Contents
Displaying 18781-18790 of 25054 results.
Content:
19171
Category: 18
Sub Category:
Heading: ഫാ. മൈക്കിള്‍ കാരിമറ്റത്തിനു മല്‍പ്പാന്‍ പദവി
Content: കാക്കനാട്: തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിനു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മല്‍പാന്‍ പദവി നല്‍കി ആദരിക്കുന്നു. സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ തീരുമാനപ്രകാരമാണു ഫാ. മൈക്കിള്‍ കാരിമറ്റത്തിനു ഈ പദവി നല്‍കുന്നത്. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും വിശ്വാസപരിശീലന വിശ്വാസസംരക്ഷണ മേഖലകളില്‍ അതിവിശിഷ്ട സംഭാവനകള്‍ നല്‍കുന്ന വൈദികര്‍ക്കാണു സിനഡ് മല്‍പാന്‍ പദവി നല്‍കുന്നത്. 1942 ആഗസ്റ്റ് പതിനൊന്നിനാണു മൈക്കിളച്ചന്‍റെ ജനനം. കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ ഹൈസ്കൂളില്‍നിന്നു പഠനം പൂര്‍ത്തിയാക്കി തലശ്ശേരി സെമിനാരിയില്‍ ചേര്‍ന്നു. ആലുവയിലും റോമിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയശേഷം 1962 ജൂണ്‍ 29ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിശുദ്ധഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പി. ഒ. സി ബൈബിള്‍ മലയാള പരിഭാഷയുടെ എഡിറ്റര്‍, തലശ്ശേരി സന്ദേശഭവന്‍ ഡയറക്ടര്‍, ചാലക്കുടി ഡിവൈന്‍ ബൈബിള്‍ കോളേജിന്‍റെ പ്രിന്‍സിപ്പാള്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. നാല്പതിലധികം ഗ്രന്ഥങ്ങള്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം രചിച്ച ബൈബിള്‍ ചിത്രകഥയുടെ 54 പുസ്തകങ്ങള്‍ പതിനാല് ഭാഷകളിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ബൈബിള്‍ കമന്‍ററികള്‍ രൂപപ്പെടുത്തുന്നതിലും മൈക്കിളച്ചന്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കാലത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബൈബിള്‍ സന്ദേശം പ്രചരിപ്പിക്കുന്നതിനു മീഡിയ ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ചാനലുകളിലൂടെ ആയിരത്തിലധികം പ്രഭാഷണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. നിരവധി സി. ഡി. കളും കാസറ്റുകളും പുറത്തിറക്കിയ മൈക്കിളച്ചന്‍ നവസാമൂഹ്യമാധ്യമങ്ങളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. 1999ല്‍ ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയും 2009ല്‍ മേരിവിജയം മാസികയും അദ്ദേഹത്തിനു പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 2012 ല്‍ കെ. സി. ബി. സി. യുടെ മാധ്യമകമ്മീഷന്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പ്രഭാഷങ്ങളിലൂടെയും പുസ്തകരചനയിലൂടെയും വിശ്വാസസംരക്ഷണത്തിനുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന മൈക്കിളച്ചന്‍ ഇപ്പോള്‍ തൃശൂര്‍ മേരിമാതാ സെമിനാരിയില്‍ അധ്യാപനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Image: /content_image/India/India-2022-07-02-10:33:50.jpg
Keywords:

19172
Category: 18
Sub Category:
Heading: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
