Contents

Displaying 18841-18850 of 25050 results.
Content: 19232
Category: 13
Sub Category:
Heading: കംബോഡിയയിലെ ഫ്നോങ് ഗോത്രവര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി തദ്ദേശീയ വൈദികന്‍
Content: നോം പെന്‍: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കംബോഡിയയിലെ ഫ്നോങ് ഗോത്രവര്‍ഗ്ഗത്തില്‍ നിന്ന്‍ ആദ്യമായി തിരുപ്പട്ട സ്വീകരണം. കംബോഡിയന്‍ തലസ്ഥാനമായ നോം പെന്നിൽ നിന്ന് 500 കിലോമീറ്ററിലധികം അകലെ വടക്കുകിഴക്കൻ കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന മൊണ്ടുൽകിരി പ്രവിശ്യയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയത്തില്‍ ബൺ ഹോങ് പ്രാക് എന്ന ഡീക്കനാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്നോംഗ് സംഗീതം, ഗാനങ്ങള്‍, നൃത്തങ്ങൾ എന്നിവയാൽ സമ്പന്നമായ പ്രദിക്ഷണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഫ്നാംപെന്നിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ഒലിവിയർ ഷ്മിത്തായൂസ്ലർ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിദൂര പ്രദേശത്ത് സുവിശേഷ പ്രഘോഷണം രൂപപ്പെടുകയാണെന്ന് അദേഹം സന്ദേശത്തില്‍ പറഞ്ഞു. പുരോഹിതന് ഒരു ദൗത്യമോ ഉത്തരവാദിത്തമോ ലളിതമായ ജോലിയായി ലഭിക്കുന്നില്ലായെന്നും അവന്റെ ജീവിതം മുഴുവൻ യേശുക്രിസ്തു തന്നെ സമർപ്പിക്കുകയാണെന്നും വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും നമുക്ക് മാതൃകകൾ ആയതിനാൽ, സുവിശേഷം പ്രസംഗിക്കാൻ ആത്മാവ് നമ്മെ നയിക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ വിളിച്ച് പുരോഹിതരുടെ കൂട്ടത്തിൽ സമൂഹത്തെ സേവിക്കാൻ തിരഞ്ഞെടുത്തുവെന്നും ഇപ്പോൾ ശുശ്രൂഷ ചെയ്യാനുള്ള ശക്തി നൽകുന്നതിന് അവിടുന്നു അനുഗ്രഹിച്ചിരിക്കുന്നുവെന്നും നവവൈദികന്‍ പറഞ്ഞു. 3 രൂപതകളിൽ നിന്നുള്ള 52 വൈദികർ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. കംബോഡിയയിലെ ആഭ്യന്തരയുദ്ധകാലത്ത് വിയറ്റ്നാമിലേക്ക് പലായനം ചെയ്തപ്പോൾ കത്തോലിക്ക വിശ്വാസം തിരഞ്ഞെടുത്ത 15 ഫ്നോംഗ് കുടുംബങ്ങളുമായാണ് ബസ്രയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സമൂഹം തങ്ങളുടെ ആത്മീയ ജീവിതം ആരംഭിച്ചത്. 1555-ൽ പോർച്ചുഗീസ് മിഷ്ണറിമാരാണ് കമ്പോഡിയയിലെ ആദ്യത്തെ കത്തോലിക്കാ സമൂഹം സ്ഥാപിച്ചത്. 1975-1979 പോൾ പോട്ട് ഭരണകാലത്ത്, അടിസ്ഥാന സൗകര്യങ്ങളുടെയും മാനവ വിഭവശേഷിയുടെയും കാര്യത്തിൽ സമൂഹം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ബിഷപ്പുമാരും വൈദികരും വൈദികരും അല്മായരും അടക്കം ധാരാളം കൊല്ലപ്പെടുകയും വിദേശ മിഷ്ണറിമാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. യുദ്ധാനന്തരം കത്തോലിക്കർ പുതുജീവിതത്തിന് ആരംഭം കുറിച്ചത്. ഇന്ന്, ബസ്ര ഇടവകയിൽ 300-ലധികം കത്തോലിക്കരുണ്ട്, അവരിൽ ഭൂരിഭാഗവും കർഷകരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-11-20:45:48.jpg
Keywords: ആദ്യ
Content: 19233
Category: 18
Sub Category:
Heading: ചാവറയച്ചനെ ഒഴിവാക്കിയതിനു മന്ത്രി പറഞ്ഞ വിശദീകരണം തൃപ്തികരമല്ല: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: നവോത്ഥാന നായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയതിനു ന്യായീകരണമായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വിശദീകരണം തൃപ്തികരമല്ലെന്നു കത്തോലിക്ക കോൺഗ്രസ്. സംസ്ഥാന സിലബസിൽ ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ നവ കേരള സൃഷ്ടിക്കായി എന്ന എട്ടാം അധ്യായത്തിലാണ് മറ്റു നവോത്ഥാന നായകരെ ഉൾപ്പെടുത്തിയപ്പോൾ ചാവറയച്ചനെ ഒഴിവാക്കിയത്. ഇത് അംഗീകരിക്കാനാവില്ല. ചാവറ കുര്യാക്കോസച്ചൻ കേരള സമൂഹത്തിനു നൽകിയ സേവനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ബോധവത്കരിക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് വിവിധ കർമപരിപാടികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി വിശുദ്ധ ചാവറയച്ചന്റെ നിസ്തുലമായ സംഭാവനകൾ അനുസ്മരിച്ചു ജൂലൈ 11 മുതൽ 17 വരെ ചാവറയച്ചൻ നവോത്ഥാന നായകൻ വാരാചരണം നടത്തും. ചാവറയച്ചന്റെ നവോത്ഥാന സംഭാവനകളെ ആസ്പദമാക്കിയുള്ള ഗ്ലോബൽ സിമ്പോ സിയം 22 നു നടത്തും. വിശുദ്ധ ചാവറയച്ചനും കേരള നവോത്ഥാനവും എന്ന വിഷയ ത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുവായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. ചാവറയച്ചന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്ന മാന്നാനത്തെ മ്യൂസിയത്തിലേക്ക് കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ 24 നു ചാവറ പ്രയാണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊ ച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, രടസി ബിജു, ഡോ. ജോസ്കുട്ടി ഒഴു കയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, മാത്യു കല്ലടിക്കോട്, വർഗീസ് ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, വർക്കി നിരപ്പേൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-12-08:45:02.jpg
Keywords: ചാവറ
Content: 19234
Category: 18
Sub Category:
Heading: കോൺവെന്റുകളിലെ സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു
Content: കൊച്ചി: കോൺവെന്റുകളിലും ആശ്രമങ്ങളിലും താമസിക്കുന്ന സന്യസ്തർക്കുള്ള റേഷൻ വിഹിതവും സർക്കാർ വെട്ടിക്കുറച്ചു. ഇവർക്ക് പ്രതിമാസം രണ്ടു കിലോ അരിക്കൊപ്പം നൽകിയിരുന്ന ആട്ട ഇനി കിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് താലൂക്ക് സപ്ലൈ ഓഫീസുകളിലെത്തി. സംസ്ഥാനത്തെ അഭയ, ബാലഭവനുകൾക്ക് അനുവദിച്ചിരുന്ന റേഷൻ വിഹിതം വെട്ടിക്കുറച്ചതിലെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സന്യസ്തർക്കുള്ള റേഷനും സർക്കാർ വെട്ടിക്കുറച്ചത്. നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ (എൻപിഐ) വിഭാഗത്തിലാണ് സന്യസ്തരെയും വൈദികരെയും പൊതുവിതരണ വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രതിമാസം 10,90 രൂ പ നിരക്കിൽ രണ്ടു കിലോ അരിയും 17 രൂപയ്ക്ക് ഒരു കിലോ ആട്ടയുമാണ് ലഭിച്ചിരുന്നത്. ഇതിലെ ആട്ട ഇനി വിതരണം ചെയ്യേണ്ടതില്ലെന്ന നിർദേശമാണ് സപ്ലൈ ഓഫീസുകൾക്ക് നൽകിയിട്ടുള്ളത്. പഞ്ചസാര, മണ്ണെണ്ണ, ഉത്സവസീസണുകളിലെ ഭക്ഷ്യക്കിറ്റുക ൾ എന്നിവയൊന്നും ഇവർക്ക് ഇന്നേവരെ കൊടുത്തിട്ടില്ല. എൻപിഐ കാർഡിന് ആകെ കിട്ടുന്ന അരിയും വൈകാതെ നിലച്ചേക്കുമെന്നു സൂചനയുണ്ട്. കേന്ദ്രവിഹിതം കുറയുന്ന ഘട്ടങ്ങളിൽ മറ്റു കാറ്റഗറികളിൽ മിച്ചം വരുന്നതും നീക്കിവക്കുന്നതുമായ റേഷൻ വിഹിതം എൻപിഐ വിഭാഗത്തിലുള്ളവർക്കു വിതരണം നട ത്തിയിരുന്നു. ഇനി അതും വേണ്ടതില്ലെന്നാണ് ഉത്തരവ്. എൻപിഐ വിഭാഗത്തിനു പ്ര ത്യേകം ആട്ട അനുവദിക്കുമ്പോൾ മാത്രം റേഷൻ കടകൾ വഴി അതു നൽകിയാൽ മതി യെന്നാണു തീരുമാനം. പൊതുവിതരണ വകുപ്പ് കുടുംബങ്ങൾക്കു നൽകുന്ന റേഷൻ കാർഡുകളുടെ നിർവച നത്തിലും ഏതെങ്കിലും മുൻഗണനാ പട്ടികയിലും ഉൾപ്പെടാത്തവർക്കാണ് എൻപിഐ റേഷൻ കാർഡ് അനുവദിക്കുന്നത്. രൂപതകളിലെ വൈദികർക്കും ഈ കാർഡിന് അർഹതയുണ്ട്. ക്ഷേമപെൻഷൻ ഉൾപ്പടെയുള്ള സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളിൽനിന്നെല്ലാം സന്യസ്തരെ നേരത്തേതന്നെ മാറ്റിനിർത്തിയിരിക്കുകയാണ്. കോൺവെന്റുകൾക്കും ആ ശ്രമങ്ങൾക്കും റേഷൻ വിഹിതത്തിന് അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റ് 2016ൽ സർക്കാർ നിർത്തലാക്കിയിരുന്നു. സന്യസ്തരുടെയുൾപ്പെടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചാണ് 2011 മാർച്ചിൽ ഇവർക്കു നോൺ പ്രയോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തി റേഷൻ കാർഡും റേഷൻ വിഹിതവും അനുവദിച്ചത്. News Courtesy: Deepika
Image: /content_image/India/India-2022-07-12-09:50:56.jpg
Keywords: സന്യസ്ത
Content: 19235
Category: 18
Sub Category:
Heading: മന്ത്രിയുടെ പ്രസ്താവന കുറ്റകരമായ പിഴവിന് മറയിടാനുള്ള ശ്രമം: ഇരിങ്ങാലക്കുട രൂപത
Content: ഇരിങ്ങാലക്കുട: കേരളത്തിന്റെ നവോത്ഥാന പാതയിൽ അഗ്രഗാമിയായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ തമസ്കരിച്ച വാർത്ത വസ്തുതാ വിരുദ്ധമാണെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവന വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ പിഴവിന് മറയിടാനും പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണെന്ന് ഇരിങ്ങാലക്കുട രൂപത. വിവാദമായ പാഠഭാഗം വായിക്കാൻ മെനക്കെടാതെ വിദ്യാഭ്യാസ വകുപ്പിലെ തൽപരകക്ഷികളായ ബുദ്ധിജീവികൾ പറഞ്ഞുകൊടുത്തത് മാധ്യമങ്ങൾക്കു മുന്നിൽ ഉരുവിടുകയായിരുന്നു മന്ത്രിയെന്ന് സംശയിക്കണം. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന തർക്കുത്തരം നൽകുന്ന ശൈലിയാണിത്. കേരളത്തിലെ നവോത്ഥാന നായകന്മാരെ പരിചയപ്പെടുത്തുന്ന ഏഴാം ക്ലാസിലെ പാഠത്തിൽ ചാവറയച്ചനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ല. ഇതു എന്തുകൊണ്ടാണെന്ന് മന്ത്രി മറുപടി പറഞ്ഞില്ല. പകരം, മറ്റു രണ്ടു ക്ലാസുകളിലെ പാഠഭാഗത്ത് അദ്ദേഹത്തെ പരാമര്‍ശിക്കുന്നുണ്ട് എന്ന ബാലിശമായ ന്യായീകരണമാണ് നൽകിയത്. അതിൽ പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ ചാവറയച്ചനെപ്പറ്റി അദ്ദേഹം അനാഥാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചുവെന്ന ഒറ്റവരി പരാമർശമാണുള്ളത്. പന്ത്രണ്ടാം ക്ലാസിലെ പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റി