Content | വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും വലിയ ധനികനും ടെസ്ല കമ്പനിയുടെ അധ്യക്ഷനുമായ ഇലോൺ മസ്‌ക് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ജൂലൈ 2ന് മാർപാപ്പയ്‌ക്കൊപ്പമുള്ള ചിത്രം അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിന്നു. മസ്‌കിന്റെ എട്ട് കുട്ടികളിൽ നാല് പേരും ഫ്രാൻസിസ് മാർപാപ്പയുടെ അരികിൽ നിൽക്കുന്ന ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു. “ഇന്നലെ മാർപാപ്പയെ കണ്ടുമുട്ടിയതിൽ ബഹുമാനമുണ്ട്,”- റോം സമയം പുലർച്ചെ 3:54 ന് പ്രസിദ്ധീകരിച്ച പോസ്റ്റിൽ മസ്‌ക് എഴുതി.

Honored to meet @Pontifex yesterday pic.twitter.com/sLZY8mAQtd
— Elon Musk (@elonmusk) July 2, 2022

അതേസമയം കൂടിക്കാഴ്ച സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. സാധാരണയായി സ്വകാര്യ പ്രേക്ഷകർ ഉൾപ്പെടുന്ന പോപ്പിന്റെ ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ച പട്ടികപ്പെടുത്തിയിട്ടില്ലായിരിന്നു. 200 ബില്യൺ ഡോളറിലധികം ആസ്തിയുള്ള മസ്‌ക് 2021-ലാണ് ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് ചേക്കേറിയത്. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവിയായ അദ്ദേഹം, 44 ബില്യൺ ഡോളറിന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാൻ ശ്രമം നടത്തിയിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |