Contents

Displaying 18831-18840 of 25050 results.
Content: 19222
Category: 18
Sub Category:
Heading: പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽ ചാവറയച്ചന്‍ പുറത്ത്
Content: തൃശൂർ: കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്. ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ,വൈകുണ്ഡസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ വി.ടി. ഭട്ടതിരിപ്പാട് എന്നിവ തെക്കുറിച്ചും പരാമർശമുണ്ട്. 1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ അഞ്ചുപതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരു വരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ല. 1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ ആർപ്പൂക്കര ഗ്രാമത്തിൽ കീഴാള വർഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ വിദ്യാർഥികൾക്കൊപ്പം അവർണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും, ഒട്ടിയ വയറുമായി പഠിക്കാൻ വന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം. 1864-ൽ ചാവറയച്ചൻ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെ പള്ളിയോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്. ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാർഥ്യമാകുവെന്ന മിഷണറിമാരുടെ ദർശനമാണ് 180-16 കാലഘട്ടത്തിൽ തെക്ക ൻ തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയാക്കിയത്. 1825ൽ ആലപ്പുഴയിൽ പെൺകുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848-ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
Image: /content_image/India/India-2022-07-10-08:20:13.jpg
Keywords: ചാവറ
Content: 19223
Category: 14
Sub Category:
Heading: യേശുവിന്റെ പുനരുത്ഥാനം വിര്‍ച്വല്‍ റിയാലിറ്റിയില്‍: പ്രദര്‍ശനത്തിന് ജറുസലേമില്‍ ആരംഭം
Content: ജെറുസലേം: വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് യേശുവിന്റെ പുനരുത്ഥാനത്തിന്റെ പ്രത്യേക അനുഭവം സമ്മാനിക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനത്തിന് ജെറുസലേമില്‍ ആരംഭം. ജൂണ്‍ 2ന് വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ഫാ. ഫ്രാന്‍സെസ്കോ പാറ്റണാണ് ‘ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റ’റില്‍ (സി.ഐ.സി) ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. യേശുവിന്റെ കാലഘട്ടത്തിലുള്ള ജറുസലേമിനെ കുറിച്ചും, പുനരുത്ഥാന ബസിലിക്ക കേന്ദ്രീകരിച്ചുകൊണ്ട് ചരിത്രത്തിലുടനീളം ജെറുസലേം നഗരത്തിനുണ്ടായ പരിവര്‍ത്തനങ്ങളെ കുറിച്ചും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുക എന്ന ആശയത്തില്‍ നിന്നുമാണ് പ്രദര്‍ശനത്തിന് രൂപം നല്‍കിയിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ മീഡിയ സെന്ററിന് നല്‍കിയ പ്രസ്താവനയില്‍ ഫാ. ഫ്രാന്‍സെസ്കോ പറഞ്ഞു. 