അഞ്ചു വരി പരാമർശവുമുണ്ട്. ഇതാണ് മന്ത്രി പറയുന്ന ന്യായീകരണം. കേരളത്തിന്റെ നവോത്ഥാനത്തെപ്പറ്റി രണ്ടുതരം ചരിത്രമുണ്ടെന്നാണോ ഇതിന്റെ അർത്ഥം? ഒരേ കാര്യത്തിൽ രണ്ടുതരം ചരിത്രം രചിക്കുന്ന വിദ്യാഭ്യാസ വകുപ്പും പാഠ്യപദ്ധതിയുടെ സ്രഷ്ടാക്കളായ വിദഗ്ധ സമി തിയും ഒരു പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും രൂപത ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-07-12-10:52:29.jpg
Keywords: ചാവറ
Content: 19236
Category: 1
Sub Category:
Heading: ഉഗാണ്ടയിൽ സുവിശേഷം പങ്കുവച്ച ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തി
Content: കിബുക്കു: കിഴക്കൻ ഉഗാണ്ടയിൽ സുവിശേഷം പങ്കുവെച്ച ക്രൈസ്തവ വിശ്വാസിയെ ഇസ്ലാമിക മൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തി. കിബുക്കു ജില്ലയിലെ മോളു ഗ്രാമത്തിൽ ജൂലൈ മൂന്നാം തീയതിയാണ് കൊലപാതകം നടന്നതെന്ന് മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. സിമോല്യ ലത്തിഫു എന്ന നാല്‍പ്പത്തിയേഴുകാരനെ വാൾ ഉപയോഗിച്ചാണ് മൂന്ന് ഇസ്ലാമിക മൗലികവാദികൾ കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്ത് ഒളിച്ചിരുന്ന ഏതാനും ചില ദൃക്സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇസ്ലാം മതവിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സിമോല്യ ലത്തിഫുവിനെ കൊലപാതകികൾ ചോദ്യം ചെയ്തതെന്ന് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തി. അലി ബുയിൻസ എന്ന ആളാണ് വാള്‍ ഉപയോഗിച്ച് സിമോല്യയുടെ ശിരസ്സിൽ മുറിവേൽപ്പിച്ചത്. 30 മിനിറ്റോളം അദ്ദേഹത്തിന്റെ ശരീരം അവിടെത്തന്നെ കിടന്നു. കൊലപാതകത്തെ തുടര്‍ന്നു പ്രാദേശിക ദേവാലയ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 2019 ജൂൺ മാസമാണ് സിമോല്യ ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ വചനശുശ്രൂഷയിലൂടെ നിരവധി ഇസ്ലാം മത വിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ചേക്കേറിയിരിന്നു. ഇതേ തുടര്‍ന്നു ഭീഷണി ശക്തമായപ്പോള്‍ ലിറാ ജില്ലയിലേക്ക് ഓടിപ്പോകേണ്ടതായിവന്നു. മുസ്ലിം മൗലികവാദികൾ തന്നെ കണ്ടെത്താൻ നടത്തുന്ന ശ്രമം അവസാനിപ്പിച്ചതായി തോന്നിയതിനാലാണ് സിമോല്യ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ വിശ്വാസ സാക്ഷ്യം നിരവധി ക്രൈസ്തവർക്ക് പ്രചോദനമായിരുന്നുവെന്നും, നിരവധിപേരെ അദ്ദേഹം ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ടെന്നും പാസ്റ്റർ ഇമ്മാനുവൽ മുസൈ പറഞ്ഞു. നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികളാണ് സിമോല്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ മോളു ഗ്രാമത്തിലേക്ക് എത്തുന്നത്. സിമോല്യ ലത്തിഫുന് ഭാര്യയും, അഞ്ചു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഉഗാണ്ടയിലെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ടെങ്കിലും ന്യൂനപക്ഷമായ ഇസ്ളാമിക സമൂഹത്തില്‍ നിന്ന് ക്രൈസ്തവര്‍ കനത്ത ഭീഷണിയാണ് നേരിടുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 82% ക്രൈസ്തവരും, 14% മുസ്‌ലിം മത വിശ്വാസികളുമാണ്.
