിലെ കത്തോലിക്ക അവഹേളനത്തിനെതിരെ പാലാ രൂപത എസ്‌എം‌വൈ‌എം
Contentപാലാ: കഴിഞ്ഞ മാസം മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ അവഹേളിച്ചുകൊണ്ട് ആർഎസ്എസ് ഔദ്യോഗിക പ്രസിദ്ധീകരണമായ 'കേസരി'യിൽ വന്ന ലേഖനത്തിനെതിരെ പാലാ രൂപത എസ്‌എം‌വൈ‌എം. മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഇത് ഏറെ വേദനജനകവും മതേതരത്വത്തിന് പോറൽ വീഴ്ത്തുന്നതുമാണെന്നും പാലാ രൂപത എസ്‌എം‌വൈ‌എം - കെ‌സി‌വൈ‌എം പ്രസ്താവിച്ചു. ദേവസഹായം പിള്ളയെ മോഷ്ടാവായും, രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീകരിക്കുന്നുണ്ട്. . എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നു കേസരിയുടെ അധികാരികളോട് ചോദിക്കുകയാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ സംഘപരിവാർ നടത്തുന്ന ആസൂത്രിത നീക്കങ്ങളെപ്പറ്റി നാം ജാഗരൂകരായിരിക്കണം. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും , പ്രസിദ്ധികരണങ്ങളും നിയന്ത്രിക്കാൻ സർക്കാർ തയ്യാറാക്കണം. ലേഖന കർത്താവ് കത്തോലിക്കാ സഭ സമൂഹത്തിന് ചെയ്ത സേവനങ്ങൾ മനസ്സിലാക്കണമെന്നും, ലേഖനം പിൻവലിച്ച് മാപ്പു പറയണമെന്നും ആര്‍‌എസ്‌എസ് മുഖപത്രത്തിൽ വന്ന ലേഖനത്തിൽ കേരള ബി ജെ പി ഘടകം നയം വ്യകതമാക്കണമെന്നും പാലാ രൂപത എസ്‌എം‌വൈ‌എം ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-22 08:46:00
Keywords:പാലാ
Created Date2022-06-22 08:47:26