Contents
Displaying 18791-18800 of 25054 results.
Content:
19181
Category: 1
Sub Category:
Heading: നൈജീരിയയിൽ രണ്ട് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: നൈജീരിയയിൽ വൈദികരെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ വീണ്ടും തുടര്‍ക്കഥ. എഡോ സംസ്ഥാനത്തു നിന്ന് ഇക്കഴിഞ്ഞ ജൂലൈ 2 ശനിയാഴ്ചയാണ് രണ്ട് വൈദികരെയും തട്ടിക്കൊണ്ടുപോയത്. ഒറോമിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുളള ഫാ. പീറ്റർ ഉഡോ, ഒഗ്ബോഹോയിലെ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ഫിലേമോൻ ഒബോ എന്നിവർ ബെനിൻ- ആച്ചി റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കവേയാണ് തോക്കുധാരികൾ ചാടി വീണ് ഇരുവരെയും കടത്തിക്കൊണ്ടു പോയത്. ഇരു വൈദികരും ഒറോമി ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു. അനുദിനമുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊണ്ട് പൊറുതിമുട്ടിയ നൈജീരിയയിലെ ക്രൈസ്തവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണ് ഈ സംഭവം. തോക്കുധാരികൾ വൈദികരുടെ കുടുംബാംഗങ്ങളെയോ, സഭാ അധികൃതരെയോ ബന്ധപ്പെട്ടോയെന്ന് വ്യക്തമല്ല. ഫാ. ഫിലേമോൻ ഒബോ സന്യാസ വൈദികൻ ആണെന്നും സംഭവം നികൃഷ്ടവും, ദൗർഭാഗ്യകരവും ആണെന്ന് സുഹൃത്തായ ഫ്രണ്ട് ഇറ്റുവ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ലായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എഡോ സംസ്ഥാനത്ത് നിന്നും ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനും കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നാണ് തട്ടിക്കൊണ്ട് പോയത്. ഫാ. ഒഡിയയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് കണ്ടുകിട്ടിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-04-10:25:03.jpg
Keywords: നൈജീ

19182
Category: 18
Sub Category:
Heading: റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന് മല്‍പ്പാൻ പദവി നൽകി ആദരിച്ചു
Content: കൊച്ചി: വിശ്വാസപരിശീലന വിശ്വാസ സംരക്ഷണ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയ തലശേരി അതിരൂപതാംഗവും ബൈബിൾ പണ്ഡിതനുമായ റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന് മല്‍പ്പാൻ പദവി നൽകി മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. മൈക്കിൾ കാരിമറ്റത്തിലച്ചന്റെ ഏതാനും ഗ്രന്ഥങ്ങളും സമ്മേളനത്തിൽ പ്രകാശനം ചെയ്തു. സീറോ മലബാർ സഭയിൽ മൽപ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ വൈദികനായ മൈക്കിൾ കാരിമറ്റത്തിലച്ചനെ അഭിനന്ദിച്ച മാർ ആലഞ്ചേരി വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിച്ചു. ഒട്ടും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആവശ്യപ്പെട്ടതോ അല്ല പുതിയ പദവിയെന്ന് മറുപടി പ്രസംഗത്തിൽ ഫാ. മൈക്കിൾ കാരിമറ്റം പറഞ്ഞു. തനിക്കു ലഭിച്ചു എന്നതിലുപരി, ദൈവവചനത്തിന് സീറോ മലബാർ സഭ നല്കുന്ന അഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങൾകൊണ്ടും വിശ്വാസപരിശീലന സംരക്ഷണ മേഖലകളിൽ അതിവിശിഷ്ട സംഭാവനകൾ നൽകുന്ന വൈദികർക്കാണ് മല്‍പ്പാൻ പദവി നൽകുന്നത്.
Image: /content_image/India/India-2022-07-04-10:33:01.jpg
Keywords:

19183
Category: 1
Sub Category:
Heading: ആരും സുരക്ഷിതരല്ല, കഴിയുന്നത് കടുത്ത ഭയത്താല്‍: സാഹചര്യം വിവരിച്ച് കടുണ മെത്രാപ്പോലീത്ത
Content: കടൂണ: നൈജീരിയയില്‍ ആരും സുരക്ഷിതരല്ലെന്നും ജനങ്ങള്‍ ഭീതിയിലും, മാനസിക ആഘാതത്തിലുമാണ് കഴിയുന്നതെന്നും കടുണ അതിരൂപത മെത്രാപ്പോലീത്ത മോണ്‍. മാത്യു മാന്‍-ഒസോ ണ്ടാഗോസോ. സമീപ ദിവസങ്ങളില്‍ രണ്ട് കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെട്ടതിനെ അപലപിച്ചുകൊണ്ട് ജൂണ്‍ 28-ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇത് തികച്ചും അപ്രതീക്ഷിതമാണ്. അവര്‍ പണത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകുന്നവരാണ്. തീര്‍ച്ചയായും തട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു അവരുടെ പദ്ധതി, പക്ഷേ അവര്‍ക്ക് ഞങ്ങളുടെ വൈദികരെ കൊല്ലേണ്ടതായി വന്നു, എന്താണ് കാരണമെന്ന് ദൈവത്തിനു മാത്രം അറിയാം”- ഈ സാഹചര്യത്തില്‍ ആരും എവിടേയും സുരക്ഷിതരല്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ വൈദികരില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും, നാലുപേര്‍ മോചിതരാവുകയും ചെയ്തപ്പോള്‍ ഒരാള്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. (കഴിഞ്ഞ ദിവസം രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയിരിന്നു.) മോചന ദ്രവ്യത്തിനുള്ള എളുപ്പമാര്‍ഗ്ഗമായി വൈദികരെ കണക്കാക്കുന്നതിനാല്‍ അന്‍പതോളം ഇടവകകളില്‍ വൈദികര്‍ക്ക് അവരുടെ പള്ളിമുറികളില്‍ താമസിക്കുവാന്‍ കഴിയുന്നില്ല. തനിക്ക് സാധാരണ ചെയ്യാറുള്ളതുപോലെയുള്ള അജപാലക സന്ദര്‍ശനങ്ങള്‍ നടത്തുവാനോ, വൈദികര്‍ക്ക് ഗ്രാമങ്ങളില്‍ പോയി കുര്‍ബാന ചൊല്ലുവാനോ, കൃഷിക്കാര്‍ക്ക് കൃഷിചെയ്ത് കുടുംബത്തേ പോറ്റുവാനോ കഴിയുന്നില്ലെന്നും, ജനങ്ങള്‍ പള്ളിയും തിരുകര്‍മ്മങ്ങളും ഭയത്താല്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. വടക്കന്‍ നൈജീരിയയിലെ കടുണ അതിരൂപതയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇക്കഴിഞ്ഞ ജൂണ്‍ 25-ന് കൊല്ലപ്പെട്ട ഫാ. വിറ്റൂസ് ബൊറോഗോ. കടുണയില്‍ നിന്നും അധികം ദൂരത്തല്ലാത്ത പ്രിസണ്‍ ഫാം മേഖലയിലെ തന്റെ കുടുംബത്തെ സന്ദര്‍ശിക്കുവാന്‍ പോയതായിരുന്നു അദ്ദേഹം. അക്രമി സംഘം അന്‍പതുകാരനായ വൈദികനെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ അനിയനേയും കൂടെയുണ്ടായിരുന്ന മറ്റൊരാളേയും അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജൂണ്‍ 26 നാണ് ഔച്ചി രൂപതയിലെ നാല്‍പ്പത്തിയൊന്നുകാരനായ ഫാ. ക്രിസ്റ്റഫര്‍ ഒഡിയ സെന്റ് മൈക്കേല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുമ്പോള്‍ കൊല്ലപ്പെടുന്നത്. തട്ടിക്കൊണ്ടുപോകുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. പെന്തക്കുസ്താ തിരുനാള്‍ ദിനത്തിലെ കൂട്ടക്കൊലക്ക് ശേഷം അധികം നാള്‍ കഴിയുന്നതിന് മുന്‍പാണ് ഈ രണ്ടു വൈദികരും കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തെ അരക്ഷിതാവസ്ഥയുടെ പേരിലും, ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കാത്തതിന്റെ പേരിലും കാലങ്ങളായി കത്തോലിക്കാ സഭ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക ഭീകരവാദത്തിനു തടയിടാന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Image: /content_image/News/News-2022-07-04-15:31:49.jpg

19184
Category: 13
Sub Category:
Heading: ജൂലൈ 3നു മരണമടഞ്ഞ ഒരു കുഞ്ഞു കാൻസർ രോഗിയുടെ വിശുദ്ധ കഥ
Content: "ഈശോയെ എന്റെ ഒരു കുഞ്ഞുകാൽ നിനക്കു തന്നതാണേ..." " അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്.... ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ." അന്തോനിയെത്ത മെയൊ എന്ന ഈ കൊച്ചു പെൺകുട്ടി ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധയാകാനുള്ള പ്രയാണത്തിലാണ്. ധന്യയായ അന്തോനിയെത്ത മെയൊ (Antonietta Meo) എന്ന കൊച്ചു പെൺകുട്ടി അവളുടെ കാൻസർ രോഗം ഈശോയ്ക്ക് സമർപ്പിച്ചതിലൂടെ പ്രസിദ്ധയാണ്. അന്തോനിയെത്തയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നാമകരണ നടപടികൾ പുരോഗമിക്കുകയാണ്. വിശുദ്ധയായി സഭ ഓദ്യോഗിമായി ഉയർത്തുകയാണങ്കിൽ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീന തിരുസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ(രക്തസാക്ഷിയല്ലാത്ത) വിശുദ്ധയാകും. ഇറ്റലിയിലെ റോമിൽ 1930 ഡിസംബർ 15നാണ് നെന്നൊലീന ജനിച്ചത് .മൂന്നാം വയസു മുതൽ അടുത്തുള്ള കത്തോലിക്കാ സ്കൂളിൽ പോകാൻ ആരംഭിച്ചു. എല്ലാവരുടെയും ഓമനയായിരുന്ന അന്തോനിയെത്ത കുട്ടിക്കാലം മുതലേ പാവങ്ങളോടു പ്രത്യേക പരിഗണന കാട്ടിയിരുന്നു. പാവപ്പെട്ടവരെ കാണുമ്പോൾ അവർക്ക് പൈസാ നൽകാൻ മാതാപിതാക്കളോട് അവൾ അവശ്യപ്പെട്ടിരുന്നു. അന്തോനിയെത്തക്ക് നാലു വയസ്സായപ്പോൾ അവളുടെ ഇടതുകാലിൽ ഒരു നീർവീക്കം മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. ആരംഭത്തിൻ അത്ര ഗൗരവ്വമായി കണ്ടില്ല . പിന്നീടുള്ള തുടർ പരിശോധനകളിൽ നിന്നു കുഞ്ഞു അന്തോനിയെത്തയുടെ എല്ലിനു മാരകമായ ക്യാൻസർ രോഗം ബാധിച്ചതായി കണ്ടെത്തി. അവൾക്ക് അഞ്ചു വയസ്സ് എത്തിയപ്പോഴേക്കും ഒരു കാൽ മുറിച്ചു കളഞ്ഞിരുന്നു. കൃത്രിമ കാലിൽ സ്കൂൾ ജീവിതം അവൾ പുനരാരംഭിച്ചു. വൈകുന്നേരങ്ങളിൽ അമ്മ വേദപാഠം പഠിപ്പിച്ചു പോന്നു. ഈ സമയങ്ങളിൽ ഈശോയ്ക്കും മാതാവിനും, വിശുദ്ധർക്കും കത്തെഴുതാൻ അമ്മ അവളെ പരിശീലിപ്പിച്ചിരുന്നു. ഇപ്രകാരമുള്ള നൂറുകണക്കിനു കത്തുകൾ അന്തോനിയെത്ത മെയൊ എഴുതിയിട്ടുണ്ട്. ഈ കത്തുകൾ ഉണ്ണീശോയ്ക്ക് വായിക്കാനായി അവളുടെ മുറിയിലുള്ള ഉണ്ണീശോയുടെ രൂപത്തിനു മുമ്പിൽ രാത്രി കാലങ്ങളിൽ വച്ചിരുന്നു. ഈ കൊച്ചു കത്തുകളിലുടെ അവളുടെ കുഞ്ഞു തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയും, അവളെത്തന്നെ ഈശോയ്ക്ക് സമർപ്പിക്കയും ചെയ്യുക പതിവാക്കിയിരുന്നു. തന്നെ പഠിപ്പിച്ച കോൺവെന്റ് സ്കൂളിലെ സിസ്റ്റർക്ക് ആദ്യ കുർബാന സ്വീകരണ നേരെത്തെയാക്കാൻ,അന്തോനിയെത്ത കത്ത് എഴുതി. 