Image: /content_image/News/News-2022-07-12-11:33:02.jpg
Keywords: ഉഗാണ്ട
Content: 19237
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്‍ പാപ്പ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയെ ഒരു പതിറ്റാണ്ടിനടുത്ത് നയിക്കുകയും പിന്നീട് സ്ഥാനത്യാഗം നടത്തുകയും ചെയ്ത ബെനഡിക്ട് പതിനാറാമൻ പാപ്പ അന്തരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളിലാണ് വ്യാജ പ്രചരണം നടക്കുന്നത്. ജർമ്മൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് ജോർജ്ജ് ബാറ്റ്‌സിംഗിന്റെ @BischofBatzing-ന്റെ പേര് ഉപയോഗിച്ചുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് വ്യാജ മരണ വാര്‍ത്ത ആദ്യം പുറത്തുവരുന്നത്. അധികം വൈകാതെ ഇതിന്റെ സ്ക്രീന്‍ഷോട്ടും ലിങ്കും മറ്റുള്ള നവ മാധ്യമങ്ങളിലേക്ക് പടരുകയായിരിന്നു. എന്നാല്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇത് വ്യാജ പ്രചരണമാണെന്ന് സ്ഥിരീകരിച്ചു. അപ്പസ്തോലിക ലേഖനങ്ങളിലൂടെയും അടിയുറച്ച നിലപാടുകളിലൂടെയും തിരുസഭക്ക് പുത്തൻ വിശ്വാസ അനുഭവം സമ്മാനിച്ച പാപ്പ 2013 ഫെബ്രുവരി 28-നാണ് മാര്‍പാപ്പ പദവിയില്‍ നിന്നു സ്ഥാനത്യാഗം ചെയ്തത്. സ്ഥാനത്യാഗം ചെയ്ത നാള്‍മുതല്‍ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥനാജീവിതം തുടരുന്നത്. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താല്‍ ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന റെക്കോർഡ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കാണ്. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ റെക്കോർഡ് 2020-ല്‍ ബെനഡിക്ട് മാർപാപ്പ മറികടന്നിരിന്നു. നിലവില്‍ പാപ്പയ്ക്ക് 95 വയസ്സു പ്രായമുണ്ട്.
Image: /content_image/News/News-2022-07-12-13:04:29.jpg
Keywords: പാപ്പ
Content: 19238
Category: 1
Sub Category:
Heading: സീറോ മലബാർ സഭ ഭൂമിയിടപാടിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല: സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ
Content: ന്യൂഡൽഹി: സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ തേജോവധം ചെയ്യുവാന്‍ വിമത വിഭാഗം ഉയര്‍ത്തിയ ഭൂമിയിടപാട് കേസില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കാനൻ നിയമപ്രകാരവും അതിരൂപതാ ചട്ടപ്രകാരം കൂടിയാലോചനകൾ നടത്തിയുമാണ് ഭൂമി ഇടപാട് നടത്തിയെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചൻ എന്ന വ്യക്തി നൽകിയ പരാതിയിൽ എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ കണ്ടത്തലുകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തത്. സഭയുടെ ഭൂമി വാങ്ങിയവരെല്ലാം അതിരൂപതയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. വായ്പാ തിരിച്ചടവിനായി സഭ വിറ്റ ഭൂമിക്ക് സെന്റിന് ശരാശരി 9 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചത്. 36 പേരാണ് ഭൂമി വാങ്ങിയത്. ഇവരിൽ നിന്ന് ലഭിച്ചത് സെന്റിന് 2.43 ലക്ഷം മുതൽ 10.75 ലക്ഷം രൂപ വരെയാണ്. ഇവർ എറണാകുളം അങ്കമാലി അതിരൂപതയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. അതുകൊണ്ടുതന്നെ പണം ഇടപാടിലും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കത്തോലിക്കാ പള്ളികൾക്ക് ബാധകമായ കാനൻ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങൾ പ്രകാരമുള്ള കൂടിയാലോചനകൾ നടത്തിയിരുന്നു. ഫൈനാൻസ് കൗൺസിൽ ഉൾപ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചർച്ചചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ ഒരു പണമിടപാടും മറ്റ് ക്രയവിക്രയങ്ങളും നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-12-16:10:20.jpg