Content: തലശേരി: ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള തലശേരി അതിരൂപത പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ബഫര്‍ സോണ്‍ ആശങ്ക അറിയിക്കുന്നതിന് വേണ്ടിയായിരിന്നു കൂടിക്കാഴ്ച. കർഷകരെയും പൊതുജനങ്ങളെയും കുടിയൊഴിപ്പിക്കാൻ കാരണമാകുന്ന ബഫർ സോൺ വിഷയത്തിൽ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലോക്സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ സഭയും വിവിധ സംഘടനകളും നടത്തുന്ന പോരാട്ടങ്ങൾക്കു തന്റെ പിന്തുണയുണ്ടാകുമെന്നും രാഹുൽ അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനമാണെന്ന്‍ മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2022-07-02-11:03:29.jpg
Keywords: പാംപ്ലാ

19173
Category: 14
Sub Category:
Heading: കത്തോലിക്ക സന്യാസിനിക്ക് അമേരിക്കയുടെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി
Content: വാഷിംഗ്ടണ്‍ ഡി.സി: സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന നെറ്റ്വർക്ക് ലോബി ഫോർ കാത്തലിക്ക് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ പദവി വഹിച്ചിരുന്ന കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ സിമോൺ കാമ്പലിന് അമേരിക്കയുടെ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി ജൂലൈ ഏഴാം തീയതി വൈറ്റ് ഹൗസിൽവെച്ചായിരിക്കും സിസ്റ്റർ കാമ്പലിന് സമ്മാനിക്കപ്പെടുന്നത്. 'സിസ്റ്റേഴ്സ് ഓഫ് സോഷ്യല്‍ സര്‍വ്വീസ്' കോണ്‍ഗ്രിഗേഷനിലെ അംഗമാണ് സിസ്റ്റര്‍ സിമോൺ. മെഡലിന് അർഹരായവരുടെ പട്ടിക ജൂലൈ ഒന്നാം തീയതിയാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. പട്ടികയിൽ 17 പേരാണ് ഉള്ളത്. സാമ്പത്തിക നീതി, അഭയാർത്ഥി പ്രശ്നം, ആരോഗ്യ നയം തുടങ്ങിയ വിഷയങ്ങളിൽ അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവായിട്ടാണ് സിസ്റ്റർ സിമോൺ കാമ്പലിനെ വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. കാലിഫോർണിയ സർവ്വകലാശാലയിലെ ഡേവിസ് സ്കൂൾ ഓഫ് ലോയിൽ നിന്ന് 1977-ല്‍ അവർ നിയമ ബിരുദം കരസ്ഥമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് നെറ്റ്വർക്ക് ലോബി ഫോർ കാത്തലിക്ക് സോഷ്യൽ ജസ്റ്റിസ് സംഘടന ഭ്രൂണഹത്യ അനുകൂല പ്രസ്ഥാനങ്ങൾ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതു വിവാദമായിരിന്നു. ദരിദ്രരുടെ ഇടയിലുള്ള പ്രവർത്തനത്തിലും, കലാശാസ്ത്ര മേഖലകളിലുമടക്കം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് വലിയ നേട്ടങ്ങളാണ് പട്ടികയിൽ ഉള്ളവർ കരസ്ഥമാക്കിയിട്ടുള്ളതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലുണ്ട്. രാജ്യത്തിൻറെ ഉന്നമനം, സുരക്ഷ, മൂല്യം, ലോകസമാധാനം, അതല്ലെങ്കിൽ മറ്റേതെങ്കിലും സാമൂഹ്യ മേഖലയിൽ സംഭാവന നൽകിയവർക്കാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഹോണർ നൽകുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സിവിലിയന്‍ ബഹുമതി ലഭിക്കുന്നവരുടെ പട്ടികയിൽ ഓർത്തഡോക്സ് ആർച്ച് ഡയോസിസ് ഓഫ് അമേരിക്കയുടെ വികാരി ജനറൽ ഫാ. അലക്സാണ്ടർ കാർലൂട്സോസും, അമേരിക്കയുടെ മതസ്വാതന്ത്ര്യ കമ്മീഷനിലെ മുൻ അംഗം കിസിര്‍ ഖാനും ഉൾപ്പെടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-02-11:24:48.jpg
Keywords: കത്തോലിക്ക സന്യാസ

19174
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ പ്രതിഷേധത്തിന് ഫലം: ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള സർക്കുലർ പിൻവലിച്ചു
