Content | കൊച്ചി: നവോത്ഥാന നായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയതിനു ന്യായീകരണമായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വിശദീകരണം തൃപ്തികരമല്ലെന്നു കത്തോലിക്ക കോൺഗ്രസ്. സംസ്ഥാന സിലബസിൽ ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലെ നവ കേരള സൃഷ്ടിക്കായി എന്ന എട്ടാം അധ്യായത്തിലാണ് മറ്റു നവോത്ഥാന നായകരെ ഉൾപ്പെടുത്തിയപ്പോൾ ചാവറയച്ചനെ ഒഴിവാക്കിയത്. ഇത് അംഗീകരിക്കാനാവില്ല. ചാവറ കുര്യാക്കോസച്ചൻ കേരള സമൂഹത്തിനു നൽകിയ സേവനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ബോധവത്കരിക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് വിവിധ കർമപരിപാടികൾ ആവിഷ്കരിച്ചു.
ഇതിന്റെ ഭാഗമായി വിശുദ്ധ ചാവറയച്ചന്റെ നിസ്തുലമായ സംഭാവനകൾ അനുസ്മരിച്ചു ജൂലൈ 11 മുതൽ 17 വരെ ചാവറയച്ചൻ നവോത്ഥാന നായകൻ വാരാചരണം നടത്തും. ചാവറയച്ചന്റെ നവോത്ഥാന സംഭാവനകളെ ആസ്പദമാക്കിയുള്ള ഗ്ലോബൽ സിമ്പോ സിയം 22 നു നടത്തും. വിശുദ്ധ ചാവറയച്ചനും കേരള നവോത്ഥാനവും എന്ന വിഷയ ത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുവായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. ചാവറയച്ചന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങൾ അവതരിപ്പിച്ചിരിക്കുന്ന മാന്നാനത്തെ മ്യൂസിയത്തിലേക്ക് കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ 24 നു ചാവറ പ്രയാണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊ ച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, രടസി ബിജു, ഡോ. ജോസ്കുട്ടി ഒഴു കയിൽ, രാജേഷ് ജോൺ, ബെന്നി ആന്റണി, മാത്യു കല്ലടിക്കോട്, വർഗീസ് ആന്റണി, ഐപ്പച്ചൻ തടിക്കാട്ട്, വർക്കി നിരപ്പേൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |