Contents
Displaying 18741-18750 of 25056 results.
Content:
19131
Category: 10
Sub Category:
Heading: പ്രാര്‍ത്ഥന സഫലം, വിധിയുടെ ഫലം പ്രകടം: അമേരിക്കയിൽ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടി തുടങ്ങി
Content: വാഷിംഗ്ടൺ ഡി.സി: ഗർഭഛിദ്രം ഭരണഘടനാപരമായ അവകാശമാക്കിയ അര നൂറ്റാണ്ട് പഴക്കമുള്ള വിധി സുപ്രീം കോടതി തിരുത്തിയതിനു പിന്നാലെ അമേരിക്കയിൽ ഗർഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ തുടങ്ങി. രാജ്യത്തെ പതിനായിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രാര്‍ത്ഥന നിയോഗമാണ് ഇതോടെ സഫലമായിരിക്കുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ, രാജ്യത്തുടനീളമുള്ള ഗര്‍ഭഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടാന്‍ തുടങ്ങിയതായി പ്രമുഖ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. 50 വർഷം പഴക്കമുള്ള റോ വി വേഡ് വിധി കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പകുതിയോളം അമേരിക്കൻ സംസ്ഥാനങ്ങളും ഗർഭഛിദ്രത്തിന് പൂർണ്ണമായ നിരോധനമോ പുതിയ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ വിധിയുടെ പിന്‍ബലത്തോടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 30 ദിവസത്തിനുള്ളിൽ ഗർഭഛിദ്രം നിരോധിക്കുവാന്‍ കഴിയുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ പ്രോലൈഫ് സമൂഹവും കത്തോലിക്ക സമൂഹവും വലിയ ആഹ്ലാദത്തിലാണ്. വിധി വന്നതിന് തൊട്ടുപിന്നാലെ അർക്കൻസസിലെ ലിറ്റിൽ റോക്കിലെ ഗർഭഛിദ്ര ക്ലിനിക്കില്‍ തൽക്ഷണ നിരോധനം ഏര്‍പ്പെടുത്തിയിരിന്നു. ലൂസിയാനയിലെ മൂന്ന് ഗര്‍ഭഛിദ്ര ദാതാക്കളിൽ ഒന്നായ വിമൻസ് ഹെൽത്ത് കെയർ സെന്റർ വെള്ളിയാഴ്ച അടച്ചു. സമാനമായ നിയന്ത്രണങ്ങള്‍ മറ്റ് നിരവധി സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ പ്രകാരം 2021-ല്‍ ലോകമെമ്പാടുമായി 4,26,40,209 ജീവനുകളാണ് ഗര്‍ഭഛിദ്രം എന്ന മാരക തിന്മയെ തുടര്‍ന്നു നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏതാണ്ട് 70,000-ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു അബോര്‍ഷന്‍ അനുകൂല ഗവേഷക സംഘടനയായ ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. 2017-ല്‍ 8,62,320 ഗര്‍ഭഛിദ്രങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2020 ആയപ്പോഴേക്കും അത് 9,30,160 ആയി ഉയര്‍ന്നു. 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രാജ്യത്തു ഉണ്ടായിരിക്കുന്നത്. ഇതിനിടെ സുപ്രീം കോടതി വിധിയെ അപലപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍ രംഗത്തുവന്നു. വിധി ഗർഭനിരോധനത്തെയും സ്വവർഗ്ഗ വിവാഹാവകാശങ്ങളെയും ദുർബലപ്പെടുത്തുമെന്നും ഇതിനെതിരെ പോരാടണമെന്നുമായിരിന്നു ബൈഡന്‍റെ പ്രതികരണം. കുരുന്നു ജീവനുകളെ ക്രൂരമായി ഇല്ലാതാക്കുന്നത് മനുഷ്യാവകാശമാക്കി കണക്കാക്കുന്ന ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധി തവണ അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്തു വന്നിട്ടുണ്ട്. പുതിയ വിധിയില്‍ മെത്രാന്‍ സമിതി വലിയ ആഹ്ലാദം പ്രകടിപ്പിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-26-07:46:03.jpg
Keywords: ഗര്‍ഭഛിദ്ര, ഭ്രൂണഹത്യ

19132
Category: 14
Sub Category:
Heading: തടികൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ കന്യകാമറിയത്തിന്റെ രൂപം ജപ്പാനിൽ അനാച്ഛാദനത്തിന് ഒരുങ്ങുന്നു
Content: നാഗസാക്കി: തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം ഏഷ്യൻ രാജ്യമായ ജപ്പാനിൽ അനാവരണം നടത്താനായി ഒരുങ്ങുന്നു. 88 വയസ്സുള്ള നാഗസാക്കി സ്വദേശിയായ ഈജി ഒയമാറ്റ്സുവാണ് 10 മീറ്റർ ഉയരമുള്ള ശില്പത്തിന്റെ നിർമ്മാതാവ്. പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നില്ക്കുന്ന ശില്പത്തിന്റെ അനാവരണം ജൂൺ അവസാനം നടക്കുമെന്ന് അസാഹി ഷിംബുൻ എന്ന ജാപ്പനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു. നാഗസാക്കിയിൽ പതിനേഴാം നൂറ്റാണ്ടിൽ രക്തസാക്ഷികളായി മാറിയ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ സ്മരണാർത്ഥമാണ് രൂപം നിർമ്മിക്കുന്നത്. കടുത്ത നികുതിക്കെതിരെയും, അധികൃതരുടെ അതിക്രമങ്ങൾക്കെതിരെയും പ്രതികരിച്ചതിന്റെ പേരിൽ പതിനേഴാം നൂറ്റാണ്ടിൽ മുപ്പത്തിയേഴായിരത്തോളം ക്രൈസ്തവ വിശ്വാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടുകൂടി ക്രൈസ്തവ വിശ്വാസത്തിനു തന്നെ ജപ്പാനിൽ താൽക്കാലികമായി അന്ത്യം കുറിക്കപ്പെട്ടു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ക്രൈസ്തവ വിശ്വാസം രാജ്യത്ത് പ്രചരിക്കാൻ വീണ്ടും ആരംഭിക്കുന്നത്. നാഗസാക്കിയിലെ സഭ വാങ്ങിയ സ്ഥലത്ത് ഈജി ഒയമാറ്റ്സു ആരംഭിച്ച നിർമ്മാണത്തിന് പിന്നീട് സംഘടന രൂപീകരിച്ച് മറ്റ് നിരവധി പേർ പിന്തുണ നൽകി. സൈന്യത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ക്രൈസ്തവ വിശ്വാസികൾ ഒളിച്ചിരുന്ന ലോകപൈതൃകപട്ടികയിലുള്ള ഹാരാ കാസിൽ 1971ൽ സന്ദർശിച്ചപ്പോൾ മരിച്ചവരുടെ സ്മരണാർത്ഥം ഒന്നും അവിടെ കണ്ടില്ലെന്നും, ഇക്കാരണത്താലാണ് ശിൽപം നിർമിക്കാൻ തീരുമാനിച്ചതെന്നും ഈജി പറഞ്ഞു. സെന്റ് മേരി കന്നോൺ ഓഫ് ഹാരാ കാസിൽ എന്നാണ് അദ്ദേഹം ശില്പത്തിന് പേരിട്ടിരിക്കുന്നത്. 1981ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ നാഗസാക്കി സന്ദർശനത്തിന് ശേഷമാണ് ഈജി ഒയമാറ്റ്സു ശില്പത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അന്ന് പാപ്പയ്ക്ക് പരിശുദ്ധ കന്യകാമറിയത്തിന്റെ ചെറിയ ശിൽപം സമ്മാനിക്കാൻ അദ്ദേഹത്തിനായി. ജോൺ പോൾ മാർപാപ്പ നിർമ്മാണത്തിന് പ്രാർത്ഥന വാഗ്ദാനം ചെയ്തു കത്തെഴുതിയതാണ് ഈജിക്ക് നിർമ്മാണം ആരംഭിക്കാൻ ഏറ്റവും പ്രചോദനമായി മാറിയത്. 2023 മാർച്ച് മാസം പൊതുജനങ്ങൾക്ക് വേണ്ടി ശിൽപം പ്രദര്‍ശനത്തിന് തുറന്നു നൽകും.