6 മള്‍ട്ടിമീഡിയ മുറികളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇതില്‍ രണ്ടു മുറികളില്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം വരെയുള്ള വിവരങ്ങളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ബാക്കിയുള്ളവയില്‍ മൂന്ന്‍ മുറികളില്‍ പുനരുത്ഥാനത്തിന് ശേഷം സംഭവിച്ച കാര്യങ്ങളും, അവസാനത്തേ മുറിയില്‍ യേശുവിന്റെ കല്ലറയുടെ പുനരാവിഷ്കാരവുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സി.ഐ.സി ഡയറക്ടര്‍ ടോമാസ് ഫ്രാന്‍സിസെക് പറഞ്ഞു. പ്രദര്‍ശനം കാണുന്നവര്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ റിയാലിറ്റിയിലൂടെ അതുല്യമായ ഓഡിയോ വിഷ്വല്‍ അനുഭവം ലഭിക്കുമെന്നും ടോമാസ് പറഞ്ഞു. ജെറുസലേമിന്റേയും, തിരുക്കല്ലറപ്പള്ളിയുടെയും നൂറ്റാണ്ടുകളിലൂടെയുള്ള ചരിത്ര വിവരണം വഴി ഓരോ മുറിയിലും ചെല്ലുമ്പോള്‍ ഒരേസ്ഥലത്ത് വിവിധ കാലഘട്ടങ്ങളില്‍ ജീവിക്കുന്ന അനുഭവമാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു ആരാണെന്ന്‍ അറിയിക്കുവാനും, മിശിഹയായും, ദൈവപുത്രനും, രക്ഷകനുമായും അവനെ സ്വാഗതം ചെയ്യുവാനുമാണ് നമ്മുടെ സാന്നിധ്യം ഇവിടെ ഉള്ളതെന്നും, ശൂന്യമായ കല്ലറയാണ് നമ്മുടെ വിശ്വാസത്തിന്റേയും, പ്രതീക്ഷയുടേയും കേന്ദ്രമെന്നും ഫാ. ഫ്രാന്‍സിസെക് ഓര്‍മ്മിപ്പിച്ചു. 13 ഭാഷകളില്‍ ലഭ്യമായ പ്രദര്‍ശനം നേരത്തെ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ 2020-ലെ കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഉദ്ഘാടനം നീട്ടിവെക്കുകയായിരുന്നു. വിശുദ്ധ നാട്ടിലെ സുവിശേഷവത്കരണ ദൗത്യത്തിലെ സുപ്രധാന പടിയായിട്ടാണ് ഈ പ്രദര്‍ശനത്തിന്റെ ആരംഭത്തെ നോക്കികാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-10-15:53:48.jpg
Keywords: ജെറുസലേ
Content: 19224
Category: 1
Sub Category:
Heading: ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയിട്ട് ഇന്നേക്ക് 2 വര്‍ഷം: നീറുന്ന ഓര്‍മ്മയില്‍ ക്രൈസ്തവര്‍
Content: ഇസ്താംബൂള്‍: ആഗോള സമൂഹത്തിന്റെയും ഭരണകൂടങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ ഒപ്പുവെച്ചിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. 2020 ജൂലൈ 10നാണ് ആധുനിക തുർക്കിയുടെ പിതാവായ മുസ്തഫ കമാൽ അതാതുർക്ക് - ഹാഗിയ സോഫിയയെ നിയമവിരുദ്ധമായിട്ടാണ് മ്യൂസിയമാക്കി മാറ്റിയതെന്ന് ഇസ്ളാമിക നിലപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന തുർക്കിയിലെ പരമോന്നത കോടതിയായ ദി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചതിന് പിന്നാലെ ദേവാലയത്തെ മോസ്ക്കാക്കി മാറ്റാനുള്ള ഉത്തരവില്‍ എർദോഗൻ ഒപ്പുവെച്ചത്. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ദേവാലയത്തെ മ്യൂസിയമായി തന്നെ നിർത്തണമെന്ന് അമേരിക്ക, റഷ്യ, ഗ്രീസ് അടക്കമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഏര്‍ദ്ദോഗന്റെ ഈ തീരുമാനത്തിന് പിന്നാലെ ഞായറാഴ്ച (2020 ജൂലൈ 12) ഫ്രാന്‍സിസ് പാപ്പ വികാരഭരിതനായി സംസാരിച്ചിരിന്നു. "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു" എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പ സ്വരമിടറി ഏതാനും നിമിഷം നിശബ്ദനായി. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. എ.ഡി 537-ല്‍ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തിയുടെ കാലത്താണ് ഹാഗിയ സോഫിയ നിർമിച്ചത്. ആദ്യ കാലത്ത് ഒരു കത്തീഡ്രല്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയ 'ചർച്ച് ഓഫ് ദ് ഹോളി വിസ്‌ഡം' എന്ന പേരില്‍ അറിയപ്പെട്ടിരിന്നു. ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്റെ വിശുദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവ വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. 1453 ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഹാഗിയ സോഫിയയെ ഒരു മോസ്‌ക് ആക്കിമാറ്റി. കെട്ടിടത്തിലുണ്ടായിരുന്ന പല ചിത്രപ്പണികളും നശിപ്പിക്കപ്പെട്ടു. ഇതില്‍ അതീവ ദുഃഖിതരായിരിന്നു ക്രൈസ്തവ സമൂഹം. ഇതേ തുടര്‍ന്നാണ് മുസ്തഫ കമാൽ അതാതുർക്കിന്റെ കാലത്ത് ക്രൈസ്തവ വിശ്വാസികളുടെ വികാരം കൂടി കണക്കിലെടുത്തു ഇതിനെ ഒരു മ്യൂസിയമാക്കി മാറ്റിയത്. 1985ൽ യുനെസ്‌കോ പ്രമുഖ ചരിത്രസ്മാരകങ്ങളോടൊപ്പം ഹാഗിയ സോഫിയയെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെടുത്തിയിരിന്നു. എന്നാല്‍ കാലാകാലങ്ങളായി ഹാഗിയ സോഫിയയെ മോസ്ക്ക് ആക്കിമാറ്റാനുള്ള മുറവിളി തീവ്ര ഇസ്ലാമികളുടെ ഭാഗത്തു നിന്നു ഉയര്‍ന്നിരിന്നു. കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗൻ ഭരണത്തിലേറിയതോടെയാണ് നിര്‍മ്മിതിയെ മോസ്ക്ക് ആക്കി മാറ്റാനുള്ള ശ്രമം ഭരണതലത്തില്‍ വീണ്ടും ആരംഭിച്ചത്. ഒടുവില്‍ ഏര്‍ദ്ദോഗന്റെ ഇടപെടലില്‍ 2020 ജൂലൈ 10നു ദേവാലയത്തെ മോസ്ക്കാക്കി മാറ്റുന്ന നടപടിയില്‍ ഒപ്പുവെച്ചു. യുനെസ്കോയുടെയും അനേകം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും എതിര്‍പ്പ് വകവെയ്ക്കാതെയായിരിന്നു ഒപ്പുവെയ്ക്കല്‍. 2020 ജൂലൈ 24നു ആദ്യമായി ഈ പുണ്യ പുരാതന ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക നിസ്ക്കാരം നടന്നു. ഹാഗിയ സോഫിയയിലെ ക്രിസ്തീയ ചിത്രങ്ങള്‍ തുണി ഉപയോഗിച്ച് മറച്ചുക്കൊണ്ടായിരിന്നു നിസ്ക്കാരം. (ഇപ്പോഴും അവ തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്) ഈ ദിവസം ഗ്രീക്ക് സഭയുടെ ആഹ്വാന പ്രകാരം വിലാപ ദിനമായാണ് ആചരിച്ചത്. ഇന്നലെ ജൂലൈ 9നു തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ 'ടി‌ആര്‍‌ടി വേള്‍ഡ്' - ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഹാഗിയ സോഫിയയില്‍ നിസ്ക്കരിക്കുന്ന നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-10-19:25:36.jpg
Keywords: ഹാഗിയ
Content: 19225
Category: 18
Sub Category:
Heading: ചാവറയച്ചനെ തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹം, സർക്കാർ തെറ്റു തിരുത്തണം: മാർ പോളി കണ്ണൂക്കാടൻ