Content: തിരുവനന്തപുരം: ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിന് ഒടുവില്‍ ദുക്റാന തിരുനാൾ പ്രവർത്തി ദിനമാക്കിയുള്ള പൊതുമരാമത്ത് വകുപ്പ് സർക്കുലർ പിന്‍വലിക്കപ്പെട്ടു. ഫയലുകൾ / തപാലുകൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് 2022 ജൂലൈ 3 ഞായറാഴ്ച വകുപ്പിലെ ജീവനക്കാർ ഓഫീസിൽ ഹാജരാകുന്നതിനും ഫയൽ തീർപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നു കനത്ത പ്രതിഷേധമാണ് ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ ഉയര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സര്‍ക്കുലര്‍ പിൻവലിക്കുകയാണെന്ന് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-02-13:20:50.jpg
Keywords: ദുക്റാന

19175
Category: 1
Sub Category:
Heading: വയോധികർക്കു വേണ്ടി ജൂലൈ മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥനാനിയോഗം
Content: വത്തിക്കാന്‍ സിറ്റി: ജനതയുടെ വേരുകളെയും, ഓർമ്മകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ച് വയോധികർക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാനിയോഗം . ജൂലൈ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയിലാണ് വയോധികരെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനമുള്ളത്. വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാകില്ലായെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ആരംഭിക്കുന്നത്. വയോധികരെ സഹായിക്കാനായി പല പദ്ധതികളും നിലവിലുണ്ടെങ്കിലും, അവരുടെ അസ്തിത്വത്തെ പരിഗണിക്കുന്ന കാര്യങ്ങള്‍ വളരെ പരിമിതമാണെന്ന് പാപ്പ പറഞ്ഞു. വയോധികരായ തങ്ങൾക്ക്, പരിചരണത്തിനെക്കുറിച്ചും, വിചിന്തനത്തെക്കുറിച്ചും, വാത്സല്യത്തെക്കുറിച്ചും, പ്രത്യേകമായ സൂക്ഷ്മബോധമുണ്ട്. യുദ്ധങ്ങൾ ശീലമായ ഈ ലോകത്ത്, ആർദ്രതയുടെ ഒരു വിപ്ലവമാണ് നമുക്ക് ആവശ്യമുള്ളത്. ഇതില്‍, യുവജനങ്ങളുടെ കാര്യത്തിൽ നമുക്ക് വലിയൊരു ഉത്തരവാദിത്വമുണ്ട്. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശ്ശീമുത്തച്ഛന്മാരും വയോധികരും. അവർ ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ്. അതുകൊണ്ടുതന്നെ അവരെയോർത്ത് നാം സന്തോഷിക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. തങ്ങളുടെ അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ, പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടും കൂടി ഭാവിയിലേക്ക് നോക്കാൻ യുവജനങ്ങൾക്ക് സാധിക്കുന്നതിനുവേണ്ടി, ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.
Image: /content_image/News/News-2022-07-02-14:06:55.jpg
Keywords: പാപ്പ

19176
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യ: ഭരണകൂടത്തിന്റെ നിസംഗതയില്‍ പ്രതിഷേധവുമായി പേപ്പല്‍ ക്‌നൈറ്റ്‌സ് അസോസിയേഷന്‍
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പതിവായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നൈജീരിയയിലെ പേപ്പല്‍ ക്നൈറ്റ്സ് മെഡലിസ്റ്റ് അസോസിയേഷന്‍. തുടര്‍ച്ചയായ അക്രമങ്ങള്‍ക്കിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ സംരക്ഷിക്കുവാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് പേപ്പല്‍ ക്നൈറ്റ്സ് ജൂണ്‍ 27ന് പുറത്തുവിട്ട പ്രസ്താവനയിലൂടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള നൈജീരിയന്‍ സര്‍ക്കാരിനോടും, സുരക്ഷ സംവിധാനങ്ങളോടും ആവശ്യപ്പെട്ടു. 