Keywords: ഭൂമി
Content: 19239
Category: 1
Sub Category:
Heading: പരിസ്ഥിതി സംരക്ഷണം വേണം, പക്ഷേ ആത്മാക്കളുടെ രക്ഷ?: ഫാ. റോബര്‍ട്ട് ഗാലിയയുടെ ട്വീറ്റ് ശ്രദ്ധ നേടുന്നു
Content: മെല്‍ബണ്‍: സാര്‍വത്രിക സഭയുടെ പ്രധാന ദൗത്യമായ സുവിശേഷവത്കരണത്തില്‍ സഭ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് മാള്‍ട്ടീസ്-ഓസ്ട്രേലിയന്‍ കത്തോലിക്ക വൈദികനും, പ്രമുഖ ക്രിസ്ത്യന്‍ ഗായകനും, ഗാനരചയിതാവുമായ ഫാ. റോബര്‍ട്ട് ഗാലിയ നടത്തിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. പരിസ്ഥിതി സംരക്ഷണം ആവശ്യമുണ്ടെങ്കിലും അതിലേറെ പ്രാധാന്യമുള്ള ആത്മാക്കളെ നേടുന്ന കാര്യത്തില്‍ സഭ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യവുമായാണ് വൈദികന്റെ ട്വീറ്റ്. “ഭൂമിയിലെ കാര്യങ്ങളില്‍ സഭ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ എനിക്ക് വിഷമമുണ്ട്. പരിസ്ഥിതി ദൈവത്തിന്റെ ഒരു വരദാനമാണ്; വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ഐക്യം ദൈവത്തിന്റെ സ്നേഹവും. എന്നാല്‍ ആത്മാക്കള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആത്മാക്കളെ നേടുന്ന കാര്യത്തില്‍ സഭ ശ്രദ്ധിക്കാത്തതെന്ത്? സുവിശേഷവത്കരണം- അതിനായി പാഴാക്കാന്‍ ഇനി ഒട്ടും സമയമില്ല” - ഫാ. ഗാലിയയുടെ ട്വീറ്റില്‍ പറയുന്നു.

I worry that the Church is too concerned about things of this earth. The environment is a gift from God; the unity of different cultures is a sign of God’s love, but souls are being lost. Why isn’t the Church focusing on winning souls? Evangelisation! We don’t have time to waste!
— Fr. Rob Galea (@FrRobGalea) July 9, 2022

ഈ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം ജൂലൈ 9-ന് ഫേസ്ബുക്കിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. “നമുക്ക് നഷ്ടപ്പെടുത്തുവാന്‍ സമയമില്ല” എന്ന ശീര്‍ഷകത്തോടെയാണ് വൈദികന്‍ തന്റെ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതുവരെ ഏതാണ്ട് 1600 പേര്‍ ഈ പോസ്റ്റ്‌ ലൈക് ചെയ്യുകയും, 352 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം വൈദികന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് നിരവധി പേജുകളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. വൈദികന്റെ ഈ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ഖേദിക്കേണ്ടതായി വരുമെന്ന്‍ ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ‘ഭൂമിയെ ശ്രദ്ധിക്കാതെ എങ്ങനെ സുവിശേഷവത്കരണം നടത്തുവാന്‍ കഴിയും?' എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്. ‘മോര്‍ ഓഫ് യു’, ‘ക്ലോസര്‍’, ‘വാട്ട് എ ഡേ’, ‘ഡിവൈന്‍ മേഴ്സി ചാപ്ലെറ്റ്’ തുടങ്ങി എട്ടോളം മ്യൂസിക് പ്രൊജക്റ്റുകളാണ് ഫാ. റോബ് ഗാലിയ പുറത്തുവിട്ടിട്ടുള്ളത്. ഇതിനു പുറമേ ‘ഫാ. റോബര്‍ട്ട് ഗാലിയ, റീച്ച് ഔട്ട്‌ ലിവ്’ എന്ന പേരില്‍ ഒരു തത്സമയ സംഗീത പരിപാടിയുടെ സി.