Contents

Displaying 18751-18760 of 25056 results.
Content: 19141
Category: 18
Sub Category:
Heading: മൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യരെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്: മാർ തോമസ് തറയിൽ
Content: തിരുവനന്തപുരം: മൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യരെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരേ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്കു മുൻപ് നാട്ടിലാകെ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ അന്നത്തെ ഭര ണകർത്താക്കളുടെ നിർദേശ പ്രകാരമാണ് കർഷകർ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചത്. അസുഖങ്ങൾ ബാധിച്ചും പട്ടിണി കിടന്നും അക്കാലത്ത് അനേകം കർഷകർ ജീവാർപ്പണം ചെയ്തു. എന്നാൽ കർഷക സമൂഹത്തിന്റെ ആവശ്യങ്ങളോട് മുഖം തരിച്ച് അവരെ പരിസ്ഥിതി ധ്വംസകരായി ചിത്രീകരിക്കുകയും ഇറക്കി വിടാൻ നോ ക്കുകയുമാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. സുപ്രീം കോടതിയുടെ ഉത്തരവ് ശരിയായ പഠനം നടത്താതെയാണ്. ഇന്ത്യയിലുടനീളം ഒരുപോലെ നടത്താവുന്ന നിയമം അല്ല ഇത്. പരിമിതമായ ഭൂവിസ്തൃതിയും ജനസാന്ദ്രതയും ഉള്ള നാടാണ് കേരളം. കേരളത്തിലെ മൊത്തം വിസ്തൃതിയിൽ 30 ശതമാനം വനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ 10 ശതമാനം കൂടുതലാണ്. ബഫർസോൺ പ്രഖ്യാപനത്തിൽ നി ന്നും കേരളം പൂർണമായി ഒഴിവാക്കപ്പെടണം. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതി രേ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലകൾ തോറും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ലൂർദ് ഫൊറോന വികാരി ഫാ. മോർലി കൈതപ്പറമ്പിൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.
Image: /content_image/India/India-2022-06-28-08:49:41.jpg
Keywords: തറയി
Content: 19142
Category: 18
Sub Category:
Heading: മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ജൂലൈ ഒന്നിന് വൈകുന്നേരം 4.30ന് നവീകരിച്ച കബർ ചാപ്പലിന്റെ കൂദാശയ്ക്കും വി ശുദ്ധ കുർബാനയ്ക്കും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമി സ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും. തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്ക്കാരവും വിശുദ്ധ കുർബാനയും കബറിൽ പ്രാർത്ഥനയും നടക്കും. സമാപന ദിവസമായ 15ന് രാവിലെ എട്ടിന് ശുശ്രൂഷകൾ ആരംഭിക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും.
Image: /content_image/India/India-2022-06-28-09:01:51.jpg
Keywords: മലങ്കര
Content: 19143
Category: 18
Sub Category:
Heading: മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ
Content: തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ജൂലൈ ഒന്നിന് വൈകുന്നേരം 4.30ന് നവീകരിച്ച കബർ ചാപ്പലിന്റെ കൂദാശയ്ക്കും വി ശുദ്ധ കുർബാനയ്ക്കും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും. \തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്ക്കാരവും വിശുദ്ധ കുർബാനയും കബറിൽ പ്രാർത്ഥനയും നടക്കും. സമാപന ദിവസമായ 15ന് രാവിലെ എട്ടിന് ശുശ്രൂഷകൾ ആരംഭിക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും.
Image: /content_image/India/India-2022-06-28-10:35:14.jpg
Keywords: ഈവാനി
Content: 19144
Category: 1
Sub Category:
Heading: അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ഹെയ്തിയിൽ കൊല്ലപ്പെട്ടു
Content: പോർട്ട്-ഔ-പ്രിൻസ്: അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ലൂയിസ ഡെൽ ഓർട്ടോ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽ കൊല്ലപ്പെട്ടു. ആയുധധാരികൾ നടത്തിയ മോഷണ ശ്രമത്തിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ ഗോസ്പൽ ഓഫ് സെന്റ് ചാൾസ് ഡി ഫുക്കോൾഡ് എന്ന സന്യാസിനി സമൂഹത്തിലെ അംഗമായ ലൂയിസ കൊല്ലപ്പെട്ടതെന്ന് മാതൃരൂപതയായ മിലാൻ അതിരൂപത അറിയിച്ചു. രണ്ടുദിവസത്തിന് ശേഷം അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കവേയാണ് ലൂയിസ ഡെൽ ഓർട്ടോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാർത്ഥനക്ക് ശേഷം ലൂയിസയെ ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു. സിസ്റ്റർ ലൂയിസയുടെ ബന്ധുക്കൾക്കും, സഹ സന്യാസിമാർക്കും താൻ സമീപസ്ഥനാണെന്ന് പാപ്പ പറഞ്ഞു. രക്തസാക്ഷിത്വം വരിക്കുന്നത് വരെ തന്റെ ജീവിതം സിസ്റ്റർ ലൂയിസ, മറ്റുള്ളവർക്ക് ഒരു സമ്മാനമാക്കി മാറ്റിയെന്ന് പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ അവരുടെ ആത്മാവിനെ ദൈവത്തിന് ഭരമേൽപിക്കുകയും, ഹെയ്തിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. തങ്ങളോടൊപ്പം മറ്റാരെങ്കിലും ഉണ്ട് എന്ന ബോധ്യം ജീവിക്കാൻ വേണ്ടി പ്രധാനപ്പെട്ടതാണെന്നാണ് അക്രമങ്ങളും പ്രകൃതിദുരന്തവും, നിത്യ സംഭവമായി മാറിയ ദരിദ്ര രാജ്യമായ ഹെയ്തിയിൽ ശുശ്രൂഷ ചെയ്യുന്നത് തുടരാൻ എടുത്ത തീരുമാനത്തിന് കാരണമായി സിസ്റ്റർ ലൂയിസ കഴിഞ്ഞവർഷം എഴുതിയിരുന്നു. എന്തെങ്കിലും സംഭവിക്കുമെന്ന് ലൂയിസയ്ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും, ഏറ്റവും അവസാനം അയച്ച കത്തിൽ സാഹചര്യം ബുദ്ധിമുട്ടേറിയതാണെന്ന് അവർ സൂചിപ്പിച്ചിരുന്നുവെന്നും ലൂയിസയുടെ സഹോദരിയായ മരിയ ഡെൽ ഓർട്ടോ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. എന്നാൽ അവിടെ തന്നെ തുടരാനും, സാക്ഷ്യം നൽകാനും ഉറച്ച തീരുമാനം ലൂയിസ എടുത്തിരുന്നു. വിശുദ്ധ ചാൾസ് ഡി ഫുക്കോൾഡിന്റെ മാതൃകയിൽ ജീവിച്ച് വിശുദ്ധനെ പോലെ തന്നെ മരിക്കാൻ സഹോദരിക്ക് സാധിച്ചു എന്നതിൽ മരിയ ആശ്വാസം കണ്ടെത്തുന്നു. രാജ്യതലസ്ഥാനത്തിന്റെ പുറത്ത് ഒരു അനാഥാലയം സന്ദർശിക്കാൻ നോർത്ത് അമേരിക്കയിൽ നിന്ന് എത്തിയ 17 മിഷ്ണറിമാരെയും, അവരുടെ കുടുംബാംഗങ്ങളെയും ക്രിമിനൽ സംഘം കഴിഞ്ഞവർഷം തട്ടിക്കൊണ്ടുപോയത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-28-11:11:21.jpg
Keywords: ഇറ്റാലി
Content: 19145
Category: 18
Sub Category:
Heading: കേരള കത്തോലിക്ക രൂപതകൾ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കുന്നു