25, 26 തീയതികളിലായി രണ്ട് കത്തോലിക്ക വൈദികര്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് അസോസിയേഷന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ഒണ്‍ഡോ രൂപതയിലെ ഒവോയിലെ കത്തോലിക്കാ ദേവാലയത്തില്‍ പെന്തക്കുസ്ത തിരുനാളില്‍ നാല്‍പ്പതിലധികം പേരുടെ ജീവനെടുത്ത ആക്രമണത്തേക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് അപകടകരവും ഭയപ്പെടുത്തുന്നതുമാണ്. നിരപരാധികളായ പൗരന്‍മാര്‍ ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടും ഗവണ്‍മെന്റ് പാലിക്കുന്ന നിശബ്ദത ഭീകരമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. പൗരന്‍മാരുടെ സുരക്ഷക്ക് പ്രഥമ പരിഗണന കൊടുക്കണമെന്നും, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ കഠിനമായി പരിശ്രമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. നൈജീരിയയെ മുസ്ലീം രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ബൊക്കോഹറാം ഉദയം കൊണ്ട ശേഷം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ഫുലാനി പോരാളികള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക ഗോത്രവര്‍ഗ്ഗക്കാര്‍ കൃഷിക്കാരായ ക്രൈസ്തവരുടെ നേര്‍ക്ക് നടത്തിവരുന്ന ആക്രമണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. നൈജീരിയയില്‍ സമീപവര്‍ഷങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് ഫാ. വിറ്റുസ്ബൊറോഗോയുടേയും, ഫാ. ക്രിസ്റ്റഫര്‍ ഒഡിയായുടേയും കൊലപാതകങ്ങള്‍. ജൂണ്‍ 19ന് ഒരു സംഘം തോക്കുധാരികള്‍ കടുണ അതിരൂപതയിലെ സെന്റ് മോസസ് ദേവാലയത്തില്‍ ആക്രമണം നടത്തിയിരുന്നു. ഫാ. ജോസഫ് അകതെ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പ്രസ്താവന. കത്തോലിക്ക പ്രബോധനങ്ങളെയും, പോപ്പിന്റേയും സഭയുടേയും പരമാധികാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ പേപ്പല്‍ ക്നൈറ്റ്സിന്റേയും, പേപ്പല്‍ ബഹുമതിക്കര്‍ഹരായവരുടേയും അസോസിയേഷനാണ് പേപ്പല്‍ ക്നൈറ്റ്സ്, മെഡലിസ്റ്റ് അസോസിയേഷന്‍.
Image: /content_image/News/News-2022-07-02-16:35:36.jpg

19177
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് യുഎസ് സെനറ്റിന്റെ കത്ത്
Content: അബൂജ: നൈജീരിയയിലെ ഒൺഡോ സംസ്ഥാനത്തിൽ നടന്നത് ഉൾപ്പെടെയുള്ള ക്രൈസ്തവ കൂട്ടക്കൊലകളെ അപലപിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിക്ക് യു.എസ് സെനറ്റിന്റെ കത്ത്. നൈജീരിയയില്‍ ദിനംപ്രതി മോശമായിക്കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ ലഘൂകരിക്കുവാന്‍ അര്‍ത്ഥവത്തായ നടപടികള്‍ കൈകൊള്ളുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു കൂട്ടക്കൊലയെ അപലപിച്ചുകൊണ്ട് യു.എസ് സെനറ്റ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനയച്ച കത്തില്‍ പറയുന്നു. നൈജീരിയയെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്ത സ്റ്റേറ്റ് സെക്രട്ടറിയുടെ നടപടി തെറ്റാണെന്നു കത്ത് ചൂണ്ടിക്കാട്ടി. സെനറ്റര്‍മാരായ ജോഷ് ഹോളി, മൈക്ക് ബ്രൌണ്‍, ടോം കോട്ടണ്‍, മാര്‍ക്കോ റൂബിയോ, ജെയിംസ് എം. ഇന്‍ഹോഫെ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. പെന്തക്കുസ്ത തിരുനാളിലെ കൂട്ടക്കൊലക്ക് പുറമേ, വ്യാജ പ്രവാചക നിന്ദ ആരോപണം ഉന്നയിച്ച് ഇസ്ലാമിക മത തീവ്രവാദികൾ കൊലപ്പെടുത്തിയ ദെബോറ യാക്കൂബ് എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ കാര്യവും നൈജീരിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനങ്ങളുടെ ഉദാഹരണമായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാജ്യത്ത് ഇത്തരം അക്രമങ്ങള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നൈജീരിയ പ്രത്യേകം ആശങ്കപ്പെടേണ്ട (സി.പി.