Content: ഇരിങ്ങാലക്കുട: കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണർത്തെഴുന്നേൽപ്പിനു കരുത്തുറ്റ നേതൃത്വം നൽകിയ ക്രൈസ്തവ നേതാവായിരുന്ന ചാവറയച്ചനെ ഏഴാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ നവോത്ഥാന ചരിത്രത്തിൽനിന്നു തമസ്കരിച്ചത് അത്യന്തം പ്രതിഷേധാർഹമാണെന്നു ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാൻ തയാറാവാതിരുന്ന 18, 19 നൂറ്റാണ്ടുകളിലെ സാമൂഹിക വ്യവസ്ഥയ്ക്കെതിരേ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്ത മായി പ്രതികരിച്ച യുഗപുരുഷനാണ് ചാവറയച്ചനെന്ന് ബിഷപ്പ് സ്മരിച്ചു. അജ്ഞതയും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം ആരംഭിച്ച വിദ്യാലയ ങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ജീവകാരുണ്യ ഇടപെടലുകളും മാധ്യമരംഗ ത്തെ ചുവടുവയ്പുമാണ് കേരളത്തിന്റെ നവോത്ഥാനത്തിനു തിരി കൊളുത്തിയത്. മിഷ്ണറിമാർ കൊളുത്തിവച്ച മാറ്റത്തിന്റെ ദീപശിഖയിൽനിന്നു പകർന്നെടുത്ത് അദ്ദേഹം കേരളമെമ്പാടും നവോത്ഥാനത്തിന്റെ നാട്ടുവെളിച്ചം പരത്തുകയായിരുന്നു അദ്ദേഹത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് പിൽക്കാലത്ത് വിവിധ സമുദായ പരിഷ്കർത്താക്കൾ മുന്നേറിയത്. ഈ ചരിത്ര യാഥാർഥ്യങ്ങളെയാണ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എസ്സിഇ ആർടി വിദഗ്ധ സമിതി പാഠ്യപദ്ധതിയിൽ തമസ്കരിച്ചിരിക്കുന്നത്. പാഠപുസ്തക പരി ഷ്ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ വേളയിൽ സംസ്ഥാന സർക്കാരും വിദ്യാഭ്യാ സ വകുപ്പ് അധികൃതരും ഈ തെറ്റ് തിരുത്താൻ തയാറാവണമെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-07-11-09:46:22.jpg
Keywords: പോളി
Content: 19226
Category: 18
Sub Category:
Heading: നവോത്ഥാന നായകരില്‍ നിന്ന് ചാവറയച്ചനെ ഒഴിവാക്കിയ നടപടിയില്‍ വ്യാപക പ്രതിഷേധം
Content: കൊച്ചി: സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന അധ്യായത്തിൽ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റിയുള്ള വിശദമായ വിവരണത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ തമസ്കരിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. ക്രൈസ്തവ വിഭാഗത്തോടുള്ള തമസ്കരണങ്ങളുടെയും, അവഗണനയുടെയും ബോധപൂർവമായ തുടർച്ചയായി മാത്രമേ ഇതിനെ കരുതാനാകൂവെന്ന്‍ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ 17 വരെ ചാവറയച്ചൻ നവോത്ഥാന നായകൻ വാരാചരണമായി ആചരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. അവർണ്ണ സവർണ്ണ ജാതീയ വ്യവസ്ഥയിൽ നട്ടംതിരിഞ്ഞ കേരള സമൂഹത്തിൽ ഓരോ വ്യക്തിയേയും മനുഷ്യനായി കണ്ടുകൊണ്ട് എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആഹ്വാനത്തിലൂടെ കേരള വിദ്യാഭ്യാസ ചരിത്രത്തിന് പുതിയ മാനം നൽകിയ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ നവോത്ഥാന