Content: കൊച്ചി: വർദ്ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, കെസിബിസി ഐക്യ - ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികൾ രൂപീകരിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കുവാനും ഇടപെടലുകൾ ഉറപ്പാക്കാനും 2022 ജൂൺ 7,8,9 തീയതികളിൽ എറണാകുളത്ത് നടന്ന കെസിബിസി സമ്മേളനം തീരുമാനിക്കുകയുണ്ടായിരുന്നു. അഞ്ച് പേർ അടങ്ങുന്ന ഒരു ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപത തലത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കേരളത്തിലെ 32 രൂപതകളിൽ നിന്നുമുള്ള ജാഗ്രത സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30 തീയ്യതികളിൽ കെസിബിസി ആസ്ഥാനമായ പി ഒ സിയിൽ ചേരുമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ അറിയിച്ചു. സാമൂഹിക ഐക്യം സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ നിലപാടുകളും നയങ്ങളും ശരിയായി അവതരിപ്പിക്കാനും നടപ്പിലാക്കാനും, സഭ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്താനും, സഭയ്ക്കെതിരായുള്ള ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അധിനിവേശ ശ്രമങ്ങളെയും പ്രതിരോധിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് ജാഗ്രത സമിതികൾ നേതൃത്വം നൽകുക. രൂപതാതലത്തിലുള്ള ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഇടവക - ഫൊറോന തലങ്ങളിൽ ജാഗ്രത കൂട്ടായ്മകൾ രൂപീകരിക്കുന്നത് വഴിയായി, സമീപകാലത്ത് ഗൗരവമായ ചർച്ചകൾക്ക് ഇടയാക്കിയ പ്രണയക്കെണികൾ, വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം, വർഗീയ ധ്രുവീകരണം മുതലായ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പുവരുത്തുകയാണ് കേരളകത്തോലിക്കാ സഭാനേതൃത്വം ലക്ഷ്യമാക്കുന്നതെന്നും ജാഗ്രതാ കമ്മീഷൻ കമ്മീഷൻ സെക്രട്ടറി അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ സമയബന്ധിതവും വ്യക്തവുമായ പ്രതികരണങ്ങൾ ഈ നാളുകളിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിവന്നിട്ടുണ്ട്. അതിന്റെ തുടർച്ചയായി കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ സമൂഹത്തിൽ നടത്താൻ ജാഗ്രതാ സമിതികളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-06-28-13:45:47.jpg
Keywords: കത്തോലിക്ക
Content: 19146
Category: 1
Sub Category:
Heading: “ഞങ്ങളെ എല്ലാവരേയും കൊല്ലൂ”: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ വൈദികന്റെ കുറിപ്പ് പങ്കുവെച്ച് മെത്രാന്‍ സമിതി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ വൈദികരും അത്മായരും അനുദിനം കൊല്ലപ്പെടുകയും തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കത്തോലിക്ക വൈദികന്റെ വേദനാജനകമായ കുറിപ്പ് പങ്കുവെച്ച് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ബ്രോഡ്കാസ്റ്റ് വിഭാഗം. 'ഞങ്ങളെ എല്ലാവരേയും കൊല്ലൂ' എന്ന തലക്കെട്ടോടെ ഫാ. എ.എന്‍. അബിയാഗോം എന്ന വൈദികന്‍ എഴുതിയ കുറിപ്പാണ് മെത്രാന്‍ സമിതിയുടെ കീഴിലുള്ള കാത്തലിക് ബ്രോഡ്കാസ്റ്റ് കമ്മീഷന്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വൈദികരുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. കൊള്ളക്കാരെന്ന് നമ്മള്‍ വിളിക്കുന്ന മുഖമില്ലാത്ത ഈ സംഘം ജുമാഅത്ത് നടക്കുമ്പോള്‍ മോസ്കുകളില്‍ ആക്രമണം നടത്തുകയോ, നിസ്കരിക്കുന്നവരെ വെടിവെച്ച് കൊലപ്പെടുത്തുകയോ ഇമാമുമാരെ തട്ടിക്കൊണ്ടു പോകുകയോ ചെയ്‌താല്‍ ഇപ്പറയുന്ന കൊള്ളസംഘം ഇന്ന്‍ നൈജീരിയയില്‍ ഉണ്ടാകുമോയെന്ന ചോദ്യം വൈദികന്‍ ഉയര്‍ത്തി. “ഇത് തീര്‍ത്തും അസംബന്ധമാണ്! ആഫ്രിക്കയിലെ ഏറ്റവും ശക്തമായ സൈന്യങ്ങളില്‍ ഒന്നെന്ന് വിളിക്കപ്പെടാവുന്ന നമ്മുടെ രാഷ്ട്രത്തെ എങ്ങനെ കൊള്ളക്കാര്‍ക്ക് കീഴടക്കുവാന്‍ കഴിയും? നൈജീരിയയില്‍ അരി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ എളുപ്പത്തില്‍ എങ്ങനെ കൊള്ളക്കാര്‍ക്ക് തോക്കുകള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുവാനും, കൂട്ടക്കൊലകള്‍ നടത്തുവാനും കഴിയും? നൈജീരിയയില്‍ കത്തോലിക്ക വൈദികരോ, അല്ലാത്തവരോ കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ഓരോ ദിവസവും നമ്മള്‍ ഉണരുന്നതെന്നും ഫാ. അബിയാഗോം കുറിച്ചു. “രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ദേവാലയങ്ങളിലും, കൃഷിയിടങ്ങളിലും കൊല്ലപ്പെടുകയോ, ബന്ദിയാക്കപ്പെടുകയോ ചെയ്യുന്ന നൂറുകണക്കിനായ സാധാരണക്കാരെ കുറിച്ച് പറയേണ്ടതില്ല. നിര്‍ഭാഗ്യവശാല്‍, നൈജീരിയയില്‍ ഇതൊരു ആചാരമായി മാറിക്കൊണ്ടിരിക്കുകയാണ്. നാളെ ആളുകള്‍ സാധാരണപോലെ അവരുടെ ജോലിക്ക് പോകും, രാഷ്ട്രീയക്കാര്‍ ഒന്നും സംഭവിക്കാത്തപ്പോലെ അവരുടെ പ്രചാരണവുമായി മുന്നോട്ട് പോകും”. നമ്മുടെ മേല്‍ മനപ്പൂര്‍വ്വം തുടര്‍ച്ചയായി തിന്മയെ അഴിച്ചു വിട്ടിരിക്കുകയാണെന്നത് വ്യക്തമാണ്. ഈ തിന്മയെ നേരിട്ട് പരാജയപ്പെടുത്തുന്നതിന് പകരം നമ്മള്‍ രണ്ടു കയ്യും കെട്ടി വലിയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് നിന്നാല്‍ മാത്രം മതിയോ? എത്രനാളത്തേക്ക് ഇങ്ങനെ തുടരുവാന്‍ കഴിയും? ആരായിരിക്കും അടുത്തത്? എവിടെയായിരിക്കും അടുത്തത്? ഫാ. അബിയാഗോം ചോദിക്കുന്നു. കൊള്ളക്കാര്‍ക്കും. തട്ടിക്കൊണ്ടു പോകുന്നവര്‍ക്കും മുഖമില്ലാത്തതുകൊണ്ട് രാജ്യത്തിന്റെ ഭരണത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിക്കപ്പെട്ടവര്‍ക്കും കൊള്ളക്കാരേപ്പോലെ തന്നെ ഈ കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലുകളിലും തുല്യമായ ഉത്തരവാദിത്വമുണ്ടെന്ന് ഫാ. അബിയാഗോം പറഞ്ഞു. നൈജീരിയനെന്ന് വിളിക്കപ്പെടുന്നത് തന്നെ സങ്കടമുള്ള കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നായകരുടെ കഴിഞ്ഞ കാലങ്ങളിലെ അധ്വാനം വെറുതെയായി, നിങ്ങള്‍ക്ക് സന്തോഷമാകുമെങ്കില്‍ ഞങ്ങളെ എല്ലാവരേയും കൊല്ലൂ എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്. ഭരണകൂടത്തിന്റെയും കപട മതേതരം പ്രകടമാക്കുന്നവരുടെയും വാദമുഖങ്ങളുടെ മുനയൊടിക്കുന്നതാണ് വൈദികന്റെ ചോദ്യങ്ങളെല്ലാം. ഇക്കഴിഞ്ഞ നാലു ദിവസത്തിനിടെ രണ്ട് വൈദികര്‍ കൊല്ലപ്പെട്ടിരിന്നു. രാജ്യത്തു ഓരോ വര്‍ഷവും ആയിരകണക്കിന് നിരപരാധികളായ ക്രൈസ്തവരാണ് കൊല്ലപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-28-16:31:21.jpg
Keywords: നൈജീ
Content: 19147
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ കേസ്: നിരപരാധിയായ പാക്ക് ക്രൈസ്തവ വിശ്വാസിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം
Content: കറാച്ചി: യാതൊരു കാരണവുമില്ലാതെ കഴിഞ്ഞ അഞ്ചു മാസങ്ങളായി പാക്കിസ്ഥാനി ജയിലില്‍ നരകയാതന അനുഭവിക്കുന്ന റെഹ്മത് മസി എന്ന നാല്‍പ്പത്തിനാലുകാരനായ ക്രൈസ്തവനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പുറമേ സാധാരണക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഖുറാനെ അവഹേളിച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് റെഹ്മത് അറസ്റ്റിലാകുന്നത്. റെഹ്മതിനെതിരെ യാതൊരു തെളിവുമില്ലെന്നും, ക്രൂരമായി മര്‍ദ്ദിച്ച് അദ്ദേഹത്തേക്കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും റെഹ്മത് മസിയുടെ കേസ് മുന്നോട്ട് കൊണ്ടുപോകുന്ന വോയിസ് ഓഫ് ദി ജസ്റ്റിസ് എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റായ ജോസഫ് ജാന്‍സന്‍ വെളിപ്പെടുത്തി. ഭയവും പട്ടിണിയും കാരണം റെഹ്മതിന്റെ കുടുംബം നാടുവിട്ടു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി കറാച്ചിയില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു റെഹ്മതിന്റെ മേല്‍ 2022 ജനുവരി 3-നാണ് മതനിന്ദ ആരോപിക്കുന്നത്. സംസം പബ്ലിഷേര്‍സ് പ്രസിദ്ധീകരിച്ച ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ താളുകളില്‍ അഴുക്കാക്കുകയോ അവഹേളിക്കുകയോ ചെയ്തു എന്നായിരുന്നു ആരോപണം. 2021 ഡിസംബര്‍ 25-ന് മലിന ജലം ഒഴുകുന്നയിടത്ത് ഖുറാന്റെ പേജുകള്‍ കിടക്കുന്ന വീഡിയോ പോലീസ് കാണുവാന്‍ ഇടയായതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തുകയും ഖുറാന്‍ പേജുകള്‍ കണ്ടെത്തുകയും പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 295 ഖണ്ഡിക ‘ബി’ യുടെ അടിസ്ഥാനത്തില്‍ അജ്ഞാതനായ വ്യക്തിയുടെ പേരില്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുകയും ചെയ്തു. ക്രിസ്തുമസ് അവധിക്ക് ശേഷം റെഹ്മത് ജോലിക്ക് കയറിയപ്പോള്‍ ഇതേക്കുറിച്ച് കമ്പനി അധികൃതര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരിന്നു. തനിക്കൊന്നും അറിയില്ലെന്ന് റെഹ്മത് പറഞ്ഞിട്ടും അദ്ദേഹം കുറ്റം സമ്മതിച്ചുവെന്ന് കള്ളം പറഞ്ഞ് റെഹ്മതിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജനുവരി 3-നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം സഹിക്കവയ്യാതെ റെഹ്മത് കുറ്റം സമ്മതിക്കുകയായിരുന്നു. 2022 ജനുവരി 24-ന് ആദ്യ വിചാരണയില്‍ തന്നെ കോടതി റെഹ്മതിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇക്കഴിഞ്ഞ മെയ് 31-ന് നടന്ന വിചാരണയില്‍ താന്‍ ഇത് ചെയ്തിട്ടില്ലെന്ന്‍ റെഹ്മത് കോടതിയെ ബോധിപ്പിച്ചു. വിവിധ പൊതുജന സംഘനകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ‘ബി ദി ലൈറ്റ് ടിവി’യുടെ പ്രസിഡന്റും, അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇല്യാസ് സാമുവല്‍ ഈ കേസില്‍ പൊരുത്തക്കേടുകള്‍ ഉള്ള വിവരം പുറത്തുവിട്ടിരിന്നു. റെഹ്മത് ഓടയില്‍ ഖുറാന്‍ പേജുകള്‍ എറിയുന്നതിന് ദൃക്സാക്ഷിയോ തെളിവോ ഇല്ലായെന്നും അതിനാല്‍ തന്നെ വ്യാജ ആരോപണമാണെന്നും ഇല്ല്യാസ് ‘എജന്‍സിയ ഫിദെ’സിനോട് പ്രസ്താവിച്ചിരിന്നു. ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ’ (സി.എസ്.ജെ) കണക്കനുസരിച്ച് 1987 മുതല്‍ 2021 ഡിസംബര്‍ വരെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും, അഹ്മദികളും ഉള്‍പ്പെടെ 1949 പേരുടെ മേല്‍ മതനിന്ദ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 84 പേരെ കുറ്റം തെളിയിക്കുന്നതിന് മുന്‍പേ തന്നെ കോടതിക്ക് വെളിയില്‍ വെച്ച് കൊലപ്പെടുത്തിയിരുന്നു.