Image: /content_image/News/News-2022-06-26-17:08:54.jpg
Keywords: രൂപ

19133
Category: 18
Sub Category:
Heading: സഭാനവീകരണ കാലഘട്ടത്തിന് കോട്ടയം അതിരൂപതയിൽ തുടക്കമായി
Content: കോട്ടയം: ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശമനുസരിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്ന മൂന്നുവർഷം നീണ്ടുനിൽക്കുന്ന സഭാനവീകരണ കാലഘട്ടത്തിന് കോട്ടയം അതിരൂപതയിൽ തുടക്കമായി. കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം സന്ദേശം നൽകി തിരിതെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുര്‍ബാനയിൽ ഒസ്എച്ച് സുപ്പീരിയർ ഫാ. സ്റ്റീഫൻ മുരിയങ്ങോട്ടുനിരപ്പേൽ, ഐസ്ബി സുപ്പീരിയർ ഫാ. ബിജു താഴത്തുചെരുവിൽ ക്രിസ്തുരാജ കത്തീഡ്രൽ വികാരി ഫാ ജയിംസ് പൊങ്ങാനയിൽ, സെക്രട്ടറി ഫാ. ബിബിൻ ചക്കുങ്കൽ എന്നിവർ സഹകാർമികരായിരുന്നു. ചാൻസിലർ ഫാ. ജോൺ ചേന്നാകുഴി, ഷെവ. ജോയിജോസഫ് കൊടിയന്തറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, സന്യാസിനി സമൂ ഹങ്ങളുടെ പ്രതിനിധികളായ സിസ്റ്റർ കരുണ, സിസ്റ്റർ ജെനറ്റ്, സിസ്റ്റർ ലിസി, സിസ്റ്റർ ഹെലനോറ, കെസിഡബ്ല്യുഎ ട്രഷറർ എൽസമ്മ സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2022-06-27-09:32:21.jpg
Keywords: കോട്ടയ

19134
Category: 1
Sub Category:
Heading: നൈജീരിയയിൽ വ്യത്യസ്ത അക്രമ സംഭവങ്ങളിൽ രണ്ട് കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിൽ വാരാന്ത്യത്തിൽ നടന്ന വ്യത്യസ്ത അക്രമ സംഭവങ്ങളിൽ രണ്ടു കത്തോലിക്ക വൈദികർ കൊല്ലപ്പെട്ടു. കടൂണ സംസ്ഥാനത്ത് ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികനും, എടോ സംസ്ഥാനത്ത് ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനുമാണ് കൊല്ലപ്പെട്ടത്. കടൂണ -കാചിയാ റോഡിന്റെ സമീപത്തുള്ള കൃഷിയിടത്തിൽവെച്ചാണ് കടൂണ സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിനായിരുന്ന ഫാ. വിറ്റൂസ് ബോറോഗോയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുന്നത്. 50 വയസ്സാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഫാ. ക്രിസ്റ്റഫർ ഒഡിയയെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നു തട്ടിക്കൊണ്ട് പോവുകയായിരുന്നു. അധികം വൈകാതെ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കണ്ടു കിട്ടിയ കാര്യം ആച്ചി രൂപത സ്ഥിരീകരിച്ചു. സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ ചുമതലയോടൊപ്പം, ഒരു സ്കൂളിന്റെ ചുമതല കൂടി 41 വയസ്സുകാരനായ അദ്ദേഹത്തിനുണ്ടായിരുന്നു. വൈദികനെ അക്രമകാരികൾ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പിന്നാലെ ചെന്ന ഒരു അൾത്താര ശുശ്രൂഷിയും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ മറ്റൊരു വ്യക്തിയും കൊല്ലപ്പെട്ടുവെന്ന് നൈജീരിയൻ മാധ്യമമായ ദ സൺ റിപ്പോർട്ട് ചെയ്തു. വിശ്വാസത്തെ പ്രതി ക്രൈസ്തവ വിശ്വാസികൾ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. 4650 ക്രൈസ്തവ വിശ്വാസികളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 2022ന്റെ ആദ്യത്തെ മൂന്നു മാസങ്ങളിൽ മാത്രം 900 ക്രൈസ്തവർക്ക് ജീവൻ നഷ്ടപ്പെട്ടു. ജൂൺ മാസം തുടക്കത്തിൽ തോക്കുധാരികൾ നൈജീരിയയിലെ ഒരു കത്തോലിക്കാ ദേവാലയവും, ബാബ്റ്റിസ്റ്റ് ദേവാലയവും ആക്രമിക്കുകയും മൂന്നു പേരെ കൊലപ്പെടുത്തുകയും, മുപ്പതിന് മുകളിൽ ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു. ഒൺഡോ സംസ്ഥാനത്ത് ജൂൺ മാസം അഞ്ചാം തീയതി ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയുടെ സമയത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാൽപതോളം വിശ്വാസികളാണ് കൊല്ലപ്പെട്ടത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-27-10:02:56.jpg
Keywords: നൈജീ

19135
Category: 1
Sub Category:
Heading: നിത്യസഹായ മാതാവിന്റെ ഐക്കൺ: ചരിത്രവും വ്യാഖ്യാനവും
Content: ഇന്ന് ജൂണ്‍ 27. നിത്യസഹായ മാതാവിന്റെ തിരുനാൾ ദിനം. കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിന്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ മാതാവിന്റെ മധ്യസ്ഥം യാചിച്ചു കൊണ്ടുള്ള നൊവേന പ്രാർത്ഥന സർവ്വസാധാരണമാണ്. നിത്യസഹായ മാതാവിന്റെ ചിത്രം സുവിശേഷകനായ വിശുദ്ധ ലൂക്ക വരച്ചതാണെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൻ ബൈസ്സ്ൻ്റയിൻ പാരമ്പര്യത്തിലുള്ള നിത്യസഹായ മാതാവിൻ്റെ ഒരു ഐക്കണെക്കുറിച്ചാണ് ഈ കുറിപ്പ്. #{blue->none->b->ചരിത്രം }# ഗ്രീസിലെ ക്രീറ്റ് ദ്വീപിലെ ( Crete ) കെരാസ് കാർഡിയോട്ടിസ്സാസ് മൊണാസ്ട്രിയിൽ (Keras Kardiotissas Monastery) 13- 15 നൂറ്റാണ്ടുകൾക്കിടയിൽ രൂപപ്പെട്ടതായി വിശ്വസിക്കുന്ന നിത്യസഹായ മാതാവിന്റെ ഐക്കൺ റോമിലെ ദിവ്യരക്ഷകസഭയുടെ ( റിഡംപ്റ്ററിസ്റ്റ് ) വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ദേവാലയത്തിലാണ് ഇപ്പോൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. 