Contents

Displaying 18851-18860 of 25050 results.
Content: 19242
Category: 18
Sub Category:
Heading: കർദ്ദിനാളിനെതിരെ വ്യാജ പ്രചരണം നടത്തിയവർ മാപ്പു പറയണം: സീറോ മലബാർ അൽമായ ഫോറം
Content: കൊച്ചി: എറണാകുളം - അങ്കമാലി ഭൂമിയിടപാടിൽ കേരള സർക്കാർ നൽകിയ സത്യവാങ്മൂലം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സത്യസന്ധതയും നീതിയും ഉയർത്തിപ്പിടിക്കുന്നുവെന്നും ഇത്രയും നാൾ അദേഹത്തെ അകാരണമായി വേട്ടയാടിയവർ വിശ്വാസിസമൂഹത്തിനു മുൻപിൽ മാപ്പു പറയണമെന്നും സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. ഒരു അതിരൂപതയുടെ വിശ്വാസികളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ചവർ തീർച്ചയായും കാനോനിക നിയമ നടപടികൾ നേരിടണം. മേജർ ആർച്ച് ബിഷപ്പിനെ പരസ്യമായി അവഹേളിച്ചവർ ഇനിയും അത് തുടർന്നാൽ കടുത്ത നിയമ നടപടികളിലേക്ക് കടക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. കത്തോലിക്ക സഭയിൽ അച്ചടക്കമില്ലായ്മ വച്ച് പൊറുപ്പിക്കരുത്. വിശ്വാസികളുടെ പിന്തുണയില്ലാതെ അജപാലന സെന്ററുകളിൽ ഇരുന്നുകൊണ്ട് വിമത പുരോഹിതർ നടത്തുന്ന നിഗൂഢ നീക്കങ്ങൾ വിശ്വാസികൾ കൂടി ചേർന്ന് അവസാനിപ്പിക്കണം. വിമത നീക്കങ്ങൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെടും. സീറോമലബാർ സഭ നിഷ്ക്കര്ഷിക്കുന്ന വിശുദ്ധ കുർബാന എത്രയും വേഗത്തിൽ എറണാകുളത്ത് നടപ്പാക്കിയിരിക്കും. ഇടവകകളിൽ വ്യാജ ഒപ്പുശേഖരണം വഴി വിശ്വാസികളുടെ പിന്തുണ നേടാൻ വിമതർ നടത്തിയ ശ്രമങ്ങൾ ആരും മറന്നിട്ടില്ല. വന്ദ്യ പിതാക്കന്മാരുടെ കോലങ്ങൾ ആർക്കു വേണ്ടി കത്തിച്ചു? കട്ടിൽ സമരങ്ങൾ കൊണ്ട് പാവം വിശ്വാസികളുടെ വീടുകളിൽ ക്ഷേമം ഉണ്ടായോ? വിമത പ്രവർത്തങ്ങൾക്ക് പണം വിശ്വാസികളുടെ നേർച്ചവകാശല്ലേ? പുരോഹിതർ പുരോഹിതരുടെ ശുശ്രൂഷ ചെയ്യണം.കഴിഞ്ഞ നാലു വർഷങ്ങൾ വിശ്വാസികൾക്ക് എന്ത് മാതൃക എറണാകുളം അങ്കമാലി വൈദികർ നൽകി എന്ന് ആത്മശോധന ചെയ്യണം. മാതൃ സഭയുടെ ശുശ്രൂഷ സത്യസന്ധമായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം - അങ്കമാലി അതിരൂപതയുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് തങ്ങളുടെ വിമത പ്രവർത്തന സമയങ്ങൾ പുരോഹിതർ നീക്കി വച്ചിരുന്നെങ്കിൽ നിരവധി കുടുംബങ്ങൾ രക്ഷ നേടിയേനെ? കേരള സർക്കാരിന്റെ സത്യവാങ്മൂലം പുറത്തു വന്നിട്ടും ന്യായീകരിക്കാൻ വെമ്പുന്ന വിമത വൈദികരുടെ നീക്കങ്ങൾ എത്ര കപടമാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. എന്തിനാണ് വൈദികർ സത്യം മൂടി വയ്ക്കുന്നത്? ആർക്കു വേണ്ടിയാണ് വിമത പ്രവർത്തങ്ങൾ? വത്തിക്കാന്റെ അന്തിമ തീരുമാനം വരും വരെ മാതൃസഭയോട് ചേർന്ന് നിന്ന് സംയമനം പാലിക്കാൻ എറണാകുളം - അങ്കമാലി വിശ്വാസികൾ ജാഗരൂകരാകണമെന്നും സീറോ മലബാർ അൽമായ ഫോറം പ്രസ്താവിച്ചു.
Image: /content_image/India/India-2022-07-13-10:04:31.jpg
Keywords: ആലഞ്ചേരി
Content: 19243
Category: 14
Sub Category:
Heading: അര്‍ജന്റീനയിൽ ആകാശത്ത് മാതാവിന്റെ രൂപം?; ചിത്രം വൈറൽ
Content: ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ കൊറിയന്റസിലെ ബെല്ല വിസ്റ്റ നഗരത്തില്‍ പരാന നദീതീരത്തു നിന്ന് ദമ്പതികൾ പകര്‍ത്തിയ ചന്ദ്രന്റെ ഫോട്ടോയില്‍ പതിഞ്ഞ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഗ്വില്ലര്‍മോ അല്‍ക്കോര്‍ട്ടയാണ് ചിത്രം അര്‍ജന്റീനയില്‍ പ്രമുഖ വാര്‍ത്താ പത്രമായ എല്‍ ലിറ്റോറലിന് കൈമാറിയത്. കൊറിയന്റസിന്റെ മധ്യസ്ഥയും അര്‍ജന്റീനയില്‍ വളരെയേറെ ആദരിക്കപ്പെട്ടുവരികയും ചെയ്യുന്ന ഇറ്റാറ്റി മാതാവിന്റെ ഛായാരൂപമാണ് ഫോട്ടോയില്‍ പതിഞ്ഞിരിക്കുന്നതെന്നു വിശ്വാസികള്‍ പറയുന്നു. ഇറ്റാറ്റി മാതാവിന്റെ തിരുനാളിന്റെ തലേന്നാണ് ഈ അത്ഭുതമെന്നതാണ് ഏറെ ശ്രദ്ധേയം. ഇക്കഴിഞ്ഞ ജൂലൈ 7ന് പുലര്‍ച്ചെ 12:30-ന് ഗ്വില്ലര്‍മോയുടെ പങ്കാളി മാഗാലി ഇബാനെസാണ് ഫോട്ടോ പകർത്തിയത്. താനും തന്റെ പങ്കാളിയും കൂടി പരാന നദിക്കരയിലൂടെ നടക്കുമ്പോള്‍ വെള്ളത്തില്‍ കണ്ട ചന്ദ്രന്റെ പ്രതിഫലനത്തിന്റെ മനോഹാരിത കണ്ടാണ്‌ ഇബാനെസ് ഫോട്ടോ എടുത്തതെന്നും, ചിത്രം നോക്കിയപ്പോള്‍ ചന്ദ്രന്റെ അടുത്തായി കണ്ട രൂപം കണ്ട് തങ്ങള്‍ അമ്പരന്നുപോയെന്നും ഗ്വില്ലര്‍മോ പറയുന്നു. അത് ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തന്നെയാണെന്ന് ഗ്വില്ലര്‍മോയും, ഇബാനെസും ഉറപ്പിച്ച് പറയുന്നു. കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പരിമിതപ്പെടുത്തിയിരുന്ന ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ ജൂലൈ 9ന് ആഘോഷിക്കുന്നതിനു മുൻപാണ് അത്ഭുതം ഉളവാക്കുന്ന ചിത്രം ലഭിച്ചിരിക്കുന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി വിശ്വാസികളാണ് ഈ ഫോട്ടോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. “എത്ര ആവേശകരം. മാതാവിനെ കാണുമ്പോള്‍ രോമാഞ്ചമുണ്ടാകുന്നു. നമ്മള്‍ എപ്പോഴും അവളുടെ മേലങ്കിക്ക് കീഴിലാണ്” - എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. “ആകാശത്ത് ഒരു വലിയ അടയാളം പ്രത്യക്ഷപ്പെട്ടു. ചന്ദ്രന്‍ കാല്‍ക്കീഴിലും. പന്ത്രണ്ട് നക്ഷത്രങ്ങള്‍ ഉള്ള കിരീടം ധരിച്ച ഒരു സ്ത്രീ. ഇറ്റാറ്റിയിലെ പരിശുദ്ധ കന്യകാമാതാവ്. അവളാണ് ഏറ്റവും വലിയ സംരക്ഷക” എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഗുരാനി ഇന്ത്യക്കാരെ സുവിശേഷവത്കരിക്കുക എന്ന ലക്ഷ്യത്തോടെ മിഷ്ണറിമാര്‍ എത്തിയതോടെയാണ് ഇറ്റാറ്റി മാതാവിനോടുള്ള ഭക്തിയുടെ ആരംഭം. 1900 ജൂലൈ 16-ന് ലിയോ പതിമൂന്നാമന്‍ പാപ്പയാണ് ഇറ്റാറ്റി മാതാവിനെ കൊറിയന്റസിന്റെ മധ്യസ്ഥയും സംരക്ഷകയുമായി പ്രഖ്യാപിച്ചത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2022-07-13-11:54:31.jpg
Keywords: അർജന്റീന
Content: 19244
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് ജൂബിലി മെഗാക്വിസ് ഒന്നാം സമ്മാനം പാലാ രൂപതക്ക്
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംസ്ഥാന സമിതി നടത്തിയ ജൂബിലി മെഗാ ക്വിസിൽ പാലാ രൂപത ഒന്നാം സമ്മാനമായ 5001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 3001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും തലശേരി അതിരൂപതയും മൂന്നാം സമ്മാനമായ 2001 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും കോട്ടയം അതിരൂപതയും കരസ്ഥമാക്കി. വിശുദ്ധ ഗ്രന്ഥം, പ്രേഷിതവഴിയിലെ വിജയഗാഥ, സഭ, സംഘടന എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാഖ, മേഖല, രൂപത തലങ്ങളിൽ നടത്തിയ മത്സരത്തിൽ വിജയികളായ മൂന്നു പേരടങ്ങുന്ന ടീമാണ് ഓരോ രൂപതയേയും പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന് ഫാ. നോബിൾ പാറക്കൽ നേതൃത്വം നൽകി. പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴയപറമ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കുമുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
Image: /content_image/India/India-2022-07-13-12:54:29.jpg
Keywords: മിഷന്‍ ലീഗ
Content: 19245
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കുരുതി സര്‍ക്കാരിന്റെ ഒത്താശയോടെ: ഗുരുതര ആരോപണവുമായി ഒണ്‍ഡോ മെത്രാന്‍
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ഒണ്‍ഡോ രൂപതയിലെ ഒവോയിലെ സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ നാല്‍പ്പത്തിയൊന്നിലധികം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണം സര്‍ക്കാര്‍ അറിവോടെയാണെന്ന് ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടഡെ. ഓണ്‍ലൈന്‍ കത്തോലിക്ക വാര്‍ത്ത മാധ്യമമായ അലീഷ്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ഈ ആരോപണം ഉന്നയിച്ചത്. ആക്രമണം നടന്ന്‍ ഒരു മാസം കഴിഞ്ഞിട്ടും അക്രമികളെ കണ്ടെത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇല്ലാതാക്കുന്നതിനായി നടത്തിവരുന്ന നിഗൂഢ പദ്ധതിയുടെ ഒടുവിലത്തെ നടപടിയാണ് ഈ ആക്രമണമെന്നും മെത്രാന്‍ തുറന്നടിച്ചു. കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ അയ്യായിരത്തിലധികം ക്രൈസ്തവര്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‍ മെത്രാന്‍ പറഞ്ഞു. ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളാണ് ഈ ആക്രമണത്തിന്റെ പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. ആഫ്രിക്കയില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യയാണെന്ന് തങ്ങള്‍ പറയുന്നതിന്റെ കാരണം ഇതാണെന്ന് പറഞ്ഞ മെത്രാന്‍ ഇത് ലോകത്തിന്റെ ശ്രദ്ധയില്‍ വരികയും, ഇതിനൊരു പരിഹാരം കാണുകയും ചെയ്യുന്നത് വരെ താന്‍ ഇതിനെ കുറിച്ച് പറയുമെന്നും കഴിയുന്നത്ര അഭിമുഖങ്ങള്‍ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ശക്തരായ ആളുകള്‍ നൈജീരിയയിലെ തദ്ദേശീയരെ അവരുടെ ഗ്രാമങ്ങളില്‍ നിന്നും ആട്ടിപ്പായിച്ച് അവരുടെ ഭൂമികളില്‍ ഫുലാനികളെ താമസിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും ഇത് അവസാനിപ്പിക്കുന്നതിനായി ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യമുണ്ടെന്നും, താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു പെന്തക്കുസ്ത തിരുനാളില്‍ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ കണ്ടതെന്നും മെത്രാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം മെത്രാന്‍ ആവര്‍ത്തിച്ചു. ''നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനം നടക്കുന്നില്ലെന്നും, സുരക്ഷാപരമായ ചില പ്രശ്നങ്ങളാണ് ഉള്ളതെന്ന്‍'' സര്‍ക്കാര്‍ വക്താവ് പറഞ്ഞിട്ടുള്ളത് സൂചിപ്പിച്ച മെത്രാന്‍, നൈജീരിയയില്‍ നടക്കുന്നത് വംശഹത്യയാണെന്നും, ഗ്രാമങ്ങള്‍ തന്നെ ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. 41 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടും ഇവിടെ ഒന്നും സംഭവിക്കുന്നില്ലെന്ന് പറയുന്നത് വെറും അസംബന്ധമാണെന്നും മെത്രാന്‍ പറഞ്ഞു. ഫുലാനി ഗോത്രവര്‍ഗ്ഗക്കാരനായ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരി തീവ്രവാദത്തെ നേരിട്ട് പിന്തുണക്കുന്നില്ലെങ്കിലും ഫുലാനികളോട് സഹിഷ്ണുതാപരമായ നയമാണ് സ്വീകരിക്കുന്നതെന്നു മെത്രാന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് വ്യക്തമായി അറിയാമെന്ന്‍ പറഞ്ഞ മെത്രാന്‍ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി തങ്ങളെ ഞെട്ടിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ അധികം താമസിയാതെ ഫലം കാണും എന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് മെത്രാന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-07-13-13:56:56.jpg
Keywords: നൈജീ
Content: 19246
Category: 1
Sub Category:
Heading: ലൂർദ്ദിലെ നാലു ചാപ്പലുകൾ അഗ്നിക്കിരയായി
Content: ലൂര്‍ദ് (ഫ്രാന്‍സ്): ലോക പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ഫ്രാൻസിലെ ലൂർദ്ദിൽ നാല് ചാപ്പലുകൾ അഗ്നിക്കിരയായി. ലോകമെമ്പാടും നിന്നെത്തുന്ന തീർത്ഥാടകർ തിരി തെളിയിക്കുന്ന ചാപ്പലുകൾ ജൂലൈ പത്താം തീയതി രാത്രിയിലാണ് അഗ്നിക്കിരയായത്. ഉടനെ തന്നെ തീ അണക്കാൻ സാധിച്ചത് മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിച്ചു. മരിയൻ പ്രത്യക്ഷീകരണം നടന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയ്ക്ക് സമീപമാണ് 2018ൽ ചാപ്പലുകൾ പണിയപ്പെടുന്നത്. പ്രതിവർഷം 350 മെട്രിക് ടൺ തിരികളാണ് ചാപ്പലുകളിൽ ഉപയോഗിക്കപ്പെടുന്നത്. വളരെ ശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അവസരം ഉള്ള ഇടം കൂടിയായിരിന്നു ഇത്. ചാപ്പലുകൾക്ക് മുഖാഭിമുഖമായി നിന്നിരുന്ന പരിശുദ്ധ കന്യകാമാതാവിന്റെ ഒരു രൂപത്തിനും കേടുപാടുകൾ സംഭവിച്ചു. 1.5 മില്യൻ ഡോളർ നാശനഷ്ടമാണ് കണക്കാക്കപ്പെടുന്നത്. കോവിഡ് പ്രതിസന്ധിക്ക് മുന്‍പ് 2020ൽ ഇപ്പോൾ എത്തുന്നതിന്റെ പകുതിയിൽ കൂടുതൽ ആളുകളെ തീർത്ഥാടന കേന്ദ്രം സ്വീകരിച്ചിരുന്നു. രോഗികളുമായുള്ള വിവിധ രൂപതകളുടെ തീർത്ഥാടനവും മുൻകരുതലയോടെയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തീപിടുത്തത്തെ ആഘാതമെന്ന് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ പദവി വഹിക്കുന്ന ഫാ. ഒലിവർ റിബാഡു ഡുമാസ് ട്വിറ്ററിൽ വിശേഷിപ്പിച്ചു. ആർക്കും പരിക്കേറ്റില്ല എന്നതാണ് ഏറ്റവും സുപ്രധാനമായ കാര്യമെന്നും, തീർത്ഥാടകർക്ക് നിലവിലുള്ള 4 ചാപ്പലുകളിൽ തിരിതെളിയിച്ച് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1858-ൽ വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. പിന്നീട് പല തവണ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും പാപികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അവളോട് ആവശ്യപ്പെടുകയും ചെയ്തു. ലൂർദ് മാതാവിന്റെ മധ്യസ്ഥതയാൽ അനേകർക്ക് അത്ഭുതരോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ഇതിനോടകം തന്നെ നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അനേകായിരങ്ങൾ സന്ദർശിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ലൂർദ്. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-13-15:59:06.jpg
Keywords: ലൂര്‍ദ
Content: 19247
Category: 1
Sub Category:
Heading: കത്തോലിക്കനായ പ്രസിഡന്റ് ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നത് 'പൊരുത്തക്കേട്': ബൈഡനെതിരെ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്കനായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭ്രൂണഹത്യയെ പിന്തുണക്കുന്നതില്‍ പൊരുത്തക്കേടുണ്ടെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂലൈ 12-ന് യുണിവിഷന്‍ ആന്‍ഡ്‌ ടെലിവിസാ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് നിയമപരമായ ഭ്രൂണഹത്യയെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി പാപ്പ ഇക്കാര്യം പറഞ്ഞത്. ഗര്‍ഭധാരണത്തിന് ശേഷം ഒരു മാസം കൊണ്ട് ഗര്‍ഭപിണ്ഡത്തില്‍ ഡി.എന്‍.എ ഉണ്ടാകുമെന്നും, മെല്ലെ അവയവങ്ങള്‍ രൂപം കൊള്ളുമെന്നും ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാപ്പ വിശദീകരിച്ചു. ഒരു മനുഷ്യ ജീവനെ ഇല്ലാതാക്കുന്നത് നീതിക്ക് നിരക്കുന്നതാണോ? എന്ന് ചോദിച്ച പാപ്പ - അമേരിക്കന്‍ പ്രസിഡന്റ് അബോര്‍ഷനെ പിന്തുണക്കണമോ എന്ന കാര്യം ബൈഡന്റെ മനസ്സാക്ഷിക്ക് വിടുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ പൊരുത്തക്കെടിനെ കുറിച്ച് ബൈഡന്‍ തന്റെ വൈദികനോട് തന്നെ സംസാരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണം വരെ മനുഷ്യ ജീവന്‍ ബഹുമാനിക്കപ്പെടണമെന്ന് സഭാ പ്രബോധനങ്ങളില്‍ പറയുന്നുണ്ടെങ്കിലും ജോ ബൈഡന്‍ ഗര്‍ഭഛിദ്രത്തെ ശക്തമായി പിന്തുണക്കുന്ന വ്യക്തിയാണ്. അമേരിക്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കിയ ‘റോ വി.വേഡ്’ വിധിയെ അസാധുവാക്കിയ സുപ്രീം കോടതിവിധിയോടുള്ള പ്രതികരണമെന്നോണം കഴിഞ്ഞയാഴ്ച ഭ്രൂണഹത്യയെ സംരക്ഷിക്കുന്നതിനായി ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഗര്‍ഭധാരണം മുതല്‍ ജീവന്‍ ആരംഭിക്കുന്നു എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്ന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ബൈഡന്‍ പറഞ്ഞിരുന്നു.
Image: /content_image/News/News-2022-07-13-19:03:21.jpg
Keywords: ബൈഡ
Content: 19248
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16ന്
Content: സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16ന് നടക്കും. ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം സൂര്യ ജോൺസൻ വചന ശുശ്രൂഷയും ക്ലെമെൻസ് ബ്രിസ്റ്റോൾ ഗാനശുശ്രൂഷയും നയിക്കും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും, സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
Image: /content_image/Events/Events-2022-07-14-10:33:45.jpg
Keywords: സെഹിയോൻ
Content: 19249
Category: 18
Sub Category:
Heading: മിഷനെ അറിയാന്‍, മിഷനെ സ്നേഹിക്കാന്‍ ഫിയാത്ത് മിഷൻ കോൺഗ്രസ് 2023 ഏപ്രിൽ 19 മുതൽ
Content: തൃശൂർ; ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 4-ാമത് ജി ജി എം ( ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ ) മിഷൻ കോൺഗ്രസ് 2023 ഏപ്രിൽ 19 മുതൽ 23 വരെ ക്രൈസ്റ്റ് നഗറിൽ നടക്കും. കേരള സഭാമക്കളിൽ മിഷൻ ചൈതന്യം സൃഷ്ടിക്കാനായി കേരളത്തിന് അകത്തും പുറത്തുമുള്ള മിഷൻ പ്രവർത്തനങ്ങളെയും മിഷൻ സഭാ വിഭാഗങ്ങളെയും മിഷൻ പ്രവർത്തകരെയും ഒരു കുടക്കീഴിൽ പരിചയപ്പെടുത്തുന്നു എന്നതാണ് ജി ജി എംമ്മിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡിന്റെ സാഹചര്യമായതിനാൽ കഴിഞ്ഞ 2 വർഷങ്ങളിൽ ജി ജി എം നടത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ വളരെ വിപുലമായ മിഷൻ പരിപാടികളാണ് 2023 വർഷത്തിൽ ക്രമീകരിച്ചിരിക്കുന്നത്. മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് മിഷൻ ജി ജി എം മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ വ്യത്യസ്‍ത വിഭാഗങ്ങളിലായിട്ടായിരിക്കും പരിപാടികൾ.ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് പുറത്തു നിന്നുമായി 20 ഓളം ബിഷപ്പുമാർ മിഷൻ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മുൻ വർഷങ്ങളിലെപോലെ രാജ്യത്തിൻറെ വിവിധ മിഷൻ പ്രദേശങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻസ്,മിഷൻ ധ്യാനങ്ങൾ, മിഷൻ ഗാതറിംഗ്‌സ് എന്നിവയെല്ലാം നാലാമത് ജി ജി എം മിഷൻ കോൺഗ്രസിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# 8893553035
Image: /content_image/India/India-2022-07-14-11:15:28.jpg
Keywords: മിഷന്‍
Content: 19250
Category: 18
Sub Category:
Heading: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷത്തിനു ആരംഭം
Content: കൊച്ചി: ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ ത്തിനു തുടക്കമായി. റോമിലെ വിദ്യാഭ്യാസ സാംസ്കാരിക കാര്യാലയത്തിന്റെ മേധാവി കർദിനാൾ ഡോ. ജൂസെപ്പെ വെർസാൽദി ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. ജൂബിലിയോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്കയിൽ നിന്ന് കൊണ്ടുവന്ന ദീപശിഖ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചാൻസലർ ബിഷപ്പ് ജോസഫ് മാർ തോമസ് ഏറ്റുവാങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോചാൻസലർ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരള മേഖല ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. സുജൻ അമൃതം എന്നിവർ പ്രസംഗിച്ചു. സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനർ നിർവചനം എന്ന വിഷ യത്തിലുള്ള അന്തർദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചാൻസ ലർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. മംഗലപ്പുഴ, കാർമൽഗിരി സെമിനാരികളിലായി നടക്കുന്ന സെമിനാറിൽ ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികൾ, കോളജുകൾ, ദൈവശാസ്ത്ര പഠനകേന്ദ്രങ്ങൾ എന്നിവി ടങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് പുറമെ ഓസ്ട്രിയ, ഇറ്റലി, നൈജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതരും പ്രബന്ധാവതരണം നടത്തുന്നുണ്ട്. റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെയും കേ രള കത്തോലിക്കാ മെത്രാൻ സമിതിയുടെയും കീഴിലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂ ട് ഓിയോളജി ആൻഡ് ഫിലോസഫി പ്രവർത്തിക്കുന്നത്.