ഡി യും അദ്ദേഹം പുറത്തിറക്കിയിരിന്നു. നിരവധി പ്രാവശ്യം വാര്‍ത്ത മാധ്യമങ്ങളിലും, ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഫാ. റോബര്‍ട്ട് ഗാലിയ. “ബ്രേക്ക്ത്രൂ” എന്ന ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ‘എഫ്.ആര്‍.ജി മിനിസ്ട്രി’ എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ഫാ. റോബര്‍ട്ട് ഗാലിയയുടെ ഈ ട്വീറ്റ് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-12-17:30:42.jpg
Keywords: വൈദിക
Content: 19240
Category: 18
Sub Category:
Heading: അഗതി മന്ദിരങ്ങള്‍ക്കും കന്യാസ്ത്രീ മഠങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍
Content: തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിയമസഭയില്‍ അറിയിച്ചു. പി. എസ്. സുപാല്‍ എം.എല്‍.എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെല്‍ഫയര്‍ സ്കീം പ്രകാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രത്തില്‍ നിന്നും അനുവദിക്കുന്നതുവരെ ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളില്‍‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ നാള്‍ വരെ നല്‍കിയിരുന്ന തോതില്‍ ഈ മാസം മുതല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കുന്നതാണ്. ടൈ‍ഡ് ഓവര്‍ വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു വന്നിരുന്ന ഗോതമ്പ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ പകരമായി അരി നല്‍കുന്നതാണ്. സംസ്ഥാനത്ത് സാമൂഹിക ക്ഷേമവകുപ്പിന് കീഴില്‍ പ്രവര്‍ത്തികുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുളള അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ മുതലായ ക്ഷേമ സ്ഥാപനങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കുമാണ് ഈ സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിവരുന്നത്. ടി സ്ഥാപനങ്ങളിലെ ഓരോ അന്തേവാസിയ്ക്കും പ്രതിമാസം 10.5 കിലോ അരി 5.65 രൂപ നിരക്കിലും 4.5കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലും നല്‍കി വരുന്നു. സംസ്ഥാനത്ത് അംഗീകാരമുള്ള ക്ഷേമ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ദര്‍പ്പണ്‍ എന്ന സോഫ്റ്റ് വയര്‍ വഴി വെല്‍ഫെയര്‍ പെര്‍മ്മിറ്റ് അനുവദിച്ചിരുന്നത്. 2018 -2019 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അലോട്ട്മെന്റിന് ശേഷം നാളിതു വരെ ടി സ്കീമില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഈ വിഷയം നേരിട്ട് പല തവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടുത്തിയിരുന്നു. ഏറ്റവും അവസാനമായി 2022 ഫെബ്രുവരി 26ന് ടി വിഷയം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുളളതുമാണ്. ഇതിനു മറുപടിയായി കേന്ദ്ര ഭക്ഷ്യ മന്ത്രിയുടെ 2022 മാര്‍ച്ച് 23 ലെ കത്ത് സംസ്ഥാനത്തിന് ലഭിച്ചിരുന്നു. പല വിധമായ സാങ്കേതിക തടസങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളുടെ പട്ടിണി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ടി കാലയളവില്‍ 2837.885 മെ.ടണ്‍ അരിയും 736.027 മെ.