Contents

Displaying 18801-18810 of 25054 results.
Content: 19191
Category: 1
Sub Category:
Heading: വസീം ഹിക്കമിയുടെ ക്രിസ്തീയ അവഹേളനം: ഒടുവിൽ കോടതി ഇടപെടലിൽ കേസെടുത്തു
Content: കൊച്ചി: യേശുവിനെയും ദൈവമാതാവിനെയും ക്രിസ്തീയ വിശ്വാസ സത്യങ്ങളെയും അവഹേളിച്ച് സംസാരിച്ച ഇസ്ലാമിക മതപ്രഭാഷകനായ വസീം അൽ ഹിക്കമിക്ക് എതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാൾ കഴിഞ്ഞ വർഷം വളരെ മോശകരമായ വിധത്തിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുക്കൊണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ക്രൈസ്തവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ യേശുക്രിസ്തു "പിഴച്ച് പെറ്റ"താണന്നും, അവിഹിതത്തിൽ പിറന്നതാണെന്നും ഇയാള്‍ പ്രസംഗത്തിലൂടെ വിദ്വേഷ പ്രസംഗം നടത്തിയിരിന്നു. ക്രിസ്തുമസ് ആഘോഷിക്കുന്നതും, കേക്ക് മുറിക്കുന്നതും, ആശംസകൾ അറിയിക്കുന്നതും ഇയാള്‍ വിമർശനം നടത്തി. ഇതിനെതിരെ വിവിധ സംഘടനകൾ പരാതി നൽകിയിരിന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ബിജെപി ന്യൂനപക്ഷ വിഭാഗത്തിലെ നേതാവ് അനൂപ് ആന്‍റണിയുടെ ഹ‍ർജിയിൽ കോടതി നിർദേശപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംസ്ഥാന ഡിജിപിക്കും സൈബർ ക്രൈം വിഭാഗത്തിനും അനൂപ് ആന്റണി പരാതി നൽകിയെങ്കിലും നടപടിയെടുത്തിരിന്നില്ല. തുടർന്നാണ് എറണാകുളം ചീഫ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. യൂട്യൂബ് ദൃശ്യങ്ങൾ പരിശോധിച്ച കോടതി പോലീസിനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരിന്നു. തുടർന്നാണ് കൊച്ചി സൈബർ പോലീസ് വസീം അൽ ഹിക്കമിയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. മതവിദ്വേഷം ഉണ്ടാക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂർ‍വം പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. സമാന സ്വഭാവമുളള മറ്റൊരു പരാതിയിൽ വസീം അൽ ഹിക്കാമിക്കെതിരെ കോട്ടയം സൈബർ പൊലീസും കഴിഞ്ഞ മാസം കേസെടുത്തിരുന്നു. പക്ഷേ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
Image: /content_image/News/News-2022-07-05-13:48:25.jpg
Keywords: അവഹേളന
Content: 19193
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ച അരുളിക്ക അജ്ഞാതര്‍ നശിപ്പിച്ചു; പരിഹാര പ്രാർത്ഥനയുമായി രൂപത
Content: ജലിസ്കോ: മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്തെ കനഡാസ് ഡി ഒബ്രേഗോൺ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന നുഎസ്ട്രാ സെനോര ഡി ലാ ലുസ് കത്തോലിക്ക ദേവാലയത്തില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവെച്ച അരുളിക്ക നശിപ്പിച്ച നിലയിൽ കണ്ടെത്തി. സാൻ ജുവാൻ ഡി ലോസ് ലാഗോസ് രൂപതയുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ജൂൺ 29നാണ് അതിക്രമം നടന്നത്. വിശുദ്ധ കുർബാന സൂക്ഷിച്ചിരിന്ന അരുളിക്ക വൈകുന്നേരം ആറരയോടെയാണ് കേടുപാടുകൾ പറ്റി നിലത്ത് എറിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോണ്‍സിഞ്ഞോർ ജോര്‍ജ്ജ് ആൽബർട്ടോ കവാസോസ് പത്രക്കുറിപ്പിൽ അറിയിച്ചു. ആക്രമണം നടന്ന സമയത്ത് അവിടെ ഇരുന്നു പ്രാർത്ഥിക്കാൻ നിയോഗിക്കപ്പെട്ടിരിന്ന ആളുടെ അശ്രദ്ധ മൂലമാണ് അജ്ഞാതര്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നശിപ്പിക്കപ്പെട്ട നിലയിൽ ഒരു മെഴുകുതിരിയും നിലത്ത് കിടപ്പുണ്ടായിരുന്നു. അരുളിക്കയിലും, നിലത്തും രക്തം കണ്ടത് അതിക്രമം നടത്തിയ ആൾക്ക് മുറിവേറ്റിരുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ദേവാലയത്തിന്റെ ചുമതലമുണ്ടായിരുന്ന ലൂയിസ് ഫാബിയൻ എന്ന വൈദികനും, രണ്ടു വിശ്വാസികളുമാണ് അരുളിക്ക നിലത്ത് വീണു കിടക്കുന്നത് കണ്ടെത്തിയത്. വിശുദ്ധ കുർബാനയെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിലേക്കാണ് സാഹചര്യ തെളിവുകൾ വിരൽ ചൂണ്ടുന്നതെന്ന് ബിഷപ്പ് ജോർജ് ആൽബർട്ടോ കവാസോസ് പറഞ്ഞു. ദിവ്യകാരുണ്യത്തിന് മുമ്പിൽ പ്രാർത്ഥിക്കാൻ വേണ്ടി പകൽ മുഴുവൻ ദേവാലയം തുറന്നുവെച്ചിരിക്കുകയായിരുന്നു. വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനത്തിന് പകരമായി പ്രായശ്ചിത്ത പ്രാർത്ഥനയ്ക്കു മെത്രാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-05-15:48:41.jpg
Keywords: ദിവ്യകാരുണ്യ
Content: 19194
Category: 18
Sub Category:
Heading: അനാഥാലയങ്ങളോടും അഗതി മന്ദിരങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് പ്രതിഷേധാർഹം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും കാലങ്ങളായി നൽകി പോന്നിരുന്ന റേഷൻ വിഹിതം നിർത്തലാക്കിയ സർക്കാർ നടപടി അപലപനീയമാണെന്ന്‍ കെസിബിസി ജാഗ്രതാ കമ്മീഷൻ. കേന്ദ്ര വിഹിതം ഇനി ലഭിക്കില്ല എന്ന കാരണമാണ് ഇപ്പോഴത്തെ നടപടിക്ക് കേരള സർക്കാർ നൽകുന്ന വിശദീകരണം. കേരളത്തിലെ 1800 ഓളം വരുന്ന സ്ഥാപനങ്ങളിലെ മറ്റ് ആശ്രയങ്ങളില്ലാത്ത ഒരുലക്ഷത്തോളം പേരോടുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിന് മാത്രമാണോ ഉണ്ടായിരിക്കേണ്ടത് എന്ന ചോദ്യത്തിന് ഭരണാധികാരികൾ ഉത്തരം നൽകേണ്ടതുണ്ട്. കഴിഞ്ഞവർഷം ജൂലായ് മാസമാണ് ഇത്തരം ഭവനങ്ങളിൽ കഴിയുന്നവർക്കുള്ള സാമൂഹിക ക്ഷേമ പെൻഷൻ സർക്കാർ നിർത്തലാക്കിയത്. സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട് എന്നായിരുന്നു അതിന് നൽകിയ വിശദീകരണം. എന്നാൽ, ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ 20 ശതമാനത്തിന് മാത്രമാണ് നാമമാത്രമായെങ്കിലും സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്കും നടത്തിപ്പുകാർക്കും വീണ്ടും ഒരു കനത്ത ആഘാതമാണ് ഇപ്പോഴുണ്ടായിരിക്കുന്ന.തെന്ന്‍ കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി. ഇന്ന് കേരളത്തിലെ നിരത്തുകളിൽനിന്ന് മനസികരോഗികളും വൃദ്ധരും അവശരുമായ അനേക അനാഥർ അപ്രത്യക്ഷമായതിന് പിന്നിൽ അവരുടെ പരിപാലനയുടെ ചുമതല ഏറ്റെടുക്കാൻ തയ്യാറായവരുടെ സന്നദ്ധത മാത്രമാണുള്ളത്. അത്തരത്തിൽ അനേകർ മുന്നോട്ടുവന്നത് ഏറ്റവുമധികം സഹായമായിട്ടുള്ളത് സർക്കാരിനാണ്. വാസ്തവത്തിൽ, ഇത്തരം പതിനായിരക്കണക്കിന് പേരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളിൽ ചെറിയൊരു വിഹിതം മാത്രമാണ് റേഷൻ, ഗ്രാന്റ് എന്നിവയായി സർക്കാർ നൽകുന്നത്. ചികിത്സയും, ശമ്പളവും, നിർമ്മിതികളും, മറ്റ് ചെലവുകളും തുടങ്ങി കൂടുതൽ പങ്കും കണ്ടെത്തേണ്ടത് സ്ഥാപനങ്ങൾ തന്നെയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ, റേഷൻ തുടങ്ങിയ രീതികളിൽ സർക്കാർ നൽകി വന്നിരുന്ന ചെറിയ പിന്തുണയും നിർത്തലാക്കുന്നതിലൂടെ, പ്രതിഫലം പ്രതീക്ഷിക്കാതെ അത്തരക്കാർക്കുവേണ്ടി ജീവിക്കാൻ തയ്യാറായിട്ടുള്ളവരിൽനിന്ന് സർക്കാർ നിഷ്കരുണം മുഖം തിരിക്കുകയാണ്. ഈ നിലപാട് അംഗീകരിക്കാനാവുന്നതല്ല. അത്തരം സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേറ്റ് നൽകുന്ന ഏജൻസി മാത്രമായി സർക്കാർ തരംതാഴുന്നത് ഈ പരിഷ്കൃത സമൂഹത്തിൽ ലജ്ജാകരവുമാണ്. വിവിധ കോവിഡ് പ്രതിസന്ധികളിൽനിന്ന് ഇനിയും വിമുക്തമായിട്ടില്ലാത്ത, സാമ്പത്തികമായും മറ്റ് വിവിധ രീതികളിലും വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സ്ഥാപനങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തുന്ന നിലപാടുകളിൽനിന്ന് സർക്കാർ പിന്തിരിയണം. ഈ നാട്ടിലെ ഏതൊരു പൗരനും അർഹിക്കുന്ന ആനുകൂല്യങ്ങളെങ്കിലും അവർക്ക് നൽകാനും, സുരക്ഷിതമായും മാന്യമായും ജീവിക്കാൻ അവർക്ക് കഴിയുന്നു എന്ന് ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/India/India-2022-07-05-18:49:10.jpg
Keywords: ജാഗ്രത
Content: 19195
Category: 1
Sub Category:
Heading: ജനുവരി മുതല്‍ മെയ് വരെ ഭാരതത്തില്‍ നടന്നത് ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; ഏറ്റവും കൂടുതല്‍ യു‌പിയില്‍
Content: ന്യൂഡല്‍ഹി: ഭാരതത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് അവസാനം വരെ 207-ഓളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എക്യുമെനിക്കല്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറമിനെ (യു.സി.എഫ്) ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ വാര്‍ത്താ ഏജന്‍സിയായ ‘ഏജന്‍സിയ ഫിദെസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ വിവരങ്ങള്‍ നോക്കിയാല്‍ ഒരു ദിവസം ഒന്നിലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷം 2021 ആയിരുന്നെന്നും യു.സി.എഫ് പ്രസിഡന്റ് എ.സി മൈക്കേല്‍ പറഞ്ഞു. 2021-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ട അഞ്ഞൂറ്റിയഞ്ചോളം സംഭവങ്ങള്‍ ഉണ്ടായി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായിരിക്കുന്നത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നാല്‍പ്പത്തിയെട്ടോളം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായിരിക്കുന്നത്. 44 അക്രമ സംഭവങ്ങളുമായി ഛത്തീസ്ഗഡ് തൊട്ടുപുറകില്‍. ക്രൈസ്തവര്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍, ഭീഷണി, ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും അലങ്കോലമാക്കല്‍, പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം ഭൂരിഭാഗം കേസുകളിലെ ശാരീരിക മര്‍ദ്ദനവും, ദേവാലയങ്ങളും പ്രാര്‍ത്ഥന മുറികളും ബലം പ്രയോഗിച്ചത് അടച്ചു പൂട്ടുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മെയ് മാസത്തില്‍ തന്നെ ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ മാത്രം ക്രൈസ്തവര്‍ക്കെതിരായ രണ്ട് ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നു യു.സി.