നായകരെ കുറിച്ചുള്ള പാഠഭാഗത്തുനിന്ന് ഒഴിവാക്കിയ നടപടി തീർത്തും അപലപനീയമാണെന്ന് കെ‌സി‌വൈ‌എം സംസ്ഥാന സമിതി പ്രസ്താവിച്ചു. കത്തോലിക്കാസഭയും മിഷ്ണറിമാരും വിദ്യാഭ്യാസത്തിലൂടെ ഒരു തലമുറയെ വിദ്യാസമ്പന്നരായി, നല്ല പൗരന്മാരായി രൂപപ്പെടുത്തി എടുത്തതിന്റെ പ്രതിഫലനമാണ് കേരള സമൂഹത്തിന്റെ ഇന്ന് കാണുന്ന പുരോഗതി എന്ന വസ്തുതയെ വിസ്മരിക്കുന്ന ഇത്തരത്തിലുള്ള പ്രവർത്തികൾ ആശങ്കവർധിപ്പിക്കുകയാണെന്ന് കെ‌സി‌വൈ‌എം പ്രസ്താവിച്ചു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ മാറ്റത്തിന് വഴിതെളിച്ച ചാവറ അച്ചനെ നവോത്ഥാന നായകന്മാരുടെ ചരിത്രവിവരണത്തിൽ നിന്ന് ഒഴിവാക്കി ചരിത്രത്തിന്റെ ഒരു പ്രധാന ഏടിനെ വിസ്മരിക്കുന്നതു വളർന്നു വരുന്ന തലമുറയോട് ചെയുന്ന അനീതിയാണ്. സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വിദ്യാഭ്യാസം സമൂഹത്തിൽ ചലുത്തിയ പുരോഗതി പ്രകീർത്തിക്കപെടുമ്പോൾ ഇതിനായി അക്ഷീണം പ്രവർത്തിച്ച സാമൂഹിക പരിഷ്കാർത്താവും നവോത്ഥാന ശില്പിയുമായ ചാവറയച്ചനെ ബോധപൂർവ്വം നവോത്ഥാന ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ സംസ്ഥാന സമിതിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് കെ.സി .വൈ.എം സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ വകുപ്പ് മേധാവിക്കും പരാതി സമർപ്പിച്ചുവെന്നും സംഘടന പ്രസ്താവിച്ചു. നവോത്ഥാനത്തിന്റെ രാജശിൽപ്പിയായി കേരളം കാണുകയും ആദരിക്കുകയും ചെയ്യുന്ന വിശുദ്ധ ചാവറയച്ചനെ വിദ്യാഭ്യാസ വകുപ്പ് തമസ്കരിച്ചതിൽ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ സർക്കാർ ചീഫ് വിപ്പുമായ അഡ്വ. തോമസ് ഉണ്ണിയാടനും പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും വീഴ്ച വരുത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കു കത്തു നൽകിയതായും ഉണ്ണിയാടൻ അറിയിച്ചു. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖ സ്ഥാനത്തുള്ള ചാവറയച്ചനെക്കുറിച്ച് കുട്ടി കളെ പഠിപ്പിക്കുന്നതിന് അവസരം ഒരുക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-11-11:02:43.jpg
Keywords: ചാവറ
Content: 19227
Category: 10
Sub Category:
Heading: 81 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം: കന്യക മാതാവിന്റെ സന്നിധിയിൽ നന്ദിയര്‍പ്പിച്ച് കോസ്റ്റ റിക്കൻ ക്ലബ്ബ്
Content: മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയിലെ ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ 81 വർഷങ്ങൾക്ക് ശേഷം കിരീടം സ്വന്തമാക്കിയ ക്ലബ് സ്പോർട്ട് കാർട്ടാജൻസ് ഡിപ്പോർട്ടീവ ടീം കിരീടവുമായി രാജ്യത്തിന്റെ സ്വർഗീയ മധ്യസ്ഥയായ ദൈവമാതാവിന്റെ സന്നിധിയില്‍ നന്ദിയര്‍പ്പിക്കാന്‍ എത്തി. ജൂലൈ എട്ടാം തീയതി വെള്ളിയാഴ്ചയാണ് ടീം മുഴുവന്‍ കാർട്ടാഗോയിലെ 'മാലാഖമാരുടെ രാജ്ഞി'യുടെ ബസിലിക്ക ദേവാലയത്തിൽ നന്ദിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാനെത്തിയത്. കളിക്കാരും, പരിശീലകരും, ആരാധകരും ഉൾപ്പെടെ നിരവധി പേർ കാർട്ടാഗോയിലെ ബിഷപ്പ് എമരിറ്റസ് മോൺ. ജോസ് ഫ്രാൻസിസ്കോ ഉല്ലോയ അർപ്പിച്ച ദിവ്യബലിയിലും സജീവമായി പങ്കെടുത്തു. തിരക്ക് കാരണം നിരവധി ആളുകൾ ദേവാലയത്തിന് പുറത്ത് നിന്നാണ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നത്. ബസിലിക്കയുടെ റെക്ടർ ഫാ. മിഗ്വേൽ അഡ്രിയാൻ റിവേറ മത്തായിയുടെ സുവിശേഷത്തിലെ താലന്തുകളുടെ ഉപമയെ ആസ്പദമാക്കി വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി. ദൈവത്തിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾ ദൈവത്തിനു വേണ്ടിയും, സഹോദരങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ക്ലബ് മാനേജരായ ലിയാനാർഡോ വർഗാസ് മാസിസ് മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിനും ക്ലബ് പ്രേമികള്‍ക്കും, നന്ദി പറഞ്ഞു. പരിശുദ്ധ കന്യകാമറിയം തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നും, പ്രതികൂല സാഹചര്യങ്ങളിലും ഉറച്ചു നിൽക്കാൻ സഹായിച്ചുവെന്നും, അതിനാൽ തങ്ങൾ നേടിയ കിരീടം പരിശുദ്ധ കന്യാമറിയത്തിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 2021 ജൂലൈ മാസം ടൂർണ്ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് ക്ലബ്ബ് സ്ഥാപിതമായതിന്റെ 115 വാർഷികത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക വിശുദ്ധ കുർബാനയും കാർട്ടാജൻസ് സംഘടിപ്പിച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-11-12:54:23.jpg
Keywords: മാതാവ
Content: 19228
Category: 1
Sub Category:
Heading: ഇംഫാൽ അതിരൂപതയുടെ പ്രഥമ ഇടയനും മലയാളിയുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് മിറ്റത്താനി കാലം ചെയ്തു
Content: ഇംഫാൽ∙ മണിപ്പൂരിലെ ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പും മലയാളിയുമായിരിന്ന ജോസഫ് മിറ്റത്താനി കാലം ചെയ്തു. ഇംഫാൽ സിഎംസി ആശുപത്രിയില്‍ ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം. നാളെ 91ാം ജന്‍മദിനം കൊണ്ടാടുവാനിരിക്കെയാണ് മരണം. മൃതസംസ്കാരം വ്യാഴാഴ്ച (14 ജൂലൈ 2022) രാവിലെ 10 മണിക്ക് നടക്കും. ഇന്ന് വൈകിട്ട് 5.30ന് മന്ത്രിപുഖ്രി സെന്റ് ജോസഫ് കത്തീഡ്രലിൽ അനുസ്മരണ ബ്വലിയര്‍പ്പണം നടത്തുമെന്ന് അതിരൂപത അറിയിച്ചു. 1931 ജൂലൈ 12 നു കുറവിലങ്ങാട് ഇടവകയിലെ കാളികാവിലാണ് ജനനം. 1959 ഏപ്രിൽ 23-ന് വൈദികനായി. 1969 ജൂൺ 26-ന് തേസ്പൂർ ബിഷപ്പായി നിയമിക്കപ്പെട്ടു. 1980 ഏപ്രിൽ 21-ന് ഇംഫാൽ ബിഷപ്പായി അവരോധിക്കപ്പെട്ട അദ്ദേഹത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1995 ഓഗസ്റ്റ് 1-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ഇംഫാൽ ആർച്ച് ബിഷപ്പായി ഉയര്‍ത്തി. 2006 ജൂലൈ 12-ന് അദ്ദേഹം വിരമിച്ചു. തന്റെ ജീവിതകാലയളവില്‍ മണിപ്പൂരിലെ കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും ഇടയില്‍ ഏറെ ഇടപെടലുകള്‍ നടത്തിയ വ്യക്തിയായിരിന്നു അദ്ദേഹം.