1936 ലെ ക്രിസ്തുമസ് ദിനത്തിൽ അവൾ ഈശോയെ സ്വീകരിച്ചു. വേദന സഹിച്ച്, കൃത്രിമ കാലിൽ മുട്ടുകുത്തി ഈശോയെ ആദ്യമായി സ്വീകരികാൻ ഭക്തിപൂർവ്വം കൈകൾ കൂപ്പി അന്തോനിയെത്ത നിന്നപ്പോൾ കണ്ടുനിന്നവരുടെ മിഴികൾ അവരറിയാതെ ഈറനണിഞ്ഞു. ആദ്യകുർബാന സ്വീകരണത്തിനു തൊട്ടു മുമ്പ് ഈശോക്ക് എഴുതിയ കത്തിൽ അവൾ കുറിച്ചു: "ഈശോയെ നിന്റെ സഹായമില്ലാതെ എനിക്ക് ഒന്നിനും പറ്റുകയില്ലാ, കേട്ടോ ". ദിവസങ്ങൾ പിന്നിടും തോറും വേദന രൂക്ഷമാകാൻ തുടങ്ങി, അവൾക്ക് ഇരിക്കാനോ കിടക്കാനോ സാധിക്കാത്ത അവസ്ഥയെത്തി. ശരീരമാസകലം ക്യാൻസർ വ്യാപിച്ചു. അതിശയകരമായ രീതിയിൽ അവളുടെ വേദനകളും സഹനങ്ങളും ഈശോക്ക് സമർപ്പിക്കാൻ അവൾ പഠിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി "ഈശോയെ എന്റെ ഒരു കാൽ ഞാൻ നിനക്കു തന്നതാണേ... എനിക്ക് ഭയങ്കര വേദനയാണ് , വേദന കൂടുമ്പോൾ അതിന്റെ മൂല്യയും കൂടുമെന്ന് അമ്മ പറഞ്ഞു തന്നത് എനിക്ക് ആശ്വാസം പകരുന്നു." മരണത്തിന് എതാനും ദിവസങ്ങൾക്ക് മുമ്പ് ഈശോയക്ക് അവസാന കത്തെഴുതണമെന്ന് അന്തോനിയെത്ത ശാഢ്യം പിടിച്ചു. ആ കത്തിൽ അവൾ എഴുതി "ഈശോയെ എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത എല്ലാവരെയും അനുഗ്രഹിക്കണമേ ... നിന്റെ കുഞ്ഞു കൂട്ടുകാരി നിനക്ക് ഒത്തിരി ഉമ്മകൾ അയക്കുന്നു". 1937 ജൂലൈ 3 ന് രാത്രി മരിക്കുന്നതിനു മുമ്പ് അവൾ അമ്മയോടു പറഞ്ഞു: " അമ്മേ ഞാൻ മരിക്കുമ്പോൾ അമ്മ കരയരുത്.... ഉണ്ണീശോയുടെ വി.കൊച്ചുത്രേസ്യാ എന്നോടു പറഞ്ഞു എന്റെ സമയമായെന്ന്, അമ്മേ ഞാൻ പോകട്ടെ". പുഞ്ചിരിച്ചു കൊണ്ട് ആറാം വയസ്സിൽ ആ കുഞ്ഞു മാലാഖ പറന്നകന്നു. 2007 ഡിസംബർ 17ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തോനിയെത്ത മെയൊ എന്ന നെന്നൊലീനയെ ധന്യയായി പ്രഖ്യാപിച്ചു. സഹനങ്ങൾക്കിടയിലും ജീവിത പരിശുദ്ധി കാത്തു സൂക്ഷിച്ച ഈ കൊച്ചു മാലാഖ കുട്ടികളുടെ മാത്രമല്ല മുതിർവർക്കുംപോലും അനുകരിക്കേണ്ട ഒരു മാതൃകയും മധ്യസ്ഥയുമാണ്. വിശുദ്ധിയുടെ ഒരു കുഞ്ഞു സുവിശേഷം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-04-15:46:58.jpg
Keywords: മാലാഖ

19185
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂലികൾ കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിച്ചതിനെ അപലപിച്ച് വൈറ്റ്ഹൗസ്
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ പേരില്‍ രാജ്യത്തുടനീളം കത്തോലിക്ക ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നതിനെ അപലപിച്ചുകൊണ്ട് വൈറ്റ്ഹൗസ് രംഗത്ത്. വിധി പുറത്തുവന്നതിന് ശേഷം വിര്‍ജീനിയയിലെ 145 വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം ഉള്‍പ്പെടെ ചുരുങ്ങിയത് ആറോളം കത്തോലിക്കാ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ‘ഫോക്സ് ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരുമാകട്ടെ, എന്ത് ലക്ഷ്യവുമായിക്കോട്ടേ അക്രമം, ഭീഷണി, വിനാശം എന്നിവയെ പ്രസിഡന്റ് എപ്പോഴും അപലപിച്ചിട്ടുണ്ടെന്നും, പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നു വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി ആന്‍ഡ്ര്യൂ ബേറ്റ്സ് പറഞ്ഞു. അമേരിക്കയില്‍ ഭ്രൂണഹത്യ ദേശവ്യാപകമായി നിയമപരമാക്കിയ റോ വേഴ്സസ് വേഡ് വിധിയെ അസാധുവാക്കുകയും, ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുകയും ചെയ്ത കേസിന്റെ വിധിയ്ക്ക് തൊട്ടുപിന്നാലെ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ അരങ്ങേറുകയായിരിന്നു. അക്രമം ഒരിക്കലും സ്വീകാര്യമല്ലായെന്നും അക്രമത്തിനെതിരായി നിലകൊള്ളണമെന്നും ബൈഡന് വേണ്ടി വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ്സ് സെക്രട്ടറി പറഞ്ഞു. ന്യൂ ഓര്‍ലീന്‍സിലെ ഹോളി നെയിം ഓഫ് മേരി കത്തോലിക്കാ ദേവാലയത്തിലെ അബോര്‍ഷനിരയായ കുരുന്നുകളെ ആദരിച്ചുകൊണ്ടുള്ള രൂപത്തിന്റെ മുഖം ചുവന്ന പെയിന്റടിച്ച് വികൃതമാക്കപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ വര്‍ജീനിയയിലെ സെന്റ് കോള്‍മാന്‍ കത്തോലിക്ക ദേവാലയം അഗ്നിക്കിരയായി. വിര്‍ജീനിയയിലെ തന്നെ റെസ്റ്റോണിലെ സെന്റ് ജോണ്‍ ന്യൂമാന്‍ കത്തോലിക്കാ ദേവാലയം സ്പ്രേ പെയിന്റടിച്ച് വികൃതമാക്കപ്പെട്ട നിലയിലാണ്. ടെക്സാസിലെ ഹാര്‍ലിഞ്ചെനിലെ സെന്റ് ആന്റണീസ് ദേവാലയത്തിലെ മൂന്നു തിരുസ്വരൂപങ്ങള്‍ തകര്‍ക്കപ്പെട്ടിരിന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ദി അസെന്‍ഷന്‍ ദേവാലയത്തിന്റെ ചുവരുകള്‍ “ഭ്രൂണഹത്യ സുരക്ഷിതമല്ലെങ്കില്‍, നിങ്ങളും സുരക്ഷിതരല്ല” എന്ന ചുവരെഴുത്തുകള്‍ കൊണ്ട് വികൃതമാക്കിയതും ഇക്കഴിഞ്ഞ ദിവസമാണ്. വാഷിംഗ്ടണിലെ ബെല്ലെവ്യൂവിലെ സെന്റ് ലൂയീസ് കത്തോലിക്ക ദേവാലയത്തിന്റെ ഭിത്തിയിലും “സ്ത്രീവിരോധികള്‍”, “വിദ്വേഷത്തിന്റെ മതം” എന്നിങ്ങനെയുള്ള ചുവരെഴുത്തുകളാൽ വികൃതമാക്കിയിരിന്നു. കത്തോലിക്ക സഭ ജീവന്റെ മഹത്വത്തെ മാനിക്കുന്നതും ഭ്രൂണഹത്യയെ മാരക പാപമായി കണക്കാക്കുന്നതുമാണ് അബോർഷൻ അനുകൂലികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2022-07-04-16:07:53.jpg
Keywords: ഭ്രൂണഹത്യ

19186
Category: 1
Sub Category:
Heading: തൽക്കാലം ഇല്ല, ദൈവം പറയും: രാജി അഭ്യൂഹത്തില്‍ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു രാജിവയ്ക്കാൻ പദ്ധതിയിടുന്നതായി പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ അമേരിക്കൻ പത്രപ്രവർത്തകൻ ഫിലിപ്പ് പുല്ലേലയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പ പ്രതികരിച്ചത്. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പ്, സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ആഗസ്റ്റ് മാസത്തില്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. രാജിയെ മുൻക്കുട്ടി കണ്ടുള്ള സന്ദര്‍ശനമാണിതെന്ന പ്രചരണത്തെ പാപ്പ തള്ളി. "ഈ യാദൃശ്ചികതകളെല്ലാം തന്നെ അതേ ആചാരക്രമം' സംഭവിക്കുമെന്ന് കരുതാൻ ചിലരെ പ്രേരിപ്പിച്ചു കാണും, എന്നാൽ അതൊന്നും എന്റെ മനസ്സിൽ വന്നില്ല. തൽക്കാലം ഇല്ല, തൽക്കാലം, ഇല്ല. തീർച്ചയായും ഇല്ല!"- പാപ്പ പറഞ്ഞു അതേസമയം മോശമായ ആരോഗ്യം സഭയെ നയിക്കാൻ അസാധ്യമാക്കിയാൽ രാജി ഒരു സാധ്യതയായി തുടരുമെന്ന് പാപ്പാ ആവർത്തിച്ചെന്നു പുല്ലേല്ലാ വെളിപ്പെടുത്തി. അത് എപ്പോഴായിരിക്കുമെന്ന് നേരിട്ട് ചോദിച്ചപ്പോൾ, “നമുക്ക് അറിയില്ല. ദൈവം പറയും.” എന്നാണ് ഫ്രാൻസിസ് പാപ്പ നൽകിയ ഉത്തരം. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജനുവരി 26ന് നടന്ന പൊതു സദസ്സിൽ, തീർത്ഥാടകരെ അഭിവാദ്യം ചെയ്യാൻ കഴിയാതെ വന്നതിന് കാരണം കാൽമുട്ട് ലിഗമെന്റിന്റ വീക്കം സംഭവിച്ചതാണെന്ന് പാപ്പ പറഞ്ഞിരിന്നു. ഇതോടെയാണ് പാപ്പയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങിയത്. മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു തെക്കന്‍ സുഡാന്‍, കോംഗോ സന്ദര്‍ശനം പാപ്പ താത്ക്കാലികമായി നീട്ടിവെച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-04-21:11:42.jpg
Keywords: പാപ്പ

19187
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങുന്നു
Content: കോട്ടയം: ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനം അൽഫോൻസ തിരുനാളിനായി ഒരുങ്ങുന്നു. വിശുദ്ധ അൽഫോൻസാ തീര്‍ത്ഥാടന കേന്ദ്രത്തിൽ 19 മുതൽ 28 വരെയാണ് തിരുനാൾ. തിരുനാൾ ദിനങ്ങൾ അടുത്തതോടെ വിശുദ്ധയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികളാണ് ഭരണങ്ങാനത്തെത്തുന്നത്. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും ആൾക്കൂട്ടം ഒഴിവാക്കിയുള്ള തിരുനാൾ ആഘോഷമാണ് നടന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ കേരളത്തിനകത്ത് നിന്നു മാത്രമല്ല തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും തീർത്ഥാടകർ എത്തുന്നുണ്ട്. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നെന്നും തീർത്ഥാടകർക്ക് ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് വള്ളോംപുരയിടത്തിൽ അറിയിച്ചു. ശനിയാഴ്ചകളിൽ തീർത്ഥാടന കേന്ദ്രത്തിൽ നടന്നുവരുന്ന ജപമാല പ്രദക്ഷിണം തിരുനാൾ കൊടിയേറുന്ന 19 മുതൽ 27 വരെ എല്ലാ ദിവസവും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുർബാനക്കു ശേഷമാണ് തിരിപ്രദക്ഷിണം. 27ന് വൈകുന്നേരത്തെ ജപമാല പ്രദക്ഷിണം അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലേക്കാണ്. 23ന് മാസാവസാന ശനിയാഴ്ച ജപമാല പ്രദക്ഷിണത്തിനു ശേഷം പാലാ രൂപത ഇവാഞ്ചലൈസേഷൻ ടീം നേതൃത്വം നൽകുന്ന രാത്രി ആരാധന ഉണ്ടായിരിക്കും. 22ന് രാത്രി എഫ്സിസി സന്യാസസമൂഹം നേതൃത്വം നൽകുന്ന ആരാധനയുണ്ട്.
Image: /content_image/India/India-2022-07-05-08:56:46.jpg
Keywords: ഭരണ

19188
Category: 18
Sub Category:
Heading: മദർ തെരേസാ കെയർഹോം ഇന്നു നാടിന് സമര്‍പ്പിക്കും
Content: ചങ്ങനാശേരി: ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സപ്തതി സ്മാരകമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനത്ത് മദർ തെരേസാ കെയർഹോം സജ്ജമായി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ ആത്മീയ സാന്ത്വന പരിചരണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മാർ ജോസഫ് പെരുന്തോട്ടത്തിന്റെ 74-ാം ജന്മവാർഷികദിനമായ ഇന്ന് കെയർ ഹോം നാടിനു സമർപ്പിക്കും. കേന്ദ്രത്തിന്റെ ആശീർവാദവും ഉദ്ഘാട നവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ എതിർവശത്താണ് 13000 ചതുരശ്ര അ ടിയിൽ ഇരുനിലക്കെട്ടിടം നിർമാണം പൂർത്തിയായിരിക്കുന്നത്. രോഗികൾക്കും കൂട്ടിരി പ്പുകാർക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനുമൊപ്പം ആത്മീയ ശുശ്രൂഷകളും കൗൺസലിംഗും ഈ കേന്ദ്രത്തിൽ സൗജന്യമായി ലഭിക്കും. ഈ കേന്ദ്രത്തിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികയിൽ ഉച്ചഭക്ഷ ണത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തുമെന്ന് കെയർഹോമിന്റെ ഡയറക്ടർ ഫാ. ജ യിംസ് പഴയമഠം, ബർസാർ ഫാ. സൈജു അയ്യങ്കരി എന്നിവർ പറഞ്ഞു.
Image: /content_image/India/India-2022-07-05-09:07:41.jpg
Keywords: മദര്‍ തെരേസ

19189
Category: 1
Sub Category:
Heading: ബ്രസീലിയന്‍ കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ദിവംഗതനായി
Content: സാവോ പോളോ: ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ദിവംഗതനായി. ശ്വാസകോശ അർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരിന്ന അദ്ദേഹം ഇന്നലെ ജൂലൈ 4 തിങ്കളാഴ്ചയാണ് അന്തരിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സുഹൃത്തായിരിന്നു അദ്ദേഹം. സാവോ പോളോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കുമെന്ന് സാവോ പോളോ അതിരൂപത അറിയിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തദ്ദേശവാസികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സേവനം അദ്ദേഹം ചെയ്തിരിന്നു. 1934 ഓഗസ്റ്റ് 8-ന് ബ്രസീലിലെ മോണ്ടിനെഗ്രോയിൽ ജർമ്മൻ-ബ്രസീൽ വേരുകളുള്ള പിതാവിന്റെയും ജർമ്മൻ സ്വദേശിനിയായ മാതാവിന്റെയും മകനായാണ് ഹമ്മസിന്റെ ജനനം. ഫ്രാൻസിസ്കൻ സമൂഹത്തില്‍ ചേർന്നപ്പോൾ ക്ലോഡിയോ എന്ന പേര് സ്വീകരിച്ച അദ്ദേഹം 1958-ൽ വൈദികനായി. ബിഷപ്പാകുന്നതിന് മുന്‍പ് അദ്ദേഹം സെമിനാരികളിലും കത്തോലിക്ക സർവ്വകലാശാലകളിലും തത്ത്വശാസ്ത്രം പഠിപ്പിച്ചു. 1972-1975 കാലഘട്ടത്തിൽ റിയോ ഗ്രാൻഡെ ഡോ സുളിലെ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ പ്രവിശ്യാ മേധാവിയായും ഫ്രാൻസിസ്കൻമാരുടെ ലാറ്റിൻ അമേരിക്കൻ കോൺഫറൻസുകളുടെ യൂണിയൻ പ്രസിഡന്റുമായി സേവനം ചെയ്തിരിന്നു. 