ടണ്‍ ഗോതമ്പും വിതരണം നടത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തിന് 1.65 കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ അനിലിന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ നന്ദി അറിയിച്ചു. അഗതികളുടെ അന്നംമുട്ടുന്ന ഘട്ടം തിരിച്ചറിഞ്ഞപ്പോൾ ഉചിതമായ ഇടപെടൽ നടത്തി റേഷൻ പുനസ്ഥാപിക്കാൻ സ്വീകരിച്ച തീരുമാനം അഭിനന്ദനാർഹമാണ്. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമായി കഴിയുന്ന അനേകായിരങ്ങൾക്ക് അവകാശമായ ക്ഷേമ പെൻഷൻ പുനസ്ഥാപിക്കാനും ഈ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-12-19:20:56.jpg
Keywords: അഗതി
Content: 19241
Category: 1
Sub Category:
Heading: തുര്‍ക്കിയില്‍ ചരിത്രപ്രാധാന്യമുള്ള ക്രിസ്ത്യന്‍ സെമിത്തേരി തകര്‍ത്തു
Content: ഇസ്താംബൂള്‍: ക്രൈസ്തവ പുണ്യസ്ഥലങ്ങളും, ദേവാലയങ്ങളും അവഹേളിക്കപ്പെടുന്നത് പതിവായ പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ തുര്‍ക്കിയില്‍ അരനൂറ്റാണ്ട് മുന്‍പ് നിര്‍മ്മിക്കപ്പെട്ട സെമിത്തേരിക്ക് നേര്‍ക്ക് ആക്രമണം. തെക്ക്-കിഴക്കന്‍ പ്രവിശ്യയായ മാഡിനില്‍ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ നാമധേയത്തില്‍ സമര്‍പ്പിക്കപ്പെട്ട പുരാതന സെമിത്തേരിയാണ് തകര്‍ക്കപ്പെട്ടത്. കല്ലറകള്‍ തകര്‍ക്കപ്പെട്ട നിലയിലും, അടക്കം ചെയ്യപ്പെട്ടവരുടെ ഭൗതീകാവശിഷ്ടങ്ങളും, അന്ത്യകര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വിധത്തിലുമാണ് കണ്ടെത്തിയതെന്ന് ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേന്‍ റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29ന് തന്നെ സെമിത്തേരിയില്‍ അതിക്രമം നടന്നതില്‍ നിന്നും ഇത് മനപ്പൂര്‍വ്വമാണെന്ന സൂചന ശക്തമാണ്. അക്രമ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിറിയന്‍, അസ്സീറിയന്‍, കല്‍ദായ വിശ്വാസികള്‍ ഉള്‍പ്പെടുന്ന പ്രാദേശിക ക്രൈസ്തവ സമൂഹം വര്‍ഷം തോറും സെമിത്തേരിയില്‍ ഒരുമിച്ച് കൂടുകയും കല്ലറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന തങ്ങളുടെ പൂര്‍വ്വികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഒന്നാം സഹസ്രാബ്ദത്തിലേതെന്നു കരുതപ്പെടുന്ന കല്ലറകളും ഈ സെമിത്തേരിയിലുണ്ട്. സെമിത്തേരി ആക്രമണത്തില്‍ പ്രദേശവാസികളായ ക്രൈസ്തവ സമൂഹം ശക്തമായ പ്രതിഷേധത്തിലാണ്. യസീദികള്‍ ഉള്‍പ്പെടെയുള്ള മറ്റ് മതവിഭാഗങ്ങളും ക്രൈസ്തവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ചരിത്രപരമായ സ്ഥലങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ക്രൈസ്തവരുടെ ആവശ്യം. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ 1933 വരെ അന്തിയോക്കിലെ സിറിയന്‍ ഓര്‍ത്തഡോക്സ്‌ പാത്രിയാര്‍ക്കേറ്റിന്റെ ആസ്ഥാനം മാര്‍ഡിനിലായിരുന്നു. അതിനാല്‍ സ്ഥലത്തിന് ചരിത്രപരമായി വളരെയേറെ പ്രാധാന്യമുണ്ട്. മേഖലയിലെ ദേവാലയങ്ങളുടെയും, ആശ്രമങ്ങളുടെയും, സെമിത്തേരികളുടെയും നിയന്ത്രണം സിറിയന്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ കീഴിലുള്ള ഒരു ഫൌണ്ടേഷന് നല്‍കിക്കൊണ്ട് 2018-ല്‍ നടത്തിയ നിയമനിര്‍മ്മാണം മേഖലയുടെ ചരിത്രപരമായ പ്രാധാന്യത്തിനുള്ള അംഗീകാരം കൂടിയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-12-20:27:07.jpg
Keywords: തുര്‍ക്കി