Image: /content_image/News/News-2022-07-11-13:43:00.jpg
Keywords: കാലം
Content: 19229
Category: 1
Sub Category:
Heading: ഭ്രൂണഹത്യ നിയമം നിലനിർത്താൻ ബൈഡന്‍ ഇറക്കിയ ഉത്തരവിനെ വിമര്‍ശിച്ച് അമേരിക്കൻ മെത്രാൻ സമിതി
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ ഭ്രൂണഹത്യയ്ക്ക് ഭരണഘടനാപരമായ അവകാശമില്ലെന്നുള്ള സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് പിന്നാലെ ഭ്രൂണഹത്യ നിലനിർത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അമേരിക്കൻ മെത്രാൻ സമിതി. ഗർഭസ്ഥശിശുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മാനുഷിക, സിവിൽ അവകാശമായ ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തെ നിഷേധിക്കാനുളള എല്ലാവിധ സാധ്യതകളും തേടാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ദുരിതപൂർണ്ണവും, അസ്വസ്ഥത ഉളവാക്കുന്നതുമായ കാര്യമാണെന്ന് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി ജൂലൈ ഒന്‍പതാം തീയതി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും പിന്തുണയും കരുതലും നൽകാൻ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുന്നതിന് പകരം പ്രതിരോധിക്കാൻ ശേഷിയില്ലാത്ത, ശബ്ദമില്ലാത്ത കുരുന്നു ജീവനുകളെ നശിപ്പിക്കാനാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ശ്രമിക്കുന്നത്. മരണത്തിലേക്കും, നാശത്തിലേക്കും നയിക്കുന്ന പാത ഉപേക്ഷിച്ച് ജീവൻ തെരഞ്ഞെടുക്കാൻ ആർച്ച് ബിഷപ്പ് ലോറി അമേരിക്കൻ പ്രസിഡന്റിനോട് ആഹ്വാനം ചെയ്തു. എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും, പ്രസവത്തിന് മുന്‍പും, പ്രസവത്തിനു ശേഷവും കുഞ്ഞുങ്ങളുടെ പരിചരണത്തിൽ അമ്മമാർക്ക് വേണ്ടവിധത്തിലുള്ള പിന്തുണ ലഭ്യമാകുമെന്ന് ഉറപ്പുവരുത്താനും ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ഭരണകൂടത്തോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ള അധികാരികളോടും ചേർന്ന് പ്രവർത്തിക്കാൻ കത്തോലിക്ക സഭ തയാറായി നിൽക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്ന കത്തോലിക്ക സഭയുടെ പ്രബോധനം നിലനിൽക്കുമ്പോൾ തന്നെ, കത്തോലിക്കാ വിശ്വാസിയെന്ന് അവകാശപ്പെടുന്ന പ്രസിഡന്റ് ജോ ബൈഡൻ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് തുടർച്ചയായി സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി മുന്‍പും രംഗത്തുവന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 24 തിരുഹൃദയ തിരുനാള്‍ ദിനത്തിലാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കിയത്. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് അന്നു അസാധുവാക്കപ്പെട്ടത്. വിധിയെ തുടര്‍ന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വത്തെ വാഴ്ത്തി മിക്കയിടങ്ങളിലും ശാന്തമായി ഒരുമിച്ച് കൂടിയപ്പോള്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും അക്രമാസക്തരായുമാണ് ഭ്രൂണഹത്യവാദികള്‍ പ്രകടനം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-11-14:46:57.jpg
Keywords: ഭ്രൂണഹത്യ
Content: 19230
Category: 18
Sub Category:
Heading: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് ആത്മാര്‍ത്ഥമായ സമീപനം: കെസിബിസി
