category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മദർ തെരേസാ കെയർഹോം ഇന്നു നാടിന് സമര്‍പ്പിക്കും
Contentചങ്ങനാശേരി: ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ സപ്തതി സ്മാരകമായി ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലപ്പുഴ വണ്ടാനത്ത് മദർ തെരേസാ കെയർഹോം സജ്ജമായി. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ ആത്മീയ സാന്ത്വന പരിചരണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മാർ ജോസഫ് പെരുന്തോട്ടത്തിന്റെ 74-ാം ജന്മവാർഷികദിനമായ ഇന്ന് കെയർ ഹോം നാടിനു സമർപ്പിക്കും. കേന്ദ്രത്തിന്റെ ആശീർവാദവും ഉദ്ഘാട നവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ എതിർവശത്താണ് 13000 ചതുരശ്ര അ ടിയിൽ ഇരുനിലക്കെട്ടിടം നിർമാണം പൂർത്തിയായിരിക്കുന്നത്. രോഗികൾക്കും കൂട്ടിരി പ്പുകാർക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനുമൊപ്പം ആത്മീയ ശുശ്രൂഷകളും കൗൺസലിംഗും ഈ കേന്ദ്രത്തിൽ സൗജന്യമായി ലഭിക്കും. ഈ കേന്ദ്രത്തിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികയിൽ ഉച്ചഭക്ഷ ണത്തിനുള്ള ക്രമീകരണവും ഏർപ്പെടുത്തുമെന്ന് കെയർഹോമിന്റെ ഡയറക്ടർ ഫാ. ജ യിംസ് പഴയമഠം, ബർസാർ ഫാ. സൈജു അയ്യങ്കരി എന്നിവർ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-05 09:05:00
Keywordsമദര്‍ തെരേസ
Created Date2022-07-05 09:07:41