1975 മാർച്ചിൽ, അദ്ദേഹത്തെ സാന്റോ ആന്ദ്രെയുടെ സഹായ മെത്രാനായി നിയമിച്ചു. അടുത്ത ഡിസംബറിൽ ജോർജ് ഡി ഒലിവേരയെ ബിഷപ്പായി നിയമിച്ചു. 1996-ൽ ഫോർട്ടലേസയിലെ ആർച്ച് ബിഷപ്പായും 1998-ൽ സാവോപോളോ ആർച്ച് ബിഷപ്പുമായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനത്തെ നിയമിച്ചു. 2001 ഫെബ്രുവരി 21നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിലെ അംഗമായ ഹമ്മസ്, പാൻ-അമസോണിയൻ എക്ലീഷ്യൽ നെറ്റ്‌വർക്കിന്റെയും (REPAM) പുതുതായി രൂപീകരിച്ച എക്ലേസ്യല്‍ കോൺഫറൻസ് ഓഫ് ആമസോണിയയുടെയും (CEAMA) പ്രസിഡന്റായിരുന്നു. പാൻ-ആമസോണിയൻ മേഖലയിലെ സിനഡിന്റെ പ്രത്യേക ഉത്തരവാദിത്വവും പ്രീ-സിനഡൽ കൗൺസിൽ അംഗ സ്ഥാനവും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന് നല്‍കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-05-09:45:47.jpg

19190
Category: 1
Sub Category:
Heading: ഭരണകൂട വേട്ടയാടലിൽ വിടവാങ്ങിയ ഫാ. സ്റ്റാനിന്റെ മരണത്തിന് ഒരാണ്ട്
Content: റാഞ്ചി: പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു ഒടുവില്‍ ഭരണകൂട ഭീകരതയ്ക്കു ഇരയായ ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. കലാപത്തിനുള്ള പ്രേരണ, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്നാല്‍ അദ്ദേഹം താമസിച്ചിരുന്ന നാംകും ബഗിച്ചയിലെ വീട്ടിലെത്തിയ പോലീസിനു പക്ഷേ, തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയി ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ കേവലം ആരോപണങ്ങള്‍ മറയാക്കി വൃദ്ധ വൈദികനെ തടവിലാക്കുകയായിരിന്നു. തടവില്‍ കഴിയുന്നതിനിടെ നിരവധി തവണ മനുഷ്യാവകാശ ലംഘനത്തിന് ഇരയായ വൈദികന്‍ കൂടിയാണ് അദ്ദേഹം. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതിനാല്‍ കൈ വിറയ്ക്കുമെന്നും ജയിലിലെ ഭക്ഷണം കഴിക്കാന്‍ സ്‌ട്രോയോ സിപ്പറോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും അടിയന്തരമായ ഈ ആവശ്യം പരിഗണിക്കാത്ത കോടതി കേസ് നീട്ടിക്കൊണ്ടുപോയ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിന്നു. ഇതിനിടെ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരിന്നു. മുംബൈ തലോജ ജയിലിലായിരുന്ന അദ്ദേഹത്തെ കോടതി ഇടപെടലിനെത്തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് തലോജ ജയിലില്‍ നിന്ന് നവിമുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് ഫാ. സ്റ്റാന്‍ സ്വാമിയെ മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു മുംബൈ ഹോളി ഫാമിലി ആശുപത്രിയിലായിരിന്നു ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ പ്രഖ്യാപിച്ച "മനുഷ്യാവകാശത്തിനുള്ള നോബൽ സമ്മാനം" എന്ന് വിളിക്കപ്പെടുന്ന മാർട്ടിൻ എന്നൽസ് ഫൗണ്ടേഷന്റെ പുരസ്കാരം ഫാ. സ്റ്റാന് ആയിരിന്നു.
Image: /content_image/News/News-2022-07-05-12:02:45.jpg
Keywords: സ്റ്റാൻ