category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മഹാനാശ നഷ്ടങ്ങള്‍, രക്തരൂക്ഷിതമായ ആക്രമണം: പ്രാര്‍ത്ഥന വീണ്ടും യാചിച്ച് യുക്രൈനിലെ മേജർ ആർച്ച് ബിഷപ്പ്
Contentകീവ്: റഷ്യ- യുക്രൈന്‍ യുദ്ധം 118 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പ്രാര്‍ത്ഥന യാചിച്ച് യുക്രൈനിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുകിന്‍റെ വീഡിയോ സന്ദേശം. യുക്രൈന്‍ നഗരമായ പോള്‍ട്ടാവയിലെ ഓള്‍സെയിന്റ്സ് ഓഫ് ദി യുക്രൈന്‍ പീപ്പിള്‍ ഇടവകയില്‍ നിന്നും വൈദികര്‍, സന്യാസിനികള്‍ എന്നിവര്‍ക്കൊപ്പം 'നിങ്ങള്‍ക്ക് ആശംസകള്‍' എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സന്ദേശത്തില്‍ യുക്രൈന്‍ കത്തിക്കൊണ്ടിരിക്കുകയാണെന്നും വടക്കിലെ ഖാര്‍ക്കീവ് മേഖല മുതല്‍ മൈകോലായിവിലും, ഖേര്‍സണിലും രക്തരൂക്ഷിതമായ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. ജൂണ്‍ 16-ന് ഖാര്‍ക്കീവില്‍ മഹാനാശനഷ്ടങ്ങള്‍ക്കാണ് തങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഖാര്‍ക്കീവിലെ റഷ്യന്‍ അധിനിവേശ മേഖലകളില്‍ യുക്രൈന്‍ സ്വദേശികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ചും വിവരിക്കുന്നുണ്ട്. ആയിരത്തിലധികം പേര്‍ തടവറ പോലെയുള്ള വലിയ ഫില്‍ട്രേഷന്‍ ക്യാമ്പില്‍ മരണത്തെ കാത്തു കഴിയുകയാണ്. തങ്ങളുടെ ചാപ്പലില്‍ നിന്നും അധികം ദൂരെയല്ലാത്ത സുമിയിലെ സന്ദര്‍ശനത്തിന് ശേഷം റോക്കറ്റാക്രമണമുണ്ടായി. മൈകോലായിവില്‍ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും, നിരവധി പേരെ കാണാതായിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നിരുന്നാലും യുക്രൈന്‍ പിടിച്ചുനില്‍ക്കുകയും, പോരാടുകയും ചെയ്യുന്നുണ്ട്. പോള്‍ട്ടാവായിലെ ജനങ്ങളുടെ കണ്ണുകളില്‍ യുക്രൈന്‍ വിജയിക്കുമെന്ന വിശ്വാസം കാണുവാനുണ്ടെന്നും ജൂണ്‍ 17-ലെ വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത പറഞ്ഞു. ഈ ആഴ്ചമുഴുവനും പരിശുദ്ധാത്മാവിന്റെ ശക്തിയാകുന്ന പ്രത്യേക വരദാനത്തിനായി തങ്ങള്‍ പ്രാര്‍ത്ഥിച്ചു. പരിശുദ്ധാത്മാവിന്റെ ശക്തി ഒരു വ്യക്തിയെ ധൈര്യവാനാക്കുക മാത്രമല്ല തങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശക്തിപകരുക കൂടിയാണെന്നും മെത്രാപ്പോലീത്ത പറയുന്നു. പരിശുദ്ധാത്മാവിന്റെ ശക്തി മനുഷ്യന്റെ ഭയങ്ങളെ അകറ്റും. അതിമാനുഷികമെന്ന് നമുക്ക് തോന്നുന്ന ഈ വിജയം തിന്മയുടെ മേലുള്ള വിജയമാണ്. കര്‍ത്താവിന്റെ അനുഗ്രഹം അവന്റെ കൃപയിലൂടേയും, മനുഷ്യരാശിയോടുള്ള അവന്റെ സ്നേഹത്തിലൂടേയും ഇപ്പോഴും, എപ്പോഴും, എന്നേക്കും തലമുറകളോളം ഉണ്ടായിരിക്കട്ടേ എന്നും ആശംസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്തയുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-21 19:42:00
Keywordsയുക്രൈ
Created Date2022-06-21 19:43:20