എഫ് ചൂണ്ടിക്കാട്ടി. ആദ്യ സംഭവത്തില്‍ തങ്ങളുടെ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന് അറുപത്തിയഞ്ചുകാരിയായ ക്രിസ്ത്യന്‍ സ്ത്രീയേയും അവരുടെ മകനേയും ക്രൂരമായി മര്‍ദ്ദിക്കുകയും ഗ്രാമസമിതി വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതേ ജില്ലയിലെ തന്നെ ഒരു ക്രൈസ്തവ കുടുംബത്തെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുകയും വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുകയും ചെയ്താണ് രണ്ടാമത്തെ സംഭവം. ഇക്കഴിഞ്ഞ മെയ് 31ന് ഉത്തര്‍ പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ ആരാധനാലയത്തിന് വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചിരിന്നു. ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കുന്നു എന്ന്‍ ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ലഭിക്കുവാന്‍ ‘യു.സി.എഫ്’ന്റെ ടോള്‍ഫ്രീ നമ്പര്‍ സഹാകരമാവുമെന്ന് ഡല്‍ഹി മതന്യൂനപക്ഷ കമ്മീഷനിലെ മുന്‍ അംഗം കൂടിയായ മൈക്കേല്‍ ചൂണ്ടിക്കാട്ടി. 130 കോടി ജനങ്ങളുടെ ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം വെറും 2.3 ശതമാനമാണ്. ഓപ്പണ്‍‌ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ ആക്രമണം ഏറ്റവും കൂടുതല്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-05-19:56:12.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 19196
Category: 18
Sub Category:
Heading: അനാഥമന്ദിരങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം: ലെയ്റ്റി കൗൺസിൽ
Content: തിരുവനന്തപുരം: അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കഴിയുന്ന അനേകായിരങ്ങളുടെ അന്നം മുട്ടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇവർക്കുള്ള സൗജന്യ റേഷൻ വിതരണം നിലനിർത്തി തുടരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന 1800-ൽപരം ബാലഭവനുകൾ, അഭയഭവനുക ൾ, വൃദ്ധസദനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവയൊക്കെ ഇന്ന് നില നിൽക്കുന്നത് ഉദാരമതികളുടെ വലിയ സംഭാവനകളും സാമൂഹ്യപ്രതിബദ്ധതയുമാണ്. അഗതികളുടെ റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി അതേസമയം സംസ്ഥാന സർക്കാർ ഖജനാവ് ധൂർത്തടിക്കുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ധിക്കാരസമീപനം എതിർക്കപ്പെടണമെന്നും ആരോരും ആശ്രയമില്ലാതെ അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവർക്കുള്ള സർക്കാരിന്റെ ഭക്ഷ്യവിതരണം നിലയ്ക്കുന്ന സാഹചര്യം സൃഷ്ടിച്ച് ഇറക്കിയിരിക്കുന്ന ഉത്തരവുകൾ പിൻവലിക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-07-06-09:35:20.jpg
Keywords: അനാഥ
Content: 19197
Category: 18
Sub Category:
Heading: മോൺ. ആന്റണി കാക്കനാട്ടിന്റെയും മോൺ. മാത്യു മനകരക്കാവിലിന്റെയും മെത്രാഭിഷേകം 15ന്
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായ മോൺ. ആന്റണി കാക്കനാട്ട് റമ്പാനും മോൺ. മാത്യു മനകരക്കാവിൽ റമ്പാനും 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ മെത്രാന്മാരായി അഭിഷിക്തരാകും. ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിമധ്യേയാണ് ഇരുവരും മെത്രാന്മാരായി അഭിഷിക്തരാകുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും. സീറോ മലബാർ, ലത്തീൻ സഭകളിലെ മെത്രാന്മാരും മറ്റ് കതസ്തവ സഭകളിലെ മെത്രാന്മാരും ചടങ്ങിൽ സംബന്ധിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ഡോ ജിറെല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും.
