category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിസ്ഥിതി സംരക്ഷണം വേണം, പക്ഷേ ആത്മാക്കളുടെ രക്ഷ?: ഫാ. റോബര്‍ട്ട് ഗാലിയയുടെ ട്വീറ്റ് ശ്രദ്ധ നേടുന്നു
Contentമെല്‍ബണ്‍: സാര്‍വത്രിക സഭയുടെ പ്രധാന ദൗത്യമായ സുവിശേഷവത്കരണത്തില്‍ സഭ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് മാള്‍ട്ടീസ്-ഓസ്ട്രേലിയന്‍ കത്തോലിക്ക വൈദികനും, പ്രമുഖ ക്രിസ്ത്യന്‍ ഗായകനും, ഗാനരചയിതാവുമായ ഫാ. റോബര്‍ട്ട് ഗാലിയ നടത്തിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. പരിസ്ഥിതി സംരക്ഷണം ആവശ്യമുണ്ടെങ്കിലും അതിലേറെ പ്രാധാന്യമുള്ള ആത്മാക്കളെ നേടുന്ന കാര്യത്തില്‍ സഭ ശ്രദ്ധിക്കാത്തതെന്തെന്ന ചോദ്യവുമായാണ് വൈദികന്റെ ട്വീറ്റ്. “ഭൂമിയിലെ കാര്യങ്ങളില്‍ സഭ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതില്‍ എനിക്ക് വിഷമമുണ്ട്. പരിസ്ഥിതി ദൈവത്തിന്റെ ഒരു വരദാനമാണ്; വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള ഐക്യം ദൈവത്തിന്റെ സ്നേഹവും. എന്നാല്‍ ആത്മാക്കള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആത്മാക്കളെ നേടുന്ന കാര്യത്തില്‍ സഭ ശ്രദ്ധിക്കാത്തതെന്ത്? സുവിശേഷവത്കരണം- അതിനായി പാഴാക്കാന്‍ ഇനി ഒട്ടും സമയമില്ല” - ഫാ. ഗാലിയയുടെ ട്വീറ്റില്‍ പറയുന്നു.

I worry that the Church is too concerned about things of this earth. The environment is a gift from God; the unity of different cultures is a sign of God’s love, but souls are being lost. Why isn’t the Church focusing on winning souls? Evangelisation! We don’t have time to waste!
— Fr. Rob Galea (@FrRobGalea) July 9, 2022

ഈ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം ജൂലൈ 9-ന് ഫേസ്ബുക്കിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. “നമുക്ക് നഷ്ടപ്പെടുത്തുവാന്‍ സമയമില്ല” എന്ന ശീര്‍ഷകത്തോടെയാണ് വൈദികന്‍ തന്റെ ട്വീറ്റ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഇതുവരെ ഏതാണ്ട് 1600 പേര്‍ ഈ പോസ്റ്റ്‌ ലൈക് ചെയ്യുകയും, 352 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം വൈദികന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് നിരവധി പേജുകളില്‍ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. വൈദികന്റെ ഈ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും നമ്മള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ഖേദിക്കേണ്ടതായി വരുമെന്ന്‍ ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ ‘ഭൂമിയെ ശ്രദ്ധിക്കാതെ എങ്ങനെ സുവിശേഷവത്കരണം നടത്തുവാന്‍ കഴിയും?' എന്നാണ് മറ്റൊരാള്‍ ചോദിച്ചിരിക്കുന്നത്. ‘മോര്‍ ഓഫ് യു’, ‘ക്ലോസര്‍’, ‘വാട്ട് എ ഡേ’, ‘ഡിവൈന്‍ മേഴ്സി ചാപ്ലെറ്റ്’ തുടങ്ങി എട്ടോളം മ്യൂസിക് പ്രൊജക്റ്റുകളാണ് ഫാ. റോബ് ഗാലിയ പുറത്തുവിട്ടിട്ടുള്ളത്. ഇതിനു പുറമേ ‘ഫാ. റോബര്‍ട്ട് ഗാലിയ, റീച്ച് ഔട്ട്‌ ലിവ്’ എന്ന പേരില്‍ ഒരു തത്സമയ സംഗീത പരിപാടിയുടെ സി.ഡി യും അദ്ദേഹം പുറത്തിറക്കിയിരിന്നു. നിരവധി പ്രാവശ്യം വാര്‍ത്ത മാധ്യമങ്ങളിലും, ടിവി ചാനലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഫാ. റോബര്‍ട്ട് ഗാലിയ. “ബ്രേക്ക്ത്രൂ” എന്ന ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ‘എഫ്.ആര്‍.ജി മിനിസ്ട്രി’ എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ഫാ. റോബര്‍ട്ട് ഗാലിയയുടെ ഈ ട്വീറ്റ് വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-12 19:29:00
Keywordsവൈദിക
Created Date2022-07-12 17:30:42