Content: കൊച്ചി: ബഫര്‍സോണ്‍ സംബന്ധിച്ച ജൂണ്‍ 3-ലെ സുപ്രീം കോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തവും കൃത്യവും ആയിരിക്കണമെന്ന് കെസിബിസി. ജാതിമത ഭേദമന്യേ അനേകലക്ഷങ്ങള്‍ കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ത്ഥത സംശയനീയമാണ്. സുപ്രീംകോടതി ഉത്തരവിനെതിരെ ജൂലൈ 6-ന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു എന്ന് പറയുമ്പോഴും, 2019-ല്‍ എക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്‍വലിക്കാത്തതും, പ്രായോഗിക നടപടികള്‍ സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ വൈമനസ്യം പുലര്‍ത്തുന്നതും പ്രതിഷേധാത്മകമാണെന്ന് കെ‌സി‌ബി‌സി പ്രസ്താവിച്ചു. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാം എന്ന് തീരുമാനിച്ച് കേരളസര്‍ക്കാര്‍ 2019 ഒക്ടോബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാത്തപക്ഷം സുപ്രീംകോടതിയില്‍ നല്‍കാനിരിക്കുന്ന പുനപരിശോധനാ ഹര്‍ജിയും CEC യില്‍ നല്‍കുന്ന അപ്പീലുമടക്കം തള്ളപ്പെടാനുള്ള സാധ്യതയുണ്ട് എന്നതിനാല്‍ ആ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജൂണിലെ സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്നപ്രകാരം നിലവിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം എത്രത്തോളം പൗരന്മാര്‍ക്ക് ദോഷകരമാണ് എന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം തന്നെ, ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിച്ച്, വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. ഈ വിഷയത്തില്‍ ഏറ്റവും ക്രിയാത്മകമായ നിലപാടുകളും നടപടിക്രമങ്ങളും അടിയന്തിരമായി സ്വീകരിച്ച് ഈ പ്രതിസന്ധിക്ക് താമസംവിനാ പരിഹാരം കണ്ടെത്തണമെന്ന് കേരളകത്തോലിക്കാ സഭാനേതൃത്വം കേരളസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2022-07-11-15:00:37.jpg
Keywords: ബഫര്‍
Content: 19231
Category: 10
Sub Category:
Heading: പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വിവിധ പ്രതിസന്ധികളില്‍ സന്തുലിതാവസ്ഥ നഷ്ട്ടപ്പെട്ട ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച (ജൂലൈ 10) ത്രികാല പ്രാർത്ഥനയ്ക്കു മുന്‍പ് നല്‍കിയ സന്ദേശത്തിലാണ് ശ്രീലങ്ക, യുക്രൈന്‍, ലിബിയ എന്നീ രാജ്യങ്ങളെ പാപ്പ പ്രത്യേകം സ്മരിച്ചത്. സാമ്പത്തികവും രാഷ്ട്രീയവുമായ അരക്ഷിതാവസ്ഥയുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്ന ശ്രീലങ്കയിലെ ജനങ്ങളുടെ വേദനയിൽ താനും പങ്കുചേരുന്നതായി പാപ്പ പറഞ്ഞു. സമാധാനത്തിനായുള്ള എന്റെ അഭ്യർത്ഥന രാജ്യത്തെ മെത്രാന്മാരോടു ചേർന്ന് നവീകരിക്കുകയും പാവപ്പെട്ടവരുടെ വേദനയും ജനങ്ങളുടെ ആവശ്യങ്ങളും അവഗണിക്കാതിരിക്കാൻ അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുകയാണെന്നു പാപ്പ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യപരമായും സാമ്പത്തികമായും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന ലിബിയയിലെ ജനങ്ങളെയും പാപ്പ പ്രത്യേകം അനുസ്മരിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടുകൂടി, സംഭാഷണവും ദേശീയ അനുരഞ്ജനവും വഴി പരിഹാരങ്ങൾ തേടാൻ പാപ്പ എല്ലാവരോടും അഭ്യർത്ഥിച്ചു. റഷ്യ നടത്തുന്ന ക്രൂര അധിനിവേശത്താല്‍ തകര്‍ന്നുക്കൊണ്ടിരിക്കുന്ന യുക്രൈനെയാണ് പാപ്പ മൂന്നാമത് സ്മരിച്ചത്. അനുദിനം നിഷ്ഠൂരമായ ആക്രമണങ്ങളാൽ പീഡിപ്പിക്കപ്പെടുന്ന യുക്രൈയിനിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പ ആവര്‍ത്തിച്ചു. സാധാരണ ജനങ്ങളാണ് ഈ ക്രൂരമായ ആക്രമണങ്ങൾക്ക് വില നൽകേണ്ടി വരുന്നത്. എല്ലാ കുടുംബങ്ങൾക്കും പ്രത്യേകിച്ച് ആക്രമണങ്ങൾക്ക് ഇരകളായവർക്കും മുറിവേറ്റവർക്കും രോഗികൾക്കും വൃദ്ധജനത്തിനും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പ, ഭ്രാന്തമായ യുദ്ധം അവസാനിപ്പിക്കാൻ ദൈവം വഴി കാണിക്കട്ടെയെന്ന് പ്രാർത്ഥനാപൂർവ്വം പ്രത്യാശ പ്രകടിപ്പിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-11-18:18:17.jpg
Keywords: പാപ്പ