category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാഷ്ട്രത്തിനും തിരുസഭയ്ക്കുമായി മെന്‍സ് റോസറിയില്‍ പങ്കുചേര്‍ന്ന് ജര്‍മ്മനിയിലെ പുരുഷന്മാരും
Contentഹാംബുര്‍ഗ്: പോളണ്ടിന്റെ മാതൃക പിന്തുടര്‍ന്നു കൊണ്ട് തിരുസഭയുടെ ഐക്യം, സമാധാനം, കുടുംബത്തിന്റേയും, ജീവന്റേയും സംരക്ഷണം എന്നീ നിയോഗങ്ങളുമായി ജര്‍മ്മനിയിലെ പുരുഷന്‍മാരും ജപമാല സംഘടിപ്പിച്ചു. ജൂണ്‍ 25-ന് സെന്റ്‌ മേരീസ് കത്തീഡ്രലില്‍ സംഘടിപ്പിച്ച മെന്‍സ് റോസറിയില്‍ അന്‍പതോളം പേര്‍ പങ്കെടുത്തുവെന്നു സംഘാടകരായ ‘ക്രൈസ്റ്റ് ഫോര്‍ മെന്‍’ പ്രസ്താവിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പോളണ്ടിലെ വാര്‍സോയിലായിരുന്നു ‘മെന്‍സ് റോസറി’യുടെ ആരംഭം. പിന്നീടത് സ്പെയിന്‍, പെറു, അര്‍ജന്റീന, ബ്രസീല്‍, ഇക്വഡോര്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. “ജപമാല ചൊല്ലുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ. ഞാന്‍ ലോകത്തെ കീഴടക്കും” എന്ന പിയൂസ് ഒന്‍പതാമന്‍ പാപ്പയുടെ മുദ്രാവാക്യമാണ് മെന്‍സ് റോസറിയുടെ മുഖ്യ പ്രമേയം. ഇന്ന്‍ സമൂഹത്തെ ബാധിച്ചിരിക്കുന്ന വിവിധങ്ങളായ അഞ്ചു പ്രശ്നങ്ങളെ മുന്‍നിറുത്തിയായിരുന്നു പുരുഷന്‍മാരുടെ പ്രാര്‍ത്ഥന. സിനഡാത്മകത സംബന്ധിച്ച് ജര്‍മ്മന്‍ കത്തോലിക്ക സഭയില്‍ നടന്ന ചര്‍ച്ചകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയൊരു മതവിരുദ്ധതക്ക് കാരണമാകുമോ എന്ന ആശങ്കയും നിയോഗങ്ങളില്‍ ഒന്നായിരുന്നു. 2019-ല്‍ ജര്‍മ്മനിയില്‍ ആരംഭിച്ച സിനഡ് ചര്‍ച്ചകളില്‍ അധികാരം, ലൈംഗീക ധാര്‍മ്മികത, പൗരോഹിത്യം, സഭയില്‍ സ്ത്രീകളുടെ പങ്ക് തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിശ്വാസ പാരമ്പര്യ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ പല കാര്യങ്ങളും വിവാദമാകുകയും ചെയ്തിരിന്നു. ഇതിനു പുറമേ, ജര്‍മ്മനിയിലെ മുഴുവന്‍ വൈദികര്‍ക്കും വേണ്ടിയും, ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനു വേണ്ടിയും, ദയാവധത്തിന്റെ അവസാനത്തിന് വേണ്ടിയും, തിരുകുടുംബത്തിന്റെ മാതൃകയെ മുന്‍നിറുത്തി കുടുംബങ്ങള്‍ക്കു വേണ്ടിയും, ലോകമെമ്പാടുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ അവസാനത്തിനും സമാധാനത്തിനും വേണ്ടിയും, ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനങ്ങളുടെ അന്ത്യത്തിന് വേണ്ടിയും മെന്‍സ് റോസറിയില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചു. വിശ്വാസ പാതയില്‍ സഞ്ചരിക്കുവാന്‍ പുരുഷന്‍മാരെ സഹായിക്കുക, സഭാ പ്രബോധനങ്ങള്‍ പിന്തുടരുക, ക്രിസ്തീയ ധാര്‍മ്മികതയെ സംരക്ഷിക്കുക തുടങ്ങിയവയാണ് യേശുവിന്റെ തിരുഹൃദയ ഭക്തിയില്‍ അധിഷ്ടിതമായ മെന്‍സ് റോസറിയുടെ പ്രധാന ലക്ഷ്യമെന്നു മെന്‍സ് റോസറിയുടെ സ്ഥാപകരില്‍ ഒരാളായ ഫിലിപ്പ് ഡങ്കെല്‍ ആവര്‍ത്തിച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സകല പ്രായത്തിലുമുള്ള പുരുഷന്‍മാര്‍ക്കും മെന്‍സ് റോസറിയില്‍ പങ്കെടുക്കാമെന്നു സഹ-സ്ഥാപകനായ എഡ്സണ്‍ അര്‍മെന്റ പറഞ്ഞു. സ്പെയിൻ, പെറു, അർജന്റീന, ബ്രസീൽ, ഇക്വഡോർ, മെക്സിക്കോ അനേകം രാജ്യങ്ങളില്‍ മെന്‍സ് റോസറി നടക്കുന്നുണ്ട്. ഓരോ മാസം കഴിയും തോറും പുരുഷന്‍മാരുടെ ജപമാല സൈന്യം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-29 10:08:00
Keywordsജപമാല
Created Date2022-06-29 10:13:20