Image: /content_image/News/News-2022-06-28-19:10:04.jpg
Keywords: മതനിന്ദ
Content: 19148
Category: 1
Sub Category:
Heading: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി ബി‌ജെ‌പി
Content: ഭൂവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചതിനെതിരെ വിമര്‍ശനവുമായി ബിജെപി. ജൂണ്‍ 22നാണ് വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നവീന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവായ ജയ്‌റാം മിശ്രയാണ് രംഗത്തു വന്നിരിക്കുന്നത്. വരിനിന്ന് മാര്‍പാപ്പയെ കാണേണ്ട ആവശ്യമെന്താണെന്നും പോപ്പുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും ജയ്‌റാം മിശ്ര ചോദ്യമുയര്‍ത്തി. വര്‍ഗ്ഗീയത പ്രകടമായ മറ്റ് പ്രസ്താവനകളും ഇദ്ദേഹം നടത്തി. പൊതുപണം കൊണ്ടാണ് അദ്ദേഹം ഇറ്റലി സന്ദർശിച്ചതെങ്കിൽ എന്തിനാണ് അവിടെ പോയത്? പകരം എന്ത് നേടി? ക്യൂവിൽ നിന്ന്‍ മാര്‍പാപ്പയെ കാണേണ്ട ആവശ്യം എന്തായിരുന്നു? അദ്ദേഹം പുരിയിലെ ശങ്കരാചാര്യരെ സന്ദര്‍ശിക്കുന്നത് ഞങ്ങള്‍ ഇത് വരെ കണ്ടിട്ടില്ല. പട്നായിക്ക് മാർപാപ്പയെ കണ്ടത് എന്തിനാണെന്ന് അറിയാൻ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ ബിജെപിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിദേശ സന്ദര്‍ശനത്തിനിടെ ദുബായിലെ മസ്ജിദ് സന്ദര്‍ശിച്ചതിനെ കുറിച്ച് ബിജെപി നേതാവ് പ്രതികരിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ഒഡീഷയെ ക്രിസ്ത്യൻ സംസ്ഥാനമാക്കാൻ നവീൻ എന്തെങ്കിലും ശ്രമം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരം നീക്കം ശക്തമായി പ്രതിഷേധിക്കുമെന്നും ജയ്‌റാം മിശ്ര പ്രസ്താവന നടത്തി. കടുത്ത വര്‍ഗ്ഗീയത തുളുമ്പുന്ന ബി‌ജെ‌പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാര്‍പാപ്പയെ കണ്ടതിലെന്താണ് തെറ്റെന്നും ഈ സന്ദര്‍ശനം ലോകത്ത് ഒഡീഷക്ക് മികച്ച പ്രതിച്ഛായയാണ് നല്‍കിയതെന്നും ബിജെഡി എംഎല്‍എ എസ്ബി ബെഹ്‌റ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍, അനാഥരുടെയും രോഗികളുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുന്ന വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് വിദേശത്തു നിന്നു പണം സ്വീകരിക്കാനുള്ള എഫ്‌സി‌ആര്‍‌എ രെജിസ്ട്രേഷന്‍ പുതുക്കാനുള്ള സന്യാസ സമൂഹത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചപ്പോള്‍ അടിയന്തര സഹായം പ്രഖ്യാപിച്ച് രംഗത്തുവന്ന മുഖ്യമന്ത്രിയാണ് നവീൻ പട്‌നായിക്. അടിയന്തരമായി 79 ലക്ഷം രൂപയാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് അന്നു സഹായം അനുവദിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-28-20:09:10.jpg