Image: /content_image/India/India-2022-07-14-11:26:50.jpg
Keywords: ആലുവ
Content: 19251
Category: 1
Sub Category:
Heading: ഈ വർഷം നൈജീരിയയിൽ തട്ടിക്കൊണ്ടു പോകലിന് ഇരയായത് 18 വൈദികർ
Content: അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച നൈജീരിയയിൽ നിന്നും ഈ വർഷം മാത്രം 18 വൈദികർ തട്ടിക്കൊണ്ടു പോകലിന് ഇരയായെന്ന് നൈജീരിയൻ മാധ്യമമായ 'പഞ്ച്'. കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ ഉദ്ധരിച്ചാണ് 'പഞ്ച്' വിവരങ്ങള്‍ പുറത്തുവീട്ടിരിക്കുന്നത്. ഇതിൽ ചിലരെ മോചിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞയാഴ്ചകളില്‍ മാത്രം മൂന്നുപേർ കൊല്ലപ്പെട്ടു. ജൂൺ 26നാണ് എഡോ സംസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികൻ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്. വിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്ന വഴിക്കാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇതിന് തലേദിവസമാണ് കടുണ സംസ്ഥാനത്ത് വിറ്റൂസ് ബോറോഗോ എന്ന വൈദികനെ തീവ്രവാദികളെന്ന് കരുതപ്പെടുന്ന അക്രമകാരികൾ കൊലപ്പെടുത്തിയത്. ജൂലൈ ആറാം തീയതി ബെന്യൂ സംസ്ഥാനത്തു നിന്ന് പീറ്റർ അമോഡു എന്ന വൈദികനും തട്ടിക്കൊണ്ടു പോകലിന് ഇരയായി. രാജ്യത്തെ സുരക്ഷ സംവിധാനം ഭദ്രമാണെന്ന നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ അവകാശവാദം നിലനിൽക്കവേയാണ് കത്തോലിക്ക വൈദികർക്ക് നേരെ തുടർച്ചയായ അതിക്രമങ്ങൾ ഉണ്ടാകുന്നത്. നൈജീരിയൻ രൂപതാ വൈദികരുടെ സംഘടന അഭിഷിക്തരുടെ സുരക്ഷയ്ക്ക് വേണ്ടി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേകം പ്രാർത്ഥനയ്ക്കും, ഉപവാസത്തിനും അഭ്യർത്ഥന നടത്തിയെന്ന് എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പ്രകാരം ജൂലൈ 11നു ആരംഭിച്ച പ്രത്യേകം പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനകളും ഒരാഴ്ചയോളം നീണ്ടുനില്ക്കും. ഡിസംബർ 2021നും, ഈ വർഷം ജൂലൈ 15 നും മദ്ധ്യേ 3478 നൈജീരിയൻ പൗരന്മാർക്ക് ജീവൻ നഷ്ടമായെന്ന് പഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. 2256 ആളുകളെ വിവിധ സ്ഥലങ്ങളിൽ നിന്നും തട്ടിക്കൊണ്ടു പോയി. നൈജീരിയയിലെ സുരക്ഷാപ്രശ്നം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ക്രൈസ്തവ സമൂഹത്തെയാണ്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ നൈജീരിയയില്‍ ഏതാണ്ട് അറുപതിനായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഈ വര്‍ഷത്തെ ആദ്യ 200 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം ശരാശരി 17 പേര്‍ എന്ന കണക്കില്‍ ഏതാണ്ട് 3,462 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2022-07-14-11:58:42.jpg
Keywords: നൈജീ