Image: /content_image/India/India-2022-07-06-10:13:18.jpg
Keywords: മലങ്കര
Content: 19198
Category: 9
Sub Category:
Heading: വചനവേദിയിൽ ഫാ. നടുവത്താനിയിലിനൊപ്പം സി. ആൻ മരിയ S H; സ്ഥിരം വേദിയിൽ മാറ്റവുമായി ജൂലൈ മാസ രണ്ടാം ശനിയാഴ്ച കൺവെൻഷൻ 9ന്
Content: സ്ഥിരം വേദിയിൽ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9ന് നടക്കും. ബഥേൽ സെന്ററിനു പകരം ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 8 ന് ആരംഭിക്കും. നോർത്താംപ്ടൺ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തിൽ സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഇവാഞ്ചലൈസഷൻ കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആൻ മരിയ S H വചനവേദിയിലെത്തും. സമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ > അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b-> യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; ‍}# > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478 #{blue->none->b-> അഡ്രസ്സ്}# St.CATHERINE’S CHURCH 69 IRVING ST. BIRMINGHAM B11DW Nearest train station-Birmingham New Street.
Image: /content_image/Events/Events-2022-07-06-10:22:05.jpg
Keywords: രണ്ടാം ശനി
Content: 19199
Category: 10
Sub Category:
Heading: സ്വർഗ്ഗത്തിലേക്കുളള തന്റെ യാത്രയെപ്പറ്റി ബെനഡിക്ട് പാപ്പ പറഞ്ഞത് നിറകണ്ണുകളോടെ പങ്കുവെച്ച് സെക്രട്ടറി
Content: റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്വർഗ്ഗത്തിലേക്കുള്ള യാത്രയെപ്പറ്റി നടത്തിയ പരാമർശം നിറകണ്ണുകളോടെ പങ്കുവെച്ച് അദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍. ജർമ്മനിയിലെ മ്യൂണിക്കിൽ സ്ഥിതി ചെയ്യുന്ന നിംഫൻബർഗ് കൊട്ടാരത്തിൽ ബെനഡിക് പാപ്പയുടെ 95ാം പിറന്നാളിനോട് അനുബന്ധിച്ച് ജോസഫ് റാറ്റ്സിംഗർ ഫൗണ്ടേഷൻ നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഗ്വാന്‍സ്വെയ്ന്‍. പ്രായമാകുമ്പോൾ സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും, ബെനഡിക്ട് പാപ്പയുടെ എഴുത്തുകൾക്ക് എതിരെയും, അദ്ദേഹത്തിന് നേരെ വ്യക്തിപരമായി ഉയരുന്ന വിമർശനങ്ങളെ പറ്റിയും സംസാരിക്കുന്നതിനിടയിലാണ് സ്വർഗ്ഗത്തിലേക്കുള്ള യാത്രയെപ്പറ്റി പാപ്പ വിവരിച്ചതെന്ന് സെക്രട്ടറി വെളിപ്പെടുത്തി. ഇപ്പോൾ താമസിക്കുന്ന മാത്തര്‍ എക്ളേസിയെ ആശ്രമത്തിൽ നിന്നും സ്വർഗ്ഗീയ കവാടം വരെയുള്ള യാത്ര ഇത്രയും ദീർഘം ആയിരിക്കുമെന്ന് താൻ ചിന്തിച്ചിട്ടില്ലായിരുന്നുവെന്നു പാപ്പ സെക്രട്ടറിയോട് പറഞ്ഞു. ഇക്കാര്യം സമൂഹത്തോട് വിവരിക്കുന്നതിനിടെ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാന്‍സ്വെയ്ന്‍ വികാരാധീനനായി കണ്ണീര്‍വാര്‍ക്കുകയായിരിന്നു. ശാരീരികമായി അവശനാണെങ്കിലും, ജാഗരൂകതയോടെ ഉണർന്നിരിക്കുന്ന മനസ്സാണ് ബെനഡിക്ട് പാപ്പയ്ക്കുളളതെന്ന് ഗ്വാന്‍സ്വെയ്ന്‍ പങ്കുവെച്ചു. പാപ്പയുടെ ശബ്ദം ഇപ്പോൾ തീരെ ശബ്ദം കുറഞ്ഞതും, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ തളർത്തി. എന്നാൽ ഈയൊരു സാഹചര്യത്തിലും ഹൃദയത്തിൻറെ പ്രസന്നത പാപ്പ നിലനിർത്തുകയാണ്. റാറ്റ്സിംഗർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടിയെ പറ്റി പറഞ്ഞപ്പോൾ പാപ്പ ഒരു കൊച്ചു കുട്ടിയെപ്പോലെ സന്തോഷവാനായി കാണപ്പെട്ടുവെന്നും, അവിടെയെത്തിയ ആളുകൾക്ക് തന്റെ ഹൃദ്യമായ അനുഗ്രഹം നൽകാൻ തന്നെ നിയോഗിച്ചുവന്നും അദ്ദേഹം പറഞ്ഞു. 65 വയസ്സുകാരനായ ആര്‍ച്ച് ബിഷപ്പ് ഗ്വാന്‍സ്വെയ്ന്‍ 2003 മുതല്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സെക്രട്ടറി പദവി വഹിക്കുകയാണ്.
Image: /content_image/News/News-2022-07-06-11:27:40.jpg
Keywords: എമിരിറ്റസ്
Content: 19200
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ നടന്ന ആക്രമണത്തില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന് വെളിപ്പെടുത്തല്‍
Content: കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ നാലോളം ക്രിസ്ത്യന്‍ ഗ്രാമങ്ങളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ ആക്രമണങ്ങളില്‍ മിലിട്ടറി ഹെലികോപ്റ്റര്‍ ഫുലാനികളെ സഹായിച്ചുവെന്ന ആരോപണവുമായി ഗ്രാമവാസികള്‍. ഇക്കഴിഞ്ഞ ജൂണ്‍ 5ന് കാജുരു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഉങ്വാന്‍ ഗാമു, ഡോഗോന്‍ നോമ, ഉങ്വാന്‍ സാര്‍ക്കി, മൈകോരി എന്നീ ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ എ.കെ 47 തോക്കുകളുമായി മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ഫുലാനികളാണ് ആക്രമണം അഴിച്ചുവിട്ടത്. മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, സ്ത്രീകള്‍ ഉള്‍പ്പെടെ 29 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇരുനൂറിലധികം വരുന്ന അക്രമികളെ തടയുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ (വേള്‍ പഞ്ച് ഓപ്പറേഷന്റെ കീഴിലുള്ള) വെടിയുതിര്‍ക്കുന്നതിന് നൂറുകണക്കിന് ആളുകള്‍ സാക്ഷികളാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി 'സി.എന്‍.എ' റിപ്പോര്‍ട്ട് ചെയ്യുന്നു. വീടുകള്‍ക്ക് നേര്‍ക്ക് ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുന്നത് മുഴുവന്‍ ഗ്രാമവാസികളും കണ്ടുവെന്ന് ‘തെക്കന്‍ കടുണ പ്യൂപ്പിള്‍സ് യൂണിയന്‍’ (സൊകാപൂ) തലവനായ ജോനാഥന്‍ അസാകെ വെളിപ്പെടുത്തി. അതേസമയം, അവസാന ആക്രമണം നടന്ന ഉങ്വാന്‍ മൈകോരി ഗ്രാമത്തിലെ ആളുകളുടെ രക്ഷയ്ക്കായിട്ടാണ് ഹെലികോപ്റ്റര്‍ എത്തിയതെന്നും, കൂടുതല്‍ ആക്രമണം നടത്തുന്നതില്‍ നിന്നും അക്രമികളെ ഹെലികോപ്റ്റര്‍ തടയുകയായിരുന്നുവെന്നുമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സ്റ്റേറ്റ് കമ്മീഷണര്‍ സാമുവല്‍ അരൂവാന്‍ പറയുന്നത്. ആക്രമണം നടന്ന ഗ്രാമങ്ങളില്‍ മൈകോരി ഗ്രാമത്തിലെ ആളുകളെ രക്ഷിക്കുവാന്‍ മാത്രം ഹെലികോപ്റ്റര്‍ എത്തിയില്ലെന്നാണ് ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ന്റെ പ്രാദേശിക തലവനായ റവ. ഡെനിസ് സാനി പറയുന്നത്. തങ്ങള്‍ക്കെതിരെയും ഹെലികോപ്റ്ററില്‍ നിന്നും ആക്രമണമുണ്ടായെന്നും ജീവന്‍ രക്ഷിക്കുവാന്‍ താനും തന്റെ സഹായിയായ ജോനാ ഗ്രീസും വനത്തിലേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബൈക്കില്‍ 3 പേര്‍ വീതം 70 മോട്ടോര്‍ ബൈക്കുകളിലാണ് അക്രമികള്‍ എത്തിയതെന്ന്‍ സാനി പറഞ്ഞു. ഹെലികോപ്റ്റര്‍ അക്രമികളെ സഹായിക്കുകയായിരുന്നുവെന്ന്‍ തങ്ങളുടെ ആരോപണത്തില്‍ ഗ്രാമവാസികള്‍ ഉറച്ചുനിന്നതോടെ സ്റ്റേറ്റ് പോലീസിന്റെ 7 വിഭാഗങ്ങളിലെ തലവന്‍മാര്‍ ഗ്രാമവാസികളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഗ്രാമവാസികള്‍ക്ക് നേര്‍ക്ക് ആര്‍മി ഹെലികോപ്റ്റര്‍ വെടിയുതിര്‍ക്കുവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് സേനാ തലവന്‍മാര്‍ പറയുന്നത്. ഹെലികോപ്റ്റര്‍ കണ്ടപ്പോള്‍ തങ്ങളുടെ സഹായത്തിനു എത്തിയതാണെന്നാണ്‌ കരുതിയതെന്നും പിന്നീടാണ് ഹെലികോപ്റ്ററും അക്രമികളും തങ്ങളെ ആക്രമിക്കുകയാണെന്ന് മനസ്സിലായതെന്നും ഡോഗോന്‍ നോമ ഗ്രാമമുഖ്യനായ സ്റ്റിങ്ങോ ഉസ്മാന്‍ യോഗത്തില്‍ പറഞ്ഞു. തീവ്രവാദികളും മിലിട്ടറിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നൈജീരിയന്‍ ജനപ്രതിനിധി സമൂഹാംഗമായ യാകുബു ഉമര്‍ ബാര്‍ഡെ ആവശ്യപ്പെട്ടു. ഇതിനേക്കുറിച്ച് അന്താരാഷ്ട്ര ഫോറന്‍സിക്ക് അന്വേഷണം വേണമെന്ന് യുകെ ഹൗസ് ഓഫ് ലോര്‍ഡ് അംഗം കരോളിന്‍ കോക്സും ആവശ്യപ്പെട്ടിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-06-13:12:56.jpg
Keywords: നൈജീ
Content: 19201
Category: 1
Sub Category:
Heading: യു‌എസ് ഭ്രൂണഹത്യ വിധി: കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുന്നു
Content: കാലിഫോര്‍ണിയ: അമേരിക്കയില്‍ ഭ്രൂണഹത്യ ഭരണഘടനാപരമായ അവകാശമാക്കിയിരിന്ന വിധി റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് പിന്നാലേ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും കത്തോലിക്ക ദേവാലയങ്ങള്‍ക്കും നേരെ അരങ്ങേറുന്ന ആക്രമണം തുടരുന്നു. ഇന്ത്യാനയിലെ സൗത്ത് ബെൻഡിലുള്ള ഔർ ലേഡി ഓഫ് ഹംഗറി കത്തോലിക്ക ദേവാലയം, ഭ്രൂണഹത്യ അനുകൂലികള്‍ അലങ്കോലമാക്കിയത് ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒറിഗോണിലെ പ്രോലൈഫ് ഗർഭധാരണ കേന്ദ്രങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ കലാപകാരികൾ തകര്‍ത്തിരിന്നു. അബോർഷൻ അനുകൂല പ്രതിഷേധക്കാർ അക്രോണിലെ റൈറ്റ് ടു ലൈഫ് ഓഫ് നോർത്ത് ഈസ്റ്റ് ഒഹായോയുടെ ഓഫീസുകളുടെ പുറംഭാഗം അലങ്കോലമാക്കുകയും ഭ്രൂണഹത്യ അനുകൂല ബോർഡുകള്‍ സ്ഥാപിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം മാഡിസണിലെ സെന്റ് ബെർണാഡ് കത്തോലിക്ക ദേവാലയത്തിന്റെ മുൻവശത്ത്, ഭ്രൂണഹത്യയെ കുറിച്ചുള്ള സഭയുടെ നിലപാടിനെ വിമർശിച്ചു അശ്ലീല സന്ദേശം എഴുതി അലങ്കോലമാക്കി. സ്പ്രേ പെയിന്‍റ് ഉപയോഗിച്ചാണ് ദേവാലയം വൃത്തിക്കേടാക്കിയത്. ഇതു ചെയ്‌തവർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും കർത്താവ് അവരുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുമെന്നും മാഡിസൺ പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും സെന്റ് ബെർണാഡ് വികാരി ഫാ. മൈക്കൽ റഡോവിക്‌സ് ഡബ്ല്യുഎംടിവിയോട് പറഞ്ഞു. ഭ്രൂണഹത്യ മാരക തിന്‍മയാണെന്ന തിരുസഭയുടെ പ്രബോധനമാണ് ഗര്‍ഭഛിദ്ര അനുകൂലികളെ ചൊടിപ്പിക്കുന്നത്. അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധിയെ അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്ത വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം അരങ്ങേറുകയായിരിന്നു. വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ അനേകം ദേവാലയങ്ങളും ജീവന്റെ മഹത്വത്തിന് വേണ്ടി നിലകൊള്ളുന്ന അനേകം പ്രോലൈഫ് കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായി. സംഭവങ്ങളെ അപലപിച്ച് വൈറ്റ് ഹൌസ് രംഗത്തു വന്നിരിന്നുവെങ്കിലും ആക്രമണം തുടര്‍ക്കഥയാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-06-15:12:35.jpg
Keywords: :ഭ്രൂണ, അബോര്‍ഷ