Keywords: പാപ്പ
Content: 19149
Category: 18
Sub Category:
Heading: വടവാതൂർ അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദ്ദിനാൾ. ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ എല്ലാ തലങ്ങളിലും സഭയ്ക്ക് ഉത്തേജനം നൽകാൻ സെമിനാരിക്കു കഴിഞ്ഞിട്ടുണ്ട്. വൈദികർക്കു മാത്രമല്ല അത്മായർക്കും വിവിധ സന്യ സ്ത സമൂഹങ്ങൾക്കും ദൈവശാസ്ത്രപരമായ പഠനത്തിന് ഈ സ്ഥാപനം പ്രാമുഖ്യം നൽകി വരുന്നു. സഭയുടെ പ്രേഷിതാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും സ്വത്വബോധം ഉ ജ്വലിപ്പിക്കുന്നതിനും വിദ്യാപീഠം വലിയ സംഭാവനകൾ നല്കിയതായി കർദ്ദിനാൾ പറഞ്ഞു. ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, മലെങ്കര ഓർത്തഡോക്സ് സഭ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയൻ ബാവ, കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജോസഫ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. തലശേരി സെന്റ് ജോസഫ്സ് സെമിനാരി റെക്ടർ റവ.ഡോ. ജോർജ് കരോട്ട്, വൈദിക വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധി മോളി ജോർജ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി റെക്ടർ റവ.ഡോ. സിറിയക് കന്യാകോണിൽ സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും അർപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർ പ്പിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, വിജയപുരം ബിഷപ്പ് ഡോ. സെബാ സ്റ്റ്യൻ തെക്കത്തേച്ചേരിൽ എന്നിവർ സഹകാർമികരായിരിന്നു. മാർ ജോസഫ് കല്ലറങ്ങാട്ട് വചന സന്ദേശം നൽകി. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്ക് ൽ, മാർ തോമസ് തറയിൽ, ഗീവർഗീസ് മാർ അപ്രേം, സെമിനാരി മുൻ റെക്ടർമാർ, സെ മിനാരിയിൽനിന്നു പഠിച്ചിറങ്ങിയ വിവിധ രൂപതകളിലെ വൈദികർ, വിവിധ സന്യാസ സമൂഹ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2022-06-29-08:03:51.jpg
Keywords: ആലഞ്ചേ
Content: 19150
Category: 10
Sub Category:
Heading: രാഷ്ട്രത്തിനും തിരുസഭയ്ക്കുമായി മെന്‍സ് റോസറിയില്‍ പങ്കുചേര്‍ന്ന് ജര്‍മ്മനിയിലെ പുരുഷന്മാരും
Content: ഹാംബുര്‍ഗ്: പോളണ്ടിന്റെ മാതൃക പിന്തുടര്‍ന്നു കൊണ്ട് തിരുസഭയുടെ ഐക്യം, സമാധാനം, കുടുംബത്തിന്റേയും, ജീവന്റേയും സംരക്ഷണം എന്നീ നിയോഗങ്ങളുമായി ജര്‍മ്മനിയിലെ പുരുഷന്‍മാരും ജപമാല സംഘടിപ്പിച്ചു. ജൂണ്‍ 25-ന് സെന്റ്‌ മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച മെന്‍സ് റോസറിയില്‍ അന്‍പതോളം പേര്‍ പങ്കെടുത്തുവെന്നു സംഘാടകരായ ‘ക്രൈസ്റ്റ് ഫോര്‍ മെന്‍’ പ്രസ്താവിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പോളണ്ടിലെ വാര്‍സോയിലായിരുന്നു ‘മെന്‍സ് റോസറി’യുടെ ആരംഭം. പിന്നീടത് സ്പെയിന്‍, പെറു, അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. “ജപമാല ചൊല്ലുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ. ഞാന്‍ ലോകത്തെ കീഴടക്കും” എന്ന പിയൂസ് ഒന്‍പതാമന്‍ പാപ്പയുടെ മുദ്രാവാക്യമാണ് മെന്‍സ് റോസറിയുടെ മുഖ്യ പ്രമേയം. ഇന്ന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന വിവിധങ്ങളായ അഞ്ചു പ്രശ്നങ്ങളെ മുന്‍നിറുത്തിയായിരുന്നു പുരുഷന്‍മാരുടെ പ്രാര്‍ത്ഥന. സിനഡാത്മകത സംബന്ധിച്ച് ജര്‍മ്മന്‍ കത്തോലിക്ക സഭയില്‍ നടന്ന ചര്‍ച്ചകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയൊരു മതവിരുദ്ധതക്ക് കാരണമാകുമോ എന്ന ആശങ്കയും നിയോഗങ്ങളില്‍ ഒന്നായിരുന്നു. 2019-ല്‍ ജര്‍മ്മനിയില്‍ ആരംഭിച്ച സിനഡ് ചര്‍ച്ചകളില്‍ അധികാരം, ലൈംഗീക ധാര്‍മ്മികത, പൗരോഹിത്യം, സഭയില്‍ സ്ത്രീകളുടെ പങ്ക് തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശ്വാസ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ പല കാര്യങ്ങളും വിവാദമാകുകയും ചെയ്തിരിന്നു. ഇതിനു പുറമേ, ജര്‍മ്മനിയിലെ മുഴുവന്‍ വൈദികര്‍ക്കും വേണ്ടിയും, ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനു വേണ്ടിയും, ദയാവധത്തിന്റെ അവസാനത്തിന് വേണ്ടിയും, തിരുകുടുംബത്തിന്റെ മാതൃകയെ മുന്‍നിറുത്തി കുടുംബങ്ങള്‍ക്കു വേണ്ടിയും, ലോകമെമ്പാടുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ അവസാനത്തിനും സമാധാനത്തിനും വേണ്ടിയും, ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളുടെ അന്ത്യത്തിന് വേണ്ടിയും മെന്‍സ് റോസറിയില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചു. വിശ്വാസ പാതയില്‍ സഞ്ചരിക്കുവാന്‍ പുരുഷന്‍മാരെ സഹായിക്കുക, സഭാ പ്രബോധനങ്ങള്‍ പിന്തുടരുക, ക്രിസ്തീയ ധാര്‍മ്മികതയെ സംരക്ഷിക്കുക തുടങ്ങിയവയാണ് യേശുവിന്റെ തിരുഹൃദയ ഭക്തിയില്‍ അധിഷ്ടിതമായ മെന്‍സ് റോസറിയുടെ പ്രധാന ലക്ഷ്യമെന്നു മെന്‍സ് റോസറിയുടെ സ്ഥാപകരില്‍ ഒരാളായ ഫിലിപ്പ് ഡങ്കെല്‍ ആവര്‍ത്തിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സകല പ്രായത്തിലുമുള്ള പുരുഷന്‍മാര്‍ക്കും മെന്‍സ് റോസറിയില്‍ പങ്കെടുക്കാമെന്നു സഹ-സ്ഥാപകനായ എഡ്സണ്‍ അര്‍മെന്റ പറഞ്ഞു. സ്പെയിൻ, പെറു, അർജന്റീന, ബ്രസീൽ, ഇക്വഡോർ, മെക്സിക്കോ അനേകം രാജ്യങ്ങളില്‍ മെന്‍സ് റോസറി നടക്കുന്നുണ്ട്. ഓരോ മാസം കഴിയും തോറും പുരുഷന്‍മാരുടെ ജപമാല സൈന്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-29-10:13:20.jpg
Keywords: ജപമാല