1495ലാണ് ഈ ഐക്കൺ റോമിലെത്തിയതെന്നു കരുതപ്പെടുന്നു പുരാതനമായ ഈ മരിയൻ ഐക്കൺ ഗ്രീക്കിലെ ക്രീറ്റ് ദ്വീപിലെ ( Crete ) ഒരു പള്ളിയിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ക്രീറ്റ്ദ്വീപിനെ തുർക്കികൾ ആക്രമിച്ചപ്പോൾ ഒരു റോമൻ വ്യാപാരി റോമിലേക്ക് ഐക്കൺ കൊണ്ടുപോയി (മോഷ്ടിച്ചതാണന്നു ഒരു പാരമ്പര്യമുണ്ട്) റോമിലെത്തിയ ആ മനുഷ്യനു ഒരു രോഗം പിടിപെടുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. മരിക്കുന്നതിനു മുമ്പ് , ഐക്കൺ പരസ്യമായി വണങ്ങുന്നതിനായി റോമിലെ ഒരു ദൈവാലയത്തിനു സംഭാവന നൽകാൻ അദ്ദേഹം ഒരു സുഹൃത്തിനോട് അഭ്യർത്ഥിച്ചു. വ്യാപാരിയുടെ മരണശേഷം, സുഹൃത്തിന്റെ ഭാര്യ മാതാവിന്റെ ചിത്രം അവരുടെ വീട്ടിൽ സൂക്ഷിക്കാൻ പ്രേരിപ്പിച്ചു. അത് മാസങ്ങളോളം അവിടെ സൂക്ഷിച്ചു തുടർന്നു. ഒരു രാത്രിയിൽ പരിശുദ്ധ മറിയം സ്വപ്നത്തിൽ ആ മനുഷ്യന് പ്രത്യക്ഷപ്പെട്ടു, ചിത്രം വീട്ടിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈ സന്ദേശവുമായി മറിയം രണ്ടുതവണ കൂടി പ്രത്യക്ഷപ്പെട്ടു, രണ്ട് തവണയും അവൻ അവളുടെ മുന്നറിയിപ്പ് അവഗണിച്ചു. മൂന്നാമത്തെ തവണ അനുസരണക്കേട് കാണിച്ചാൽ ദയനീയമായി മരിക്കും എന്നു മറിയം മുന്നറിയിപ്പു നൽകി. ഐക്കൺ ഉപേക്ഷിക്കാൻ അയാൾ ഭാര്യയെ പ്രേരിപ്പിച്ചെങ്കിലും അവൾക്കതിനു താൽപര്യമില്ലായിരുന്നു . ആസന്നമായ മരണത്തെക്കുറിച്ച് പറയാൻ മറിയം വീണ്ടും ആ മനുഷ്യന് പ്രത്യക്ഷപ്പെട്ടുവെങ്കിലും അയാൾ വഴങ്ങിയില്ല. അധികം വൈകാതെ തന്നെ രോഗബാധിതനായി അയാൾ മരിച്ചു. #{blue->none->b-> വിശുദ്ധ മത്തായിയുടെ ദൈവാലയത്തിൽ }# പരിശുദ്ധ മറിയം പിന്നിടു വ്യാപാരിയുടെ 6 വയസ്സുള്ള മകൾക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു “നിത്യ സഹായത്തിന്റെ പരിശുദ്ധ അമ്മയായ എന്നെ ദൈവാലയത്തിൽ കൊടുക്കാൻ നിൻ്റെ അമ്മയോടു പറയുക!” സമാനമായ ഒരു ദർശനം അമ്മയ്ക്കും ഉണ്ടായി, അവൾ ഒരു പള്ളിക്ക് ചിത്രം നൽകാൻ പോകുന്നു, ഇതായിരുന്നു ഇതിവൃത്തം. ഒരു സ്വപ്നം മാത്രമാണെന്നും അതിൽ ശ്രദ്ധിക്കരുതെന്നും ഒരു അയൽക്കാരി സ്ത്രീ അവളെ ഉപദേശിച്ചു. ആ രാത്രിയിൽ ആ സ്ത്രിക്കു ഒരു കടുത്ത രോഗം ബാധിച്ചു, തന്റെ തെറ്റ് തിരിച്ചറിഞ്ഞ അവൾ നിത്യസഹായ മാതാവിനു ഒരു നേർച്ച നേർന്നു, ഉടൻ തന്നെ അവൾ സുഖം പ്രാപിച്ചു. പരിശുദ്ധ മറിയം വീണ്ടും ആ പെൺകുട്ടിക്ക് പ്രത്യക്ഷപ്പെട്ടു, ഇത്തവണ സന്താ മരിയ മജോറയ്ക്കും ജോൺ ലാറ്ററൻ ബസിലിക്കയ്ക്കു ഇടയിലുള്ള ഒരു പള്ളിയിൽ തന്റെ ചിത്രം സ്ഥാപിക്കാൻ അമ്മയോട് ആവശ്യപ്പെടാൻ മറിയം കൽപിച്ചു. അന്നുതന്നെ, 1499 മാർച്ച് 27-ന്, വിശുദ്ധ മത്തായി അപ്പോസ്തലന്റെ ദൈവാലയത്തിലേക്കു ആഘോഷമായി ചിത്രം കൊണ്ടുപോയി, അവിടെ ഒരു വെളുത്ത മാർബിൾ ബലിപീഠത്തിന് മുകളിൽ സ്ഥാപിച്ചു ചിത്രം സ്ഥാപിച്ചു. മാതാവിന്റെ ചിത്രം ഘോഷയാത്രയായി കൊണ്ടുപോകവേ ഒരു തളർവാത രോഗിയുടെ ഭവനം കടന്നുപോകുമ്പോൾ അയാൾ അത്ഭുതകരമായി സുഖം പ്രാപിച്ചു. ഇതുവരെയുള്ള ചിത്രത്തിന്റെ ചരിത്രം ലാറ്റിൻ, ഇറ്റാലിയൻ ഭാഷകളിൽ എഴുതി വിശുദ്ധ മത്തായിയുടെ പള്ളിയിലെ ഐക്കണിനടുത്ത് വർഷങ്ങളോളം തൂക്കിയിട്ടിരുന്നു. ഈ ചരിത്രത്തിൻ്റെ കടലാസ് പകർപ്പുകൾ വത്തിക്കാൻ ലൈബ്രറിയിൽ ഇപ്പോഴും സൂക്ഷിച്ചട്ടുണ്ട്. #{blue->none->b-> അഗസ്റ്റീനിയൻ സഭയിൽ }# തുടർന്നുള്ള മുന്നൂറു വർഷക്കാലം റോമിലെ ഈ ദൈവാലയത്തിലാണ് പരിശുദ്ധ മറിയത്തിൻ്റെ ഐക്കൺ സൂക്ഷിച്ചിരുന്നത്. 1798-ൽ നെപ്പോളിയന്റെ സൈന്യം ദൈവാലയം ആക്രമിച്ചപ്പോൾ ഈ ദൈവാലയത്തിൻ്റെ നടത്തിപ്പുകാരായിരുന്ന അഗസ്റ്റീനിയൻ സന്യാസിമാർ ചിത്രം അവരുടെ ആശ്രമത്തിലേക്കു കൊണ്ടുപോയി . പിന്നീടുള്ള 64 വർഷങ്ങൾ ഈ ഐക്കൺ വിശ്വാസികൾക്കു പൊതുവായി വണങ്ങാൻ സാധിച്ചില്ല. കാലക്രമേണ സന്യാസിമാർ പോലും ഐക്കണിൻ്റെ പ്രാധാന്യം മറന്നു.1840 ൽ ബ്രദർ അഗസ്റ്റിനു പോസ്‌റ്റെറുലായിലുള്ള സാന്താ മരിയയിലെ ആശ്രമത്തിലേക്കു സ്ഥലം മാറ്റം കിട്ടിയതോടെയാണ് മരിയൻ ചിത്രത്തിൻ്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്. മാതൃ ഭക്തനായിരുന്ന അഗസ്റ്റിനു സാന്താ മരിയയിലെ ആശ്രമത്തിൽ അൾത്താര ബാലന്മാരെ പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ഒരിക്കൽ മൈക്കൽ മാർച്ചി എന്ന അൾത്താര ബാലനെ ചാപ്പലിൽ തൂങ്ങികിടന്ന മറിയത്തിന്റെ ഐക്കൺ ചൂണ്ടികാട്ടി അഗസ്റ്റിൻ പറഞ്ഞു, “ മൈക്കൽ, ആ ചിത്രം നിങ്ങൾ കാണുന്നുണ്ടോ? ഇത് വളരെ പഴയ ചിത്രമാണ്. വിശുദ്ധ മത്തായിയുടെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്ന മാതൃചിത്രമാണിത്. നീ എല്ലായ്പ്പോഴും ഇത് ഓർത്തുകൊള്ളണം ” #{blue->none->b-> ദിവ്യരക്ഷക സഭയിലേക്ക് }# കാലങ്ങൾ വീണ്ടും കടന്നു പോയി അന്നത്തെ അൾത്താര ബാലൻ മൈക്കിൾ 1855-ൽ റിഡംപ്റ്റോറിസ്റ്റു സഭയിൽ പ്രവേശിച്ചു വൈദീകനായി സഭയുടെ ജനറൽ ഹൗസിലാണ് മൈക്കിളച്ചൻ താമസിച്ചിരുന്നത്. അതിനടുത്തു വിശുദ്ധ അൽഫോൺസ് ലിഗോരിയുടെ നാമത്തിൽ ദൈവാലയം പണിയിപ്പിക്കാനുള്ള ചുമതല മൈക്കിളച്ചനായിരുന്നു. പണ്ട് വിശുദ്ധ മത്തായിയുടെ ദൈവാലയം നിന്നിരുന്ന അതേ സ്ഥലത്താണ് പുതിയ പള്ളിയുടെ നിർമ്മാണവും നടന്നിരുന്നത്. ഒരിക്കൽ ആശ്രമാംഗങ്ങളുടെ ഉല്ലാസത്തിനിടയിൽ ആരോ വിശുദ്ധ മത്തായിയുടെ ദൈവാലയത്തെപ്പറ്റിയും അതിൽ പ്രതിഷ്ഠിച്ചിരുന്ന മരിയൻ ചിത്രത്തെപ്പറ്റിയും അതു നഷ്ടപ്പെട്ടതിനെപ്പറ്റിയും സംസാരിച്ചു. പൊടുന്നനെ മൈക്കിൾ അച്ചൻ ഇടപെട്ടു: “ആ ചിത്രം നഷ്ടപ്പെട്ടില്ല! ആ ചിത്രം എവിടെയാണന്നു എനിക്കറിയം - അതിനെ നിത്യസഹായ മാതാവിന്റെ ഐക്കൺ എന്നാണു വിളിക്കുന്നത്. ഒരു വിദ്യാർത്ഥിയായിരുന്നപ്പോൾ പലപ്പോഴും ഞാനതു കണ്ടിട്ടുണ്ട്. പോസ്‌റ്റെറുലായിലുള്ള സാന്താ മരിയയിലെ അഗസ്റ്റീനിയൻ ആശ്രമ ചാപ്പലിലാണ്ആ അത്ഭുത ചിത്രം. ” ചിത്രത്തെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും അഗസ്റ്റിൻ ബ്രദർ വർഷങ്ങൾക്കു മുമ്പു പറഞ്ഞ കാര്യങ്ങൾ സഹോദരന്മാർക്കു മൈക്കിൾ വിശദീകരിച്ചു കൊടുത്തു. അത്ഭുതകരമായ ചിത്രം എവിടെ ആണന്നറിഞ്ഞ റിഡംപ്റ്ററിസ്റ്റു സഭയ്ക്കു പരിശുദ്ധ മറിയത്തിൻ്റെ കല്പനയെക്കുറിച്ചു അറിയില്ലായിരുന്നു. റോമിലെ ദൈവാലയങ്ങളിൽ 1863 ൽ ഫ്രാൻസീസ് ബോൾസി എന്ന ഈശോസഭാ വൈദീകൻ നടത്തിയ പ്രഭാഷണങ്ങളിൽ നിരവധി ചിത്രങ്ങളും വിഷയമായിരുന്നു. ഒരിക്കൽ വിശുദ്ധ മത്തായിയുടെ ദൈവാലയത്തിലെ നിത്യസഹായ മാതാവിൻ്റെ ഛായ ചിത്രത്തെക്കുറിച്ചും അതിന്റെ സന്ദേശത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. മേരി മജോറ ജോൺ ലാറ്ററൻ ഈ രണ്ടു ബസിലിക്കകൾക്കിടയിയിൽ ബഹുമാനിക്കപ്പെടണമെന്നതാണ് പരിശുദ്ധ മറിയത്തിന്റെ കൽപ്പനെയെന്നും ഈ ചിത്രത്തെക്കുറിച്ചും അതിന്റെ ഉടമസ്ഥനെപ്പറ്റിയും ആർക്കെങ്കിലും അറിയാമെങ്കിൽ ഇതവരെ ഓർമ്മിപ്പിക്കണമെന്നും ഫാ. ബോൾസി ശ്രോതാക്കളോട് അഭ്യർത്ഥിച്ചു. റിഡംപ്റ്റോറിസ്റ്റു സന്യാസികൾ ഇത് കേട്ടപ്പോൾ, അവർ അവരുടെ ജനറാളച്ചൻ ഫാ. നിക്കോളാസ് മൗറോണിൻ്റെ അടുത്തെത്തി, അഗസ്റ്റീനിയൻ സഭക്കാരിൽ നിന്ന് അവരുടെ പള്ളിക്കായി ചിത്രം വാങ്ങാൻ അഭ്യർത്ഥിച്ചു. 1865 ഡിസംബർ 11 ന് പീയൂസ് ഒൻപതാമൻ മാർപാപ്പയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ഫാ. മൗറോണു അവസരംകിട്ടി . ഇതുവരെ നടന്ന സംഭങ്ങൾ മനസ്സിലാക്കിയ മാർപാപ്പയ്ക്കു പരിശുദ്ധ കന്യക വ്യക്തമാക്കിയ സ്ഥലത്ത് ഐക്കണിന് വീണ്ടും പൊതു ആരാധന നൽകേണ്ടത് ദൈവഹിതമാണെന്ന് ബോധ്യപ്പെട്ടു. പാരമ്പര്യമനുസരിച്ച്, പിയൂസ് ഒൻപതാമൻ മാർപ്പാപ്പ റിഡംപ്റ്റോറിസ്റ്റ് സുപ്പീരിയർ ജനറലിനോട് “അവളെ ലോകമെമ്പാടും അറിയിക്കുക!” എന്നു പറഞ്ഞതായി സാക്ഷ്യമുണ്ട്. അങ്ങന പീയൂസ് ഒൻപതാം മാർപാപ്പയുടെ നിർദേശത്താൻ സാന്താ മരിയയിലെ ആശ്രമത്തിൽ നിന്നു 1866 ഏപ്രിൽ 26-നു നിത്യസഹായ മാതാവിൻ്റെ ഐക്കൺ വിശുദ്ധ അൽഫോൻസിൻ്റെ ദൈവാലയത്തിൽ എത്തി. #{blue->none->b->ഐക്കണിന്റെ വ്യാഖ്യാനം }# നിത്യസഹായ മാതാവിൻ്റെ ഈ ഐക്കൺ പരസ്ത്യ കലയിലുള്ള പാശ്ചാത്യ സ്വാധീനത്തിന്റെ ഉദാഹരണമാണ്. പന്ത്രണ്ട് പതിമൂന്നു നൂറ്റാണ്ടുകളിൽ ഫ്രാൻസിസ്കൻ സന്യാസികൾ പൗരസ്ത്യ നാടുകൾ സന്ദർശിച്ചിരുന്നു അതിന്റെ ഫലമായി കാർഡിയോട്ടിസ്സ ( (Cardiotissa) എന്ന പുതിയ രീതി ഐക്കണുകളിൽ സ്വാധീനം നേടി. കാർഡിയ എന്ന ഗ്രീക്ക് പദത്തിൻ്റെ അർത്ഥം ഹൃദയം എന്നാണ്. കാർഡിയോട്ടിസ്സ, അതിനാൽ, ആർദ്രത, അനുകമ്പ, കരുണ എന്നിവ കാണിക്കുന്ന ഒരു തരം ഐക്കണിനെ സൂചിപ്പിക്കുന്നു. നിത്യസഹായ മാതാവിൻ്റെ മുഖം ശാന്തവും പ്രകാശിതവുമാണങ്കിലും, അവളുടെ പുത്രന്റെ കഷ്ടപ്പാടുകളെപ്പറ്റി ആലോചിക്കുന്നതിൽ വലിയ ദു:ഖം അവളിൽ നിഴലിക്കുന്നു. ----------------------------------------------- #{blue->none->b->1. ഗ്രീക്ക് അക്ഷരങ്ങൾ }# ഐക്കണിന്റെ മുകൾഭാഗത്തുകാണുന്ന ഗ്രീക്ക് അക്ഷരങ്ങൾ മറിയം "ദൈവമാതാവ് " എന്നതിനെ സൂചിപ്പിക്കുമ്പോൾ ശിശുവിൻ്റെ അടുത്തു എഴുതിയിരിക്കുന്ന ഗ്രീക്ക് അക്ഷരങ്ങൾ " യേശുക്രിസ്തു " എന്നതിൻ്റെ ചുരുക്കെഴുത്താണ്. മാലാഖമാരുടെ മുകളിൽ ആലേഖനം ചെയ്തിരിക്കുന്ന അക്ഷരങ്ങളിൽ വലതുവശത്തുള്ളത് മിഖായേൽ മാലാഖയേയും. #{blue->none->b->2. മറിയത്തിന്റെ നക്ഷത്രം }# മൂന്നു കാര്യങ്ങൾ സൂചിപ്പിക്കുന്നു. a ) ക്രിസ്തുവിൻ്റെ വരവിനെ അറിയിക്കുന്ന പ്രഭാതം. b) ക്രിസ്തു രഹസ്യത്തിലും സഭയിലുമുള്ള മറിയത്തിൻ്റെ പങ്ക്. c) മനുഷ്യരെ ക്രിസ്തുവിലേക്കു നയിക്കുന്ന നക്ഷത്രമാണ് മറിയം #{blue->none->b->3. മറിയത്തിന്റെ കണ്ണുകൾ }# പരിശുദ്ധ കന്യകാമറിയത്തിൻ്റെ അനുകമ്പയും സ്നേഹവും നിറഞ്ഞിരിക്കുന്ന കണ്ണുകൾ ഭൂമിയിലുള്ള അവളുടെ മക്കളിൽ ഉറപ്പിച്ചിരിക്കുന്നു. നിരന്തരമായ ആശ്വാസത്തിൻ്റെയും പ്രത്യാശയുടെയും ഉറവിടമാണ് മറിയം. #{blue->none->b->4. മുഖ്യദൂതനായ മിഖായേൽ }# മിഖായേൽ മാലാഖ കൈകളിൽ ഒരു സ്പോഞ്ച് പിടിപ്പിച്ച ഒരു കുന്തം, ഒരു വിനാഗിരി പാത്രം ഇവ പിടിച്ചിരിക്കുന്നു. ഈശോയുടെ കുരിശുമരത്തെ സൂചിപ്പിക്കുന്നു. ചിത്രത്തിൽ മിഖായേൽ മാലാഖയുടെ കൈകൾ ഒരു വസ്ത്രം കൊണ്ടു മൂടപെട്ടിരിക്കുന്നു. വിശുദ്ധ കാര്യങ്ങളോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു. #{blue->none->b->5. മുഖ്യ ദൂതനായ ഗബ്രിയേൽ }# ഗബ്രിയേൽ മാലാഖ കൈകളിൽ ഒരു കുരിശും ആണിയും പിടിച്ചിരിക്കുന്നു. വരാനിരിക്കുന്ന കുരിശുമരണത്തിൻ്റെ ചിഹ്നങ്ങൾ ബാലനായ ഈശോയെ മറിയത്തിൻ്റെ സുരക്ഷിതമായ വക്ഷസ്സിലേക്കു അടുപ്പിക്കുന്നു. മൂടപെട്ട കരങ്ങൾ വിശുദ്ധ കാര്യങ്ങളോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നു. #{blue->none->b-> 6. മറിയത്തിന്റെ വസ്ത്രം }# മറിയത്തിന്റെ വസ്ത്രത്തിന്റെ നിറങ്ങളിൽ, ചുവപ്പ് അവളുടെ കന്യാകാത്വത്തെയും നീല മാതൃത്വത്തെയും സൂചിപ്പിക്കുന്നു. ഈ രണ്ടു നിറങ്ങളും രാജത്വത്തെയും പ്രതിനിധാനം ചെയ്യുന്നു. ഈശോയുടെ കാലത്തു കന്യകമാർ ഇരുണ്ട ചുവപ്പും പാലസ്തീനായിലെ അമ്മമാർ നീല നിറവുമാണ് അണിഞ്ഞിരുന്നത് എന്ന ഒരു വ്യാഖ്യാനമുണ്ട്. #{blue->none->b-> 7. മറിയത്തിന്റെ കരങ്ങൾ }# മറിയത്തിന്റെ കരങ്ങൾ ഈശോയെ പിടിച്ചിരിക്കുന്നത് ഈശോയെ നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന രീതിയിലാണ്. മറിയത്തിന്റെ വലതു കൈപ്പത്തിയിലെ വിരലുകൾ ഉണ്ണീശോയുടെ ഹൃദയത്തിലേക്ക് നേരിട്ട് ചൂണ്ടുന്നു, മാലാഖ പിടിച്ചിരിക്കുന്ന കുരിശ് വരെ. അവളുടെ ഇടതുകരത്തിന്റെ സ്ഥാനം വലതു കരത്തോടൊപ്പം ഈശോയെ ലോകത്തിനു നൽകുന്നു.