സി) രാജ്യങ്ങളുടെ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിരിന്നു. നൈജീരിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍ തെറ്റായ തീരുമാനം തിരുത്തണമെന്ന തങ്ങളുടെ ആവശ്യം വീണ്ടും ആവര്‍ത്തിക്കുകയാണെന്നും കത്തില്‍ പറയുന്നു. 2021-ല്‍ മാത്രം നൈജീരിയയില്‍ വിശ്വാസത്തിന്റെ പേരില്‍ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്നും, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യമെന്ന കുപ്രസിദ്ധി രണ്ടാം വര്‍ഷവും നൈജീരിയ നിലനിര്‍ത്തിയെന്നും, ഇത് തടയുവാന്‍ അര്‍ത്ഥവത്തായ നടപടികള്‍ കൈകൊള്ളുന്നതിന് പകരം, മതനിന്ദ ചുമത്തി മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സെനറ്റിന്റെ കത്തില്‍ ആരോപിച്ചു. ക്രിസ്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയും, മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതില്‍ നൈജീരിയന്‍ ഗവണ്‍മെന്റിന് വന്ന വീഴ്ചയില്‍ തങ്ങള്‍ ആശങ്കാകുലരാണ്. മതപീഡനത്തില്‍ നൈജീരിയന്‍ അധികാരികള്‍ക്ക് നേരിട്ട് പങ്കുള്ള കാര്യം അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് സ്റ്റേറ്റ് കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) ഈ വര്‍ഷത്തേ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. യു.എസ്.സി.ഐ.ആര്‍.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കാന്‍ ഫെഡറല്‍ നിയമം വഴി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബാധ്യസ്ഥരാണെന്ന കാര്യവും കത്ത് ചൂണ്ടിക്കാട്ടി. നൈജീരിയയിലെ മതസ്വാതന്ത്ര്യത്തിന്റെ പരിതാപകരമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷത്തെ തീരുമാനം തിരുത്തുവാനും നൈജീരിയ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുവാനും ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-03-07:37:18.jpg
Keywords: :നൈജീ

19178
Category: 1
Sub Category:
Heading: വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ച് ഇലോൺ മസ്‌കും മക്കളും
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ല കമ്പനിയുടെ അധ്യക്ഷനുമായ ഇലോൺ മസ്‌ക് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂലൈ 2ന് മാർപാപ്പയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിന്നു. മസ്‌കിന്റെ എട്ട് കുട്ടികളിൽ നാല് പേരും ഫ്രാൻസിസ് മാർപാപ്പയുടെ അരികിൽ നിൽക്കുന്ന ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു. “ഇന്നലെ മാർപാപ്പയെ കണ്ടുമുട്ടിയതിൽ ബഹുമാനമുണ്ട്,”- റോം സമയം പുലർച്ചെ 3:54 ന് പ്രസിദ്ധീകരിച്ച പോസ്റ്റിൽ മസ്‌ക് എഴുതി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Honored to meet <a href="https://twitter.com/Pontifex?ref_src=twsrc%5Etfw">@Pontifex</a> yesterday <a href="https://t.co/sLZY8mAQtd">pic.twitter.com/sLZY8mAQtd</a></p>— Elon Musk (@elonmusk) <a href="https://twitter.com/elonmusk/status/1543050489050402816?ref_src=twsrc%5Etfw">July 2, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. സാധാരണയായി സ്വകാര്യ പ്രേക്ഷകർ ഉൾപ്പെടുന്ന പോപ്പിന്റെ ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ച പട്ടികപ്പെടുത്തിയിട്ടില്ലായിരിന്നു. 200 ബില്യൺ ഡോളറിലധികം ആസ്തിയുള്ള മസ്‌ക് 2021-ലാണ് ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് ചേക്കേറിയത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയായ അദ്ദേഹം, 44 ബില്യൺ ഡോളറിന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാൻ ശ്രമം നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-03-07:45:14.jpg

