category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കംബോഡിയയിലെ ഫ്നോങ് ഗോത്രവര്‍ഗ്ഗത്തില്‍ നിന്ന് ആദ്യമായി തദ്ദേശീയ വൈദികന്‍
Contentനോം പെന്‍: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ കംബോഡിയയിലെ ഫ്നോങ് ഗോത്രവര്‍ഗ്ഗത്തില്‍ നിന്ന്‍ ആദ്യമായി തിരുപ്പട്ട സ്വീകരണം. കംബോഡിയന്‍ തലസ്ഥാനമായ നോം പെന്നിൽ നിന്ന് 500 കിലോമീറ്ററിലധികം അകലെ വടക്കുകിഴക്കൻ കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന മൊണ്ടുൽകിരി പ്രവിശ്യയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക ദേവാലയത്തില്‍ ബൺ ഹോങ് പ്രാക് എന്ന ഡീക്കനാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഫ്നോംഗ് സംഗീതം, ഗാനങ്ങള്‍, നൃത്തങ്ങൾ എന്നിവയാൽ സമ്പന്നമായ പ്രദിക്ഷണത്തോടെയാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഫ്നാംപെന്നിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ഒലിവിയർ ഷ്മിത്തായൂസ്ലർ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിദൂര പ്രദേശത്ത് സുവിശേഷ പ്രഘോഷണം രൂപപ്പെടുകയാണെന്ന് അദേഹം സന്ദേശത്തില്‍ പറഞ്ഞു. പുരോഹിതന് ഒരു ദൗത്യമോ ഉത്തരവാദിത്തമോ ലളിതമായ ജോലിയായി ലഭിക്കുന്നില്ലായെന്നും അവന്റെ ജീവിതം മുഴുവൻ യേശുക്രിസ്തു തന്നെ സമർപ്പിക്കുകയാണെന്നും വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും നമുക്ക് മാതൃകകൾ ആയതിനാൽ, സുവിശേഷം പ്രസംഗിക്കാൻ ആത്മാവ് നമ്മെ നയിക്കട്ടെയെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ദൈവം തന്നെ വിളിച്ച് പുരോഹിതരുടെ കൂട്ടത്തിൽ സമൂഹത്തെ സേവിക്കാൻ തിരഞ്ഞെടുത്തുവെന്നും ഇപ്പോൾ ശുശ്രൂഷ ചെയ്യാനുള്ള ശക്തി നൽകുന്നതിന് അവിടുന്നു അനുഗ്രഹിച്ചിരിക്കുന്നുവെന്നും നവവൈദികന്‍ പറഞ്ഞു. 3 രൂപതകളിൽ നിന്നുള്ള 52 വൈദികർ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. കംബോഡിയയിലെ ആഭ്യന്തരയുദ്ധകാലത്ത് വിയറ്റ്നാമിലേക്ക് പലായനം ചെയ്തപ്പോൾ കത്തോലിക്ക വിശ്വാസം തിരഞ്ഞെടുത്ത 15 ഫ്നോംഗ് കുടുംബങ്ങളുമായാണ് ബസ്രയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സമൂഹം തങ്ങളുടെ ആത്മീയ ജീവിതം ആരംഭിച്ചത്. 1555-ൽ പോർച്ചുഗീസ് മിഷ്ണറിമാരാണ് കമ്പോഡിയയിലെ ആദ്യത്തെ കത്തോലിക്കാ സമൂഹം സ്ഥാപിച്ചത്. 1975-1979 പോൾ പോട്ട് ഭരണകാലത്ത്, അടിസ്ഥാന സൗകര്യങ്ങളുടെയും മാനവ വിഭവശേഷിയുടെയും കാര്യത്തിൽ സമൂഹം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ബിഷപ്പുമാരും വൈദികരും വൈദികരും അല്മായരും അടക്കം ധാരാളം കൊല്ലപ്പെടുകയും വിദേശ മിഷ്ണറിമാരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. യുദ്ധാനന്തരം കത്തോലിക്കർ പുതുജീവിതത്തിന് ആരംഭം കുറിച്ചത്. ഇന്ന്, ബസ്ര ഇടവകയിൽ 300-ലധികം കത്തോലിക്കരുണ്ട്, അവരിൽ ഭൂരിഭാഗവും കർഷകരാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-11 20:44:00
Keywordsആദ്യ
Created Date2022-07-11 20:45:48