ഐക്കണു മുമ്പിൽ വരുന്ന എല്ലാവരോടും മറിയത്തിനു പറയാനുള്ളത് " വചനമായ ഈശോയെ സ്വീകരിക്കുക" എന്നാണ്. #{blue->none->b-> 8. ഈശോയുടെ മുഖം }# തന്റെ പീഡാനുഭവത്തിൽ വേദന സമ്മാനിക്കുന്ന ഉപകരണങ്ങൾക്കപ്പുറം നമ്മുടെ രക്ഷയിലാണ് അവൻ്റെ നോട്ടം. ഈശോയുടെ ശരീരത്തിനു ഒരു ശിശുവിന്റെ ശരീരമാണങ്കിലും അവന്റെ മുഖം കൂടുതൽ പക്വതയുള്ളതാണ്, പ്രായത്തിനപ്പറമുള്ള അവന്റെ വിജ്ഞാനത്തെയാണ് അത് സൂചിപ്പിക്കുക. #{blue->none->b-> 9. ഈശോയുടെ കരങ്ങൾ }# ഈശോയുടെ കരങ്ങൾ അമ്മയുടെ കരങ്ങളുമായി കോർത്തു പിടിച്ചിരിക്കുന്നു. ഈശോയുടെ ഹിതത്തോടുള്ള മാതാവിൻ്റ അനുരൂപണത്തെയാണു ഇതു അർത്ഥമാക്കുക. രക്ഷകരകർമ്മത്തിൽ ഈശോയോടൊപ്പം മറിയവും പങ്കു ചേർന്നു എന്നതിൻ്റെ സൂചനയും ഇതിലുണ്ട്. #{blue->none->b-> 10. ഈശോയുടെ വസ്ത്രങ്ങൾ }# പച്ച നിറത്തിലുള്ള കുപ്പായം ഈശോയുടെ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു. അരയ്ക്കു ചുറ്റുമുള്ള ചുവന്ന അരപ്പട്ട മനുഷ്യരക്ഷയ്ക്കു വേണ്ടി ഈശോ ചിന്തിയ രക്തത്തിൻ്റെ പ്രതീകമാണ്. സ്വർണ്ണ വസ്ത്രം പുനരുത്ഥാനത്തിന്റെ പ്രതീകമാണ്. ചുരുക്കത്തിൽ ഈശോയുടെ മനുഷ്യവതാരം, പീഡാസഹനം , മരണം ഉത്ഥാനം എന്നിവയാണ് വസ്ത്രങ്ങൾ സൂചിപ്പിക്കുക. #{blue->none->b->11. മറിയത്തിന്റെ മുഖവും അധരവും }# മറിയത്തിന്റെ ചെറിയ വായ് ദൈവസാന്നിധ്യത്തിനു മുമ്പിലുള്ള അവളുടെ നിശബ്ദതയാണ് വെളിച്ചത്തു കൊണ്ടുവരിക #{blue->none->b->12. ഈശോയുടെ കാലും ചെരുപ്പുകളും }# പാപമൊഴികെ മറ്റെല്ലാ കാര്യങ്ങളിലും ഈശോ നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു എന്നതാണ് ഊരിപ്പോകുന്ന ചെരിപ്പ് സൂചിപ്പിക്കുക. ഉൽപത്തി പുസ്തകത്തിലെ "നീയും സ്‌ത്രീയും തമ്മിലും നിന്‍െറ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്‍െറ തല തകര്‍ക്കും. നീ അവന്‍െറ കുതികാലില്‍ പരിക്കേല്‍പിക്കും." (ഉല്‍പത്തി 3 : 15) എന്ന വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായിട്ടാണ് ഈശോ കാലുകൾ കാണിക്കുന്നത്. #{blue->none->b->13. സ്വവർണ്ണ പശ്ചാത്തലം }# സ്വർണ്ണ പശ്ചാത്തലം സ്വർഗ്ഗത്തെയും ഈശോയുടെയും മറിയത്തിൻ്റെയും വസ്ത്രങ്ങളിലൂടെ പ്രകാശിക്കുന്ന പുനരുത്ഥാനത്തിന്റെ ദിവ്യവെളിച്ചത്തെയുമാണ് ഈ ഐക്കണു മുമ്പിൽ പ്രാർത്ഥിക്കാൻ വരുന്നവർക്ക് സമ്മാനിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Mirror/Mirror-2022-06-27-11:22:37.jpg
Keywords: നിത്യസഹായ

19136
Category: 1
Sub Category:
Heading: ലോകത്തെ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം: വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്
Content: വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ ക്രൈസ്തവ സാന്നിധ്യം ഇല്ലാതാക്കുക എന്ന നിഗൂഢ അജണ്ടയുടെ ഭാഗമായി ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ നിന്നും അവരെ പൂര്‍ണ്ണമായും തുടച്ചുനീക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ലോകത്ത് നടന്നു വരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. മതപീഡനത്തിന്റെ ഭാഗമോ, ബോധപൂര്‍വ്വമോ അല്ലാത്തതെന്ന്‍ പലപ്പോഴും തോന്നാമെങ്കിലും ഗ്രാമങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവരെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുവാനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്നത് പല അവസരങ്ങളിലും പ്രകടമാണെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. “സഭ ഓട്ടത്തില്‍” (ദി ചര്‍ച്ച് ഓണ്‍ ദി റണ്‍) എന്ന തലക്കെട്ടോടെ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടും, അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഹൈകമ്മീഷണറുടെ ഡാറ്റയും പരസ്പരം പൊരുത്തപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അഭയാര്‍ത്ഥികളും, ആഭ്യന്തര ഭവനരഹിതരും ഉള്‍പ്പെടെ ലോകമെമ്പാടുമായി ഏതാണ്ട് 10 കോടി ജനങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് യു.എന്‍ ഹൈകമ്മീഷണറുടെ ഡാറ്റയില്‍ പറയുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ആഗോളതലത്തില്‍ 80 പേരില്‍ ഒരാള്‍ വീതം ഭവനരഹിതനാണ്. വന്‍തോതിലുള്ള പലായനങ്ങളില്‍ മതം ഒരു പ്രധാന കാരണമാണെങ്കിലും, മതത്തിന് പുറമേ, വംശീയവും സാമ്പത്തികവുമായ പ്രശ്നങ്ങളും കാരണമാകുന്നുണ്ടെന്ന്‍ റിപ്പോര്‍ട്ടിന്റെ രചയിതാക്കളില്‍ ഒരാളായ ഹെലെനെ ഫിഷര്‍ “ദി ടാബ്ലെറ്റ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുമ്പോള്‍, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നതെന്നും ഫിഷര്‍ പറഞ്ഞു. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പത്തുലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ വെറും 1,66,000 ക്രൈസ്തവര്‍ മാത്രമാണുള്ളത്. ക്രൈസ്തവരെ പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നടക്കം പരിവര്‍ത്തനം ചെയ്തു ക്രിസ്തു വിശ്വാസം സ്വീകരിച്ച ക്രൈസ്തവരെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് കുടുംബമാണ്. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുന്നത്. ഭരണകൂടത്തിന്റെ സമ്മര്‍ദ്ധം, സമുദായത്തിന്റെ സമ്മര്‍ദ്ധം, അക്രമാസക്തമായ സംഘടനകള്‍ തുടങ്ങിയവയാണ് മറ്റ് കാരണങ്ങള്‍. ആശയവിനിമയ രംഗത്ത് വന്നിട്ടുള്ള പുരോഗതി വിശ്വാസ പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, ഇതുവഴി കൂടുതല്‍ ആളുകള്‍ക്ക് ക്രിസ്തു വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ കഴിയുണ്ടെന്നും ഫിഷര്‍ ചൂണ്ടിക്കാട്ടി. പലായനത്തിന്റെ ഓരോ ഘട്ടത്തിലും ആളുകള്‍ക്ക് മാനസിക-സാമൂഹ്യ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വിശ്വാസത്തിന്റെ പേരിലുള്ള അവഹേളനങ്ങള്‍ തിരിച്ചറിയുവാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് വേണ്ട പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-27-13:35:35.jpg
Keywords: പീഡിത

19137
Category: 18
Sub Category:
Heading: കേസരി കത്തിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ പ്രതിഷേധം
Content: കൊച്ചി: ഭാരതത്തിലെ ആദ്യ അത്മായ രക്തസാക്ഷിയായ വിശുദ്ധ ദേവസഹായത്തെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്ന രീതിയിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ആർഎസ്എസ് മുഖപത്രമായ കേസരി പത്രം കത്തിച്ചുകൊണ്ട് കെസിവൈഎം കൊച്ചി രൂപത പ്രതിഷേധം. ആർ എസ് എസ് വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണെന്നും ചരിത്രത്തെ വളച്ചൊടിക്കുകയും നുണകൾ അച്ചടിച്ച് അവതരിപ്പിച്ച ലേഖനം പിൻവലിക്കണമെന്നും കൊച്ചി രൂപത പിആർഓ ഫാ. ജോണി സേവ്യർ പുതുകാട്ട് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുക്കൊണ്ട് പറഞ്ഞു. കെസിവൈഎം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ഡാനിയ ആന്റണി, ടിഫി ഫ്രാൻസിസ്, അലീഷ ട്രീസ, ജോസഫ് ആശിഷ്, ലോറൻസ് ജിത്തു എന്നിവർ സംസാരിച്ചു. ആർഎസ്എസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയുടെ ജൂൺ 10 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി. ദേവസഹായം പിള്ളയെക്കുറിച്ചുള്ള ലേഖനത്തിൽ കത്തോലിക്കാ സഭയെ അവഹേളിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് ഉണ്ടായിരിന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-27-15:24:30.jpg
Keywords: സംഘപരി, ആര്‍എസ്‌എസ്

19138
Category: 11
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടി ദെബോറയുടെ അരുംകൊല: ദൃക്സാക്ഷികളുടെ കരളലിയിക്കുന്ന വിവരണങ്ങള്‍ പുറത്ത്
Content: സൊകോട്ടോ: പ്രവാചക നിന്ദയുടെ പേരില്‍ നൈജീരിയയിലെ സൊകോട്ടോ പ്രവിശ്യയിലെ ഷെഗു ഷഹാരി കോളേജിലെ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ദെബോറ സാമുവേലിനെ സഹപാഠികളായ മുസ്ലീങ്ങള്‍ കല്ലെറിഞ്ഞും, മര്‍ദ്ദിച്ചും കൊലപ്പെടുത്തി, മൃതദേഹം ചുട്ടെരിച്ച സംഭവത്തേക്കുറിച്ചു കരളലിയിപ്പിക്കുന്ന ദൃക്സാക്ഷി വിവരണങ്ങള്‍ പുറത്ത്. കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ദൃക്സാക്ഷി വിവരണം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ ദൃക്സാക്ഷിയുടെ യഥാര്‍ത്ഥ പേരിന് പകരം മേരി എന്ന പേരിലാണ് സി.എന്‍.എയുടെ വിവരണം. ദെബോറയെ കൊലപ്പെടുത്തിയ അതേ ജനക്കൂട്ടത്താല്‍ താനും കൊല്ലപ്പെടേണ്ടതായിരുന്നെന്നും, പോലീസ് ക്രിയാത്മകമായി ഇടപ്പെട്ടിരിന്നെങ്കില്‍ കൊലപാതകം ഒഴിവാക്കുവാന്‍ കഴിയുമായിരുന്നെന്നും മേരി പറയുന്നു. ഇതുവരെ പോലീസ് പറഞ്ഞുകൊണ്ടിരുന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് മേരിയുടെ വെളിപ്പെടുത്തല്‍. ദെബോറ കൊല്ലപ്പെട്ട ദിവസം രാവിലെ ഏതാണ്ട് ഒന്‍പതു മണിക്ക് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ദെബോറ മേരിയെ ഫോണില്‍ വിളിച്ചിരുന്നു. അപ്പോഴേക്കും ദെബോറയുടെ ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്ന സ്ത്രീകള്‍ അവളെ മര്‍ദ്ദിക്കുവാന്‍ തുടങ്ങിയിരുന്നുവെന്നാണ് മേരി പറയുന്നത്. തങ്ങള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അടിച്ചമര്‍ത്തപ്പെടുകയായിരുന്നുവെന്നുമുള്ള പോലീസിന്റെ വാദത്തിന് കടകവിരുദ്ധമാണ് മേരിയുടെ വിവരണം. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് വിന്നിംഗ് ഓള്‍ സമൂഹാംഗമായ ദെബോറയുമായി വാട്ട്സാപ്പിലെ ഒരു ഓഡിയോ സന്ദേശത്തിന്റെ പേരില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ തര്‍ക്കിച്ചിരുന്നു. സമീപകാലത്ത് നടന്ന ഒരു പരീക്ഷയില്‍ തനിക്ക് വിജയിക്കുവാന്‍ സാധിച്ചത് യേശു കാരണമാണെന്നായിരുന്നു ഓഡിയോ സന്ദേശം. മാപ്പ് ചോദിക്കുവാന്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയെങ്കിലും പരിശുദ്ധാത്മാവിന്റെ അഗ്നിയാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞു കൊണ്ട് ദെബോറ ഭീഷണി തള്ളിക്കളഞ്ഞു. മേരി എത്തിയപ്പോള്‍ കാണുന്നത് ദെബോറയേ കോളേജിലെ സ്റ്റാഫിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതാണ്. അവളുടെ തല പൊട്ടി ചോര ഒഴുകുന്നുണ്ടായിരുന്നെന്നും മേരി പറയുന്നു. തന്നേയും ജനക്കൂട്ടം ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്ന്‍ പറഞ്ഞ മേരി കോളേജിലെ ഒരു അധ്യാപകനാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. ഗാസോലിന്‍ ഉപയോഗിച്ച് ദെബോറയേ തീകൊളുത്തി കൊലപ്പെടുത്തുവാനാണ് അക്രമികള്‍ ആദ്യം ശ്രമിച്ചത്. പോലീസും സുരക്ഷ ഉദ്യോഗസ്ഥരും നോക്കി നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഒരു സുരക്ഷജീവനക്കാരന്‍ മാത്രം കാവല്‍ നിന്നിരുന്ന മുറിയുടെ താഴുപൊളിച്ച് അക്രമികള്‍ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത്. അക്രമികളില്‍ രണ്ടു പേര്‍ ദെബോറയുടെ കഴുത്തില്‍ ചങ്ങലയിട്ട് മുറുക്കുകയും ചെയ്തു. “ആ പെണ്‍കുട്ടി പോകട്ടെ അവളൊരു തെറ്റും ചെയ്തിട്ടില്ല” എന്ന് ജനക്കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന്‍ അവളെ വിട്ടെങ്കിലും, ഇരുമ്പ് ദണ്ഡും, വടിയും കൊണ്ട് മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. സംഭവം നടക്കുമ്പോള്‍ ദെബോറയുടെ ഒരു ബന്ധുവും ജനക്കൂട്ടത്തില്‍ നിന്നും 60 അടി അകലെ നിന്നുകൊണ്ട് ഇതെല്ലാം കാണുന്നുണ്ടായിരിന്നു. പോലീസ് കാര്യമായി ഇടപ്പെട്ടിരിന്നെങ്കില്‍ കൊലപാതകം ഒഴിവാക്കുവാന്‍ കഴിയുമായിരുന്നുവെന്ന്‍ തന്നെയാണ് അദ്ദേഹവും പറയുന്നത്. സംഭവസ്ഥലത്ത് ഡസന്‍ കണക്കിന് ആയുധധാരികളായ പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും, അവര്‍ വെടിയുതിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ തോക്ക് ഉപയോഗിച്ചില്ലെന്ന കാര്യം പോലീസ് കമ്മീഷണറും സമ്മതിച്ചിട്ടുണ്ട്. ദെബോറയുടെ ബന്ധു പറഞ്ഞതനുസരിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരായ 6 പേര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. 5 മിനിട്ടിന് ശേഷം സൊകൊട്ടോ പോലീസിലെ ഒരു സംഘം എത്തുകയും ടിയര്‍ഗ്യാസ് പ്രയോഗിക്കുകയുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടുവാന്‍ 10 മിനിറ്റോളം പോലീസിനു സമയം കിട്ടിയിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്നും ബന്ധു കൂട്ടിച്ചേര്‍ത്തു. ദെബോറയുടെ കൊലപാതകത്തിന് ശേഷം അന്താരാഷ്ട്ര തലത്തില്‍ നിന്നു തന്നെ നൈജീരിയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-27-16:21:41.jpg
Keywords: ദെബോറ

19139
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി; ഹര്‍ജി ജൂലൈ 11നു പരിഗണിക്കും
Content: ന്യൂഡല്‍ഹി: രാജ്യത്തുടനീളം ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നുവെന്നും വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഓരോ മാസവും രാജ്യത്തു ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ ശരാശരി 45 മുതൽ 50 വരെ അക്രമാസക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഈ വർഷം മെയ് മാസത്തിൽ തന്നെ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും വൈദികര്‍ക്കും നേരെ 57 അക്രമങ്ങളും ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പറയുന്ന കാര്യങ്ങള്‍ നിർഭാഗ്യകരമാണെന്നും വിഷയം കോടതി തുറക്കുന്ന ദിവസം തന്നെ പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പറഞ്ഞു. ആൾക്കൂട്ട ആക്രമണം തടയാൻ സുപ്രീംകോതി പുറപ്പെടുവിച്ച വിധി നടപ്പാക്കിയാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണവും തടയാൻ കഴിയും. ഇത്തരം ആക്രമണങ്ങൾ തടയാൻ ഓരോ ജില്ലയിലും ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതാണ്. അത് നടപ്പാക്കാത്തത് മൂലം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചു വരുന്നത് കൊണ്ടാണ് അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും അഡ്വ. കോളിൻ ഗോൺസാൽവസ് പറഞ്ഞു. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ സംഘപരിവാറിന് കീഴിലുള്ള തീവ്രഹിന്ദുത്വ സംഘടനകള്‍ വലിയ രീതിയിലുള്ള ആക്രമണം അഴിച്ചുവിടാറുണ്ട് ഓരോ വര്‍ഷം കഴിയുംതോറും ആക്രമണങ്ങളുടെ നിരക്ക് വര്‍ദ്ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലുള്ള ഹര്‍ജ്ജിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2022-06-27-18:10:52.jpg
Keywords: സുപ്രീം

19140
Category: 11
Sub Category:
Heading: ജീവന്റെ മഹത്വം വിലമതിക്കപ്പെടുമ്പോള്‍: യുഎസ് സുപ്രീംകോടതിയുടെ തീരുമാനത്തെ പറ്റി അറിയേണ്ട കാര്യങ്ങൾ
Content: അമേരിക്കയില്‍ ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമായി കണക്കാക്കിയ റോ വെസ് വേഡ് കേസിലെ വിധി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളാണ് ലോകമെമ്പാടും ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്. അര നൂറ്റാണ്ട് പഴക്കമുള്ള ഭ്രൂണഹത്യ അനുകൂല വിധി റദ്ദ് ചെയ്ത യുഎസ് സുപ്രീംകോടതിയുടെ തീരുമാനം പ്രോലൈഫ് സമൂഹവും കത്തോലിക്ക വിശ്വാസികളും ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ജീവന്റെ മഹത്വത്തെ മാനിക്കുന്ന വിധി പുറത്തുവന്നതും സംസ്ഥാനങ്ങള്‍ക്കു വിഷയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ അവസരം നല്‍കിയതും രാജ്യത്തെ പ്രോലൈഫ് സമൂഹത്തിന് നല്‍കുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല. മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണമെന്നും ഗർഭഛിദ്രം, ഗൗരവപൂർണമാംവിധം ധാർമിക നിയമത്തിനെതിരാണെന്നുമാണ് തിരുസഭ പഠിപ്പിക്കുന്നത്. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയെ ചോദ്യം ചെയ്യുന്ന കേസിൽ അമേരിക്കൻ സുപ്രീംകോടതി വാദം കേൾക്കാൻ ആരംഭിച്ചത് കഴിഞ്ഞ വർഷം ഡിസംബർ ഒന്നാം തീയതിയാണ്. ജൂൺ 24 വെള്ളിയാഴ്ച 1973ലെ വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. വിഷയത്തെപ്പറ്റി അറിയേണ്ട അഞ്ചു കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. #{blue->none->b->1. ഈ കേസ് എന്തിനെ പറ്റി ആയിരുന്നു? }# 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടത്തുന്നത് വിലക്കിയ മിസിസിപ്പി സംസ്ഥാനത്ത് പാസാക്കിയ നിയമനിർമാണത്തിന് പിന്നാലെ പിറവിയെടുത്ത കേസാണ് ഡോബ്സ് വെസ് ജാക്സൺ കേസ്. ഈ കേസിൽ സുപ്രീംകോടതി പറഞ്ഞ വിധിയാണ് റോ വെസ് വേഡ് കേസിലെ വിധി റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ചത്. മിസിസിപ്പി സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ ഓഫീസർ തോമസ് ഇ ഡോബ്സിന്റെയും, സംസ്ഥാനത്തെ ഏക ഭ്രൂണഹത്യ ക്ലിനിക്കായ ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷന്റെയും പേരിലാണ് ഡോബ്സ് വെസ് ജാക്സൺ കേസ് അറിയപ്പെടുന്നത്. #{blue->none->b->2.എങ്ങനെയാണ് ഡോബ്സ് വെസ് ജാക്സൺ കേസ് - റോ വെസ് വേഡ് കേസിനും, പ്ലാൻഡ് പേരന്‍റ്ഹുഡ് വെസ് കാസി കേസിനും വെല്ലുവിളി ഉയർത്തുന്നത് ? }# അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് കുഞ്ഞിന് ജീവിക്കാൻ പറ്റുന്ന സമയം വരെ ഭ്രൂണഹത്യ വിലക്കരുതെന്നാണ് റോ വെസ് വേഡ് കേസിൽ സുപ്രീം കോടതി നിർദേശം നൽകിയത്. ഇത് 24 മുതൽ 28 ആഴ്ച വരെയാണ് കോടതി കണക്കുകൂട്ടിയത്. 1992ലെ പ്ലാൻഡ് പേരന്‍റ്ഹുഡ് വെസ് കാസി കേസിൽ ഗർഭപാത്രത്തിന് പുറത്ത് കുഞ്ഞിന് ജീവിക്കാൻ പറ്റുന്ന സമയത്തിന് മുൻപുള്ള കാലഘട്ടത്തിലും ഭ്രൂണഹത്യ നിയന്ത്രിക്കാനുള്ള നിയമം പാസാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞെങ്കിലും ഇത് താങ്ങാൻ പറ്റാത്ത ബുദ്ധിമുട്ട് സ്ത്രീകൾക്ക് ഉണ്ടാക്കരുത് എന്ന നിർദ്ദേശവും നൽകിയിരുന്നു. 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ ചെയ്യാൻ പാടില്ല എന്ന നിയമമാണ് മിസിസിപ്പി സംസ്ഥാനം പാസാക്കിയത്. ഭരണഘടനയിൽ ഭ്രൂണഹത്യ നടത്താനുള്ള അവകാശമില്ലെന്ന് സംസ്ഥാനം വാദിച്ചു. #{blue->none->b-> 3.ആർക്കൊക്കെയാണ് കേസിൽ വാദം നടത്താൻ സാധിച്ചത്? }# മിസിസിപ്പി സംസ്ഥാനത്തെ സോളിസിറ്റർ ജനറലിനും, ജാക്സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷന്റെ അഭിഭാഷക പ്രതിനിധിക്കും, ഫെഡറൽ സർക്കാരിന്റെ സോളിസിറ്റർ ജനറലിനും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ സാധിച്ചു. #{blue->none->b->4.സുപ്രീംകോടതിയുടെ പുതിയ വിധി പ്രസ്താവനയിൽ എന്താണ് പറഞ്ഞിരിക്കുന്നത്? }# സുപ്രീം കോടതിയിലെ 5 ജഡ്ജിമാർ വെള്ളിയാഴ്ചത്തെ വിധിയെ അനുകൂലിച്ചപ്പോൾ മൂന്നുപേരാണ് എതിർത്ത് വോട്ട് ചെയ്തത്. ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ പൗരന്മാരെ ഭരണഘടന വിലക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവനയിൽ പറയുന്നു. റോ വെസ് വേഡ് കേസിലെ വിധി ഈ അവകാശം അപഹരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അന്ന് എടുത്ത തീരുമാനങ്ങൾ റദ്ദാക്കുന്നുവെന്നും, അധികാരം ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തവർക്കും തിരികെ നൽകുന്നുമെന്നുമാണ് കോടതി പറഞ്ഞത്. ഈ വിധി ഭ്രൂണഹത്യ നിയമവിരുദ്ധം ആക്കുന്നില്ല. മറിച്ച് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ വേണ്ടി സംസ്ഥാനങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ മാറിക്കിട്ടും എന്നതാണ് വിധിയെ പ്രസക്തമാക്കുന്നത്. #{blue->none->b-> 5. ഇനി എന്താണ് സംഭവിക്കുന്നത്? }# അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ഭ്രൂണഹത്യ ഇപ്പോൾ തന്നെ നിയമ വിരുദ്ധമാണ്. ചില സംസ്ഥാനങ്ങൾ ഭ്രൂണഹത്യ അനുകൂല നിയമങ്ങളും പാസാക്കിയിട്ടുണ്ട്. ഭ്രൂണഹത്യയെ സംബന്ധിച്ച വിഷയം നവംബർ മാസം അമേരിക്കയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സ്വാധീനിക്കുമെന്നും കരുതപ്പെടുന്നു. റോ വെസ് വേഡ് കേസിലെ വിധി ഒരു ഫെഡറൽ നിയമമാക്കാൻ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ സെനറ്റിൽ നിരവധി തവണ ശ്രമം നടത്തിയെങ്കിലും അതൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. നിലവില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഗര്‍ഭഛിദ്രത്തിന് നിരവധി സംസ്ഥാനങ്ങളില്‍ നിയന്ത്രണം വന്നുക്കഴിഞ്ഞു. വിധിയുടെ പിന്‍ബലത്തോടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ 30 ദിവസത്തിനുള്ളിൽ ഗർഭഛിദ്രം നിരോധിക്കുമെന്ന്‍ ഉറപ്പായിരിക്കുകയാണ്. പകുതിയോളം സംസ്ഥാനങ്ങളിലും വരും നാളുകളില്‍ നിയന്ത്രണം വന്നേക്കും. അനേകം വര്‍ഷങ്ങളായി രാജ്യത്തു നടത്തി വന്നിരിന്ന കൂട്ടക്കുരുതിയ്ക്കു തടയിടാന്‍ ദൈവം ചൊരിഞ്ഞ കരുണയ്ക്ക് നന്ദി പറയാം.
Image: /content_image/News/News-2022-06-27-21:39:21.jpg
Keywords: ഗര്‍ഭഛി