19179
Category: 1
Sub Category:
Heading: മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാധ്യക്ഷന്‍
Content: കാക്കനാട്: അമേരിക്കയിലെ ചിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിയമനവിവരം അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രത്യേക സന്ദേശം വഴി അറിയിച്ചു. ജൂലൈ മൂന്നാം തിയതി ഇറ്റലിയന്‍ സമയം പന്ത്രണ്ടുമണിക്കു റോമിലും ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന് സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലമായ മൗണ്ട് സെന്‍റ് തോമസിലും ചിക്കാഗോയിലെ രൂപതാ ആസ്ഥാനത്തു രാവിലെ 6 മണിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടന്നു. ചിക്കാഗോ സെന്‍റ് തോമസ് സീറോമലബാര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു മാര്‍ ജോയി ആലപ്പാട്ട്. സ്ഥാനാരോഹണത്തിന്‍റെ തീയതി പിന്നീടു നിശ്ചയിക്കുന്നതാണ്. 1956 സെപ്റ്റംബര്‍ 27-ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് ബിഷപ് ജോയി ആലപ്പാട്ടിന്‍റെ ജനനം. ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം 1981 ഡിസംബര്‍ 31ന് വൈദികപട്ടം സ്വീകരിച്ചു. ഇരിങ്ങാലക്കുട രൂപതയിലും ചെന്നൈ മിഷനിലും അജപാലനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി. 1993 ലാണ് അദ്ദേഹം അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ എത്തിയത്. വിവിധ മിഷന്‍കേന്ദ്രങ്ങളുടെ ഡയറക്ടറായും മാര്‍തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. അതിനിടയില്‍ വാഷിങ്ങ്ടണിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നു ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കി. 2014 ജൂലൈ 24ന് രൂപതയുടെ സഹായമെത്രാനായി നിയമിതനായ അദ്ദേഹം അതേവര്‍ഷം സെപ്റ്റംബര്‍ 27 ന് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. രൂപതയുടെ സഹായമെത്രാനെന്ന നിലയില്‍ രൂപതയുടെ അജപാലനപ്രവര്‍ത്തനങ്ങളില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടു ചേര്‍ന്ന് എട്ടുവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ അനുഭവസമ്പത്തുമായിട്ടാണ് മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനം എറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ രാജി സ്വീകരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. 75 വയസ് പൂര്‍ത്തിയായപ്പോള്‍ മാര്‍ അങ്ങാടിയത്ത് കാനന്‍ നിയമം അനുശാസിക്കുന്നവിധം പരിശുദ്ധ പിതാവിന് രാജി സമര്‍പ്പിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് ചിക്കാഗോ സെന്‍റ് തോമസ് രൂപത രൂപീകൃതമായത്. 2001 ജൂലൈ ഒന്നാം തിയതി മെത്രാന്‍പട്ടം സ്വീകരിച്ച മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ അജപാലന നേതൃത്വത്തില്‍ ഇടവകകളും മിഷന്‍സെന്‍ററുകളും രൂപീകരിക്കപ്പെട്ടു. രൂപതയുടെ കത്തീഡ്രല്‍ ദൈവാലയം, രൂപതാകാര്യലയത്തി നാവശ്യമായ സൗകര്യങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചു. തന്‍റെ ഇടയശുശ്രൂഷയുടെ ഫലമായി അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസിസമൂഹത്തിന്‍റെ കൂട്ടായ്മയും രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തന്‍റെ പിന്‍ഗാമിക്കു രൂപതാഭരണം കൈമാറുന്നതെന്ന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ അറിയിച്ചു.
Image: /content_image/News/News-2022-07-03-18:29:25.jpg
Keywords: ചിക്കാഗോ

19180
Category: 18
Sub Category:
Heading: സഹനങ്ങളിലും കൂട്ടായ്മ വളര്‍ത്തുന്നതാണ് കാലത്തിന്റെ സുവിശേഷം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കാക്കനാട്: സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും കാലത്തു മാത്രമല്ല സഹനങ്ങളുടെ അനുഭവത്തിലും കൂട്ടായ്മ വളര്‍ത്തുന്നതാണു കാലഘട്ടത്തിന്‍റെ സുവിശേമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികാചരണത്തോടും സഭാദിനാചരണത്തോടു അനുബന്ധിച്ചു കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. 'അവനോടൊപ്പം പോയി നമുക്കും മരിക്കാം' എന്നു സഹശിഷ്യരോടു പറഞ്ഞ തോമാശ്ലിഹായുടെ മാതൃക ഇതാണു നമ്മെ പഠിപ്പിക്കുന്നത്. സഹനങ്ങളും വേദനകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ പരാജയഭീതിയോടെ പിډാറുന്നതിനുപകരം കൂട്ടായ്മയുടെ പിന്‍ബലത്തില്‍ അവയെ ധീരതയോടെ നേരിടാന്‍ സാധിക്കുന്നതാണു കാലഘട്ടം ആവശ്യപ്പെടുന്ന ക്രൈസ്തവ ജീവിതസാക്ഷ്യമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സീറോമലബാര്‍സഭയില്‍ മല്‍പാന്‍ സ്ഥാനത്തേയ്ക്കു ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ ഫാ. മൈക്കിള്‍ കാരിമറ്റത്തിലിനെ അഭിനന്ദിച്ച മാര്‍ ആലഞ്ചേരി വിശ്വാസസംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. രാവിലെ മേജര്‍ ആര്‍ച്ച്ബിഷപ് സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്നു നടന്ന ആഘോഷമായ റാസകുര്‍ബാനയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, സഭാകാര്യാലയത്തിലെ വൈദികര്‍, വിവിധ രൂപതകളില്‍നിന്നെത്തിയ വൈദികര്‍, സമര്‍പ്പിതസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. വിന്‍സെന്‍ഷ്യന്‍ സന്യാസസമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ ബഹു. ജോണ്‍ കണ്ടത്തിന്‍കരയച്ചന്‍ വചനസന്ദേശം നല്‍കി. വിശ്വാസപരിശീലന വിശ്വാസസംരക്ഷണ മേഖലകളില്‍ സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ തലശ്ശേരി അതിരൂപതാംഗമായ ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്‍പാന്‍ പദവി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ്പ് ആദരിച്ചു. മല്‍പാന്‍ മൈക്കിള്‍ കാരിമറ്റത്തിലച്ചന്‍റെ ഏതാനും ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍വച്ചു പ്രകാശനം ചെയ്തു. സഭാചരിത്രപണ്ഡിതന്‍ ഫാ. പയസ് മലേക്കണ്ടം മുഖ്യപ്രഭാഷണം നടത്തി. ആരാധനക്രമ പണ്ഡിതനായ ഫാ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയ ആരാധനാക്രമ പ്രഥമ അവാര്‍ഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തിലിനു നല്‍കുന്നതായി ആരാധനക്രമ കമ്മീഷന്‍ അറിയിച്ചു. കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍, ഫാ. ജോജി കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ ജനറല്‍ സി. ഫിലോമി എം. എസ്. ജെ. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, സീറോമലബാര്‍ യൂത്ത് മൂവ്മെന്‍റ് പ്രസിഡണ്ട് ജോസ്മോന്‍ ഫ്രാന്‍സിസ്, മാതൃവേദി പ്രസിഡണ്ട് ശ്രീമതി റീത്താമ്മ, സി.എം.എല്‍. പ്രസിഡണ്ട് ബിനോയി പള്ളിപ്പറമ്പില്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. വിവിധ സീറോമലബാര്‍ രൂപതകളില്‍നിന്നുവന്ന വൈദികര്‍, സിസ്റ്റേഴ്സ്, അല്‍മായ പ്രതിനിധികള്‍, പ്രത്യേകം ക്ഷണിക്കപ്പെട്ട അല്‍മായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിലില്‍, ഫാ. തോമസ് മേല്‍വെട്ടം എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2022-07-03-18:47:30.jpg
Keywords: ആലഞ്ചേരി